Home

Monday, September 30, 2024

ശ്രാദ്ധ കർമ്മം ചെയ്യുന്നത് എന്തിനു വേണ്ടി?

വേദങ്ങളുടെ അനുഗാമികളാൽ അനുഷ്ഠിക്കപ്പെടുന്ന ആചാരപരമായ ചടങ്ങാണ് ശ്രാദ്ധം. പരേതാത്മാക്കൾക്കു വേണ്ടി മതാചാരപരമായി ബലി അർപ്പിക്കുന്ന, പതിനഞ്ചു ദിവസത്തെ അനുഷ്ഠാന ചടങ്ങുകൾ എല്ലാ വർഷവുമുണ്ടാകും. പ്രകൃതിയുടെ വിലക്ഷണ പ്രതിഭാസം നിമിത്തം ശരീരരഹിതരാകുന്ന പിതാക്കന്മാർക്കും മുൻഗാമികൾക്കും പിൻഗാമികളർപ്പിക്കുന്ന ശ്രാദ്ധബലികളിലൂടെ വീണ്ടും ശരീരം ലഭ്യമാകും. പ്രസാദത്തോടുകൂടിയ ബലിതർപ്പണ ചടങ്ങുകൾ ഇൻഡ്യയിൽ ഇന്നും ആചരിക്കുന്നുണ്ട്. പ്രത്യേകിച്ചും ഗയയിൽ. അവിടെ പ്രസിദ്ധമായൊരു ക്ഷേത്രത്തിൽ വിഷ്ണുവിന്റെ പാദാരവിന്ദങ്ങളിലാണ് ബലി അർപ്പിക്കുന്നത്. പിൻഗാമികളുടെ ഈ ഭക്തിയുതസേവനത്താൽ ഭഗവാൻ സംപ്രീതനാകും. പിതാമഹന്മാരുടെ ശിക്ഷിക്കപ്പെട്ട ആത്മാവുകൾക്ക് ഭഗവാന്റെ കാരുണ്യത്താൽ, മോക്ഷപ്രാപ്തിക്കു വേണ്ടിയുള്ള ആദ്ധ്യാത്മിക പുരോഗതി നേടാനുതകുന്ന ഒരു ശരീരം വീണ്ടും ലഭിക്കും. അങ്ങനെ ലഭിക്കുന്ന ശരീരം കൊണ്ടും ആദ്ധ്യാത്മിക പുരോഗതി പ്രാപിക്കാത്തപക്ഷം, വീണ്ടും അദൃശ്യ ശരീരത്തിലേക്ക് തിരിച്ചുപോകാൻ വിധിക്കപ്പെടുമെന്ന യാഥാർഥ്യം വിസ്മരിക്കുന്ന ബദ്ധാത്മാവുകൾ, നിർഭാഗ്യവശാൽ മായയുടെ പ്രേരണ നിമിത്തം വീണ്ടും ആ ശരീരം ഉപയോഗിച്ച് ഇന്ദ്രിയാസ്വാദനങ്ങളിൽ മുഴുകുന്നു.


ഭഗവാന്റെ ഭക്തന്മാർക്ക്, അഥവാ കൃഷ്ണാവബോധത്തിലുള്ളവർക്ക് ശ്രാദ്ധം പോലുള്ള ആചാരാനുഷ്‌ഠാനങ്ങളുടെ ആവശ്യമില്ല. എന്തുകൊണ്ടെന്നാൽ, അവർ എല്ലായ്പ്പോഴും ഭഗവാനെ സംതൃപ്തിപ്പെടുത്തുന്നവരാണ്. അതുമൂലം അവർക്കു മാത്രമല്ല, അവരുടെ പിതാക്കന്മാർക്കും പിതാമഹന്മാർക്കും അവരുടെ മുൻഗാമികൾക്കും വരെ യാന്ത്രികമായി മോചനം ലഭിക്കും. ഇതിന് ഉത്തമ ദൃഷ്ടാന്തമാണ് പ്രഹ്ലാദമഹാരാജാവ്. അനവധി തവണ ഭഗവാന്റെ അരവിന്ദ പാദങ്ങളിൽ അപരാധം ചെയ്ത പാപിയായ സ്വന്തം പിതാവിന് മോചനം നൽകണമെന്ന് പ്രഹ്ലാദ മഹാരാജാവ് നരസിംഹ ഭഗവാനോടപേക്ഷിച്ചു. പ്രഹ്ലാദനെപ്പോലുള്ളൊരു വൈഷ്‌ണവൻ ജനിക്കുന്ന കുടുംബത്തിൽ, അവൻ്റെ പിതാവും, പിതാവിൻ്റെ പിതാവും, ആ പിതാവിന്റെയും പിതാക്കന്മാരും - പതിനാല് പിതാക്കന്മാർവരെ പിന്നിലേക്ക് യാന്ത്രികമായി മോചിതരായിരിക്കും, എന്നായിരുന്നു ഭഗവാന്റെ മറുപടി. അതുകൊണ്ട് കൃഷ്ണാവബോധമാണ്, കുടുംബത്തിനു വേണ്ടിയും, സമൂഹത്തിനുവേണ്ടിയും, എല്ലാ ജീവസത്തകൾക്കു വേണ്ടിയും ചെയ്യുന്ന സകല സൽപ്രവൃത്തികളുടെയും ആകെത്തുക. കൃഷ്ണാവബോധത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട വ്യക്തി മറ്റൊരാചാരവും അനുഷ്ഠിക്കേണ്ടതില്ലെന്ന് ചൈതന്യ ചരിതാമൃതത്തിൽ ഗ്രന്ഥകാരൻ പറയുന്നു. എന്തുകൊണ്ടെന്നാൽ, പൂർണമായ കൃഷ്ണാവബോധത്തോടെ കൃഷ്ണനെ സേവിക്കുന്നതുകൊണ്ടു മാത്രം ഒരുവന്റെ എല്ലാ ആചാരങ്ങളും യാന്ത്രികമായി അനുഷ്‌ഠിക്കപ്പെടും.


(ശ്രീമദ് ഭാഗവതം 3/20/43/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 


പിതൃ- വ്രതാഃ - ഗയാ ശ്രാദ്ധം

ഭഗവദ്ഗീത(9.25)യിൽ, പിതൃൻ യാന്തി, പിതൃ-വ്രതാ:എന്നു പറഞ്ഞിരിക്കുന്നു. കുടുംബത്തിൻ്റെ ക്ഷേമത്തിൽ താൽപര്യമുളളവരെ പിതൃ- വ്രതാഃ എന്നു വിളിക്കുന്നു. പിതൃലോകമെന്ന് വിളിക്കപ്പെടുന്ന ഗ്രഹത്തിലെപ്രധാന ദേവനാണ് അര്യമാ. ഏറെക്കുറെ ഒരു ദേവനെപ്പോലെയാണ് അവൻ. അവനെ പ്രസാദിപ്പിക്കുക വഴി ഒരുവന് തൻ്റെ കുടുബാംഗങ്ങളിൽ ആരെങ്കിലും പ്രേതങ്ങളായിട്ടുണ്ടെങ്കിൽ അവർക്ക് സ്ഥൂലശരീരം കിട്ടുന്നതിന് സഹായിക്കാൻ കഴിയും. അത്യന്തം പാപികളായവരും, കുടുംബം, വീട്, ഗ്രാമം അല്ലെങ്കിൽ രാജ്യം തുടങ്ങിയവയോട് അമിതാസക്തിയുമുളളവരും, മരണാനന്തരം ഭൗതികഘടകങ്ങളാൽ നിർമിതമായ ഒരു ശരീരം സ്വീകരിക്കാതെ മനസ്, ബുദ്ധി, അഹങ്കാരം എന്നിവകളുടെ സങ്കലനമായ സൂക്ഷ്മ ശരീരമായി തുടരും. അത്തരം സൂക്ഷ്‌മ ശരീരങ്ങളിൽ ജീവിക്കുന്നവരെ പ്രേതങ്ങളെന്നുവിളിക്കുന്നു. ഇത്തരം പ്രേതാവസ്ഥ അങ്ങേയറ്റം വേദനാകരമാണ്. പ്രേതത്തിന് മനസും ബുദ്ധിയും അഹങ്കാരവും ഭൗതിക ജീവിതം ആസ്വദിക്കാനുള്ള ആഗ്രഹമുണ്ടെങ്കിലും, ആസ്വാദനം സാധ്യമാക്കാൻ സ്ഥൂലശരീരം ഇല്ലാത്തതിനാൽ അതിന് ഉപദ്രവങ്ങളുണ്ടാക്കാൻ മാത്രം കഴിയുന്നു. ഇവർക്കുവേണ്ടി അര്യമാ ദേവന്, അല്ലെങ്കിൽ വിഷ്ണു ഭഗവാന് ബലി അർപിക്കേണ്ടത് കുടുബാംഗങ്ങളുടെ, പ്രത്യേകിച്ച് പുത്രൻ്റെ കടമയാണ്. ഇൻഡ്യയിൽ സ്‌മരണാതീത കാലം മുതലേ മരണമടഞ്ഞ ഒരു മനുഷ്യന്റെ പുത്രൻ ഗയയിൽ പോവുകയും, പ്രേതമായ പിതാവിന്റെ പ്രയോജനത്തിനുവേണ്ടി അവിടെ വിഷ്‌ണു ക്ഷേത്രത്തിൽ ബലി അർപിക്കുകയും ചെയ്യാറുണ്ട്. എല്ലാവരുടെയും പിതാക്കന്മാർ പ്രേതങ്ങളായിത്തീരുമെന്നല്ല, എങ്കിലും വിഷ്ണുഭഗവാൻ്റെ പാദാരവിന്ദങ്ങളിൽ പിണ്ഡ തർപണം നടത്തുന്നപക്ഷം, കുടുംബത്തിലെ ഏതെങ്കിലുമൊരംഗം പ്രേതമായിത്തീരാൻ ഇടയായാൽ അവനൊരു സ്ഥൂലശരീരം കിട്ടി അനുഗ്രഹീതനാകും. എങ്ങനെതന്നെയായലും, ഭഗവാൻ വിഷ്ണുവിന്റെ പ്രസാദം സ്വീകരിക്കുന്ന ഒരുവൻ പ്രേതമാകാനോ, മനുഷ്യജീവിയെക്കാൾ താഴ്ന്ന വർഗത്തിൽ ജനിക്കാനോ യാതൊരു സാധ്യതയുമില്ല. വൈദിക സംസ്കാരത്തിൽ ശ്രാദ്ധമെന്നപേരിൽ ഭക്തിയോടും വിശ്വാസത്തോടും ഭക്ഷണം സമർപിക്കുന്ന ഒരു ചടങ്ങുണ്ട്. ഒരുവൻ ഭക്തിയോടും വിശ്വാസത്തോടും വിഷ്ണു ഭഗവാന്റെ പാദപങ്കജങ്ങളിലോ, പിതൃലോകത്തിലെ അദ്ദേഹത്തിന്റെ പ്രതിനിധിയായ അര്യമാനോ ബലിതർപണങ്ങൾ നടത്തിയാൽ, അവന്റെ പിതാമഹന്മാർ പ്രേതങ്ങളായിട്ടുണ്ടെങ്കിൽ അവർക്ക് മരണസമയത്ത് പൂർത്തിയാക്കാൻ ബാക്കിയുണ്ടായിരുന്ന ഏത് ഭൗതികാസ്വാദനവും സഫലമാക്കാൻ ഭൗതിക ശരീരങ്ങൾ ലഭിക്കും. മറ്റു വാക്കുകളിൽ, അവർ പിന്നീട് പ്രേതങ്ങളായിത്തീരില്ല.


(ശ്രീമദ് ഭാഗവതം 4/18/18/ഭാവാർത്ഥം)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 


Wednesday, September 25, 2024

ആത്മ-നിവേദനം

 


ദേവർഷിഭൂതാപ‌തനൃണാം പിത്യൂണാം

ന കിങ്കരോ നായമൃണീ ച രാജൻ!

സർവാത്മനാ യഃ ശരണം ശരണ്യം

ഗതോ മുകുന്ദം പരിഹൃത്യ കർത്തം


വിവർത്തനം


അല്ലയോ രാജാവേ, കർത്തവ്യങ്ങളെല്ലാം ത്യജിച്ച് മുക്തിദാതാവായ മുകുന്ദന്റെ ചരണകമലങ്ങളിൽ അഭയം തേടിയവർക്ക് ദേവന്മാരോടാകട്ടെ, ഋഷികൾ, ജീവജാലങ്ങൾ, കുടുംബാംഗങ്ങൾ, പിതൃക്കൾ, മനുഷ്യർ എന്നിവരോടാകട്ടെ യാതൊരു കടപ്പാടുമില്ല. അത്തരം ജീവസത്തകളെല്ലാം ഭഗവദംശങ്ങളാകയാൽ എല്ലാ ബാധ്യതകളും പരമദിവ്യോത്തമപുരുഷനോടുള്ള  ഭക്തിയുതസേവനത്താൽ സ്വയമേവ നിറവേറ്റപ്പെടും.


ഭാവാർത്ഥം


ഭഗവാന്റെ ഭക്തിയുതസേവനത്തിന് പൂർണമായി സമർപ്പണം ചെയ്യാത്ത ഒരുവന് ധാരാളം കർത്തവ്യങ്ങൾ നിർവഹിക്കാനുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ഓരോ ബദ്ധാത്മാവും സൂര്യപ്രകാശം, ചന്ദ്രപ്രകാശം, മഴ, കാറ്റ്, ഭക്ഷണം, ആത്യന്തികമായി സ്വശരീരം തുടങ്ങി ദേവന്മാർ നൽകുന്ന അസംഖ്യം പ്രയോജനങ്ങളുടെ ഗുണഭോക്താവാണ്. ഭഗവദ്ഗീതയിൽ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു, സ്തേന ഏവ സഃ ദേവന്മാരിൽ നിന്ന് ഇവയെല്ലാം സ്വീകരിക്കുന്നതിന് പകരമായി അവർക്ക് യജ്ഞങ്ങൾ അർപ്പിക്കാത്തവൻ സ്തേന അഥവാ കള്ളൻ ആണ്. അതുപോലെ, പശുക്കളെപ്പോലുളള മറ്റ് ജീവസത്തകൾ നമുക്ക് രുചികരവും പോഷക ഗുണവുമുളള അസംഖ്യം ഭക്ഷണപദാർഥങ്ങൾ നൽകുന്നു. പ്രഭാതത്തിൽ നാം ഉണരുമ്പോൾ പക്ഷികളുടെ മധുരഗീതങ്ങളാൽ നമ്മുടെ മനസ്സ് ഉല്ലാസ ഭരിതമാകുന്നു, ഉഷ്ണമുള്ള ദിവസങ്ങളിൽ വനവൃക്ഷങ്ങളിൽ നിന്നു വരുന്ന മന്ദ മാരുതനും തണലും നമുക്ക് ആസ്വാദ്യകരമാകുന്നു. അവ്വിധത്തിൽ നാം എണ്ണമറ്റ ജീവസത്തകളുടെ സേവനം സ്വീകരിക്കുന്നുണ്ട്, അവയ്ക്ക് തിരിച്ചു നൽകാൻ നാം ബാധ്യസ്ഥരുമാണ്. ആപ്‌ത എന്നാൽ, സാമാന്യ സദാചാരമനുസരിച്ച് തീർച്ചയായും ഒരുവൻ കടപ്പെട്ടിട്ടുള്ള സ്വന്തം കുടുംബാം ഗങ്ങൾ എന്നാണ് അർഥം. നൃണാം എന്നാൽ മനുഷ്യ സമൂഹം എന്നും. പരമദിവ്യോത്തമപുരുഷനായ ഭഗവാൻ്റെ ഒരു ഭക്തനാകുന്നതു വരെ ഒരുവൻ തീർച്ചയായും സ്വസമൂഹത്തിൻ്റെ ഒതുത്പന്നമാണ്. താൻ ജീവിക്കുന്ന സമൂഹത്തിൽ നിന്ന് വിദ്യാഭ്യാസം, സംസ്‌കാരം, പാരമ്പര്യം, സംരക്ഷണം തുടങ്ങിയവ സ്വീകരിക്കുന്നതിനാൽ സമൂഹത്തോട് വളരെയധികം കടപ്പാടുണ്ട്. തീർച്ചയായും, സമൂഹത്തോടുള്ള നമ്മുടെ കടപ്പാടുകൾ ഇപ്പോഴത്തെ തലമുറയോട് മാത്രമുള്ളതല്ല, പിൻഗാമികളായ നമുക്ക് സമാധാനപൂർവം ജീവിക്കാനായി സദാചാരപരവും സാമൂഹികവുമായ സമ്പ്രദായങ്ങളെ ശ്രദ്ധാപൂർവം സംരക്ഷിച്ച എല്ലാപൂർവീകരോടും മുൻഗാമികളോടുമുണ്ട്. അതുകൊണ്ട് പിതൃ്യണാം, അഥവാ "പിതൃക്കൾ" എന്നവാക്ക് മുൻ തലമുറകളെ സൂചിപ്പിക്കുന്നു.


വാസ്തവത്തിൽ, കൃഷ്‌ണാവബോധ സമൂഹത്തിലെ അംഗങ്ങൾ മുകളിൽ വിശദീകരിച്ചതു പോലുള്ള കടപ്പാടുകൾ നിറവേറ്റാൻ ഉദ്യമിക്കുന്നതിനു പകരം കൃഷ്‌ണന് വളരെയധികം ശ്രദ്ധ നൽകുന്നതിൽ ഭൗതികവാദികളാൽ വിമർശിക്കപ്പെടാറുണ്ട്. ഇതിനുള്ള മറുപടി ഭാഗവതം (4.31.14) പ റഞ്ഞിരിക്കുന്നു, യഥാതരോർ മൂല-നിഷേചനേന തൃപ്യന്തി തത്-സ‌ന്ധ -ഭുജോപശാഖാഃ - ഒരുവൻ ഒരു വൃക്ഷത്തിൻ്റെ വേരിൽ ജലം പകരുന്ന പക്ഷം, അതിൻ്റെ ശാഖകളും ചില്ലകളും ഇലകളും എല്ലാം സ്വയമേവ പോഷിപ്പിക്കപ്പെടും. ശാഖകളും ചില്ലകളും ഇലകളും പോഷിക്കുന്നതിന് അവയ്ക്ക് പ്രത്യേകം ജലം പകരേണ്ട ആവശ്യമില്ല, ഫലത്തിൽ അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ജലം വേരിൽ ഒഴിക്കണം. അതുപോലെ, പ്രാണോപഹാരാത് ചയഥേന്ദ്രിയാണാം: ആഹാരം ആമാശയത്തിൽ നൽകണം, അവിടെ നിന്ന് അത് ശരീരത്തിൻ്റെ എല്ലാ അവയവങ്ങളിലേക്കും സ്വയമേവ വിതരണം ചെയ്യപ്പെടും. ശരീരത്തിലെ എല്ലാ അവയവങ്ങളെയും പോഷിപ്പിക്കുന്നതിന് അവയിൽ പ്രത്യേകമായി ആഹാരം പിടിപ്പിക്കുന്നത് വിഡ്ഢിത്തമാണ്. അതുപോലെ, എല്ലാ അസ്‌തിത്വത്തിന്റെയും പ്രഭവം പരമപുരുഷനായ കൃഷ്‌ണനാണ്. എല്ലാം ഉത്ഭവിക്കുന്നത് കൃഷ്ണനിൽ നിന്നാണ്, എല്ലാം സംരക്ഷിക്കപ്പെടുന്നത് കൃഷ്ണനാലാണ്, അന്ത്യത്തിൽ എല്ലാം വിശ്രമിക്കുന്നതതും കൃഷ്‌ണനിൽ തന്നെയാണ്. ഭഗവാൻ കൃഷ്ണൻ എല്ലാ ജീവസത്തകളുടെയും ഹിതകാരിയും, സുഹൃത്തും, സംരക്ഷകനും, ക്ഷേമകാംക്ഷിയുമാണ്, അദ്ദേഹം സംതൃപ്‌തനായാൽ മുഴുവൻ ലോകവും സംതൃപ്തമാകും, ആമാശയത്തിന് കൃത്യമായി ആഹാരം നൽകുമ്പോൾ ശരീരത്തിലെ എല്ലാ അവയവങ്ങളും ശക്തിപ്പെടുകയും സംതൃപ്തിപ്പെടുകയും ചെയ്യുന്നതു പോലെ.


ഒരു മഹാരാജാവിൻ്റെ സ്വകാര്യ കാര്യദർശിയായി പ്രവർത്തിക്കുന്ന ഒരുവന് നിസ്സാരരായ ചെറിയ രാജാക്കന്മാരോട് കൂടുതൽ കടപ്പാടില്ല എന്ന ഉദാഹരണം ഇവിടെ നൽകാവുന്നതാണ്. ഒരു സാധാരണ വ്യക്തിക്ക് ഈ ലോകത്തിൽ ധാരാളം കടപ്പാടുകളുണ്ടെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ ഭഗവദ്ഗീത പ്രകാരം, മയൈവ വിഹിതാൻ ഹി താൻഃ എല്ലാ അനുഗ്രഹങ്ങളും നൽകുന്നത് വാസ്‌തവത്തിൽ പരമോന്നതനായ ഭഗവാനാണ്. ഉദാഹരണത്തിന് ഒരുവന് മാതാപിതാക്കളുടെ കാരുണ്യത്താലാണ് തൻ്റെ ശരീരം ലഭി ക്കുന്നത്. ജന്മനാതന്നെ ശക്തിഹീനരായ പുരുഷന്മാരെയും സ്ത്രീകളെയും നാം കാണുന്നു. ചിലപ്പോൾ ഒരു കുട്ടി വൈരൂപ്യത്തോടെ ജനിക്കുന്നു, മറ്റു ചിലപ്പോൾ ഒരു കുട്ടി മരിച്ചു ജനിക്കുന്നു. പലപ്പോഴും ലൈംഗിക ബന്ധം ഗർഭോത്പാദനം നടത്തുന്നതിൽ പരാജയപ്പെടുന്നു. അതുകൊണ്ട് എല്ലാ മാതാപിതാക്കളും സൗന്ദര്യവും ഉയർന്ന യോഗ്യതയുമുളള സന്താനങ്ങളെ ആഗ്രഹിച്ചാലും പലപ്പോഴും അത് നടക്കുന്നില്ല. അതുകൊണ്ട്, ആത്യന്തികമായി ഭഗവാൻ്റെ കാരുണ്യത്താലാണ് ഒരു പുരുഷനും സ്ത്രീയ്ക്കും ലൈംഗിക ബന്ധത്തിലൂടെ ഒരു സന്താനത്തെ ഉത്പാദിപ്പിക്കാൻ കഴിയുന്നതെന്ന് മനസ്സിലാക്കാൻ കഴിയുന്നു. പുരുഷൻ്റെ ശുക്ള സന്നിവേശം ശക്തമാകുന്നതും സ്ത്രീയുടെ അണ്‌ഡം ഫലപുഷ്ടമാകുന്നതും ഭഗവാന്റെ കാരുണ്യത്താലാണ്. അതുപോലെ ഒരു കുട്ടി ആരോഗ്യകരമായ അവസ്ഥ9യിൽ ജനിക്കുന്നതും, സ്വജീവിതം തുടർന്ന് മുന്നോട്ടു കൊണ്ടുപോകാൻ കഴിയും വിധം ശാരീരിക പ്രാപ്‌തി നേടുന്നതും ഭഗവാൻ്റെ കാരുണ്യം ഒന്നു കൊണ്ടു മാത്രമാണ്. മനുഷ്യജീവിയുടെ പരിണാമത്തിൻ്റെ ഏതവസ്ഥയിലും ഭഗവാൻ്റെ കാരുണ്യം പിൻവലിക്കപ്പെടുന്ന പക്ഷം, പെട്ടെന്ന് മരണം സംഭവിക്കുകയോ അല്ലെങ്കിൽ അംഗഭംഗം വരുത്തുന്ന രോഗമുണ്ടാവുകയോ ചെയ്യും.


ദേവന്മാരും സ്വതന്ത്രരല്ല. പരിഹൃത്യ കർത്തം, അഥവാ “മറ്റു കർത്തവ്യങ്ങൾ ത്യജിച്ച്" എന്നീ വാക്കുകൾ ദേവന്മാർ കൃഷ്‌ണനിൽ നിന്ന് വേറിട്ടവരാണെന്ന വിധത്തിലുള്ള ഏതു സങ്കൽപ്പവും ഉപേക്ഷിക്കണമെന്ന് സൂചിപ്പിക്കുന്നു. ദേവന്മാർ പരമോന്നതനായ ഭഗവാൻ്റെ വിശ്വശരീരത്തിൻ്റെ വ്യത്യസ്‌തങ്ങളായ അംഗങ്ങളാണെന്ന് വൈദിക സാഹിത്യത്തിൽ വ്യക്തമായി പ്രസ്ത‌ാവിച്ചിട്ടുണ്ട്. അതിലേറെ, പരമോന്നതനായ ഭഗവാൻ എല്ലാവരുടെയും ഹൃദയത്തിൽ സ്ഥിതി ചെയ്യുന്നുവെന്നും, അദ്ദേഹമാണ് എല്ലാവർക്കും ബുദ്ധിയും സ്‌മരണയും, വിസ്മൃതിയും നൽകുന്നതെന്നും ഭഗവദ്ഗീതയിൽ പറയുന്നു. അപ്രകാരം, സാംസ്‌കാരിക പാരമ്പര്യങ്ങൾ ശ്രദ്ധാപൂർവം കാത്തു സൂക്ഷിച്ച നമ്മുടെ പിതാമഹന്മാർ പരമോന്നതനായ ഭഗവാനിൽ നിന്ന് ലഭിച്ച ബുദ്ധി ഉപയോഗിച്ചാണ് പ്രവർത്തിച്ചിരുന്നത്. തീർച്ചയായും, അവർ അവരുടെ സ്വതന്ത്രമായ ബുദ്ധി ഉപയോഗിച്ചായിരുന്നില്ല പ്രവർത്തിച്ചിരുന്നത്. ആർക്കും ഒരു മസ്‌തിഷ്‌കമില്ലാതെ ബുദ്ധിയുളളവനാകാൻ കഴിയില്ല, കൃഷ്ണൻ്റെ കാരുണ്യത്താൽ മാത്രമാണ് നമുക്ക് ഒരു മനു ഷ്യമസ്തിഷ്കം ലഭിക്കുന്നത്. അതുകൊണ്ട്, വിവിധ വർഗങ്ങളിലുളള ജീവസത്തകളോട് നമുക്കുള്ള ബഹുമുഖങ്ങളായ കടപ്പാടുകൾ നാം അവധാനതയോടെ വിശകലനം ചെയ്യുന്ന പക്ഷം, ജീവിതത്തിൽ ഏതു കാര്യത്തിലും നമുക്കൊരു പ്രത്യേക അനുഗ്രഹം ലഭിക്കുന്നത് ആത്യന്തികമായി പരമദിവ്യോത്തമപുരുഷനായ ഭഗവാൻ്റെ കാരുണ്യത്താലാണെന്ന് കാണാൻ കഴിയും. അതുകൊണ്ട്, ഒരു സാധാരണ വ്യക്തിക്ക് തനിക്ക് പ്രയോജനം നൽകിയവരെ സംതൃപ്‌തിപ്പെടുത്തുന്നതിന് അവരോടുള്ള കടപ്പാടുകൾ വിധിപ്രകാരം നിറവേറ്റാൻ വ്യത്യസ്‌ത രീതികളിലുള്ള യജ്ഞങ്ങളും ദാനകർമങ്ങളും അനുഷ്‌ഠിക്കണമെങ്കിലും, പരമദിവ്യോത്തമപുരുഷനായ കൃഷ് ഞനെ നേരിട്ട് സേവിക്കുന്ന ഒരുവൻ്റെ അത്തരം കടപ്പാടുകളെല്ലാം ഉടൻ നിറവേറപ്പെടുന്നു. എന്തുകൊണ്ടെന്നാൽ കുടുംബം, പിതൃക്കൾ, ദേവന്മാർ തുടങ്ങിയ പ്രതിനിധികളിലൂടെ ലഭിക്കുന്ന എല്ലാ അനുഗ്രഹങ്ങളും ആത്യന്തികമായി ഭഗവാനിൽ നിന്നാണ് വരുന്നത്.


ഒരു കേന്ദ്രീകൃത ഭരണകൂടത്താൽ യഥാർഥത്തിൽ നൽകപ്പെടുന്ന ആനുകൂല്യങ്ങൾ ചിലപ്പോൾ സംസ്ഥാന ഭരണകൂടം വിതരണം ചെയ്യുന്നു എന്ന ഉദാഹരണം ഇവിടെ പറയാവുന്നതാണ്. അതുകൊണ്ട്, കേന്ദ്രീകൃത ഭരണകൂടത്തിൻ്റെ മുഖ്യ നിർവാഹകൻ്റെ മന്ത്രിയോ സ്വകാര്യ കാര്യദർശിയോ ആകുന്ന ഒരുവന് സംസ്ഥാന സർക്കാറിൻ്റെ അപ്രധാനരായ പ്രതിനിധികളോട് കൂടുതൽ കടപ്പാടൊന്നുമില്ല. അതിനാൽ ശ്രീമദ്ഭാഗവതത്തിൽ (11.20.9) പറഞ്ഞിരിക്കുന്നു:



താവത് കർമാണി കുർവീത ന നിർവിദ്യേത യാവതാ

മത്-കഥാ-ശ്രവണാദൗ വാ ശ്രദ്ധാ യാവൻ ന ജായതേ



"ഒരുവൻ കാമ്യ കർമങ്ങളിൽ വ്യാപൃതനും, ഭഗവദ് ശ്രവണ കീർത്തന ങ്ങളിലൂടെ ഭക്തിയുതസേവനത്തിനുള്ള അഭിരുചി ഉണരാതിരിക്കുകയും ചെയ്യുന്നിടത്തോളം, വൈദിക അനുശാസനങ്ങളുടെ ക്രമീകൃത തത്ത്വങ്ങ ൾക്കനുസരിച്ച് പ്രവർത്തിക്കണം." പരമോന്നതനായ ഭഗവാൻ്റെ ഭക്തിയു തസേവനത്തിന് പൂർണമായി സമർപ്പിതനാകുന്ന ഒരുവൻ ഒരു ഒന്നാന്തരം മനുഷ്യനാണെന്ന് രത്നച്ചുരുക്കം.


ജനങ്ങൾ പൊതുവെ ദേവന്മാരിൽ നിന്നും, കുടുംബാംഗങ്ങളിൽ നിന്നും, സമൂഹത്തിൽ നിന്നും ലഭിക്കുന്ന അനുഗ്രഹങ്ങളിൽ മാത്രം ആകാംക്ഷയുള്ളവരാണ്, കാരണം, അത്തരം അനുഗ്രഹങ്ങൾ ഇന്ദ്രിയങ്ങളുടെ സംതൃപ്തിക്ക് ഉതകുന്നവയാണ്. അൽപബുദ്ധികളായ ആളുകൾ അത്തരം പൂ രോഗതി മാത്രമാണ് ജീവിതത്തിൻ്റെ ലക്ഷ്യമെന്ന് കരുതുകയും, അതുമൂലം അവർക്ക് ഭഗവദ്സേവനത്തിൻ്റെ ഉൽകൃഷ്‌ടാവസ്ഥയെ ശ്ലാഘിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. ഭക്തിയോഗം, അഥവാ വിശുദ്ധമായ ഭക്തിയുതസേവനം പരമദിവ്യോത്തമപുരുഷനായ ഭഗവാൻ്റെ ഇന്ദ്രിയങ്ങളെ നേരിട്ട് പ്രീതിപ്പെടുത്തുന്നതിന് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. അസൂയാലുക്കളായ ഭൗതികവാദികൾ പരമോന്നതനായ ഭഗവാന് ഇന്ദ്രിയങ്ങൾ ഉണ്ടെന്നത് പോലും നിഷേധിക്കാൻ അനേകം വാദങ്ങൾ ഉന്നയിക്കുന്നു. ഭക്തന്മാർ പരമ പുരുഷന്റെ സങ്കൽപ്പാതീതമായ സൗന്ദര്യം, ശക്തി, സമ്പത്ത്, സൗമനസ്യം ഇവയിൽ സംശയിച്ച് സമയം പാഴാക്കുന്നില്ല. അവർ പ്രേമനിർഭരമായ സേവനത്തിലൂടെ ഭഗവാൻ്റെ ഇന്ദ്രിയങ്ങളെ നേരിട്ട് പ്രീതിപ്പെടുത്തുകയും, അപ്രകാരം സ്വഗേഹത്തിലേക്ക്, മടങ്ങിപ്പോവുകയെന്ന പരമോന്നതമായ അനുഗ്രഹം സ്വായത്തമാക്കുകയും ചെയ്യുന്നു. ഭക്തന്മാർ, സച്ചിദാനന്ദപൂർണമായ ജീവിതമുള്ള ഭഗവാൻ്റെ ധാമത്തിലേക്ക് മടങ്ങിപ്പോകുന്നു. ഒരുവന് പരമാനന്ദത്തിന്റെയും ജ്ഞാനത്തിൻ്റെയും ശാശ്വതമായ ജീവിതം നൽകാൻ ഒരു ദേവനും, കുടുംബാംഗത്തിനും, അല്ലെങ്കിൽ പിതാമഹനും കഴിയില്ല. ഒരുവൻ മൂഢമായി ഭഗവദ് പാദങ്ങളെ അവഗണിക്കുകയും, താൽക്കാലികമായ ദേഹത്തെ എല്ലാമായി സ്വീകരിക്കുകയും ചെയ്യുന്ന പക്ഷം, അയാൾ തീർച്ചയായും വിപുലമായ യജ്ഞങ്ങളും, തപസ്സുകളും, ദാനങ്ങളും അനുഷ്ഠിക്കുകയും മുകളിൽ പറഞ്ഞ കടപ്പാടുകൾ നിറവേറ്റുകയും ചെയ്യണം. അല്ലാത്തപക്ഷം പാപിയും ശിക്ഷാർഹനുമായിത്തീരും.



( ശ്രീമദ് ഭാഗവതം 11. 5 .41 )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 


ശുദ്ധ ഭക്തന്റെ സവിശേഷ ഗുണങ്ങൾ


 

വൈഷ്‌ണവരുടെ സേവനം


 

മഹാലയ അമാവാസി ചടങ്ങുകൾ


 

ശ്രാദ്ധ കർമ്മങ്ങളിൽ ശരിക്കും എന്ത് നിവേദിക്കണം


 

Saturday, September 21, 2024

ഹരിദാസ് ഠാക്കൂർ


രിചികസ്യ മുനേ പുത്രോ നാമ്ന ബ്രഹ്മൻ മഹാതപഃ

പ്രഹ്ലാദേന സമം ജാതോ ഹരിദാസാഖ്യകോ'പി സൻ


"ഹരിദാസ് ഠാക്കൂർ ബ്രഹ്മമഹാതപൻ്റെയും പ്രഹ്ലാദൻ്റെയും കലർന്നുള്ള അവതാരമാണ് (ഗൗര ഗണോദ്ദേശ ദീപിക 93)


ഹരിദാസ് ഠാക്കൂർ ഒരു മുസ്ലീം കുടുംബത്തിലാണ് ജനിച്ചത്. ബ്രഹ്മാവ് ഹരിദാസ് ഠാക്കൂർ ആയി അവതരിച്ചതെങ്ങനെയെന്ന് ശ്രീല ഭക്തിവിനോദ ഠാക്കൂർ നവദ്വീപമാഹാത്മ്യത്തിൽ വിശദീകരിക്കുന്നുണ്ട്. ദ്യാപരയുഗത്തിൽ ശ്രീകൃഷ്‌ണൻ നന്ദന ന്ദനനായി അവതരിച്ചപ്പോൾ ബ്രഹ്മാവ് പശുക്കളേയും ഗോപന്മാരേയും ഒരുവർഷക്കാലത്തേയ്ക്ക് ഒളിപ്പിച്ചുവച്ചു. പക്ഷേ ബ്രഹ്മാവ് ഒരു ഭൗമവർഷത്തിനു ശേഷം വ്രജദൂമിയിലേക്ക് മടങ്ങിവന്നപ്പോൾ ഒളിപ്പിച്ചു വച്ച പശുക്കളും ഗോപബാലന്മാരുമെല്ലാം കൃഷ്‌ണൻറെയൊപ്പം തന്നെയുണ്ടായിരുന്നതായി കണ്ടു. തനിക്ക് പറ്റിയ തെറ്റു മനസ്സിലാക്കിയ ബ്രഹ്മദേവൻ തൽക്ഷണം കൃഷ്‌ണൻ്റെപാദങ്ങളിൽ വീണ് മാപ്പപേക്ഷിച്ചു നന്ദന ന്ദനനായി അവതരിച്ച കൃഷ്‌ണൻ തന്നെയാണ് കലിയുഗത്തിൽ ഗൗരംഗ ഭഗവാനായി അവതരിക്കാൻ പോകുന്നതെന്ന് മനസ്സിലാക്കിയ ബ്രഹ്മാവ് തനിക്ക് വീണ്ടും തെറ്റു പറ്റുമോയെന്ന് ദയന്നുകൊണ്ട് അന്തർദ്വീപിൽ ചെന്ന് ധ്യാനത്തിലിരുന്നു. ബ്രഹ്മാവിന്റെ മനസ്സറിഞ്ഞ ഭഗവാൻ ഗൗരംഗരൂപത്തിൽ അദ്ദേഹത്തിന് മുന്നിൽ പ്രത്യക്ഷനായി ഇപ്രകാരം പറഞ്ഞു. "ഞാൻ ഗൗരവാതാരത്തിൽ വരുമ്പോൾ താങ്കൾ ഒരു മ്ലേച്ഛകുടുംബത്തിൽ ജനിക്കുകയും ദിവ്യ നാമത്തിൻ്റെ മഹിമകൾ പ്രചരിപ്പിക്കുകയും അപ്രകാരം എല്ലാ ജീവജാലങ്ങൾക്കും മംഗളമുണ്ടാക്കുകയും ചെയ്യും"


ഹരിദാസ് ഠാക്കൂർ ബ്രഹ്മദേവനാണെന്ന് ഈ വിശദീകരണത്തിൽ നിന്ന് മനസ്സിലാക്കാം. അഹങ്കാരമുണ്ടാകാതിരിക്കാനാണ് അദ്ദേഹം ഗൗരംഗലീലയിൽ നീചകുടുംബത്തിൽ ജ നിക്കാൻ ഭഗവാനോടു പ്രാർത്ഥിച്ചത്. ഏതു തരം കുടുംബത്തിൽ ജനിച്ചാലും വൈഷ്‌ണവൻ ലോകനൻമയ്ക്കായി പ്രവർത്തിക്കുമെന്ന തത്ത്വം മഹാപ്രഭു ഹരിദാസ് ഠാക്കൂറിലൂടെ വെളിവാക്കുന്നു. വൈഷ്‌ണവൻ്റെ ജനനം ഏതുതരം കുടുംബത്തിലായാലും അദ്ദേഹം അഭിവന്ദ്യനാണെന്ന് ശാസ്ത്രങ്ങൾ ഉദ്‌ഘോഷിക്കുന്നു. ഉയർന്ന കുലത്തിൽ പിറന്നിട്ടും ഹരിയെ ഭജിച്ചില്ലെങ്കിൽ എന്തു പ്രയോജനം ? അങ്ങനെയുള്ള വ്യക്തി നരകത്തിലേ‌ക്കേപോകൂ ഈ ശാസ്ത്രപ്രമാണങ്ങൾ ശരിവയ്ക്കാനാണ് ശ്രീല ഹരിദാസ് ഠാക്കൂർ മേച്ഛകുടുംബത്തിൽ ജനനമെടുത്തത്. അതുകൊണ്ടദ്ദേഹം പ്രഹ്ലാദനെപ്പോലെയാണ്. പ്രഹ്ല‌ാദമഹാരാജാവും അസുരകുടുംബത്തിൽ ജനിച്ച മഹാഭക്തനാണല്ലോ.


ഹരിദാസ് ഠാക്കൂർ പ്രായത്തിൽ മഹാപ്രഭുവിനേക്കൾ മുതിർന്ന വ്യക്തിയായിരുന്നു. ഹരിദാസ് ഠാക്കൂർ ആദ്യമായി മഹാപ്രഭുവുമായി സമ്പർക്കത്തിലേർപ്പെടുന്നത്  മഹാപ്രഭു ഈശ്വരപുരിയുടെ പക്കൽ നിന്ന് ദീക്ഷ സ്വീകരിച്ച ശേഷമാണ്. ആ സമയത്ത് മഹാപ്രഭു തൻ്റെ സങ്കീർത്തന പ്രസ്ഥാനത്തിൻ്റെ പ്രചാരം ആരംഭിച്ചു കഴിഞ്ഞിരുന്നു.

ശ്രീ ചൈതന്യ മഹാപ്രഭുവിൻ്റെ അവതാരോദ്ദേശ്യം നിറവേറ്റുന്നതിൽ ഒരു പ്രധാനപങ്ക് വഹിച്ചത് നാമാചാര്യനായ ഹരിദാസ് ഠാക്കൂറാണ്. ഭഗവദാജ്ഞ പ്രകാരമാണ് അദ്ദേഹം മഹാപ്രഭുവിൻ്റെ അവതാരത്തിന് മുൻപുതന്നെ ഭൂജാതനായത്. യുഗധർമമായ ഹരിനാമസങ്കീർത്തനം പ്രചരിപ്പിക്കാൻ നാമാചാര്യനായ ഹരിദാസ് ഠാക്കൂർ വലിയ രീതിയിൽ പ്രയത്‌നിചിട്ടുണ്ട്. ദിവ്യനാമത്തിൻ്റെ മഹിമ പ്രചരിപ്പിക്കുന്നതിൽ ശ്രീല ഹരിദാസ് ഠാക്കൂർ വഹിച്ച പങ്ക് തെല്ലും ചെറുതല്ല. 


ശ്രീ ചൈതന്യ ചരിതാമൃതത്തിൽ ഇപ്രകാരം പറഞ്ഞിരി ക്കുന്നു.


ഹരിദാസ് ഠാക്കൂർ ഭക്തിവൃക്ഷത്തിൻ്റെ ഒരു പ്രധാന ശാഖയാണ്. അദ്ദേഹത്തിൻ്റെ ഗുണങ്ങൾ അനിതരസാധാരണമാണ്. അദ്ദേഹം മുടങ്ങാതെ ദിവമസന മൂന്നുലക്ഷം തവണ ഭഗവദ്‌ദിവ്യനാമങ്ങൾ ഉരുവിടുമായിരുന്നു. അദ്ദേഹത്തിന്റെ ഗുണഗണങ്ങൾ അളവറ്റതാണ് എനിക്കതിൻ്റെ ഒരു ചെറിയ രത്നച്ചുരുക്കം മാത്രമേ നൽകാൻ കഴിയൂ. അദ്വൈതാചാര്യൻ തൻ്റെ പിതാവിൻ്റെ ശ്രാദ്ധസമയത്ത് പ്രധാനസ്ഥാനം നൽകിയതു ഹരിദാസ് ഠാക്കൂറിനായിരുന്നു. ഹരിദാസ് റാക്കൂർ പ്രഹ്ലാദൻ്റെ അതേ ഗുണങ്ങൾ പ്രദർശിപ്പിച്ചിരുന്നു. മുസ്ലീങ്ങൾ പ്രഹരിച്ചപ്പോഴും അദ്ദേഹം അചഞ്ചലനായിരുന്നു. അദ്ദേഹം ഭഗവാന്റെ നിത്യലീലയിൽ പ്രവേശിച്ചപ്പോൾ, മഹാപ്രഭു അദ്ദേഹത്തിന്റെ ദൗതികശരീരം തൻ്റെ കൈകളിൽ വാരിയെടുത്ത് ആനന്ദനിർവൃതിയിൽ നൃത്തം ചെയ്‌തു. (ശ്രീ ചൈതന്യ ചരിതാമൃതം ആദി ലീല 10.43-47)


ചന്ദ്രശേഖരാചാര്യൻ്റെയും ശ്രീവാസപണ്ഡിതന്റേയും ഗൃഹങ്ങളിൽ മഹാപ്രഭു സങ്കീർത്തനം ചെയ്‌തപ്പോൾ അവിടെ ഹരിദാസ് ഠാക്കൂറും പങ്കെടുത്തിരുന്നതായി ചൈതന്യ ഭാഗവതത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


ഹരിദാസ് ഠാക്കൂർ ചെറുപ്പം മുതൽ തന്നെ ദിവ്യനാമജപത്തിൽ അതീവമായ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ജന്മസ്ഥലമായ ബുരിഹാന ഗ്രാമം വിട്ടു വന്നശേഷം അദ്ദേഹം ബനാപോൾ കാട്ടിലാണ് വസിച്ചിരുന്നത്. അവിടെ വിജനമായ കാട്ടിൽ അദ്ദേഹം ദിവസേന ഭഗവാൻ്റെ നാമങ്ങൾ മൂന്നു ലക്ഷം തവണ ജപിക്കുമായിരുന്നു. ദിവസവും ഒരു ബ്രാഹ്മണൻ്റെ ഗൃഹത്തിൽ ദിക്ഷ യാചിക്കാനും പോകുമായിരുന്നു. ഹരിദാസന്റെ സ്വഭാവശുദ്ധിയും ദിവ്യനാമത്തോടുള്ള ഭക്തിയും ചുറ്റുമുള്ള പ്രദേശത്തിലെല്ലാം പ്രസിദ്ധമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ എല്ലാവരും ബഹുമാനിക്കുകയും ചെയ്തിരുന്നു.


വേശ്യാസ്ത്രീ വൈഷ്‌ണവിയാകുന്നു





അക്കാലത്ത് അവിടെ രാമചന്ദ്രഖാൻ എന്ന ഒരു വൈഷ്ണവ വിരോധിയായ ജന്മിയുണ്ടായിരുന്നു. അയാൾക്ക് ഹരിദാസിനോടു വല്ലാത്ത അസൂയയായിരുന്നു.


ഹരിദാസിന്റെ ജനസമ്മതി ഇല്ലാതാക്കാനായി അയാൾ പല കുതന്ത്രങ്ങളും മെനഞ്ഞെങ്കിലും ഒന്നും ഫലം കണ്ടില്ല. അവസാനം അയാൾ ഹരിദാസിനെ വലയിൽ വീഴ്ത്താനായി ഒരു സുന്ദരിയായ വേശ്യാസ്ത്രീയെ ഏർപ്പാടാക്കി. മൂന്നു ദിവസത്തിനകം താൻ ലക്ഷ്യം കണ്ടുകൊള്ളാമെന്ന് വേശ്യ അയാൾക്കുറപ്പു നൽകി.


ഹരിദാസിനെ പാട്ടിലാക്കിക്കഴിയുമ്പോൾ അദ്ദേഹത്തെ ബന്ദിയാക്കാനായി ഒരു സൈനികനേയും അയയ്ക്കാനാണ് രാമചന്ദ്രഖാൻ നിശ്ചയിച്ചിരുന്നതെങ്കിലും വേശ്യ അതിന് വിസമ്മതിച്ചു. ആദ്യം ഹരിദാസിനെ പാട്ടിലാക്കിയ ശേഷം മറ്റു നടപടികൾ മതിയെന്നായിരുന്നു അവളുടെ പക്ഷം. അങ്ങനെ ആ വേശ്യാസ്ത്രീ രാത്രിസമയത്ത് സുന്ദരമായ വേഷഭൂഷാദികൾ ധരിച്ച് ഹരിദാസ് ഠാക്കൂറിൻ്റെ കുടിലിനടുത്തു ചെന്നു. കുടിലിന് പുറത്തുണ്ടായിരുന്ന തുളസിയെ നമസ്ക്കരിച്ച അവർ അകത്തു ചെന്ന് ഹരിദാസ്‌ ഠാക്കൂറിനെ വശീകരിക്കാനുള്ള ശ്രമം തുടങ്ങി. "അങ്ങു സുന്ദരനായ പുരുഷനാണ്, യുവത്വം തുളുമ്പുന്ന അങ്ങയെക്കണ്ടാൽ ഏതു സ്ത്രീയും ആകർഷിതയാകും. അങ്ങയോടുള്ള അഭിനിവേശം അതിരുകടന്നതുകൊണ്ടാണ് ഞാനങ്ങയുടെ അടുത്തു വന്നിരിക്കുന്നത്. അങ്ങയുടെ സ്‌പർശനമേറ്റില്ലെങ്കിൽ ഞാൻ ജീവൻ ത്യജിച്ചു കളയും."


ഇതു കേട്ട ശ്രീല ഹരിദാസ്‌ ഠാക്കൂർ ഇപ്രകാരം മറുപടി പറഞ്ഞു, "ഞാൻ എൻ്റെ ദിവസേനയുള്ള ദിവ്യനാമജപം തുടങ്ങിയിട്ടേയുള്ളൂ അതു തീർന്നാലുടൻ നിങ്ങളുടെ ആഗ്രഹം പൂർത്തീകരിക്കാം. അതുവരെ നിങ്ങൾ ഇവിടെയിരുന്ന് നാമ ജപം ശ്രവിച്ചുകൊള്ളുക. " അപ്രകാരം അദ്ദേഹം തൻ്റെ ജപം തുടർന്നു. പുലർച്ചെയായിട്ടും ജപം തുടരുന്നതുകണ്ട് അക്ഷമയായ വേശ്യാസ്ത്രീ സ്ഥലം വിട്ടു. അവർ രാംചന്ദ്രഖാൻ്റെയടുത്തു ചെന്ന് വിവരങ്ങൾ ധരിപ്പിച്ചു.


അന്നു രാത്രി അവർ വീണ്ടും ഹരിദാസ്‌ ഠാക്കൂറിൻ്റെ കുടിലിൽ ചെന്നു ഹരിദാസ് ഠാക്കൂർ വീണ്ടും തലേദിവസം പറഞ്ഞതു തന്നെ ആവർത്തിച്ചു തൻ്റെ നിത്യജപം പൂർത്തിയായശേഷം അവരുടെ ആഗ്രഹം തീർച്ചയായും നടത്തിക്കൊടുക്കാമെന്നദേഹം വീണ്ടും പറഞ്ഞു. വേശ്യാസ്ത്രീ തുളസീദേവിയെ പ്രണമിച്ച ശേഷം അവിടെത്തന്നെ കാത്തിരുന്നു. നേരം പുലർന്നിട്ടും ഹരിദാസ് ഠാക്കൂർ ജപം നിറുത്തിയില്ല. അദ്ദേഹം അവരോടു പറഞ്ഞു."ഞാൻ ഈ മാസം ഒരു കോടിനാമങ്ങൾ ജപിക്കാമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്. അതു തീരാറായി. ഇന്നു രാത്രികൊണ്ട് അതു പൂർത്തിയാകും പൂർത്തിയായാലുടൻ തന്നെ നിങ്ങളുടെ ആഗ്രഹം ഞാൻ സഫലീകരിച്ചു തരാം. വിഷമിക്കേണ്ട."





മൂന്നാം ദിവസം രാത്രിയായപ്പോൾ വേശ്യാസ്ത്രീ വീണ്ടും വന്നു. തുളസീദേവിയെ പ്രണമിച്ചശേഷം ഹരിദാസ് ഠാക്കൂറിൻ്റെ നാമജപവും ശ്രവിച്ചുകൊണ്ടിരിപ്പായി. അദ്ദേഹത്തിൻ്റെ നാമജപം തുടർച്ചയായി ശ്രവിച്ചുകൊണ്ടിരുന്നപ്പോൾ അവരുടെ ഹൃദയത്തിലെ മാലിന്യങ്ങളെല്ലാം നിർമാർജ്ജനം ചെയ്യപ്പെട്ടു. അവർ ഹരിദാസ് ഠാക്കൂറിൻ്റെ കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു. താൻ വന്നതിൻ്റെ പിന്നിലുള്ള ഗൂഡോദ്ദേശ്യവും അവർ വ്യക്തമാക്കി. അതുകേട്ട ഹരിദാസ് ഠാക്കൂർ പറഞ്ഞു "രാമചന്ദ്രഖാൻ്റെ ദുരുദ്ദേശ്യങ്ങൾ എനിക്കറിയാമായിരുന്നു. നിങ്ങളുടെ മേൽ കരുണ കാട്ടാൻ മാത്രമാണ് ഞാൻ മൂന്നു ദിവസങ്ങൾ ഇവിടെ കഴിഞ്ഞത്." പിന്നീടവർ ഹരിദാസ് ഠാക്കൂറിനെ ഗുരുവായി സ്വീകരിച്ച്' അദ്ദേഹത്തോടു തൻ്റെ പാപകർമങ്ങളിൽ നിന്ന് മോക്ഷം നേടാനുള്ള വഴി ആരാഞ്ഞു. ദുർമാർഗ്ഗത്തിൽ സമ്പാദിച്ച പണം മുഴുവനും ബ്രാഹ്മണർക്ക് ദാനം ചെയ്‌തശേഷം ആ കുടിലിൽ വന്നിരുന്ന് ഭവഗവദ് ദിവ്യനാമം ജപിക്കാനും തുളസീദേവിയെ നിത്യവും സേവിക്കാനും അദ്ദേഹം അവരോടു നിർദ്ദേശിച്ചു.


അങ്ങനെ അവർ ഹരിദാസ്ഠാക്കൂർ നിർദ്ദേശിച്ച പ്രകാരം ചെയ്യുകയും കാലക്രമേണ ഒരുത്തമ വൈഷ്‌ണവിയായിത്തീ രുകയും ചെയ്തു‌. ഇതും ചൈതന്യ ചരിതാമൃതത്തിൽ വിശദീകരിക്കപ്പെട്ടിട്ടുണ്ട്.


ഹരിദാസ് ഠാക്കൂർ മർദ്ദിക്കപ്പെട്ട സംഭവം




ശ്രീല ഹരിദാസ് ഠാക്കൂർ ഫുലിയ ഗ്രാമത്തിൽ ജീവിച്ചിരുന്ന സമയത്താണ് പ്രസ്‌തുത സംഭവം അരങ്ങേറിയത്. ഹരിദാസ് ഠാക്കൂറിന് ദിവ്യനാമങ്ങളോടുള്ള ഭക്തിയും ശ്രദ്ധയും കണ്ട അവിടെയുള്ള ബ്രാഹ്മണർ അദ്ദേഹം ഒരുത്തമവൈഷ്ണവൻ തന്നെയാണെന്ന് മനസ്സിലാക്കി. പക്ഷേ അവിടുത്തെ മജിസ്ട്രേട്ടിന് (കാസി) അതൊട്ടും ഇഷ്ടപ്പെട്ടില്ല. കാരണം ഹരിദാസ് ഠാക്കൂർ ഒരു മുസ്ലീം കുടുംബത്തിലാണ് ജനിച്ചതെന്നും ഇപ്പോൾ കൃഷ്‌ണൻ്റെ ദിവ്യനാമങ്ങളാണ് ജപിക്കുന്നതെന്നും അയാൾ അറിഞ്ഞു. ഹരിദാസ് ഠാക്കൂർ കൂടുതൽ ആളുകളെ ഭഗവദ് ദിവ്യനാമജപത്തിലേർപ്പെടുത്തുമെന്ന് ഭയന്ന കാസി, നവാബിനോടു (ഗവർണർ) പരാതി പറഞ്ഞു. നവാബ് ഉടൻ തന്നെ ഹരിദാസിനെ ബന്ദിയാക്കാൻ ആജ്ഞാപിച്ചുഅപ്രകാരം ഹരിദാസ് ഠാക്കൂർ തുറുങ്കിലടയ്ക്കപ്പെട്ടു. ഒരു ദിവസം നവാബ് ഹരിദാസ് ഠാക്കൂറിനോടു ചോദിച്ചു. "പരിശുദ്ധമായ ഇസ്ലാം മതം ത്യജിച്ചിട്ട് എന്തിനാണ് നിങ്ങൾ കൃഷ‌ണ നാമം ജപിക്കുന്നത്?" അതിനു മറുപടിയായി ഹരിദാസ്ഠാക്കൂർ പറഞ്ഞു. ദൈവം ഒന്നാണ് ഒരേ ദൈവമാണ് എല്ലാ മതങ്ങളിലും ഉള്ളത്. അവിടുന്ന് അവിതീയനായ പരമസത്യമാണ്. വിവിധ മതങ്ങൾ ദൈവത്തെ വ്യത്യസ്‌തങ്ങളായ പേരുകളിൽ വിളിക്കുന്നുവെന്ന് മാത്രം പക്ഷേ നിരപേക്ഷമായ തലത്തിൽ അങ്ങനെയുള്ള വ്യത്യാസങ്ങളില്ല. ഓരോ ജീവസത്തയുടേയും ഹൃദയത്തിൽ വിരാജിക്കുന്ന ദൈവം ഒന്നു തന്നെയാണ്. അവിടുന്ന് ഓരോ വ്യക്തിയേയും വ്യത്യസ്‌തമായ രീതിയിൽ താൻ സേവനത്തിൽ ഉപയുക്തനാക്കുന്നു. ഒരാൾ എങ്ങനെയുള്ള ആരാധനയിൽ ഉപയുക്തനാക്കപ്പെടുന്നുവോ, ആ രീതിയിൽ അയാൾ ആരാധിക്കുന്നു. എത്രയോ ഹിന്ദുബ്രാഹ്മണർ ഇസ്ലാം സ്വീകരിക്കുന്നു. അതുപോലെ തന്നെ ഞാൻ മുസ്ലീം കുടുംബത്തിൽ ജനിച്ചുവെങ്കിലും ഭഗവാൻ എന്നെ കൃഷ്‌ണൻ ദിവ്യനാമങ്ങൾ ജപിക്കുന്നതിൽ ഏർപ്പെടുത്തിയിരിക്കുന്നു. ജീവസത്തയ്ക്ക് ഇത്തരം കാര്യങ്ങളിൽ ഒരു സ്വാതന്ത്ര്യവുമില്ല. ഇതൊരു തെറ്റാണെങ്കിൽ എന്നെ ശിക്ഷിച്ചു കൊള്ളുകസ്വന്തം മതം പിൻതുടരാൻ വിസമ്മതിച്ചാൽ കഠിനമായ ശിക്ഷ നൽകുമെന്ന് നവാബ് ഭീഷണിപ്പെടുത്തിയിട്ടും ഹരിദാസ് ഠാക്കൂർ ഭയപ്പെട്ടില്ല. ഇതുകണ്ട നവാബ് ഹരിദാസിനെ എങ്ങനെ ശിക്ഷിക്കണമെന്ന് കാസിയോടു ആരാഞ്ഞു. കാസി പറഞ്ഞു."ഇയാൾക്കു നൽകുന്ന ശിക്ഷയുടെ കാഠിന്യം മറ്റു മുസ്ലീങ്ങളെ മതം മാറുന്നതിൽ നിന്ന് പിൻതിരിപ്പിക്കുന്ന വിധത്തിലായിരിക്കണം. മരിക്കുന്നതുവരെ ഇരുപത്തിരണ്ടു കമ്പോള വീഥികളിൽ പരസ്യമായി ഇയാൾക്ക് ചാട്ടവാറടി കൊടുക്കണം. അതിനുശേഷവും അയാൾ മരിച്ചിട്ടില്ലായെങ്കിൽ അയാൾക്ക് ദിവ്യശക്തിയുണ്ടോയെന്ന സത്യം നമുക്ക് മനസ്സിലാക്കാം!"



അപ്രകാരം നവാബ് നിർദ്ദേശം നൽകിയതനുസരിച്ച് സൈനികർ ഹരിദാസ് ഠാക്കൂറിനെ ഓരോ കമ്പോളവീഥിയിലും കൊണ്ടുപോയി ക്രൂരമായി ചാട്ടവാറുകൊണ്ടടിച്ചു. എന്നിട്ടും ഹരിദാസ് ഠാക്കൂറിന് മരണം സംഭവിച്ചില്ല. പ്രഹ്ല‌ാദനെ വധിക്കാൻ ഹിരണ്യകശിപു നടത്തിയ ശ്രമങ്ങളെല്ലാം ഭഗവദാജ്ഞയാൽ പാഴായതുപോലെ തന്നെ ഹരിദാസ് ഠാക്കൂറിനേയും ശ്രീകൃഷ്‌ണൻ്റെ ദിവ്യനാമജപം കാത്തു രക്ഷിച്ചു. ഹരിദാസ് ഠാക്കൂറിനെ പ്രഹരിച്ചത്രയും കഠിനമായി മറ്റേതൊരു വ്യക്തിയേയും പ്രഹരിച്ചിരുന്നുവെങ്കിൽ അയാൾ ഒന്നോ രണ്ടോ പ്രഹരങ്ങൾക്കകം മരിച്ചു പോയേനേ. പക്ഷേ ഇരുപത്തി രണ്ടു കമ്പോളവീഥികളിലും പ്രഹരിച്ചശേഷം ഹരിദാസിൻ്റെ പ്രാണൻ നഷ്ടപ്പെട്ടില്ലെന്ന് കണ്ടപ്പോൾ സൈനികർ ആശങ്കയിലായി. കൊല്ലാനേല്‌പിച്ചിട്ട് അതിൽ പരാജയപ്പെട്ട തങ്ങളെ നവാബ് ശിക്ഷിക്കുമല്ലോയെന്നോർത്ത് സൈനികർ വിഷമത്തിലായി. അവരുടെ വിഷമം കണ്ട ഹരിദാസ് ഠാക്കൂർ കൃഷ്‌ണനെ ധ്യാനിച്ചുകൊണ്ട് സമാധിയുടെ അവസ്ഥയിൽ പ്രവേശിച്ചു. അപ്പോൾ കാണുന്നവർക്ക് അദ്ദേഹം മരണപ്പെട്ടുവെന്നെ തോന്നലുണ്ടായി.


സൈനികർ ഹരിദാസിൻ്റെ ശരീരവും കൊണ്ടു നവാബിയടുത്തു മടങ്ങിയെത്തി. ശരീരം കുഴിച്ചുമൂടാൻ നവാബ് പറഞ്ഞെങ്കിലും കാസി അതിനെയെതിർത്തു. ഇത്രയധികം ദുഷ്‌പ്രവർത്തനങ്ങൾ നടത്തിയ ഹരിദാസിൻ്റെ ശരീരം നദിയിലൊഴുക്കണമെന്നയാൾ അഭിപ്രായപ്പെട്ടു. അങ്ങനെ ഹരിദാസിനെ അവർ ഗംഗാനദിയിൽ ഒഴുക്കി. വെള്ളത്തിൽ പൊങ്ങിനദിയിൽ നിന്ന് കരയിലേക്ക് കയറി തൻ്റെ ദിവ്യനാമജപം തുടർന്നതുകൊണ്ട് എല്ലാവരും സ്‌തബ്ധരായി ഹരിദാസ് ഠാക്കൂറിന്റെ ദിവ്യത്വം മനസ്സിലാക്കിയ കാസിയും നവാബും അദ്ദേഹത്തിനോടു ക്ഷമ യാചിക്കുകയും തൽഫലമായി തങ്ങളുടെ അപരാധങ്ങളിൽ നിന്ന് മുക്തരാകുകയും ചെയ്തു.


ഹരിദാസ് ഠാക്കൂർ ജഗന്നാഥപുരിയിൽ വസിച്ചിരുന്ന സാമയത്ത്, താനൊരു മ്ലേച്ഛകുടുംബത്തിലാണ് ജനിച്ചതെന്ന കാരണത്താൽ ഒരിക്കലും ജഗന്നാഥക്ഷേത്രത്തിൽ പ്രവേശിച്ചിരുന്നില്ല. പക്ഷേ, ചൈതന്യ മഹാപ്രഭു ദിവസവും ജഗന്നാഥദർശനത്തിന് ശേഷം ഹരിദാസ് ഠാക്കൂർ താമസിച്ചിരുന്ന സ്ഥലത്തു ചെന്ന് അദ്ദേഹത്തെ കാണുമായിരുന്നു. രഥ യാത്രാസ യത്ത് മഹാപ്രഭുവിൻ്റെ കീർത്തനസംഘത്തിൽ ഹരിദാസ് ഠാക്കൂർ നൃത്തം വയ്ക്കുമായിരുന്നു. മുകുന്ദദത്ത മുഖ്യ കീർത്തനീയനായിരുന്ന മൂന്നാം സംഘത്തിലെ പ്രധാന നർത്തകനായിരുന്നു ശ്രീല ഹരിദാസ് ഠാക്കൂർ.


ശ്രീ ചൈതന്യ മഹാപ്രഭു ഭഗവദ് ദിവ്യനാമങ്ങളുടെ മഹിമകൾ വെളിവാക്കിയത് ശ്രീല ഹരിദാസ് ഠാക്കൂറിലൂടെയായിരുന്നു. ഒരിക്കൽ മഹാപ്രഭു ഹരിദാസ് ഠാക്കൂറിനോടു ചോദിച്ചു."സംസാരിക്കാൻ കഴിവില്ലാത്ത മൃഗങ്ങളും മരങ്ങളുമെല്ലാം എങ്ങനെ മോക്ഷം പ്രാപിക്കും?" ഹരിദാസ് ഠാക്കൂർ മറുപടി പറഞ്ഞു. "അങ്ങു സ്വയം ഏർപ്പെടുത്തിയ ഉച്ചത്തിലുള്ള ദിവ്യനാമജപം ചരാചരങ്ങൾക്കും കേൾക്കാൻ കഴിയും. ചലിക്കാൻ കഴിയുന്ന എല്ലാറ്റിനും നാമങ്ങൾ ശ്രവിക്കുന്നതു കൊണ്ടു മാത്രം ബദ്ധാവസ്ഥയിൽ നിന്ന് രക്ഷനേടാം. ചലിക്കാൻ കഴിയാത്തവയാകട്ടെ ശബ്ദവീചികളെ പ്രതിധ്വനിപ്പിച്ചുകൊണ്ട് സ്വയം കീർത്തനത്തിലേർപ്പെടുകയാണ്. അങ്ങയുടെ വിവരണാതീതമായ കാരുണ്യം കൊണ്ടു സർവചരാചരങ്ങളും സങ്കീർത്തനത്തിലെർപ്പെട്ടിരിക്കുകയാണ്,  അവരതുകേട്ട മാത്രയിൽ നൃത്തം ചെയ്‌തു തുടങ്ങുന്നു. എല്ലാ ജീവജാലങ്ങളുടേയും തുടർജനനമരണങ്ങൾ അങ്ങു പ്രചരിപ്പിച്ച ഉച്ചത്തിലുള്ള ദിവ്യനാ മജപത്തിലൂടെ അവസാനിക്കുന്നു." (ചൈതന്യ ചരിതാമൃതം, അന്ത്യലീല 3.68-71)


ഹരിദാസ് ഠാക്കൂറിൻ്റെ തിരോധാനലീല ഭാദ്രമാസത്തിലെ ശുക്ലപക്ഷ ചതുർദശി ദിനത്തിലായിരുന്നു. 


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 


Wednesday, September 4, 2024

രാധാ റാണീ കീ ജയ് മഹാറാണീ കീ ജയ്




രാധാ റാണീ കീ ജയ് മഹാറാണീ കീ ജയ് 

ബോലോ ബർസാനവാലീ കീ ജയ് ജയ് ജയ്


രാധാറാണീ കീ ജയ് മഹാറാണീ കീ ജയ് 

ബോലോ വൃഷഭാനു ദുലാരി കീ ജയ് ജയ് ജയ്


രാധാ റാണീ കീ ജയ് മഹാറാണീ കീ ജയ് 

ബോലോ വൃന്ദാവനവാസി കീ ജയ് ജയ് ജയ്


ശ്യാമ പ്യാരി കീ ജയ് ഠാക്കൂർറാണീ കീ ജയ് 

ബോലോ ഭാനുദുലാരീ കീ ജയ് ജയ് ജയ്


പ്രാണ് പ്യാരി കീ ജയ് സുകുമാരി കീ ജയ് 

ബോലോ മൻമോഹിനീ റാണീ കീ ജയ് ജയ് ജയ്


വ്രജറാണീ കീ ജയ് സുഖദാനീ കീ ജയ് 

ബോലോ നവൽകിശോരീ കീ ജയ് ജയ് ജയ്


പ്രിയ ജോരീ കീ ജയ് വ്രജഹോരീ കീ ജയ് 

ബോലോ നിത്യകിശോരീ കീ ജയ് ജയ് ജയ്


ശ്യാമഗൗരി കീ ജയ് ആദിബോരി കീ ജയ് 

ബോലോ ലാഡ്‌ലീശ്യാമാകീ ജയ് ജയ് ജയ്


നട്‌വാരീ കീ ജയ് രുപ്‌വാരീ കീ ജയ് 

ബോലോ സ്വാമിനി രാധാ കീ ജയ് ജയ് ജയ്



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 


സഖീ- വൃന്ദേ വിജ്ഞാപ്തി

 


രാധാ-കൃഷ്ണ പ്രാണ മോര ജുഗല കിശോര

ജീവനേ മരണേ ഗതി ആരോ നാഹി മോര


കാളിന്ദീര കുലേ കേളി-കദംബേര വന 

രത്ന-ബേദീര ഉപര ബസാബോ ദു ജന


ശ്യാമ-ഗൗരി-അംഗേ ദിബോ ചന്ദനേര ഗന്ധാ

ചാമര ദുലാവോ കബേ ഹരി മുഖ-ചന്ദ്ര


ഗാഥീയാ മാലതീർ മാലാ ദിബോ ദോഹാര ഗലേ

അധരേ തൂലിയാ ദിബോ കർപുര-താംബുലേ


ലളിതാ വിശാഖാ-ആദി ജത സഖീ-വൃന്ദ 

അജ്ഞായ കൊരിബാ സേവാ ചരണാരവിന്ദാ


ശ്രീ-കൃഷ്ണ-ചൈതന്യ-പ്രഭുർ ദാസേർ അനുദാസ

സേവ അഭിലാഷ കൊരേ നരോത്തമ-ദാസ





🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 


ജയ രാധാ-കൃഷ്‌ണ ഗീതി



ജയ രാധാ മാധവാ രാധാ മാധവ രാധേ 

(ശ്രീല ജയദേവർ പ്രാണ ധന ഹേ)


ജയ രാധാ മദന ഗോപാൽ രാധാ മദന ഗോപാൽ രാധേ

(ശ്രീല സീതാ-നാ‌ർ പ്രാണ ധന ഹേ)


ജയ രാധാ ഗോവിന്ദ രാധാ ഗോവിന്ദ രാധേ

(ശ്രീല രൂപ ഗോസ്വാമീർ പ്രാണ ധന ഹേ)


ജയ രാധാ മദന മഹൻ രാധാ മദന മോഹൻ രാധേ

(ശ്രീല സനാതനേർ പ്രാണ ധന ഹേ)


ജയ രാധാ ഗോപീനാഥ രാധാ ഗോപീനാഥ രാധേ

(ശ്രീല മധു പണ്ഡിതേർ പ്രാണ ധന ഹേ)


ജയ രാധാ ദാമോദര രാധാ ദാമോദര രാധേ

(ശ്രീല ജീവ് ഗോസ്വാമീർ പ്രാണ ധന ഹേ)


ജയ രാധാ രമണ രാധാ രമണ രാധേ 

(ശ്രീല ഗോപാൽ ഭട്ടേർ പ്രാണ ധന ഹേ)


ജയ രാധാ വിനോദ രാധാ വിനോദ രാധേ

(ശ്രീല ലോകനാഥേർ പ്രാണ ധന ഹേ)


ജയ രാധാ ഗോകുലനന്ദ രാധാ ഗോകുലനന്ദ രാധേ

(ശ്രീല വിശ്വനാഥേർ പ്രാണ ധന ഹേ)


ജയ രാധാ ഗിരിധാരി രാധാ ഗിരിധാരി രാധേ

(ശ്രീല ദാസ് ഗോസ്വാമീർ പ്രാണ ധന ഹേ)


ജയ രാധാ ശ്യാമസുന്ദർ രാധാ ശ്യാമസുന്ദർ രാധേ്

(ശ്രീല ശ്യാമാനന്ദേർ പ്രാണ ധന ഹേ)


ജയ രാധാ ബങ്കിബിഹാരീ രാധാ ബങ്കിബിഹാരീ രാധേ

(ശ്രീല ഹരിദാസേർ പ്രാണ ധന ഹേ)


ജയ രാധാ കാന്താ രാധാ കാന്താ രാധേ

(ശ്രീല വക്രേശ്വരേർ പ്രാണ ധന ഹേ)


ജയ ഗാന്ധർവിക ഗിരിധാരീ ഗാന്ധർവിക ഗിരിധാരീ രാധേ

(ശ്രീല സരസ്വതീർ പ്രാണ ധന ഹേ)


ജയ രാധാ രാസബിഹാരി രാധാ രാസബിഹാരി രാധേ

(ശ്രീല പ്രഭുപാദ പ്രാണ ധന ഹേ)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്