താഴെപ്പറയുന്ന കാരണങ്ങളാൽ ദീപാവലി ആഘോഷിക്കപ്പെടുന്നു
🍁🍁🍁🍁🍁🍁🍁
1) ശ്രീരാമൻ 14 വർഷത്തെ വനവാസത്തിനുശേഷം അയോധ്യയിൽ തിരിച്ചെത്തിയ ദിവസം
2) ക്ഷീരസാഗരത്തിൽ നിന്ന് ലക്ഷ്മി ദേവി അവതരിച്ച ദിവസം.
3) ശ്രീ ധന്വന്തരി ഭഗവാൻ അവതരിച്ച ദിവസം.
4) ഭഗവാൻ ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച് 16,100 രാജകുമാരിമാരെ മോചിപ്പിച്ച ദിവസം
5) മാതാവ് യശോദാദേവി ശ്രീകൃഷ്ണ ഭഗവാനെ ഉരലിൽ കയറുകൊണ്ട് ബന്ധിച്ച ദിവസം.
6) 5000 വർഷങ്ങൾക്ക് മുമ്പ് യുദ്ധത്തിൽ ദുര്യോധനൻ കൊല്ലപ്പെട്ടതിനാൽ, രാജ്യത്തെ ജനങ്ങൾ അവരുടെ വീടുകളിൽ വിളക്ക് കൊളുത്തി ഭഗവാൻ ശ്രീകൃഷ്ണൻ്റെ വിജയവും പാണ്ഡവരുടെ വിജയവും നന്മയുടെ വിജയവും ആഘോഷിച്ച ദിവസം.
7) പ്രപഞ്ച സമ്പത്ത് കൈകാര്യം ചെയ്യാൻ ശ്രീകൃഷ്ണൻ കുബേരനെ നിയോഗിച്ച ദിവസം
8) പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളുടെയും എല്ലാ പ്രവർത്തനങ്ങളുടെയും മദ്ധ്യസ്ഥനായ യമ ധർമ്മരാജനെ ഈ ദിവസമാണ് ശ്രീകൃഷ്ണൻ നിയോഗിച്ചത്.
9) വിക്രമാദിത്യ രാജാവിൻ്റെ സ്ഥാനാരോഹണ ദിവസം. അന്നുമുതലാണ് വേദ കലണ്ടർ ആരംഭിക്കുന്നത്.
10) സുരഭി പശു പാൽകടലിൽ നിന്ന് അവതരിച്ച ദിവസം.
11) ഇന്ദ്രൻ്റെ മഴയിൽ നിന്ന് വ്രജ വാസികളെ (വൃന്ദാവന വാസികളെ ) രക്ഷിക്കാൻ ശ്രീകൃഷ്ണ ഭഗവാൻ ഏഴ് ദിവസം തുടർച്ചയായി ഗോവർദ്ധൻ പർവ്വതം ഉയർത്തിയ ദിവസം.
12) രക്ഷാ ബന്ദന ദിവസം എപ്രകാരം സഹോദരി, സഹോദരൻ്റെ നൻമക്കായി പ്രാർത്ഥിച്ച് രക്ഷാബന്ധനം ചെയ്ത് ആ ദിവസം ആഘോഷിക്കുന്നുവോ ദീപാവലി ദിനത്തിൽ സഹോദരിക്കായി സഹോദരൻ ഭ്രാത്രി ദൂജ എന്ന പേരിൽ ആഘോഷിക്കുന്നു. അന്നേ ദിവസം സഹോദരൻ സഹോദരിയെ അനുഗ്രഹിച്ച് അവളെ ഏത് സാഹചര്യത്തിലും സംരക്ഷിക്കും എന്ന് വാഗ്ദാനം ചെയ്യുന്നു. യമ ധർമ്മരാജൻ തൻ്റെ സഹോദരി യമുനയെ (യമുന നദി ദേവി) കണ്ടു അവൾക്ക് രക്ഷാബന്ധനം ചെയ്ത ദിവസം കൂടിയാണ് ഈ ദിവസം. അദ്ദേഹത്തെ യമുനാ ദേവിയെ അനുഗ്രഹിച്ചു .ഈ ദിവസം ആരെല്ലാം യമുന നദിയിൽ നീരാടി ഭഗവാൻ ശ്രീകൃഷ്ണൻ്റെ ദിവ്യലീലകളെ ഓർക്കുന്നുവോ അവർ ചെയ്ത സകല പാപങ്ങളിൽ നിന്നും വിമോചനം നൽകുമെന്ന് അദ്ദേഹം സഹോദരി യമുനക്ക് വാഗ്ദാനം നൽകി.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment