(1976 ജൂൺ 28 ലെ ഭവാൻസ് ജേർണലിലുള്ള ഒരു ചോദ്യാവലിക്ക് ദിവ്യപൂജ്യ ശ്രീ ശ്രീമദ് എ. സി. ഭക്തിവേദാന്ത സ്വാമിപ്രഭുപാദർ ഉത്തരം നൽകുന്നു)
ഈശ്വര സങ്കല്പമില്ലാത്ത മതം ?
- പുഷ്‌ട കൃഷ്‌ണ : ശ്രീല പ്രഭുപാദരേ! ബോംബെയിലെ ഒരു
സാംസ്കാരിക - ധാർമ്മിക മാസികയായ ഭവൻസ് ജേർണൽ താങ്കൾക്ക് . അയച്ചു തന്നതാണ് ഈ ചോദ്യാവലി. ഇന്നു ജനങ്ങളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന മുഖ്യ പ്രശ്‌നങ്ങളിൽ ചിലതിന് ഉത്തരം കണ്ടെത്തു - വാനുള്ള പരിശ്രമത്തിൽ അവർ പല നേതാക്കളെയും ആത്മീയ നേ
* താക്കളെയും ചോദ്യം ചെയ്‌തുകൊണ്ടിരിക്കുന്നു. അങ്ങനെ ചോദ്യ ങ്ങളുടെ ഒരു നിരയുണ്ട്; അവയിൽ ആദ്യത്തേത് ഇതാണ് : “ബഹുജന ങ്ങളിൽ മതത്തിൻ്റെ സ്വാധീനം ക്ഷയോന്മുഖമാണോ ?"
ശ്രീല പ്രഭുപാദർ : അതെ, ശ്രീമദ് ഭാഗവതത്തിൽ (12 - 2-1) ഇത് പ്രവചിക്കപ്പെട്ടിട്ടുണ്ട് :
തതശ്ചാനുദിനം ധർമ :
സത്യം ശൗചം ക്ഷമാ ദയാ
കാലേന ബലിനാ രാജൻ
നങ്ക്ഷ്യത്യായുർബലം സ്മൃതാ :
“കലഹത്തിന്റെയും കാപട്യത്തിന്റെയും കാലഘട്ടമായ ഈ കലി യുഗത്തിൽ, ധാർമ്മികത, സത്യസന്ധത, ശൗചം, ക്ഷമ, ഓർമശക്തി, ശാരീരികബലം, ജീവിതദൈർഘ്യം, ദയ എന്നീ ഗുണങ്ങൾക്ക് ക്ഷയം ഉണ്ടാകും", മനുഷ്യജീവിയെ ജന്തുക്കളിൽ നിന്ന് വിഭിന്നനാക്കുന്ന ഈ ഗുണങ്ങളെല്ലാം മനുഷ്യൻ്റെ ആസ്‌തികളാകുന്നു. പക്ഷേ ഇവയൊക്കെ - ക്ഷയിക്കും. ദയയും സത്യസന്ധതയും മിക്കവാറും ഇല്ലാതാകും, ഓർമ ) ശക്തി കുറയും, ജീവിതദൈർഘ്യം കുറയും. അതുപോലെ തന്നെ മത ധർമ്മം ഏതാണ്ട് അപ്രത്യക്ഷമാകും. അങ്ങനെ മനുഷ്യർ ക്രമേണ മൃഗങ്ങളുടെ വേദിയിലേക്ക് അധഃപതിക്കുമെന്നാണിതിനർത്ഥം.
മതധർമ്മം ഇല്ലാതാകുമ്പോൾ മനുഷ്യർ വെറും മൃഗങ്ങളാകുന്നു. മതം എന്താണെന്ന് ഒരു നായയ്ക്ക് മനസ്സിലാകുന്നില്ലെന്നുള്ള വസ്തുത ഏതു സാധാരണ മനുഷ്യർക്കും അറിവുള്ളതാണല്ലോ. നായയും ഒരു ജീവി തന്നെയാണെങ്കിലും ഇവിടെ ഭഗവദ്ഗീതയെ പറ്റിയോ ശ്രീമദ് ഭാഗവതത്തെ പറ്റിയോ ചർച്ച ചെയ്യപ്പെടുന്നതിലൊന്നും അതിനു താല്‌പര്യമുണ്ടാവില്ല. മനുഷ്യനും നായയും തമ്മിലുള്ള വ്യത്യാസം അതാണ് : മൃഗത്തിനു താല്‌പര്യമില്ല. അപ്പോൾ മനുഷ്യർക്ക് മതങ്ങളിൽ താല്‌പര്യമില്ലാതാകുമ്പോൾ അവർ മൃഗങ്ങളായിത്തീരുന്നു.
ഒരു മൃഗസമൂഹത്തിൽ എങ്ങനെയാണ് സൗഖ്യവും സമാധാനവും ഉണ്ടാവുക ? ഉന്നത നേതാക്കന്മാർക്ക് വേണ്ടത് പൗരാവലിയെ മൃഗങ്ങളെപ്പോലെ നിലനിർത്തിപ്പോരുകയാണ്; എന്നാൽ അതേസമയം തന്നെ ഒരു ഐക്യരാഷ്ട്ര സഭയുണ്ടാക്കാൻ അവർ പ്രയത്നിക്കുകയും ചെയ്യുന്നു. ഇതെങ്ങനെ സാധ്യമാകും ? ഐക്യജന്തു സഭയോ ? സാധ്യ മാണോ അത് ? മൃഗങ്ങൾക്ക് ഐക്യസഭ ? ന്യായശാസ്ത്രത്തിൽ "മനു ഷ്യൻ യുക്തിയുള്ള ജന്തുവാണ്" എന്നു പറഞ്ഞിരിക്കുന്നു. അതിനാൽ യുക്തിസഹത്വം ഇല്ലെങ്കിൽ ഒരുവൻ വെറും മൃഗമാകുന്നു.
മനുഷ്യസമൂഹത്തിൽ നിങ്ങൾ ഒരു ക്രിസ്‌ത്യാനിയാണോ മുഹ മ്മദീയനാണോ ഹിന്ദുവാണോ ബുദ്ധമതക്കാരനാണോ എന്നതിൽ കാര്യമില്ല. പക്ഷേ, ഏതെങ്കിലും ഒരു ധർമ്മചര്യ ഉണ്ടായിരിക്കണം അതാണു മനുഷ്യസമൂഹം. മതധർമ്മരഹിതമായ മനുഷ്യസമൂഹം മൃഗ സമൂഹം തന്നെ. നഗ്നമായ യാഥാർത്ഥ്യം അതാണ്. ജനങ്ങൾ ഇപ്പോൾ എന്തുകൊണ്ട് അസന്തുഷ്‌ടരായിരിക്കുന്നു ? അവർ മതധർമ്മത്തെ ഉപേ ക്ഷിക്കുന്നതിനാലാണത്.
"ജനങ്ങളുടെ മയക്കുമരുന്ന് (കറുപ്പ്) ആണ് മതം" എന്ന് മാർക്സ് പറഞ്ഞതായി ഒരു മാന്യൻ എനിക്കെഴുതിയിരുന്നു. സാമൂ ഹ്യാന്തരീക്ഷത്തെ മുഴുവനും മതം മലിനമാക്കിയെന്ന് കമ്മ്യൂണിസ്റ്റു കാർ വിചാരിക്കുന്നതുകൊണ്ട് അവർ ഈശ്വരാവബോധത്തിനെതിരെ അതികർക്കശമായ നില സ്വീകരിക്കുന്നു എന്നാണിതിനർത്ഥം. മതത്തെദുരുപയോഗപ്പെടുത്തിയിട്ടുണ്ടാവാം. പക്ഷേ മതത്തെ ഉപേക്ഷിക്കണ മെന്നിതിനർത്ഥമില്ല. യഥാർത്ഥ മതത്തെ സ്വീകരിക്കുകയാണു വേണ്ടത്. പുരോഹിതന്മാരാൽ മതം വേണ്ടതുപോലെ നിർവഹിക്കപ്പെട്ടിട്ടില്ലെന്ന തുകൊണ്ട് മാത്രം മതത്തെ തിരസ്‌കരിക്കണമെന്നില്ല. തിമിരം കൊണ്ട് എന്റെ കണ്ണ് എനിക്കു ചില ശല്യങ്ങൾ നൽകുന്നു എന്നതുകൊണ്ട് എന്റെ കണ്ണ് പറിച്ചു കളയണമെന്നില്ലല്ലോ. തിമിരമാണ് മാറ്റപ്പെടേണ്ടത്. അങ്ങനെ, കൃഷ്ണാവബോധപ്രസ്ഥാനത്തിൻ്റെ ലക്ഷ്യം അതാണ് - മനു ഷ്യരുടെ മതചക്ഷുസ്സിൽ നിന്ന് തിമിരത്തെ മാറ്റുക.
ആധുനിക മതനേതാക്കന്മാരെന്നു പറയപ്പെടുന്നവർക്കു പൊതുവേ, ഈശ്വരനെപ്പറ്റിയുള്ള ധാരണയൊന്നുമില്ല, എന്നാൽ അവർ മതപ്രവചനം നടത്തിക്കൊണ്ടിരിക്കുന്നു. ആ മതം കൊണ്ട് എന്തു ഫലം? ജനങ്ങൾ തെറ്റായ മാർഗ്ഗത്തിൽ നയിക്കപ്പെടുന്നു എന്നു മാത്രം. യഥാർത്ഥ മതത്തിനർത്ഥം ഈശ്വരപ്രോക്തമെന്നാണ്. ധർമ്മം തു സാക്ഷാത് ഭഗവത്പ്രണീതം. ഈശ്വരനെപ്പറ്റിയുള്ള ധാരണ നിങ്ങളുടെ മതത്തിനില്ലെങ്കിൽ, മതമെന്ന പ്രശ്‌നം തന്നെ എവിടെ ? എങ്കിലും, ഏതെ ങ്കിലും ഒരു ഈശ്വരധാരണ കൂടാതെ അവർ ചില മതങ്ങൾ ആചരി ക്കുന്നു. അങ്ങനെ കൃത്രിമമായി അതിന് എത്ര കാലം മുന്നോട്ടു പോ കാനാകും ? അത് അധഃപതിക്കും. ഈശ്വരനെപ്പറ്റിയുള്ള ആ അജ്ഞ തയുടെ ഫലമാണ് ഇന്നത്തെ അവസ്ഥ.
നിയമം എന്നാൽ രാഷ്ട്രത്തിൻ്റെ കല്‌പന എന്നതു പോലെത്തന്നെ മതമെന്നാൽ ഈശ്വരൻ്റെ കല്‌പനയാകുന്നു. അപ്പോൾ, നിങ്ങളുടെ സാമൂഹ്യവ്യവസ്ഥയിൽ രാഷ്ട്രമേ ഇല്ലെങ്കിൽ രാഷ്ട്രത്തിൻ്റെ കല്പനയെപ്പറ്റിയുള്ള ചോദ്യം ഉണ്ടോ? നിങ്ങളുടെ സ്വന്തം കല്പനകൾ ഉദ്പാദിപ്പിക്കുക മാത്രമേ നിങ്ങൾ ചെയ്യുകയുള്ളൂ. ഇന്ന് മതങ്ങളുടെ മണ്ഡലത്തിൽ അതാണ് നടന്നുകൊണ്ടിരിക്കുന്നത് : ഈശ്വരാ വബോധം അതുകൊണ്ട് ഈശ്വരകല്‌പനയെ അനുസരിക്കുക എന്നതുമില്ല.
എന്നാൽ കൃഷ്‌ണഭക്തന്മാരായ ഞങ്ങൾക്ക് ഈശ്വരനെപ്പറ്റി വ്യക്തമായ ഒരു ധാരണയുണ്ട്. കൃഷ്‌ണനാണ് ഈശ്വരൻ. അദ്ദേഹമാണ്കല്പനകൾ നൽകുന്നത്. ആ കല്‌പനകൾ ഞങ്ങൾ സ്വീകരിക്കുന്നു. അതിനാൽ അത് വ്യക്തമായ മതമാണ്. എന്നാൽ ഈശ്വരധാരണ ഇല്ലെ ങ്കിൽ, ഈശ്വര കല്പ്‌പനയില്ലെങ്കിൽ പിന്നെ മതത്തെപ്പറ്റിയുള്ള ചോദ്യ മെവിടെ? മറ്റേതെങ്കിലും ഒരു മതവ്യവസ്ഥയിലുള്ള ആരോടെങ്കിലും ഈശ്വരന്റെ രൂപത്തെക്കുറിച്ച് അവരുടെ ധാരണയെന്താണെന്നു ചോദിക്കൂ. ആർക്കെങ്കിലും വ്യക്തമായി പറയാൻ കഴിയുമോ? ആർക്കും പറയാനാവില്ല. പക്ഷേ ഞങ്ങൾ ക്ഷണത്തിൽ പറയും.
വേണും ക്വണന്തം അരവിന്ദദളായതാക്ഷം ബർഹാവതംസം അസിതാംബുദ സുന്ദരാംഗം കന്ദർപ്പകോടി കമനീയ വിശേഷ ശോഭം ഗോവിന്ദമാദിപുരുഷം തമഹം ഭജാമി.
"ഓടക്കുഴൽ വായിക്കുന്നതിൽ വ്യാപൃതനായവനും, വിടരുന്ന താമരയുടെ ഇതളുകൾപ്പോലുള്ള നയനങ്ങളോടു കൂടിയവനും മയിൽപ്പീലികൊണ്ട് ശിരസ്സിനെ അലങ്കരിച്ചിരിക്കുന്നവനും നീല മേഘ ങ്ങളുടെ വർണത്താൽ മനോഹരമാക്കപ്പെട്ട സുന്ദര ശരീരത്തോടു കൂ ടിയവനും, ഒരു കോടി കാമദേവന്മാരെ പോലും മയക്കുന്ന അനന്യ മായ ശോഭയോടു കൂടിയവനും ആയ ആദിപുരുഷനായ ഗോവിന്ദനെ ഞാൻ ഭജിക്കുന്നു." ( ബ്രഹ്മ സംഹിത 5. 30 )
ക്ഷണത്തിലുള്ള വിവരണം - "ഇതാണ് ഈശ്വരൻ". അപ്പോൾ മതമായിക്കഴിഞ്ഞു. എന്നാൽ ഈശ്വരധാരണ ഒന്നും ഇല്ലെങ്കിൽ മത മെന്ന പ്രശ്നമേ ഉദിക്കുന്നില്ല. ഈശ്വരനില്ലാതെ മതം മാത്രമാണുള്ള തെങ്കിൽ, അത് വെറും കാപട്യമാണ്. അതുകൊണ്ടുത്തന്നെയാണ് ധാർമ്മികതയും മറ്റുള്ള ഉൽകൃഷ്‌ടങ്ങളായ മാനവ ഗുണങ്ങളും ക്ഷയി ച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങൾക്ക് ഈശ്വരനെപ്പറ്റിയുള്ള ധാരണയൊ ന്നുമില്ല; അതുകൊണ്ട് മതത്തെപറ്റിയുള്ള അറിവും ഇല്ല. ഇതിന്റെ ഒരു ഫലമായി മാനവസംസ്‌കാരം മൊത്തത്തിൽ ക്ഷയിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ, അതു ക്ഷയിച്ചുകൊണ്ടിരിക്കുന്നതിനാൽ, മനുഷ്യർ കൂടുതൽ കൂടുതൽ മൃഗതുല്യരായിത്തീർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
No comments:
Post a Comment