Home

Saturday, May 18, 2024

നാസ്ത‌ിക അസുരന്മാരുടെ ഭൗതികമായ പദ്ധതികൾ സദാ സർവശക്തനായ ഭഗവാ നാൽ തകർക്കപ്പെടുന്നു.



ഹിരണ്യക ശിപുവിന് സങ്കൽപ്പിക്കുവാൻ കഴിയുന്നതിനതീതമായ മനുഷ്യശാസ്ത്രമായിരുന്നു. ഹിരണ്യകശിപു എന്നതിൻ്റെ മൂലാർഥം, സ്വർണത്തിൻ്റെയും, മൃദുവായ ശയ്യയുടെയും പിറകെ പായുന്ന ഒരുവൻ, അതായത്, സർവ ലൗകികരുടെയും പരമലക്ഷ്യമായ ഭൗതിക സുഖസൗകര്യങ്ങളുടെ പിറകെ പായുന്ന ഒരുവൻ എന്നാകുന്നു. ഭഗവാനുമായി യാതൊരു വിധ ആധാരാധേയ ഭാവവുമില്ലാത്ത അത്തരം ആസുരവ്യക്തികൾ, ക്രമേണ ഭൗതിക ആർജനങ്ങളിൽ മദോദ്ധതമായിത്തീരുകയും, പരമോന്നത ഭഗവാന്റെ ആധിപത്യത്തെ വെല്ലുവിളിക്കാൻ, ഭഗവദ്ഭക്തരെ ദ്രോഹിക്കുവാൻ ആരംഭിക്കുകയും ചെയ്യുന്നു. പ്രഹ്ലാദ മഹാരാജാവ് ദൈവവശാൽ ഹിരണ്യകശിപുവിന്റെ പുത്രനായി ഭവിച്ചു. ബാലനായ പ്രഹ്ലാദൻ മഹാഭഗവദ്ഭക്തനായിരുന്നതിനാൽ, അദ്ദേഹത്തിൻ്റെ അസുരനായ പിതാവ് ഹിരണ്യകശിപു കഴിവിന്റെ പരമാവധി ഭക്തപ്രഹ്ലാദനെ ദ്രോഹിച്ചു. കൊടിയ പീഡനത്തിന്റെ പാരമ്യത്തിൽ ദേവന്മാരുടെ ശത്രുവിനെ വധിക്കാനായി മാത്രം ഭഗവാൻ നരസിംഹദേവ അവതാരം സ്വീകരിച്ചു. അസുരന്റെ സങ്കൽപ്പത്തിന് അതീതമായ രീതിയിൽ ഭഗവാൻ ഹിരണ്യകശിപുവിനെ വധിച്ചു. നാസ്ത‌ിക അസുരന്മാരുടെ ഭൗതികമായ പദ്ധതികൾ സദാ സർവശക്തനായ ഭഗവാ നാൽ തകർക്കപ്പെടുന്നു.


(ശ്രീമദ് ഭാഗവതം 2/7/15/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 


No comments:

Post a Comment