ശ്ലോകം 39
ദേവാ ഊചുഃ
നമാമ തേ ദേവ! പദാരവിന്ദം
പ്രപന്നതാപോപശമാതപത്രം
യന്മൂലകേതാ യതയോളഞ്ജസോരു-
സംസാരദുഃഖം ബഹിരുത്ക്ഷിപന്തി.
ദേവന്മാർ പറഞ്ഞു: അങ്ങയുടെ പാദാരവിന്ദം അഭയാത്മാക്കൾക്ക് അവരെ ഭൗതികാസ്‌തിത്വത്തിലെ എല്ലാ ദുഃഖങ്ങളിൽനിന്നും സംരക്ഷിക്കുന്ന കുട പോലെയാകുന്നു. എല്ലാ മുനിമാരും ആ അഭയത്തിൻ കീഴിൽതങ്ങളുടെ എല്ലാവിധ ഭൗതിക ദുഃഖങ്ങളും എറിഞ്ഞുകളയുന്നു. ആകയാൽ, ഞങ്ങൾ അങ്ങയുടെ പാദാരവിന്ദങ്ങളിൽ ഞങ്ങളുടെ പ്രണാമങ്ങൾ അർപ്പിക്കുന്നു.
ശ്ലോകം 40
ധാതർയദസ്‌മിൻ ഭവ ഈശ ജീവാ-
സ്‌താപത്രയേണോപഹതാ ന ശർമ്മ
ആത്മംല്ലഭന്തേ ഭഗവംസ്വാംഘ്രി-
ച്ഛായാം സവിദ്യാമത ആശ്രയേമ.
ഓ പിതാവേ, ഭഗവാനേ, പരമദിവ്യോത്തമപുരുഷാ, ഭൗതിക ലോകത്തിലെ ജീവസത്തകളെല്ലാം ത്രിവിധ ദുഃഖങ്ങളാൽ വികാരവിക്ഷുബ്‌ധരാകയാൽ, അവർക്ക് ഒരിക്കലും സന്തോഷിക്കാൻ കഴിയുന്നില്ല. ആകയാൽ, അവർ ജ്ഞാനപൂർണമായ അങ്ങയുടെ പാദാരവിന്ദങ്ങളിൽ ശരണം പ്രാപിച്ചിരിക്കുന്നു. ഞങ്ങളും അവയിൽ അഭയം തേടുന്നു.
ശ്ലോകം 41
മാർഗ്ഗന്തി യത്തേ മുഖപദ്‌മനീഡൈ-
ശ്ഛന്ദസ്സുപർണ്ണർ ഋഷയോ വിവിക്തേ
യസ്യാഘമർഷോദസരിദ്വരായാഃ പദം
പദം തീർത്ഥപദഃ പ്രപന്നാഃ
ഭഗവാന്റെ പാദാരവിന്ദങ്ങൾ സ്വയം എല്ലാ തീർഥസ്ഥലങ്ങളുടെയും അഭയമാകുന്നു. വേദങ്ങളുടെ ചിറകുകളാൽ വഹിക്കപ്പെടുന്ന ശുദ്ധമനസ്കരായ മഹർഷിമാർ സദാ അങ്ങയുടെ താമരപ്പൂപോലുള്ള മുഖത്തെകൂടു തേടി അലയുകയാണ്. അവരിൽ ചിലർ, സർവ പാപഫലങ്ങളിൽനിന്നും മോചനം നൽകുന്നവളും, നദികളിൽ നല്ലവളുമായ ഗംഗയിൽ അഭയം പ്രാപിച്ച് ഓരോ ചുവടുവയ്‌പിലും അങ്ങയുടെ അരവിന്ദ പാദങ്ങൾക്ക്കീഴടങ്ങുന്നു
ശ്ലോകം 42
യച്ഛദ്ധയാ ശ്രുതവത്യാ ച ഭക്ത്യാ
സംമൃജ്യമാനേ ഹൃദയേ-fവധായ
ജ്ഞാനേന വൈരാഗ്യബലേന ധീരാ
വ്രജേമ തത്ത്വേfങ്ഘിസരോജപീഠം.
അങ്ങയുടെ പാദാരവിന്ദങ്ങളെപ്പറ്റി ആകാംക്ഷയോടും ഭക്തിയോടും ശ്രവിക്കുകയും, ഹൃദയം കൊണ്ട് അവയിൽ ധ്യാനനിരതനാവുകയും ചെയ്യുന്ന ഒരുവന് പെട്ടെന്ന് ജ്ഞാനോദയവും വൈരാഗ്യശക്തിയും സിദ്ധിച്ച് ശാന്തനാകാൻ കഴിയും. ആകയാൽ, ഞങ്ങൾക്ക് അങ്ങയുടെ പാദപങ്കജത്തിൽ അഭയമെടുക്കണം.
ശ്ലോകം 43
വിശ്വസ്യ ജന്മസ്ഥിതിസംയമാർത്ഥ
കൃതാവതാരസ്യ പദാംബുജം തേ
വ്രജേമ സർവ്വേ ശരണം യദീശ
സ്‌മൃതം പ്രയച്ഛത്യഭയം സ്വപുംസാം
ഭഗവാനേ, ഭൗതിക പ്രപഞ്ചത്തിൻ്റെ സൃഷ്‌ടിക്കും പരിപാലനത്തിലും നശീകരണത്തിനും വേണ്ടി അങ്ങ് അവതാരങ്ങളെടുത്തു. അങ്ങയുടെ ചരണകമലങ്ങൾ ഭക്തന്മാർക്ക് സ്‌മരണയും ധൈര്യവും നൽകുന്നതാകയാൽ ഞങ്ങൾ അവയെ ശരണം പ്രാപിക്കുന്നു
ശ്രീമദ് ഭാഗവതം 3/5/39 - 43
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment