ഒരു ഭക്തൻ ഈ ജീവിതത്തിൽത്തന്നെ കൃഷ്ണാവബോധത്തിൽ പരിപൂർണനാകാൻ പരിശ്രമിക്കണം, എന്തുകൊണ്ടെന്നാൽ, കൃഷ്ണനെയും അദ്ദേഹത്തിൻ്റെ ഉപദേശങ്ങളെയും അറിയുന്നതുകൊണ്ട് മാത്രം ഒരുവന് ഈ ശരീരം ത്യജിച്ചതിനു ശേഷം ഭഗവദ് ധാമത്തിലേക്ക് തിരിച്ചു പോകാൻ കഴിയും. ഏതെങ്കിലും വിധത്തിലുള്ള പതനം സംഭവിച്ചാൽപോലും കൃഷ്‌ണാവബോധ പരിശീലനം വൃഥാവിലാകില്ല. ഉദാഹരണത്തിന്, അജാമിളൻ അവൻ്റെ ബാല്യകാലത്ത് അവന്റെ പിതാവിന്റെ മേൽനോട്ടത്തിൽ നാരായണ നാമം ജപിക്കാൻ പരിശീലിച്ചു. പക്ഷേ പിന്നീട്, അവന്റെ യൗവന കാലത്ത് അവൻ മദ്യപാനിയും, സ്ത്രീലമ്പടനും, തെമ്മാടിയും, മോഷ്‌ടാവുമായി അധഃപതിച്ചു. എന്നിരുന്നാലും, താൻ നാരായണനെന്നു പേരിട്ട പുത്രനെ വിളിക്കുന്നതിന് നാരായണ നാമം ഉച്ചരിച്ചതിലൂടെ, പാപകർമങ്ങളിൽ മുഴുകിയിരുന്നവനായിട്ടുപോലും അവന് പതനത്തിൽ നിന്ന് വീണ്ടും ഉന്നതിയുണ്ടായി. അതുകൊണ്ട് ഏതു പരിതസ്ഥിതിയിലും ഹരേ കൃഷ്‌ണ മന്ത്രം ജപിക്കാൻ നാം മറക്കരുത്. അത്, ഗജേന്ദ്രന്റെ ജീവിതത്തിൽ കണ്ടതു പോലെ ഏത് മഹാവിപത്തിലും നമുക്ക് തുണയേകും.
(ശ്രീമദ് ഭാഗവതം 8.3.1 ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .