ഭഗവാൻ ശ്രീരാമൻ പരമദിവ്യോത്തമപുരുഷനും, അദ്ദേഹത്തിന്റെ ഭ്രാതാക്കളായ ലക്ഷ്‌മണൻ, ഭരതൻ, ശത്രുഘ്‌നൻ എന്നിവർ അദ്ദേഹത്തിന്റെ അംശവിസ്‌തരണങ്ങളുമാകുന്നു. നാല് ഭ്രാതാക്കളും സാധാരണ മനുഷ്യരേ ആയിരുന്നില്ല. അവർ വിഷ്‌ണുതത്ത്വങ്ങളാകുന്നു. ഭഗവാൻ ശ്രീരാമചന്ദ്രൻ്റെ ഇളയ സഹോദരന്മാരെ സാധാരണ മനുഷ്യരായി അവതരിപ്പിക്കുന്ന, തത്ത്വദീക്ഷയില്ലാത്ത അജ്ഞരായ അനവധി രാമായണ വ്യാഖ്യാതാക്കളുണ്ട്. എന്നാൽ, ഇവിടെ ഈശ്വരശാസ്ത്രത്തെ സംബന്ധിക്കുന്ന അത്യന്തം ആധികാരിക ഗ്രന്ഥമായ ശ്രീമദ് ഭാഗവതത്തിൽ, അദ്ദേഹത്തിന്റെ ഭ്രാതാക്കളെല്ലാം തന്നെ അവിടത്തെ വിസ്‌തരങ്ങളായിരുന്നുവെന്ന് വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. യഥാർഥത്തിൽ, ഭഗവാൻ ശ്രീരാമചന്ദ്രൻ, വാസുദേവൻ്റെയും; ലക്ഷ്‌മണൻ, സങ്കർഷണന്റെയും; ഭരതൻ, പ്രദ്യുമ്നന്റെയും; ശത്രുഘ്‌നൻ, അനിരുദ്ധന്റെയും അവതാരങ്ങളാകുന്നു. എല്ലാം പരമദിവ്യോത്തമ പരുഷൻ്റെ അംശ വിസ്‌തരങ്ങളാണ്. ഭഗവാന്റെ അന്തരംഗശക്തിയാകുന്ന ലക്ഷ്മി, അഥവാ സീത ഒരു സാധാരണ സ്ത്രീരത്നമോ, ദുർഗയെന്ന ബഹിരംഗശക്തി അവതാരമോ അല്ല. ദുർഗാദേവി ഭഗവാന്റെ ബഹിരംഗശക്തിയാണ്. മാത്രവുമല്ല, ദുർഗാദേവി ശിവഭഗവാനുമായി ബന്ധപ്പെട്ടവളുമാകുന്നു.
(ശ്രീമദ് ഭാഗവതം 2/7/23/ഭാവാർത്ഥം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .