രാധാകൃഷ്ണ ഏക ആത്മാ, ദുയി ദേഹ ധരി'
അന്യോന്യേ വിലാസേ രസ ആസ്വാദന കരി'
രാധയും കൃഷ്‌ണനും ഒന്നുതന്നെയാണ്, പക്ഷേ അവർ രണ്ട് ശരീ രങ്ങൾ സ്വീകരിച്ചിരിക്കുന്നു. അങ്ങനെ അവർ പരസ്‌പരം പ്രേമരസം ആസ്വദിക്കുന്നു
ഭാവാർത്ഥം
അതീന്ദ്രിയ യുഗളങ്ങളായ രാധയും കൃഷ്‌ണനും ഭൗതികവാദികൾക്ക് ഒരു കുഴയ്ക്കുന്ന സമസ്യയാണ്. രാധയെയും കൃഷ്‌ണനെയുംകുറിച്ച് മുകളിലുള്ള വിവരസംഗ്രഹം ശ്രീല സ്വരൂപ ദാമോദര ഗോസ്വാമിയുടെ കുറിപ്പു പുസ്‌തകത്തിൽനിന്നുള്ളതാണ്. പക്ഷേ ഈ രണ്ട് വ്യക്തിത്ത്വങ്ങളുടെയും രഹസ്യമറിയാൻ ഒരുവന് വളരെയധികം ആദ്ധ്യാത്മിക ഉൾക്കാഴ്‌ച ആവശ്യമാണ്. ഒരേ വ്യക്തിത്വം രണ്ടു രൂപങ്ങളിൽ ആനന്ദിക്കുന്നു. ശ്രീ കൃഷ്ണൻ ശക്തിമാനും ശ്രീമതി രാധാറാണി അന്തരംഗ ശക്തിയുമാണ്. വേദാന്തതത്ത്വശാസ്ത്രമനുസരിച്ച് ശക്തനും ശക്തിയും തമ്മിൽ ഒരു ഭേദവുമില്ല; അവർ അനന്യരാണ്. നമുക്ക് ഒന്നിൽ നിന്ന് മറ്റേതിനെ വേർതിരിക്കാനാവില്ല, താപത്തെ അഗ്നിയിൽനിന്ന് വേർതിരിക്കാൻ കഴിയാത്തതുപോലെ.
നിരപേക്ഷതലത്തിലുള്ളതെല്ലാം ആപേക്ഷിക അസ്തിത്വത്തിലെ ഭാവനകൾക്ക് അതീതമാണ്. അതുകൊണ്ട് ആപേക്ഷികമായ അവലോകനത്തിൽ ശക്തനും ശക്തിയും തമ്മിലുള്ള ഈ ഏകത്വത്തിൻ്റെ സത്യം ഗ്രഹിക്കുക അത്യന്തം ദുഷ്‌കരമാണ്. അതീന്ദ്രിയതയുടെ അത്തരം സങ്കീർണ്ണതകൾ മനസിലാക്കാനുള്ള ഏക സ്രോതസ് ശ്രീ ചൈതന്യനാൽ അവതരിപ്പിക്കപ്പെട്ട അചിന്ത്യഭേദാഭേദതത്ത്വമാണ്.
വാസ്തവത്തിൽ രാധാറാണി ശ്രീകൃഷ്‌ണൻ്റെ അന്തരംഗശക്തിയാണ്, അവൾ എപ്പോഴും കൃഷ്‌ണൻ്റെ ആഹ്ലാദം സാന്ദ്രമാക്കുന്നു. അവ്യക്തിവാദികൾക്ക് മഹാഭാഗവതന്മാരായ ഭക്തന്മാരുടെ സഹായം കൂടാതെ ഇത് മനസിലാക്കാൻ കഴിയില്ല. “രാധ" എന്ന നാമം സൂചിപ്പിക്കുന്നത് ശ്രീ കൃഷ്ണഭഗവാന്റെ സുഖസൗകര്യങ്ങൾ നോക്കിനടത്തുന്നവരിൽ അഗ്രഗണ്യയായ അധിദേവത എന്നുള്ളതാണ്. എല്ലാ ജീവസത്തകളുടെയും സേവനം കൃഷ്ണനിലെത്തിച്ചുകൊടുക്കുന്ന മാധ്യമം അവളാണ്. വൃന്ദാവനത്തിലെ ഭക്തർ അതുകൊണ്ട്, ശ്രീകൃഷ്‌ണൻ്റെ പ്രിയപ്പെട്ട സേവകരായി അംഗീകരിക്കപ്പെടുന്നതിന് ശ്രീമതി രാധാറാണിയുടെ കാരുണ്യം തേടുന്നു.
ഇരുമ്പ് യുഗത്തിലെ പതിതരായ ബദ്ധാത്മാക്കൾക്ക് ഭഗവാനുമായുളള അതീന്ദ്രിയ ബന്ധത്തിൻ്റെ അത്യുന്നതമായ തത്ത്വം നൽകുന്നതിന് ശ്രീ ചൈതന്യ മഹാപ്രഭു അവരെ നേരിൽ സമീപിക്കുന്നു. ചൈതന്യ മഹാപ്രഭുവിൻ്റെ പ്രവർത്തനങ്ങൾ പ്രധാനമായി അന്തരംഗശക്തിയിലെ ഹ്ലാദിനിയുടെ ഭാവത്തിലാണ്. അദ്ദേഹത്തിന്റെ
പൂർണപുരുഷോത്തമനായ ശ്രീകൃഷ്ണഭഗവാൻ സർവശക്തനും സച്ചിദാനന്ദരൂപനുമാണ്. അദ്ദേഹത്തിന്റെ ആന്തരികശക്തി ആദ്യം സത്അഥവാ അസ്തിത്വം ആകുന്നു. മറ്റൊരു വിധത്തിൽ, ഭഗവാന്റെ സൃഷ്ടിസന്ധാരണ ധരമ്മത്തെ വികസിപ്പിക്കുന്നത് 'സത്' ശക്തിയാണ്. അതേശക്തി, പൂർണമായ ജ്ഞാനം പ്രകടിപ്പിക്കുമ്പോൾ അതിനെ ഭഗവാന്റെ അതീന്ദ്രിയ രൂപങ്ങൾ വിസ്‌തരിപ്പിക്കുന്ന ചിത് അഥവാ സംവിത് എന്ന് വിളിക്കുന്നു. അവസാനമായി അതേ ശക്തി ആനന്ദം നൽകുന്ന മാധ്യമമായി പ്രകടമാകുമ്പോൾ അത് ഹ്ലാദിനീ ശക്തിയായി അറിയപ്പെടുന്നു. അപ്രകാരം ഭഗവാൻ്റെ അന്തരംഗശക്തി മൂന്ന് വിഭാഗങ്ങളിൽ പ്രകടമാകുന്നു.
ശ്രീ ചൈതന്യ ചരിതാമൃതം - ആദിലീല 4.56 - ഭാവാർത്ഥം
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment