Home

Thursday, October 31, 2024

ദീപാവലിയുടെ പ്രാധാന്യം




താഴെപ്പറയുന്ന കാരണങ്ങളാൽ ദീപാവലി ആഘോഷിക്കപ്പെടുന്നു


🍁🍁🍁🍁🍁🍁🍁


 1) ശ്രീരാമൻ 14 വർഷത്തെ വനവാസത്തിനുശേഷം അയോധ്യയിൽ തിരിച്ചെത്തിയ ദിവസം


 2) ക്ഷീരസാഗരത്തിൽ നിന്ന് ലക്ഷ്മി ദേവി അവതരിച്ച ദിവസം.


3) ശ്രീ ധന്വന്തരി ഭഗവാൻ അവതരിച്ച ദിവസം.


4) ഭഗവാൻ ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച്    16,100 രാജകുമാരിമാരെ മോചിപ്പിച്ച ദിവസം


5) മാതാവ് യശോദാദേവി ശ്രീകൃഷ്ണ ഭഗവാനെ ഉരലിൽ കയറുകൊണ്ട് ബന്ധിച്ച ദിവസം.


6) 5000 വർഷങ്ങൾക്ക് മുമ്പ് യുദ്ധത്തിൽ ദുര്യോധനൻ കൊല്ലപ്പെട്ടതിനാൽ, രാജ്യത്തെ ജനങ്ങൾ അവരുടെ വീടുകളിൽ വിളക്ക് കൊളുത്തി ഭഗവാൻ ശ്രീകൃഷ്ണൻ്റെ വിജയവും പാണ്ഡവരുടെ വിജയവും നന്മയുടെ വിജയവും ആഘോഷിച്ച ദിവസം.


7) പ്രപഞ്ച സമ്പത്ത് കൈകാര്യം ചെയ്യാൻ ശ്രീകൃഷ്ണൻ കുബേരനെ നിയോഗിച്ച ദിവസം 


8) പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളുടെയും എല്ലാ പ്രവർത്തനങ്ങളുടെയും മദ്ധ്യസ്ഥനായ യമ ധർമ്മരാജനെ ഈ ദിവസമാണ് ശ്രീകൃഷ്ണൻ നിയോഗിച്ചത്.



9) വിക്രമാദിത്യ രാജാവിൻ്റെ സ്ഥാനാരോഹണ ദിവസം. അന്നുമുതലാണ് വേദ കലണ്ടർ ആരംഭിക്കുന്നത്.


10) സുരഭി പശു പാൽകടലിൽ നിന്ന് അവതരിച്ച ദിവസം.


11) ഇന്ദ്രൻ്റെ മഴയിൽ നിന്ന് വ്രജ വാസികളെ (വൃന്ദാവന വാസികളെ ) രക്ഷിക്കാൻ ശ്രീകൃഷ്ണ ഭഗവാൻ ഏഴ് ദിവസം തുടർച്ചയായി ഗോവർദ്ധൻ പർവ്വതം ഉയർത്തിയ ദിവസം.


12) രക്ഷാ ബന്ദന ദിവസം എപ്രകാരം  സഹോദരി, സഹോദരൻ്റെ നൻമക്കായി പ്രാർത്ഥിച്ച് രക്ഷാബന്ധനം ചെയ്ത് ആ ദിവസം ആഘോഷിക്കുന്നുവോ ദീപാവലി ദിനത്തിൽ സഹോദരിക്കായി സഹോദരൻ ഭ്രാത്രി ദൂജ എന്ന പേരിൽ  ആഘോഷിക്കുന്നു. അന്നേ ദിവസം സഹോദരൻ സഹോദരിയെ അനുഗ്രഹിച്ച് അവളെ ഏത് സാഹചര്യത്തിലും സംരക്ഷിക്കും എന്ന് വാഗ്ദാനം ചെയ്യുന്നു. യമ ധർമ്മരാജൻ തൻ്റെ സഹോദരി യമുനയെ (യമുന നദി ദേവി) കണ്ടു അവൾക്ക് രക്ഷാബന്ധനം ചെയ്ത ദിവസം കൂടിയാണ് ഈ ദിവസം. അദ്ദേഹത്തെ  യമുനാ ദേവിയെ അനുഗ്രഹിച്ചു .ഈ ദിവസം ആരെല്ലാം യമുന നദിയിൽ നീരാടി ഭഗവാൻ ശ്രീകൃഷ്ണൻ്റെ ദിവ്യലീലകളെ ഓർക്കുന്നുവോ അവർ ചെയ്ത സകല പാപങ്ങളിൽ നിന്നും വിമോചനം നൽകുമെന്ന് അദ്ദേഹം സഹോദരി യമുനക്ക് വാഗ്ദാനം നൽകി.




🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 





Wednesday, October 23, 2024

ഭഗവാൻ ശ്രീകൃഷ്ണൻ്റെ പാദപദ്മങ്ങളിൽ അഭയം പ്രാപിച്ചതിൻ്റെ മഹത്വം

 



ശ്ലോകം 39


ദേവാ ഊചുഃ 

നമാമ തേ ദേവ! പദാരവിന്ദം

പ്രപന്നതാപോപശമാതപത്രം

യന്മൂലകേതാ യതയോളഞ്ജസോരു-

സംസാരദുഃഖം ബഹിരുത്ക്ഷിപന്തി.


ദേവന്മാർ പറഞ്ഞു: അങ്ങയുടെ പാദാരവിന്ദം അഭയാത്മാക്കൾക്ക് അവരെ ഭൗതികാസ്‌തിത്വത്തിലെ എല്ലാ ദുഃഖങ്ങളിൽനിന്നും സംരക്ഷിക്കുന്ന കുട പോലെയാകുന്നു. എല്ലാ മുനിമാരും ആ അഭയത്തിൻ കീഴിൽതങ്ങളുടെ എല്ലാവിധ ഭൗതിക ദുഃഖങ്ങളും എറിഞ്ഞുകളയുന്നു. ആകയാൽ, ഞങ്ങൾ അങ്ങയുടെ പാദാരവിന്ദങ്ങളിൽ ഞങ്ങളുടെ പ്രണാമങ്ങൾ അർപ്പിക്കുന്നു.


ശ്ലോകം 40


ധാതർയദസ്‌മിൻ ഭവ ഈശ ജീവാ-

സ്‌താപത്രയേണോപഹതാ ന ശർമ്മ

ആത്മംല്ലഭന്തേ ഭഗവംസ്വാംഘ്രി-

ച്ഛായാം സവിദ്യാമത ആശ്രയേമ.


ഓ പിതാവേ, ഭഗവാനേ, പരമദിവ്യോത്തമപുരുഷാ, ഭൗതിക ലോകത്തിലെ ജീവസത്തകളെല്ലാം ത്രിവിധ ദുഃഖങ്ങളാൽ വികാരവിക്ഷുബ്‌ധരാകയാൽ, അവർക്ക് ഒരിക്കലും സന്തോഷിക്കാൻ കഴിയുന്നില്ല. ആകയാൽ, അവർ ജ്ഞാനപൂർണമായ അങ്ങയുടെ പാദാരവിന്ദങ്ങളിൽ ശരണം പ്രാപിച്ചിരിക്കുന്നു. ഞങ്ങളും അവയിൽ അഭയം തേടുന്നു.


ശ്ലോകം 41


മാർഗ്ഗന്തി യത്തേ മുഖപദ്‌മനീഡൈ-

ശ്ഛന്ദസ്സുപർണ്ണർ ഋഷയോ വിവിക്തേ

യസ്യാഘമർഷോദസരിദ്വരായാഃ പദം

പദം തീർത്ഥപദഃ പ്രപന്നാഃ


ഭഗവാന്റെ പാദാരവിന്ദങ്ങൾ സ്വയം എല്ലാ തീർഥസ്ഥലങ്ങളുടെയും അഭയമാകുന്നു. വേദങ്ങളുടെ ചിറകുകളാൽ വഹിക്കപ്പെടുന്ന ശുദ്ധമനസ്കരായ മഹർഷിമാർ സദാ അങ്ങയുടെ താമരപ്പൂപോലുള്ള മുഖത്തെകൂടു തേടി അലയുകയാണ്. അവരിൽ ചിലർ, സർവ പാപഫലങ്ങളിൽനിന്നും മോചനം നൽകുന്നവളും, നദികളിൽ നല്ലവളുമായ ഗംഗയിൽ അഭയം പ്രാപിച്ച് ഓരോ ചുവടുവയ്‌പിലും അങ്ങയുടെ അരവിന്ദ പാദങ്ങൾക്ക്കീഴടങ്ങുന്നു



ശ്ലോകം 42


യച്ഛദ്ധയാ ശ്രുതവത്യാ ച ഭക്ത്യാ

സംമൃജ്യമാനേ ഹൃദയേ-fവധായ

ജ്ഞാനേന വൈരാഗ്യബലേന ധീരാ

വ്രജേമ തത്ത്വേfങ്ഘിസരോജപീഠം.



അങ്ങയുടെ പാദാരവിന്ദങ്ങളെപ്പറ്റി ആകാംക്ഷയോടും ഭക്തിയോടും ശ്രവിക്കുകയും, ഹൃദയം കൊണ്ട് അവയിൽ ധ്യാനനിരതനാവുകയും ചെയ്യുന്ന ഒരുവന് പെട്ടെന്ന് ജ്ഞാനോദയവും വൈരാഗ്യശക്തിയും സിദ്ധിച്ച് ശാന്തനാകാൻ കഴിയും. ആകയാൽ, ഞങ്ങൾക്ക് അങ്ങയുടെ പാദപങ്കജത്തിൽ അഭയമെടുക്കണം.


ശ്ലോകം 43


വിശ്വസ്യ ജന്മസ്ഥിതിസംയമാർത്ഥ

കൃതാവതാരസ്യ പദാംബുജം തേ

വ്രജേമ സർവ്വേ ശരണം യദീശ

സ്‌മൃതം പ്രയച്ഛത്യഭയം സ്വപുംസാം



ഭഗവാനേ, ഭൗതിക പ്രപഞ്ചത്തിൻ്റെ സൃഷ്‌ടിക്കും പരിപാലനത്തിലും നശീകരണത്തിനും വേണ്ടി അങ്ങ് അവതാരങ്ങളെടുത്തു. അങ്ങയുടെ ചരണകമലങ്ങൾ ഭക്തന്മാർക്ക് സ്‌മരണയും ധൈര്യവും നൽകുന്നതാകയാൽ ഞങ്ങൾ അവയെ ശരണം പ്രാപിക്കുന്നു



ശ്രീമദ് ഭാഗവതം 3/5/39 - 43


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 




Wednesday, October 16, 2024

കാർത്തിക മാസത്തിലെ ഭക്തിസേവനം




അവനവൻ്റെ നിലയ്ക്കൊത്തുള്ള ഭഗവദ് സേവനം



ഭഗവാനുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും അവരവരുടെ സാമ്പത്തിക നിലയ്ക്കനുസരണമായി ചെയ്തിരിക്കണമെന്ന് പദ്മ പുരാണം പറയുന്നു. ഏതു തരത്തിലായാലും, ഭഗവാനുമായി ബന്ധ പ്പെട്ട ചടങ്ങുകളും, ഉത്സവങ്ങളും എല്ലാവരും ചെയ്‌തിരിക്കണം.



കാർത്തിക മാസത്തിലെ ഭക്തിസേവനം


ഇവിടെ പറഞ്ഞ അനുഷ്ഠാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് കാർത്തിക മാസത്തിലെ (ഒക്ടോബർ - നവംബർ) ഊർജ്ജവത മാണ്. വൃന്ദാവനത്തിൽ, ഊർജ്ജവ്രതത്തിന്റെ ഏറ്റവും വലിയ സവിശേഷത ഭഗവാനെ 'ദാമോദര രൂപ'ത്തിൽ ആരാധിക്കുന്നു എന്നതാണ്. കൃഷ്‌ണനെ യശോദ കയറുകൊണ്ട് ഉരലിൽ കെട്ടിയിട്ടതിൽനിന്നാണ് 'ദാമോദര' സങ്കല്‌പം തുടങ്ങുന്നത്. ഭക്തന്മാർക്ക് ഭഗവാൻ ദാമോദരൻ എന്നപോലെ പ്രിയപ്പെട്ടതാണ് "ദാമോദര മാസം', അഥവാ 'കാർത്തിക മാസം',


ഊർജ്ജവതം മഥുരയിൽവച്ച് അനുഷ്ഠിക്കുന്നതാണ് ഏറ്റവും ശ്രേഷ്‌ഠം. അനേകം ഭക്തന്മാർ ഈ സമ്പ്രദായം ഇന്നും തുടരുന്നു. കാർത്തിക മാസത്തിൽ അവർ മഥുരയിലോ, വൃന്ദാവന ത്തിലോ പോയി ഭക്തിസേവനം നടത്തുന്നു.


പദ്‌മ പുരാണം പറയുന്നു: “ഭഗവാൻ, ഭക്തന്മാർക്ക് മുക്തിയോ, ഭൗതിക സുഖങ്ങളോ നൽകുന്നു. എന്നാൽ, മഥുര പോലെയുള്ള പുണ്യഭൂമികളിൽവച്ച് കാർത്തിക മാസത്തിൽ വ്രതാനുഷ്‌ഠാന ങ്ങളും, ഭക്തിയുത സേവനവും നടത്തിക്കഴിയുമ്പോൾ, ഭക്തന്മാർ പിന്നീട് ഭക്തിയുതസേവനം മാത്രമേ ആഗ്രഹിക്കുകയുള്ളൂ.” എന്നു വച്ചാൽ, ഭക്തിയുത സേവനം ഗൗരവമായി കണക്കാക്കാത്തവർക്ക് ഭഗവാൻ അത് നൽകുകയില്ലെന്നു സാരം. മറിച്ചുള്ളവരും കാർത്തിക മാസത്തിൽ, മഥുരാമണ്ഡ‌ലത്തിൽവച്ച് നിയാമക തത്ത്വങ്ങള നുസരിച്ച് ഭക്തിസേവനം നടത്തിയാൽ, ഭഗവാൻ അവർക്ക്, തന്നെ വ്യക്തിപരമായി സേവിക്കാൻ അനുഗ്രഹം നൽകുമെന്നു തീർച്ച യാണ്.


ചടങ്ങുകളും അനുഷ്‌ഠാനങ്ങളും, ഉത്സവാഘോഷങ്ങളും ഭഗവാന് പ്രിയങ്കരമാണെന്നതിനു തെളിവാണ് ഭവിഷ്യപുരാണത്തിലെ ഈ പ്രസ്ത‌ാവം.


ഭക്തിരസാമൃതസിന്ധു / അധ്യായം 



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്