Home

Wednesday, September 4, 2024

ശ്രീ വ്രജധാമ മഹിമാമൃതം



ജയ രാധേ, ജയ കൃഷ്‌ണ, ജയ വൃന്ദാവന 

ശ്രീ ഗോവിന്ദ, ഗോപീനാഥ, മദന-മോഹൻ


ശ്യാമ-കുണ്ഡ, രാധാകുണ്ഡ ഗിരി-ഗോവർദ്ധൻ

കാളിന്ദീ, യമുനാ ജയ, ജയ മഹാവൻ


കേശീ-ഘാട്ട, വംശീ-വട ദ്വാദശ-കാനന 

ജാഹാ സബ ലീല കൊയ്‌ലോ ശ്രീ-നന്ദ-നന്ദൻ


ശ്രീ-നന്ദ-യശോദാ ജയ ജയ ഗോപ-ഗണ

ശ്രീദാമാദീ ജയ, ജയ ധേനു വത്സ-ഗണ


ജയ വൃഷഭാനു, ജയ കീർത്തിദാ സുന്ദരീ

ജയ പൗർണമാസീ ജയ ആഭീര-നാഗരീ


ജയ ജയ ഗോപീശ്വരാ വൃന്ദാവന മാജ്ജ് 

ജയ ജയ കൃഷ്‌ണ-സഖാ ബടു ദ്വിജ-രാജ്


ജയ രാമ-ഘാട്ട ജയ രോഹിണി-നന്ദന 

ജയ ജയ വൃന്ദാവന-വാസീ ജത ജന


ജയ ദ്വിജ-പത്നി, ജയ നാഗ-കന്യാ-ഗണ 

ഭക്തിതേ ജഹാരാ പായ്‌ലോ ഗോവിന്ദ-ചരണ


ശ്രീ-രാസ മണ്ഡല ജയ, ജയ രാധ-ശ്യാമ 

ജയ ജയ രാസ ലീലാ സർവ്വ -മനോരമ


ജയ ജയോജ്ജ്വല-രസ സർവ-രാസ-സാര

പരകീയാ-ഭാവേ ജാഹാ വ്രജേതേ പ്രചാർ


ശ്രീ-ജാഹ്നവാ-പാദ-പത്മ കൊരിയാ സ്‌മരണ

ദീന കൃഷ്ണ‌ ദാസ കൊഹേ നാമ-സങ്കീർത്തന


ശ്രീ വ്രജധാമ മഹിമാമൃതം - വിവർത്തനം


രാധാകൃഷ്ണന്മാർക്കും, വൃന്ദാവനത്തിനും എല്ലാ സ്‌തുതി കളും! വൃന്ദാവനത്തിലെ മൂന്ന് അധിദേവന്മാരായ ശ്രീ ഗോവി ന്ദൻ, ഗോപിനാഥൻ, മദനമോഹനൻ എന്നിവർക്ക് എല്ലാ സ്‌തി കളും.


ശ്യാമകുണ്ഡം, രാധാകുണ്ഡം, ഗോവർദ്ധന പർവ്വതം എന്നി വയ്ക്ക് എല്ലാ സ്‌തുതികളും! കൃഷ്‌ണനും ബലരാമനും ബാല്യ ലീലകളാടിയ വൃന്ദാവനത്തിന് എല്ലാ സ്‌തുതികളും!


കൃഷ്ണ‌ൻ കേശി എന്ന അസുരനെ വധിച്ച കേശിഘട്ടിന് (യമുനാനദിയിലെ ഒരു കടവ്) എല്ലാ സ്‌തുതികളും! കൃഷ്ണൻ വേണുഗാനം പൊഴിച്ച് ഗോപികമാരെ ആകർഷിച്ച് വരുത്തിയ സ്ഥലമായ വംശീവടവൃക്ഷത്തിന് എല്ലാ സ്‌തുതികളും! വ്രജ ധാമത്തിലെ പന്ത്രണ്ട് വനങ്ങൾക്ക് എല്ലാ സ്‌തുതികളും! ഈ വനങ്ങളിലാണ് നന്ദനന്ദനനായ ശ്രീകൃഷ്‌ണൻ ലീലകളാടിയത്.


ഭഗവാൻ കൃഷ്ണൻ്റെ മാതാപിതാക്കളായ യശോധയ്ക്കും, നന്ദനും എല്ലാ സ്‌തുതികളും! രാധാറാണിയുടേയും, അനംഗമ ഞ്ജരിയുടേയും ജ്യേഷ്‌ഠസഹോദരനായ ശ്രീദാമ തുടങ്ങിയുള്ള ഗോപകുമാരന്മാർക്ക് എല്ലാ സ്‌തുതികളും! വ്രജധാമത്തിലെ പശു ക്കൾക്കും പശുക്കിടാങ്ങൾക്കും എല്ലാ സ്‌തുതികളും!


രാധാറാണിയുടെ മാതാപിതാക്കളായ സുന്ദരിയായ കീർത്തിതയ്ക്കും, വൃഷഭാനുവിനും എല്ലാമ സ്‌തുതികളും! സാന്ദീ പനി മുനിയുടെ മാതാവും, മധുമംഗളൻ്റേയും നന്ദീമുഖിയുടേയും മുത്തശ്ശിയും നാരദ മുനിയുടെ ശിഷ്യയുമായ പൗർണമാസിക്ക് എല്ലാ സ്‌തുതികളും! വ്രജഭൂമിയിലെ ഇടയ കന്യകമാർക്ക് എല്ലാ സ്‌തുതികളും!


വൃന്ദാവന ധാമം സംരക്ഷിക്കുന്നതിനായി അവിടെ നിവ സിക്കുന്ന ഗോപീശ്വര ശിവന് എല്ലാ സ്‌തുതികളും! കൃഷ്‌ണന്റെ തമാശക്കാരനായ ബ്രാഹ്മണ സഖാവായ മധുമംഗളന് എല്ലാ സ്‌തുതികളും!


ബലരാമൻ രാസലീലകളാടിയ രാമഘാട്ടിന് എല്ലാ സ്തുതി കളും! രോഹിണീനന്ദനനായ ബലരാമന് എല്ലാ സ്‌തുതികളും! വൃന്ദാവനവാസികൾക്ക് എല്ലാ സ്‌തുതികളും!


ഗർവ്വിഷ്‌ടരായ വൈദിക ബ്രാഹ്മണരുടെ പത്നിമാർക്ക് എല്ലാ സ്‌തുതികളും! പരിശുദ്ധ ഭക്തിയിലൂടെ അവർ ഗോവിന്ദ ചരണങ്ങൾ പ്രാപിച്ചു.


ഭഗവാൻ രാസനൃത്തം നിർവ്വഹിച്ച രാസമണ്ഡലത്തിന് എല്ലാ സ്‌തുതികളും! രാധയ്ക്കും ശ്യാമസുന്ദരനും എല്ലാ സ്തുതി കളും! കൃഷ്ണലീലകളിൽ പരമോൽകൃഷ്‌ടമായ രാസലീലയ്ക്ക് എല്ലാ സ്‌തുതികളും!


പരകീയരസം (ജാരപ്രേമം) എന്ന നിലയിൽ കൃഷ്‌ണൻ നിർവ്വഹിച്ചതും, വ്രജഭുമിയിൽ പ്രചുരവും, അത്യുന്നതവുമായ മാധുര്യപ്രേമത്തിന് എല്ലാ സ്‌തുതികളും!


നിത്യാനന്ദ പ്രഭുവിൻ്റെ പത്നിയായ ജാഹ്നവ ദേവിയുടെ പാദപത്മങ്ങളെ സ്‌മരിച്ചുകൊണ്ട്, പതിതനായ ഈ കൃഷ്ണദാസൻ നാമസങ്കീർത്തനം ആലപിക്കുന്നു.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 

No comments:

Post a Comment