നമ്മുടെ പൂർവകർമഫലങ്ങൾക്കനുസൃതമായി പരമപുരുഷനായ ഭഗവാന്റെ പരമേച്ഛയാൽ, അദ്ദേഹത്തിൻ്റെ വിധാനമനുസരിച്ച് നാം ഇന്നത്തെ പദവിയിൽ അവസ്ഥിതരായിരിക്കുന്നുവെന്ന വസ്‌തുത നാം അറിഞ്ഞിരിക്കണം. ഭഗവദ്ഗീത (13.23)യിൽ പ്രസ്‌താവിച്ചിരിക്കുന്നതുപോലെ, പരമപുരുഷനായ ഭഗവാൻ ഏവരുടെയും അന്തരംഗത്തിൽ കേന്ദ്രീകൃത പരമാത്മാവായി നിലകൊള്ളുന്നു. ആകയാൽ നമ്മുടെ ജീവിതത്തിലെ ഓരോ ഘട്ടത്തെക്കുറിച്ചും അദ്ദേഹം പൂർണ ബോധവാനാനാണ്. ഒരു പ്രത്യേക സ്ഥാനത്തേക്ക് അവസ്ഥിതനാക്കിക്കൊണ്ട് നമ്മുടെ പ്രവൃത്തികൾക്കുള്ള പ്രത്യാഘാതങ്ങൾ അദ്ദേഹം സമ്മാനിക്കുന്നു. ഒരു സമ്പന്നപുത്രൻ വായിൽ വെള്ളിക്കരണ്ടിയുമായി ജനിക്കുന്നതിനു കാരണം, സമ്പന്നപുത്രനായി ജനിക്കുന്ന ആ ശിശു ആ സ്ഥാനം സർവഥാ അർഹിക്കുന്നതി നാൽ ഭഗവദ്ദേച്ഛയാൽ ആ ശിശുവിന് ആ പദവി പ്രദാനം ചെയ്യപ്പെട്ടിരിക്കുന്നതിനാലാണ്. ഒരു പ്രത്യേക നിമിഷത്തിൽ ശിശുവോ, പിതാവോ ആനന്ദപ്രദമായ അവസ്ഥയിൽനിന്നും മാറ്റപ്പെടാൻ ആഗ്രഹിക്കുന്നില്ലെങ്കിലും, അവർ ആ സ്ഥാനത്തുനിന്നും മാറ്റപ്പെടുന്നതും ഭഗവദ്ദേച്ഛയാലാകുന്നു. ഒരു ദരിദ്രൻ്റെ കാര്യത്തിലും ഇപ്രകാരം തന്നെയാണ് സംഭവിക്കുന്നത്. സമ്പന്നനോ, ദരിദ്രനോ ജീവാത്മാക്കളുടെ ഒത്തുചേരലിന്മേലോ, അകൽച്ചയിന്മേലോ യാതൊരു നിയന്ത്രണവുമില്ല. ഒരു കായിക താരത്തിന്റെയും, അയാളുടെ കായികവസ്‌തുക്കളെയും സംബന്ധിച്ച ദൃഷ്ടാന്തത്തെ തെറ്റായി വ്യാഖ്യാനിക്കരുത്. നമ്മുടെ കർമങ്ങൾക്കനു സൃതമായ ഫലങ്ങൾ സമ്മാനിക്കാൻ ഭഗവാൻ ബാധ്യസ്ഥനാകയാൽ കായികതാരത്തിൻ്റെ ദൃഷ്‌ടാന്തം പ്രയോഗയോഗ്യമല്ലെന്ന് ഒരാൾ വാദിച്ചേക്കാം. പക്ഷേ അത് ശരിയല്ല. പരമേച്ഛ ഭഗവാൻ്റേതാണെന്നും, അദ്ദേഹം യാതൊരു നിയമത്തിനും വിധേയനല്ലെന്നും നാം സദാ ഓർക്കണം. ഒരാളുടെ സ്വകർമങ്ങൾക്കനുസൃതമായ ഫലങ്ങൾ പ്രദാനം ചെയ്യുകയാണ് കർമനിയമം. പ്രത്യേക സന്ദർഭങ്ങളിൽ ഭഗവദേച്ഛയാൽ അത്തരം പ്രത്യാഘാതപരമായ ഫലങ്ങളിൽ മാറ്റമുണ്ടാകുന്നു. ആകയാൽ, കായികതാരത്തെ സംബന്ധിച്ച ദൃഷ്‌ടാന്തം തികച്ചും അനുയോജ്യമാണ്. ഇച്ഛിക്കുന്നതെന്തും പ്രവർത്തിക്കാൻ പരമേച്ഛക്ക് സർവസ്വാതന്ത്ര്യമുള്ളതിനാൽ അദ്ദേഹം സർവം പരിപൂർണനാകുന്നു. ആയതിനാൽ അദ്ദേഹത്തിന്റെ പ്രവൃത്തികളിലും, പ്രതിപ്രവർത്തനങ്ങളിലും തെറ്റ് വരുക അസംഭവ്യമാകുന്നു. ഒരു പരിശുദ്ധ ഭക്തനെ സംബന്ധിച്ചുള്ളതാകയാൽ അനന്തരഫലങ്ങളായ പ്രവൃത്തികളിലെ മാറ്റങ്ങൾ വിശേഷിച്ചും ഭഗവാനാൽ നിർവഹിക്കപ്പെടുന്നു. എല്ലാവിധ പാപപ്രത്യാഘാതങ്ങളിൽനിന്നും യാതൊരുവിധ പരിരക്ഷയും പ്രതീക്ഷിക്കാതെ ഭഗവാനെ പരിപൂർണ മായും അഭയം പ്രാപിക്കുന്ന ശുദ്ധഭക്തനെ ഭഗവാൻ സംരക്ഷിക്കുന്നുവെന്ന് നിസ്സംശയം ഭഗവദ്ഗീത (7.30.31)യിൽ ഊന്നി പ്രസ്താവിച്ചിരിക്കുന്നു. ഭഗവാനാൽ കർമഫലങ്ങളിൽ മാറ്റം വന്നതിന് നിരവധി ദൃഷ്ടാന്തങ്ങൾ ലോകചരിത്രത്തിലുണ്ട്. ഒരാളുടെ പൂർവകർമഫലങ്ങളിൽ മാറ്റം വരുത്തുന്നതിന് ഭഗവാന് സാധ്യമെങ്കിൽപ്പിന്നെ നിശ്ചയമായും അദ്ദേഹം സ്വകർമങ്ങളുടെ പ്രത്യാഘാതങ്ങൾക്ക് സ്വയം വിധേയനല്ല. അദ്ദേഹം സർവ നിയമങ്ങൾക്കും അതീന്ദ്രിയനും പരിപൂർണനുമാകുന്നു.
(ശ്രീമദ് ഭാഗവതം 1/13/43/ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .