Home

Saturday, May 18, 2024

ആശ്രിത രക്ഷകൻ




നരസിംഹദേവന്റെ മഹാഭക്തനായ പ്രഹ്ലാദ മഹാരാജാവിന്റെ സംഭവ ചരിതം ശ്രീമദ് ഭാഗവതം സപ്‌തമസ്‌കന്ധത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ഭഗവാന്റെ പരിശുദ്ധ ഭക്തനായിരുന്നുവെന്ന ഏകകാരണത്താൽ, കേവലം അഞ്ച് വയസ്സ് മാത്രം പ്രായമായിരുന്നപ്പോൾത്തന്നെ പ്രഹ്ലാദ മഹാരാജാവ്, തന്റെ അതിശക്തനായ പിതാവ് ഹിരണ്യകശിപുവിന്റെ അസൂയക്കും കോപത്തിനും പാത്രമായി. രാക്ഷസരാജാവായ അദ്ദേഹത്തിന്റെ പിതാവ്, കൈവശമുള്ള സമസ്‌ത ആയുധങ്ങളും പ്രഹ്ലാദനെ വധിക്കുവാനായി പ്രയോഗിച്ചുവെങ്കിലും, ഭഗവദ്കൃപയാൽ ഹിരണ്യകശിപുവിന്റെ ഈ എല്ലാവിധ അത്യാപത്കരമായ പ്രവൃത്തികളിൽനിന്നും അദ്ദേഹം പരിരക്ഷിക്കപ്പെട്ടു. അദ്ദേഹം അഗ്നിയിൽ എറിയപ്പെട്ടു. തിളച്ച എണ്ണയിലും, ഗിരിശൃംഗങ്ങളിൽനിന്നും, കരിവീരന്മാരുടെ പാദങ്ങളുടെ അടിയിലും വലിച്ചെറിയപ്പെട്ടു. മാത്രവുമല്ല, അദ്ദേഹത്തിന് വിഷവും നൽകപ്പെട്ടു. എന്നിട്ടും അദ്ദേഹത്തെ ഹനിക്കാൻ കഴിയാതെ വരുകയാൽ, അവസാനം പിതാവ് സ്വയം പ്രഹ്ലാദനെ വധിക്കുവാനായി വാളെടുത്തു. അപ്പോൾനരസിംഹദേവൻ പ്രത്യക്ഷപ്പെടുകയും, നിഷ്‌ഠൂരനായ പിതാവിനെ, പുത്രന്റെ സാന്നിധ്യത്തിൽ വധിക്കുകയും ചെയ്‌തു.


(ശ്രീമദ് ഭാഗവതം 1/15/16/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 

നാസ്ത‌ിക അസുരന്മാരുടെ ഭൗതികമായ പദ്ധതികൾ സദാ സർവശക്തനായ ഭഗവാ നാൽ തകർക്കപ്പെടുന്നു.



ഹിരണ്യക ശിപുവിന് സങ്കൽപ്പിക്കുവാൻ കഴിയുന്നതിനതീതമായ മനുഷ്യശാസ്ത്രമായിരുന്നു. ഹിരണ്യകശിപു എന്നതിൻ്റെ മൂലാർഥം, സ്വർണത്തിൻ്റെയും, മൃദുവായ ശയ്യയുടെയും പിറകെ പായുന്ന ഒരുവൻ, അതായത്, സർവ ലൗകികരുടെയും പരമലക്ഷ്യമായ ഭൗതിക സുഖസൗകര്യങ്ങളുടെ പിറകെ പായുന്ന ഒരുവൻ എന്നാകുന്നു. ഭഗവാനുമായി യാതൊരു വിധ ആധാരാധേയ ഭാവവുമില്ലാത്ത അത്തരം ആസുരവ്യക്തികൾ, ക്രമേണ ഭൗതിക ആർജനങ്ങളിൽ മദോദ്ധതമായിത്തീരുകയും, പരമോന്നത ഭഗവാന്റെ ആധിപത്യത്തെ വെല്ലുവിളിക്കാൻ, ഭഗവദ്ഭക്തരെ ദ്രോഹിക്കുവാൻ ആരംഭിക്കുകയും ചെയ്യുന്നു. പ്രഹ്ലാദ മഹാരാജാവ് ദൈവവശാൽ ഹിരണ്യകശിപുവിന്റെ പുത്രനായി ഭവിച്ചു. ബാലനായ പ്രഹ്ലാദൻ മഹാഭഗവദ്ഭക്തനായിരുന്നതിനാൽ, അദ്ദേഹത്തിൻ്റെ അസുരനായ പിതാവ് ഹിരണ്യകശിപു കഴിവിന്റെ പരമാവധി ഭക്തപ്രഹ്ലാദനെ ദ്രോഹിച്ചു. കൊടിയ പീഡനത്തിന്റെ പാരമ്യത്തിൽ ദേവന്മാരുടെ ശത്രുവിനെ വധിക്കാനായി മാത്രം ഭഗവാൻ നരസിംഹദേവ അവതാരം സ്വീകരിച്ചു. അസുരന്റെ സങ്കൽപ്പത്തിന് അതീതമായ രീതിയിൽ ഭഗവാൻ ഹിരണ്യകശിപുവിനെ വധിച്ചു. നാസ്ത‌ിക അസുരന്മാരുടെ ഭൗതികമായ പദ്ധതികൾ സദാ സർവശക്തനായ ഭഗവാ നാൽ തകർക്കപ്പെടുന്നു.


(ശ്രീമദ് ഭാഗവതം 2/7/15/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



 


നരസിംഹ ഭഗവാൻ


 

നരസിംഹ ഭഗവാൻ


 

ഭഗവദ് ഭക്തന്റെ കാരുണ്യം



പ്രഹ്ലാദ മഹാരാജാവിന് നരസിംഹദേവൻ വരങ്ങൾ വാഗ്‌ദാനം ചെയ്തപ്പോൾ, മഹത്തായ ഭക്തിയും സഹനശേഷിയും ഉണ്ടായിരുന്ന പ്രഹ്ലാദൻ, ആത്മാർത്ഥയുള്ള ഭക്തന്മാർക്ക് അത്തരം അനുഗ്രഹങ്ങൾ പ്രയോജനമാകില്ലെന്ന വിചാരത്താൽ അവ സ്വീകരിക്കാൻ വിസമ്മതിച്ചു. വരങ്ങൾ പ്രതീക്ഷിച്ച് പരമദിവ്യോത്തമപുരുഷനായ ഭഗവാന് ഭക്തിയുതസേവനം ചെയ്യുന്നത് കച്ചവടത്തിന് തുല്യമാണെന്ന് പ്രഹ്ലാദ മഹാരാജാവ് അപലപിച്ചു. ഒരു വൈഷ്ണവൻ ആയിരുന്നതിനാൽ അവൻ തൻ്റെ സ്വന്തം നേട്ടത്തിനുവേണ്ടി ഒരു വരവും സ്വീകരിച്ചില്ല. അവനെ അതികഠിനമായി ഉപദ്രവിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്‌തിരുന്നു, അവൻ്റെ പിതാവ് ഹിരണ്യകശിപൂ. പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ കാരുണ്യത്താൽ മാത്രമാണ് അവൻ പിതാവിനാൽ വധിക്കപ്പെടാതെ രക്ഷപ്പെട്ടത്. എന്നിട്ടും പിതാവിനോട് അങ്ങേയറ്റം സ്നേഹവും അനുകമ്പയുമായിരുന്നു പ്രഹ്ലാദന്. അതിനാൽ, സ്വന്തം നേട്ടത്തിനുവേണ്ടി ഒരു വരവും സ്വീകരിക്കാതിരുന്നിട്ടും അവൻ പിതാവിന് മാപ്പു നൽകണമെന്ന് ഭഗവാനോട് യാചിച്ചു. ഭഗവാൻ അവൻ്റെ യാചന കേൾക്കുകയും അവന്റെ പിതാവിന് മാപ്പ് നൽകുകയും ചെയ്‌തു. അപ്രകാരം, പുത്രൻ്റെ കാരുണ്യത്താൽ ഹിരണ്യകശിപു നരകീയ ജീവിതത്തിൻ്റെ അന്ധകാരനിബിഢതയിൽ നിന്ന് മുക്തനാക്കപ്പെടുകയും ഭഗവദ് ധാമത്തിലേക്ക്, ഭഗവാനിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു. ഈ ഭൗതികലോകത്തിൽ പാപകർമങ്ങളാൽ നരകീയ ദുരിതങ്ങളനുഭവിക്കുന്ന വ്യക്തികളോട് അനുകമ്പാർദ്രമായ വൈഷ്‌ണവരുടെ ഏറ്റം മഹനീയ മാതൃകയാണ് പ്രഹ്ലാദ മഹാരാജാവ്. കൃഷ്ണൻ അതിനാൽ, പര-ദുഃഖ-ദുഖീകൃപാംബുധിഃ  - അന്യരുടെ ക്ലേശങ്ങളിൽ അനുകമ്പയുള്ളവനും കരുണാസാഗരവും - എന്നറിയപ്പെടുന്നു. എല്ലാ പരിശുദ്ധ ഭക്തരും, പ്രഹ്ലാദ മഹാരാജാവിനെപ്പോലെ, പാപികളെ മോചിപ്പിക്കാൻ പൂർണമായ അനുകമ്പയോടെയാണ് ഈ ഭൗതികലോകത്തിലേക്ക് വരുന്നത്. എല്ലാത്തരത്തിലുള്ള ദുരിതങ്ങൾക്കും വിധേയരാകേണ്ടി വരുന്ന അവർ അവയെയെല്ലാം സഹിഷ്ണു‌തയോടെ തരണം ചെയ്യുന്നു. ഭൗതി കാസ്തിത്വത്തിന്റെ നരകീയാവസ്ഥകളിൽ നിന്ന് പാപപങ്കിലമായ വ്യക്തികളെ രക്ഷിക്കാൻ യത്നിക്കുന്ന വൈഷ്‌ണവരുടെ മറ്റൊരു യോഗ്യതയാണത്. വൈഷ്‌ണവർ ആയതിനാൽ, താഴെ പറയുംപോലെ പ്രാർത്ഥിക്കുന്നു!


വാഞ്ഛാ-കൽപതരുഭ്യശ് ച കൃപ-സിന്ധുഭ്യ ഏവ ച

പതിതാനാം പാവനേഭ്യോ വൈഷ്‌ണവേഭ്യോ നമോ നമഃ


വൈഷ്‌ണവരുടെ ഏറ്റവും വലിയ ഉൽകണ്ഠ‌യും ആകാംക്ഷയും പതിതാത്മാക്കളെ മോചിപ്പിക്കുന്ന കാര്യത്തിലാണ്.



(ശ്രീമദ് ഭാഗവതം  4/21/47/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്