അവനവൻ്റെ നിലയ്ക്കൊത്തുള്ള ഭഗവദ് സേവനം
ഭഗവാനുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും അവരവരുടെ സാമ്പത്തിക നിലയ്ക്കനുസരണമായി ചെയ്തിരിക്കണമെന്ന് പദ്മ പുരാണം പറയുന്നു. ഏതു തരത്തിലായാലും, ഭഗവാനുമായി ബന്ധ പ്പെട്ട ചടങ്ങുകളും, ഉത്സവങ്ങളും എല്ലാവരും ചെയ്‌തിരിക്കണം.
കാർത്തിക മാസത്തിലെ ഭക്തിസേവനം
ഇവിടെ പറഞ്ഞ അനുഷ്ഠാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് കാർത്തിക മാസത്തിലെ (ഒക്ടോബർ - നവംബർ) ഊർജ്ജവത മാണ്. വൃന്ദാവനത്തിൽ, ഊർജ്ജവ്രതത്തിന്റെ ഏറ്റവും വലിയ സവിശേഷത ഭഗവാനെ 'ദാമോദര രൂപ'ത്തിൽ ആരാധിക്കുന്നു എന്നതാണ്. കൃഷ്‌ണനെ യശോദ കയറുകൊണ്ട് ഉരലിൽ കെട്ടിയിട്ടതിൽനിന്നാണ് 'ദാമോദര' സങ്കല്‌പം തുടങ്ങുന്നത്. ഭക്തന്മാർക്ക് ഭഗവാൻ ദാമോദരൻ എന്നപോലെ പ്രിയപ്പെട്ടതാണ് "ദാമോദര മാസം', അഥവാ 'കാർത്തിക മാസം',
ഊർജ്ജവതം മഥുരയിൽവച്ച് അനുഷ്ഠിക്കുന്നതാണ് ഏറ്റവും ശ്രേഷ്‌ഠം. അനേകം ഭക്തന്മാർ ഈ സമ്പ്രദായം ഇന്നും തുടരുന്നു. കാർത്തിക മാസത്തിൽ അവർ മഥുരയിലോ, വൃന്ദാവന ത്തിലോ പോയി ഭക്തിസേവനം നടത്തുന്നു.
പദ്‌മ പുരാണം പറയുന്നു: “ഭഗവാൻ, ഭക്തന്മാർക്ക് മുക്തിയോ, ഭൗതിക സുഖങ്ങളോ നൽകുന്നു. എന്നാൽ, മഥുര പോലെയുള്ള പുണ്യഭൂമികളിൽവച്ച് കാർത്തിക മാസത്തിൽ വ്രതാനുഷ്‌ഠാന ങ്ങളും, ഭക്തിയുത സേവനവും നടത്തിക്കഴിയുമ്പോൾ, ഭക്തന്മാർ പിന്നീട് ഭക്തിയുതസേവനം മാത്രമേ ആഗ്രഹിക്കുകയുള്ളൂ.” എന്നു വച്ചാൽ, ഭക്തിയുത സേവനം ഗൗരവമായി കണക്കാക്കാത്തവർക്ക് ഭഗവാൻ അത് നൽകുകയില്ലെന്നു സാരം. മറിച്ചുള്ളവരും കാർത്തിക മാസത്തിൽ, മഥുരാമണ്ഡലത്തിൽവച്ച് നിയാമക തത്ത്വങ്ങള നുസരിച്ച് ഭക്തിസേവനം നടത്തിയാൽ, ഭഗവാൻ അവർക്ക്, തന്നെ വ്യക്തിപരമായി സേവിക്കാൻ അനുഗ്രഹം നൽകുമെന്നു തീർച്ച യാണ്.
ചടങ്ങുകളും അനുഷ്‌ഠാനങ്ങളും, ഉത്സവാഘോഷങ്ങളും ഭഗവാന് പ്രിയങ്കരമാണെന്നതിനു തെളിവാണ് ഭവിഷ്യപുരാണത്തിലെ ഈ പ്രസ്താവം.
ഭക്തിരസാമൃതസിന്ധു / അധ്യായം
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment