Home

Sunday, August 25, 2024

നമ്മുടെ യഥാർത്ഥ ഗേഹം ഭഗവദ്ധാമമാണ്


നമ്മുടെ യഥാർത്ഥ ഗേഹം ഭഗവദ്ധാമമാണ്. ഗൃഹത്തിൽത്തന്നെ മുറുകേപ്പിടിച്ച് കഴിയാമെന്ന നമ്മുടെ ദൃഢനിശ്ചയത്തെ, ക്രൂരമായ മരണം വന്ന് ഭൗതികവ്യവഹാരങ്ങളുടെ അരങ്ങിൽനിന്ന് നമ്മെ പുറത്താക്കുന്നു. വീട്ടിൽ വസിക്കുന്നതും സ്നേഹിക്കുന്നവർക്കായി സ്വയം സമർപ്പിക്കുന്നതും മോശമായ കാര്യമല്ല. പക്ഷേ നമ്മുടെ യഥാർത്ഥഗൃഹം ശാശ്വതമായ ആത്മീയസാമ്രാജ്യമാണെന്നത് നാം മനസ്സിലാക്കേണ്ടതുണ്ട്.


'അയത്നതഃ' എന്ന വാക്കു സൂചിപ്പിക്കുന്നത് മനുഷ്യജീവിതം നമുക്ക്സ്വയമേവ നൽകപ്പെട്ട ഒന്നാണെന്നതാണ്. നമ്മുടെ മനുഷ്യശരീരം നാമുണ്ടാക്കിയതല്ല. അതിനാൽ "ഇതെൻ്റെ ശരീരമാണ്" എന്ന് വിഡ്ഢികളെപ്പോലെ അവകാശപ്പെടരുത്. മനുഷ്യശരീരം ഭഗവാൻ്റെ സമ്മാനമാണ്. ഈശ്വരാവബോധം പരിപൂർണ്ണമാക്കാനാണ് അതുപയോഗിക്കേണ്ടത്. ഇതു മനസ്സിലാക്കാത്തവൻ 'അസന്മതി', പ്രാപഞ്ചികവും മലിനവുമായ ധാരണയുള്ളവനാണ്


(ശ്രീമദ് ഭാഗവതം 10.51.46 / ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 



എന്തുകൊണ്ടാണ് ഭഗവാൻ ഭൗതികരൂപത്തിൽ കാണപ്പെടുന്നത് അഥവാ മനുഷ്യജന്മമെടുക്കുന്നത്?



ഭഗവാൻ ഭൗതികരൂപത്തിൽ കാണപ്പെടുന്നത് അഥവാ മനുഷ്യജന്മമെടുത്ത് എന്തുകൊണ്ടെന്നതിന് അക്രൂരൻ രണ്ടു കാരണങ്ങൾ പ്രസ്ത‌ാവിക്കുന്നു. കൃഷ്ണൻ ലീലകളാടുമ്പോൾ ഭഗവാൻ്റെ പ്രിയഭക്തർ അവിടുന്നിനെ തങ്ങളുടെ പ്രിയസന്താനമോ സുഹൃത്തോ കാമുകനോ ആയികരുതുന്നു. ഇങ്ങനെ സ്നേഹം പങ്കുവെക്കുന്നതിന്റെ ആനന്ദനിർവൃതിയിൽഅവർ കൃഷ്ണ‌നെ ദൈവമായി കരുതുകയില്ല. ഉദാഹരണത്തിന് കാട്ടിൽപോയ കൃഷ്ണന് അപകടമുണ്ടാകുമെന്ന് അസാധാരണമായ സ്നേഹവാത്സല്യത്തിൽ യശോദ വേവലാതിപ്പെടുന്നു. ഇങ്ങനെ യശോദ വിഷമിക്കണമെന്നത് കൃഷ്‌ണൻ്റെ ആഗ്രഹമാണെന്നത് 'നികാമം' എന്ന പദംവ്യക്തമാക്കുന്നു. ഭഗവാൻ ഭൗതികമായി കാണപ്പെടുന്നുവെന്നതിന് രണ്ടാമത്തെ കാരണം അവിവേകഃ എന്ന പദത്തിലുണ്ട്. വിവേചനബുദ്ധിയില്ലാത്ത അജ്ഞത മൂലം മാത്രം ഒരുവൻ ഭഗവാൻ്റെ അവസ്ഥയെ തെറ്റിദ്ധരിച്ചേയ്ക്കാം. ശ്രീമദ്ഭാഗവതം പതിനൊന്നാംസ്‌ന്ധത്തിൽ ശ്രീ ഉദ്ധവരുമായുള്ള ചർച്ചയിൽ ബന്ധനത്തിനും മുക്തിക്കുമപ്പുറത്തുള്ള തൻ്റെ അതീന്ദ്രിയാവ സ്ഥയെക്കുറിച്ച് ഭഗവാൻ വിസ്‌തരിച്ചു പ്രതിപാദിക്കുന്നുണ്ട്. വേദങ്ങൾ പ്രസ്താവിക്കുന്നു: ദേഹദേഹി വിഭാഗോയം നേശ്വരേ വിദ്യതേ ക്വചിത് "പരമപുരുഷനെ സംബന്ധിച്ചിടത്തോളം ആത്മാവും ശരീരവും തമ്മിൽ വ്യത്യാസമില്ല" എന്നർത്ഥം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഭഗവാന്റെ ശരീരം ശാശ്വതവും സർവ്വജ്ഞവും സർവ്വാനന്ദ സംഭരണിയുമാകുന്നു.


(ശ്രീമദ് ഭാഗവതം 10.48.22 / ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 




ആത്മാർത്ഥതയുള്ളൊരു ഭക്തൻ ഭഗവാനേ, നിന്നോട് പരിശുദ്ധപ്രേമമുണ്ടാവാൻ സഹായിക്കണേ എന്നാണല്ലോ പ്രാർത്ഥിക്കുക

 

യേ യഥാ മാം പ്രപദ്യന്തേ താംസ്തഥൈവ ഭജാമ്യഹം എന്നു കൃഷ്ണഭഗവാൻ ഭഗവദ്ഗീതയിൽ പറയുന്നുണ്ട് (4.11). “എന്നെ ശരണം പ്രാപിക്കുന്നതിനനുസരിച്ച് ഏവർക്കും ഞാൻ തക്കതായ പ്രതിഫലം നൽകുന്നു" എന്നിരിക്കിലും, ഭക്തിയോടെ ഒരുവൻ ഭഗവാനെ സമീപിച്ചാലും ഭക്തന്റെ പ്രേമം തീവ്രമാക്കാനായി ഉടനെ പൂർണമായി പ്രസാദിച്ചുവെന്നു വരില്ല. സത്യത്തിൽ ഭഗവാൻ സത്യസന്ധമായി പ്രതികരിക്കുകയാണ്. ആത്മാർത്ഥതയുള്ളൊരു ഭക്തൻ ഭഗവാനേ, നിന്നോട് പരിശുദ്ധപ്രേമമുണ്ടാവാൻ സഹായിക്കണേ എന്നാണല്ലോ പ്രാർത്ഥിക്കുക. ആ പ്രാർത്ഥനയുടെ പൂർത്തീകരണമാണ് ഭഗവാൻ കാണിക്കുന്നുവെന്നു പറയുന്ന ഈ അവഗണന. ഭഗവാൻ നമ്മിൽ നിന്നു വേർപിരിഞ്ഞിരിക്കുന്നതായി തോന്നിപ്പിച്ച് നമ്മുടെ പ്രേമത്തെ തീവ്രമാക്കുന്നു. അപ്പോൾ നമുക്ക് വേണ്ടതും പ്രാർത്ഥിച്ചതുമായ ഫലം ലഭിക്കുന്നു: നിരപേക്ഷസത്യമായ കൃഷ്ണനോടുള്ള തീവ്രമായ പ്രേമം. അവഗണനയെന്നു തോന്നിച്ചത് നമ്മുടെ വികാരങ്ങളെ മാനിച്ചുകൊണ്ടുള്ള അവിടുത്തെ പ്രതികരണവും നമ്മുടെ അഗാധവും പരമശുദ്ധവുമായ ആഗ്രഹത്തിനുള്ള മറുപടിയുമാണ്.


(ശ്രീമദ് ഭാഗവതം 10.32.20 / ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്