Home

Wednesday, March 6, 2024

മഹാദേവൻ, പരമദിവ്യോത്തമപുരുഷനായ ഭഗവാൻ്റെ ഭക്തനെ സ്നേഹിക്കുന്നു.



പറഞ്ഞിരിക്കുന്നു, വൈഷ്ണവാനാം യഥാ ശംഭുഃ മഹാദേവൻ എല്ലാ ഭക്തന്മാരിലും ശ്രേഷ്‌ഠനാണ്. ആകയാൽ കൃഷ്‌ണഭഗവാന്റെ എല്ലാ ഭക്തരും മഹാദേവന്റെയും ഭക്തരാണ്. വൃന്ദാവനത്തിൽ ഗോപീശ്വരം എന്ന് പേരുളള ശിവക്ഷേത്രമുണ്ട്. ഗോപികമാർ പതിവായി മഹാദേവനെ മാത്രമല്ല, കാർത്യായനി, അഥവാ ദുർഗയെയും ആരാധിക്കാറുണ്ട്, പക്ഷേ കൃഷ്ണനെ പ്രാപിക്കുകയാണ് അവരുടെ ലക്ഷ്യം. കൃഷ്ണഭഗവാന്റെ ഒരു ഭക്തൻ ഒരിക്കലും മഹാദേവനെ അനാദരിക്കില്ല, പക്ഷേ അവർ കൃഷ്ണ ഭഗവാന്റെ ഏറ്റവും ഉന്നതനായ ഭക്തനെന്ന നിലയിലാണ് മഹാദേവനെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്നത്. പരിണിതഫലമായി ഒരു ഭക്തൻ മഹാദേവനെ ആരാധിക്കുമ്പോൾ കൃഷ്‌ണൻ്റെ അനുഗ്രഹം ലഭ്യമാക്കണമെന്നാണ് പ്രാർത്ഥിക്കാറുള്ളത്, ഭൗതികമായ ഒരു നേട്ടവും അവൻ അഭ്യർത്ഥിക്കാറില്ല. ജനങ്ങൾ പൊതുവെ ദേവന്മാരെ ആരാധിക്കുന്നത് ഭൗതിക പ്രയോജനങ്ങൾക്കുവേണ്ടിയാണെന്ന് ഭഗവദ്ഗീത(7.20)യിൽ പറയുന്നു. കാമൈസ് തൈസ് തൈർ ഹൃത-ജ്ഞാനാഃ ഭൗതികാർത്തിയാൽ പായിക്കപ്പെടുന്ന അവർ ദേവന്മാരെ ആരാധിക്കുന്നു, പക്ഷേ ഒരു ഭക്തൻ ഒരിക്കലും അങ്ങനെ ചെയ്യുന്നില്ല, എന്തുകൊണ്ടെന്നാൽ അവൻ ഭൗതികാർത്തിയാൽ നെട്ടോട്ടം ഓടിക്കപ്പെടുന്നില്ല. മഹാദേവനോടുളള ഒരുഭക്തന്റെ ബഹുമാനവും ഒരസുരൻ്റെ ബഹുമാനവും തമ്മിലുള്ള വ്യത്യാസം അതാണ്. അസുരൻ മഹാദേവനെ എന്തെങ്കിലും വരത്തിനുവേണ്ടി ആരാധിക്കുകയും, വരം ലഭിച്ചു കഴിയുമ്പോൾ അത് ദുരുപയോഗപ്പെടുത്തുകയും, അവസാനം അവൻ മോക്ഷദായകനായ പരമദിവ്യോത്തമപുരുഷൻ ഭഗവാനാൽ വധിക്കപ്പെടുകയും ചെയ്യുന്നു.


മഹാദേവൻ പരമദിവ്യോത്തമപുരുഷനായ ഭഗവാൻ്റെ മഹാഭക്തനാകയാൽ അദ്ദേഹം പരമോന്നതനായ ഭഗവാൻ്റെ എല്ലാ ഭക്തന്മാരെയും സ്നേഹിക്കുന്നു. പ്രചേതാക്കൾ പരമോന്നതനായ ഭഗവാന്റെ ഭക്തന്മാരാകയാൽ താനവരെ വളരെയധികം സ്നേഹിക്കുന്നതായി മഹാദേവൻ അവരോടു പറഞ്ഞു. മഹാദേവന് പ്രചേതാക്കളോട് മാത്രമായിരുന്നില്ല കനിവും പ്രിയവുമുണ്ടായിരുന്നത്, പരമദിവ്യോത്തമപുരുഷനായ ഭഗവാൻ്റെ ഭക്തനായ ഏതൊരുവനോടുമുണ്ടായിരുന്നു. അതുപോലെ, പരമോന്നതനായ ഭഗവാന്റെ ഭക്തന്മാരും കൃഷ്‌ണഭഗവാൻ്റെ ഏറ്റവും പ്രിയപ്പെട്ട ഭക്തനെന്ന നിലയിൽ മഹാദേവനെ ആരാധിക്കുന്നു. ദിവ്യോത്തമപുരുഷനായ ഭഗവാന്റെ പ്രത്യേക വ്യക്തിത്വമായി അവർ അദ്ദേഹത്തെ ആരാധിക്കില്ല. ഹരിയുടെ നാമം ജപിക്കുന്നതും ഹരൻ്റെ, ശിവൻ്റെ നാമം ജപിക്കുന്നതും ഒരേ പോലെയാണെന്ന് ചിന്തിക്കുന്നത് അപരാധമാണെന്ന് നാമ-അപരാധങ്ങളുടെ പട്ടികയിൽ പറയുന്നു. വിഷ്ണുഭഗവാനാണ് പരമദിവ്യോത്തമ പുരുഷനായ ഭഗവാനെന്നും, മഹാദേവൻ അദ്ദേഹത്തിൻ്റെ ഭക്തനാണെന്നും ഭക്തന്മാർ എപ്പോഴും അറിഞ്ഞിരിക്കണം. ഒരു ഭക്തൻ പരദിവ്യോത്തമപുരുഷനായ ഭഗവാനുതുല്യം, ചിലപ്പോൾ അതിലധികം ആദരിക്കപ്പെടണം. ദിവ്യോത്തമപുരുഷൻ ഭഗവാൻ തന്നെയായിരുന്ന ഭഗവാൻ രാമൻ തീർച്ചയായും ചിലപ്പോഴൊക്കെ മഹാദേവനെ ആരാധിച്ചിരുന്ന ഒരു ഭക്തൻ ഭഗവാനാൽ ആരാധിക്കപ്പെടുമെങ്കിൽ, എന്തുകൊണ്ട് മറ്റു ഭക്തന്മാരാൽ ഭഗവാന്റെ തലത്തിൽ ആരാധിക്കപ്പെട്ടുകൂട? അതാണ് അന്തിനിർണയം. മഹാദേവൻ അസുരന്മാരെ അനുഗ്രഹിക്കുന്നത് വെറും ഉപചാരമാണെന്ന് ഈ ശ്ലോകത്തിൽ കാണപ്പെടുന്നു. അദ്ദേഹം വാസ്‌തവത്തിൽ പരമദിവ്യോത്തമപുരുഷനായ ഭഗവാൻ്റെ ഭക്തനെ സ്നേഹിക്കുന്നു.


(ശ്രീമദ് ഭാഗവതം 4/24/30/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 

ശിവോ അഹം - ഞാൻ ശിവനാകുന്നു



ഭഗവാൻ ശിവൻ, ആഡംബര വസ്ത്രവും പൂമാലയും ആഭരണവും സുഗന്ധലേപനവും ഒരിക്കലും സ്വീകരിക്കുകയില്ല. പക്ഷേ, ശരീരാലങ്കാരങ്ങൾക്ക് അടിമകളായവർ, അവസാനം ശ്വാനന്മാർക്ക് ഭോജ്യമാകുന്ന ശരീരത്തെ ആത്മാവെന്നു കരുതി ആഡംബരപൂർണമായി പരിപാലിക്കുന്നു. അത്തരം വ്യക്തികൾക്ക് ഭഗവാൻ ശിവനെ മനസ്സിലാവുകയില്ല. അവർ ഭൗതിക സുഖങ്ങൾക്കാവശ്യമായ ആഡംബരങ്ങൾക്കു വേണ്ടി അദ്ദേഹത്തെ സമീപിക്കുന്നു. ശിവഭഗവാൻ്റെ രണ്ടു തരം ഭക്തന്മാരുണ്ട്. ശരീര സുഖം മാത്രം കാംക്ഷിക്കുന്ന അമിത ഭൗതികമോഹികളായ ആദ്യത്തെ കൂട്ടർ അതിനു വേണ്ടി അദ്ദേഹത്തെ സമീപിക്കുന്നു. മറ്റേ കൂട്ടർ അദ്ദേഹത്തിൽ ചേരാൻ ആഗ്രഹിക്കുന്നു. അധികവും നിർവ്യക്തികരായ അവർ 'ശിവോ അഹം' എന്ന ജപത്തിന് മുൻഗണന നൽകുന്നവരാണ്. “ഞാൻ ശിവനാകുന്നു', അല്ലെങ്കിൽ 'മോചനത്തിനുശേഷം ഞാൻ ശിവനോടു ചേരും' എന്നാണ് അതിനർഥം. മറ്റുവാക്കുകളിൽ പറഞ്ഞാൽ, കർമികളും ജ്ഞാനികളും പൊതുവേ ശിവഭക്തന്മാരാണ്. പക്ഷേ, ജീവിതത്തിൽനിന്ന് അദ്ദേഹം ഉദ്ദേശിക്കുന്നത് എന്താണെന്ന് അവർ ശരിയായി മനസ്സിലാക്കുന്നില്ല. ചില സന്ദർഭങ്ങളിൽ ഭഗവാൻ ശിവൻ്റെ പ്രഹസന ഭക്തർ വിഷം കലർന്ന ഉന്മാദക ദ്രവങ്ങൾ പാനം ചെയ്‌ത്‌ അദ്ദേഹത്തെ അനുകരിക്കും. ഭഗവാൻ ശിവൻ ഒരിക്കൽ വിഷത്തിൻ്റെ ഒരു സമുദ്രം പാനം ചെയ്യുകയും, അതുമൂലം അദ്ദേഹത്തിൻ്റെ കണ്ഠം നീലിക്കുകയും ചെയ്തു. അനുകരണ ശിവന്മാർ വിഷം കുടിച്ച് അദ്ദേഹമായി അഭിനയിക്കുകയും കുഴപ്പത്തിലാവുകയും ചെയ്യുന്നു. ആത്മാവിൻ്റെ ആത്മാവായ ഭഗവാൻ കൃഷ്ണനെ സേവിക്കുക എന്നതാണ് ഭഗവാൻ ശിവൻ്റെ യഥാർഥ ഉദ്ദേശ്യം. മനോഹരങ്ങളായ വസ്ത്രങ്ങൾ, പുഷ്‌പഹാരങ്ങൾ, ആഭരണങ്ങൾ, ചമയങ്ങൾ മുതലായ ആഡംബര വസ്‌തുക്കളെല്ലാം ഭഗവാൻ കൃഷ്ണന് സമർപ്പിക്കപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. കാരണം, കൃഷ്ണനാണ് യഥാർഥ ആസ്വാദകൻ. അത്തരം ആഡംബര ഇനങ്ങളെല്ലാം കൃഷ്‌ണന് ഉദ്ദേശിക്കപ്പെട്ടവയാകയാൽ ശിവൻ അവ സ്വയം നിരസിക്കുന്നു. ഭഗവാൻ ശിവന്റെ ഈ ഉദ്ദേശ്യം അറിവില്ലാത്ത വിഡ്ഢ‌ികളായ വ്യക്തികൾ ഒന്നുകിൽ അദ്ദേഹത്തെ പരിഹസിക്കുകയോ, അല്ലെങ്കിൽ പ്രയോജനരഹിതമായി അനുകരിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നു.


(ശ്രീമദ്‌ ഭാഗവതം 3/14/28/ഭാവാർത്ഥം )



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 

കപട ശിവഭക്തന്മാർ


 

മഹാദേവൻ


 

മഹാദേവൻ


 

മഹാദേവൻ


 

മഹാദേവൻ


 

മഹാദേവൻ