Home

Sunday, August 25, 2024

എന്തുകൊണ്ടാണ് ഭഗവാൻ ഭൗതികരൂപത്തിൽ കാണപ്പെടുന്നത് അഥവാ മനുഷ്യജന്മമെടുക്കുന്നത്?



ഭഗവാൻ ഭൗതികരൂപത്തിൽ കാണപ്പെടുന്നത് അഥവാ മനുഷ്യജന്മമെടുത്ത് എന്തുകൊണ്ടെന്നതിന് അക്രൂരൻ രണ്ടു കാരണങ്ങൾ പ്രസ്ത‌ാവിക്കുന്നു. കൃഷ്ണൻ ലീലകളാടുമ്പോൾ ഭഗവാൻ്റെ പ്രിയഭക്തർ അവിടുന്നിനെ തങ്ങളുടെ പ്രിയസന്താനമോ സുഹൃത്തോ കാമുകനോ ആയികരുതുന്നു. ഇങ്ങനെ സ്നേഹം പങ്കുവെക്കുന്നതിന്റെ ആനന്ദനിർവൃതിയിൽഅവർ കൃഷ്ണ‌നെ ദൈവമായി കരുതുകയില്ല. ഉദാഹരണത്തിന് കാട്ടിൽപോയ കൃഷ്ണന് അപകടമുണ്ടാകുമെന്ന് അസാധാരണമായ സ്നേഹവാത്സല്യത്തിൽ യശോദ വേവലാതിപ്പെടുന്നു. ഇങ്ങനെ യശോദ വിഷമിക്കണമെന്നത് കൃഷ്‌ണൻ്റെ ആഗ്രഹമാണെന്നത് 'നികാമം' എന്ന പദംവ്യക്തമാക്കുന്നു. ഭഗവാൻ ഭൗതികമായി കാണപ്പെടുന്നുവെന്നതിന് രണ്ടാമത്തെ കാരണം അവിവേകഃ എന്ന പദത്തിലുണ്ട്. വിവേചനബുദ്ധിയില്ലാത്ത അജ്ഞത മൂലം മാത്രം ഒരുവൻ ഭഗവാൻ്റെ അവസ്ഥയെ തെറ്റിദ്ധരിച്ചേയ്ക്കാം. ശ്രീമദ്ഭാഗവതം പതിനൊന്നാംസ്‌ന്ധത്തിൽ ശ്രീ ഉദ്ധവരുമായുള്ള ചർച്ചയിൽ ബന്ധനത്തിനും മുക്തിക്കുമപ്പുറത്തുള്ള തൻ്റെ അതീന്ദ്രിയാവ സ്ഥയെക്കുറിച്ച് ഭഗവാൻ വിസ്‌തരിച്ചു പ്രതിപാദിക്കുന്നുണ്ട്. വേദങ്ങൾ പ്രസ്താവിക്കുന്നു: ദേഹദേഹി വിഭാഗോയം നേശ്വരേ വിദ്യതേ ക്വചിത് "പരമപുരുഷനെ സംബന്ധിച്ചിടത്തോളം ആത്മാവും ശരീരവും തമ്മിൽ വ്യത്യാസമില്ല" എന്നർത്ഥം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഭഗവാന്റെ ശരീരം ശാശ്വതവും സർവ്വജ്ഞവും സർവ്വാനന്ദ സംഭരണിയുമാകുന്നു.


(ശ്രീമദ് ഭാഗവതം 10.48.22 / ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 




No comments:

Post a Comment