Home

Tuesday, August 13, 2024

ദാവാഗ്നിപാനം


 ദാവാഗ്നിപാനം

( ആധാരം - ശ്രീമദ്‌ ഭാഗവതം / ദശമസ്കന്ദം /  അദ്ധ്യായം 19 )


ഒരു ദിവസം ഗോപബാലന്മാർ കളിയിൽ മുഴുകിയിരിക്കുകയും പശുക്കളെ ഒരു നിബിഡ വനത്തിലേയ്ക്ക് മേയാൻ വിടുകയും ചെയ്തു. പെട്ടെന്നൊരു കാട്ടുതീ ആളിപ്പടരുകയും അതിൽ നിന്നു രക്ഷപ്പെടാൻ പശുക്കൾ കൂർത്തു മൂർത്ത മുളകൾ നിറഞ്ഞ ഒരു മുളങ്കൂട്ടത്തിലേയ്ക്കു കടക്കുകയും ചെയ്തുതു. പശുക്കളെ കാണാതായപ്പോൾ അവയുടെ കുളമ്പടിപ്പാടുകളും അവ ചവിട്ടിമെതിച്ചതോ കടിച്ചുമുറിച്ചതോ ആയ പുൽനാമ്പുകളും ചെറുസസ്യങ്ങളും പിന്തുടർന്ന് ഗോപന്മാർ അന്വേഷിച്ചു ചെന്നു. ഒടൂവിലവർ പശുക്കളെ കണ്ടെത്തുകയും മുളക്കൂട്ടത്തിൽനിന്ന് അവയെ പുറത്തു കടത്തുകയും ചെയ്‌തു. പക്ഷേ അപ്പോഴേക്കും കുട്ടികൾക്കും പശുക്കൾക്കും അപകടഭീഷണി ഉയർത്തിക്കൊണ്ട് കാട്ടുതീ ഭയങ്കരമായി വളർന്നിരുന്നു. എല്ലാ നിഗൂഢശക്തികൾക്കുമുടയവനായ ശ്രീ കൃഷ്ണനെ അവർ അഭയം പ്രാപിക്കുകയും കൃഷ്‌ണനവരോട് കണ്ണുകളടയ്ക്കാനാവശ്യ പ്പെടുകയും ചെയ്‌തു. അവരതുചെയ്ത‌തും ഒറ്റനിമിഷത്തിൽ കൃഷ്ണൻ ആഭയങ്കരമായ കാട്ടുതീയെ വിഴുങ്ങി. എന്നിട്ട് അവരെയൊക്കെ കഴിഞ്ഞ അ ദ്ധ്യായത്തിൽ പരാമർശിച്ച ഭണ്ഡീരവൃക്ഷത്തിനരികിലേയ്ക്ക് കൊണ്ടുവന്നു. ഈ മായാശക്തിപ്രകടനം കണ്ടഗോപബാലന്മാർ കൃഷ്‌ണൻ ഒരു ദേവനായിരിക്കുമെന്നു കരുതി പ്രശംസിക്കാനാരംഭിച്ചു. പിന്നീടവർ ഗ്രാമത്തിലേയ്ക്കു മടങ്ങി.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 


No comments:

Post a Comment