Home

Sunday, September 1, 2024

ശ്രീമതി രാധാറാണി കൃഷ്‌ണനെപ്പോലെതന്നെ പൂർണമായും ദിവ്യയാണ്


ശ്രീമതി രാധാറാണി കൃഷ്‌ണനെപ്പോലെതന്നെ പൂർണമായും ദിവ്യയാണ്. അവൾ ഭൗതികമാണെന്ന് ആരും കരുതരുത്. അവൾ തീർച്ചയായും, ഭൗതികേന്ദ്രിയങ്ങളാൽ ആവരണം ചെയ്യപ്പെട്ട, സ്ഥൂലവും സൂക്ഷ്മവുമായ ഭൗതിക ശരീരങ്ങളുള്ള ബദ്ധാത്മാവുകളെപ്പോലെ അല്ല. അവ ളുടെ ശരീരവും മനസും ഇന്ദ്രിയങ്ങളും അതേ ആദ്ധ്യാത്മികതയുടെ സ്വരൂ പങ്ങളാണ്. അവളുടെ തിരുവുടൽ ദിവ്യമായതിനാൽ, അവളുടെ ഇന്ദ്രിയങ്ങളും ദിവ്യങ്ങളാണ്. അപ്രകാരം അവളുടെ ദേഹവും മനസും ഇന്ദ്രിയ ങ്ങളും കൃഷ്ണപ്രേമത്താൽ പ്രകാശിക്കുന്നു. അവൾ ഹ്ലാദിനീശക്തിയുടെ (ഭഗവാന്റെ അന്തരംഗ ആഹ്ലാദദായക ശക്തി) സ്വരൂപമാണ്. അതിനാൽ ശ്രീകൃഷ്ണന് ആസ്വാദനത്തിനുള്ള ഏക സ്രോതസ്സ് ശ്രീരാധയാണ്.


തന്നിൽ നിന്ന് ആന്തരികമായി വ്യത്യസ്‌തമായ ഒന്നുംതന്നെ   ശ്രീകൃഷ്ണന് ആസ്വാദ്യമായിരിക്കില്ല. അതുകൊണ്ട് ശ്രീരാധയും ശ്രീകൃഷ്ണനും അഭിന്നരാണ്. ശ്രീകൃഷ്‌ണൻ്റെ അന്തരംഗശക്തിയുടെ സന്ധിനീഭാഗം ശ്രീ കൃഷ്‌ണന്റെ സർവാകർഷണീയ രൂപം പ്രകടമാക്കുന്നു. അതേ അന്തരംഗ ശക്തിയുടെ ഹ്ലാദിനീ സവിശേഷത, സർവാകർഷണീയൻ്റെ ആകർഷണ മായ ശ്രീമതി രാധാറാണിയെ അവതരിപ്പിക്കുന്നു. ശ്രീകൃഷ്‌ണന്റെ അതീന്ദ്രിയ ലീലകളിൽ രാധാറാണിക്ക് തുല്യമാകാൻ ആർക്കുമാവില്ല.


ശ്രീ ചൈതന്യ ചരിതാമൃതം - ആദിലീല 4.71 - ഭാവാർത്ഥം



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 


No comments:

Post a Comment