Home

Monday, April 15, 2024

സ്വശക്തി ഭഗവാൻ്റേതാണെന്നും, താൻ വെറുമൊരു നിമിത്തം മാത്രമാണെന്നും ഭക്തൻ സർവഥാ അറിയുന്നു.


 

സർവ ശക്തനായ ഭഗവാൻ


 

ശ്രീരാമലീല ശ്രവണം

 


വിഷമമേറിയ പരിതഃസ്ഥിതിയിൽ, കൊട്ടാരം ഉപേക്ഷിച്ച് വനത്തിലേക്ക് യാത്രയാകുവാൻ അദ്ദേഹത്തിൻ്റെ പിതാവ് മഹാരാജാവ് ദശരഥൻ, ഭഗവാൻ ശ്രീരാമചന്ദ്രനോട് ആജ്ഞാപിച്ചു. ഭഗവാൻ, പിതാവിന്റെ ഉത്തമ പുത്രനാകയാൽ, അയോധ്യയുടെ ഭാവി രാജാവായി പ്രഖ്യാപിക്കപ്പെട്ട സന്ദർഭത്തിൽപ്പോലും പിതാവിൻ്റെ ആജ്ഞ അനുസരിച്ചു. അദ്ദേഹത്തിൻ്റെ ഭ്രാതാക്കളിൽ ഒരുവനായ ശ്രീലക്ഷ്‌മണനും, അദ്ദേഹത്തിന്റെ ശാശ്വത പത്നിയായ സീതാദേവിയും അദ്ദേഹത്തോടൊപ്പം പോകുവാൻ ആഗ്രഹിച്ചു. ഭഗവാൻ അവരിരുവരോടും യോജിക്കുകയും, പതിനാല് വർഷത്തെ കാനനവാസത്തിന് അവരെല്ലാവരും ഒരുമിച്ച് ദണ്‌ഡകാരണ്യവനത്തിൽ പ്രവേശിക്കുകയും ചെയ്‌തു. അപ്രകാരം അവർ വനത്തിൽ വസിക്കുന്നകാലത്ത്, രാവണൻ, ഭഗവാൻ്റെ പത്‌നി സീതാദേവിയെ അപഹരിച്ചുകൊണ്ടുപോകുകയാൽ ശ്രീരാമചന്ദ്ര ഭഗവാനും, രാവണനും തമ്മിൽ അതിഭയങ്കരമായൊരു യുദ്ധമുണ്ടായി. അതിശക്തനായ രാവണനെ, അവൻ്റെ സർവാധിപത്യത്തോടും, സന്താനങ്ങളോടും കൂടെ ഭഗവാൻ പരാജയപ്പെടുത്തുകയാൽ യുദ്ധം അവസാനിച്ചു.


(ശ്രീമദ്‌ ഭാഗവതം 2/7/23/ഭാവാർത്ഥം)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്