Home

Saturday, January 11, 2025

കൃഷ്ണ‌ാവബോധമുള്ള ജീവിതത്തിന്റെ പരിപൂർണത



 ചേതസാ സർവകർമാണി മയി സംന്യസ്യ മത്പരഃ 


ബുദ്ധിയോഗമുപാശ്രിത്യ മച്ചിത്തഃ സതതം ഭവ



വിവർത്തനം


 സകല കർമ്മങ്ങളിലും എന്നെ ആശ്രയിക്കു; എന്നിട്ട് എന്റെ സംരക്ഷണത്തിൽ സദാ പ്രവർത്തിക്കുക. അങ്ങനെയുള്ള ഭക്തിയുതസേവനത്തിൽ, എന്നെപ്പറ്റിയുള്ള പൂർണ്ണമായ ബോധവും ഉണ്ടായിരിക്കണം.


ഭാവാർത്ഥം: കൃഷ്ണണാവബോധത്തോടുകൂടി കർമ്മംചെയ്യുന്നവൻ ലോകത്തിൻ്റെ യജമാനനെന്ന നിലയിലല്ല കർമ്മം ചെയ്യുന്നത്. ഒരു സേവകനെപ്പോലെ, പരമപുരുഷൻ്റെ നിർദ്ദേശത്തിന് പൂർണ്ണമായും വിധേയനായിട്ടാണ് പ്രവർത്തിക്കേണ്ടത്. ഒരാശ്രിതന് വ്യക്തിസ്വാതന്ത്ര്യമില്ല. യജമാനൻ്റെ ആജ്ഞയനുസരിച്ചേ അയാൾ പ്രവർത്തിക്കാവൂ. അങ്ങനെ പരമയജമാനനുവേണ്ടി കർമ്മം ചെയ്യുന്ന ഒരാശ്രിതനെ ലാഭനഷ്ടങ്ങൾ ബാധിക്കുകയില്ല. യജമാനൻ്റെ ആജ്ഞപ്രകാരം അയാൾ തൻന്റെ കടമ വിശ്വസ്ത‌തയോടെ നിർവ്വഹിക്കുന്നു എന്നുമാത്രം. ഇവിടെ ഒരു ചോദ്യം വരാം, "അർജുനൻ കൃഷ്‌ണൻ്റെ ആജ്ഞയനുസരിച്ച് പ്രവർത്തിക്കുന്നു വെന്നുവെയ്ക്കുക. കൃഷ്‌ണൻ അരികിലില്ലാത്ത നിലയിൽ ഞാനെന്തുചെയ്യും?"ഭഗവദ്ഗീതയിൽ കൃഷ്‌ണൻ ഉപദേശിച്ചിട്ടുള്ളതനുസരിച്ചായാലും കൃഷ്ണ‌ണൻ്റെ പ്രാതിനിധ്യമുള്ള മറ്റൊരാളുടെ നിർദ്ദേശപ്രകാരമായാലും, ചെയ്യുന്ന കർമ്മത്തിൻ്റെ ഫലം ഒന്നുതന്നെയായിരിക്കും. മത്പരഃ  എന്ന പദം വളരെ അർത്ഥവത്താണ്. ഈ ശ്ലോകത്തിൽ  കൃഷ്ണ‌പ്രീതിക്കുവേണ്ടി കൃഷ്‌ണാവബോധത്തോടെയുള്ള പ്രവർത്തനം മാത്രമാണ് മനുഷ്യൻ്റെ ജീവിതോദ്ദേശ്യമെന്ന് അത് സൂചിപ്പിക്കുന്നു. അങ്ങനെ പ്രവർത്തിക്കുമ്പോൾ കൃഷ്‌ണനെക്കുറിച്ച് മാത്രം ഓർക്കേണ്ടതുമാണ്. ഈയൊരു പ്രവൃത്തി നിറവേറ്റാൻ കൃഷ്ണൻ എന്നെ നിയോഗിച്ചതാണ്. അപ്രകാരം പ്രവർത്തിക്കുമ്പോൾ ഒരാൾ സ്വാഭാവികമായും കൃഷ്‌ണനെ ഓർത്തുപോകും. ഇതാണ് തികഞ്ഞ കൃഷ്ണ‌ാവ ബോധം. തന്നിഷ്ടപ്രകാരം എന്തെങ്കിലും ചെയ്തിട്ട് അതിന്റെ ഫലം ഭഗവാന് സമർപ്പിച്ചതുകൊണ്ടായില്ല. അത്തരം കർമ്മങ്ങൾ കൃഷണാവബോധാനുസൃതമായ ഭക്തിയുതസേവനത്തിൽപ്പെടുന്നതല്ല. കൃഷ്ണന്റെ നിർദ്ദേശപ്രകാരം തന്നെയാവണം പ്രവൃത്തി. സുപ്രധാനമായ ഒരു കാര്യമാണിത്. കൃഷ്‌ണൻ്റെ ആ നിർദ്ദേശം ശിഷ്യപരമ്പരയിൽപ്പെട്ട വിശ്വാസ്യനായ ഒരു ആചാര്യനിലൂടെയാണെത്തുക. അതിനാൽ ആദ്ധ്യാത്മികാചാര്യൻ്റെ കല്‌പനയനുസരിക്കേണ്ടത് ജീവിതത്തിലെ മുഖ്യമായൊരു കടമയാണ്. വിശ്വാസ്യനായ ഒരു ആദ്ധ്യാത്മികഗുരുവിനെ ലഭിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശാനുസാരം പ്രവർത്തിക്കുകയും ചെയ്താൽ കൃഷ്ണ‌ാവബോധമുള്ള ജീവിതത്തിന്റെ പരിപൂർണ്ണ തയിലെത്തുമെന്നതുറപ്പാണ്.


(ശ്രീമദ് ഭഗവദ്ഗീത 18/57 )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ 

രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 







Tuesday, January 7, 2025

യഥാർത്ഥഭക്തന്മാരാൽ ആലപിക്കപ്പെടാത്തതോ, അംഗീകരിക്കപ്പെടാത്തതോ ആയ ഒരു ഗാനവും കൃഷ്ണാവ ബോധപ്രസ്ഥാനത്തിൽ ഞങ്ങൾ അനുവദിക്കാറില്ല.



യഥാർത്ഥഭക്തന്മാരാൽ ആലപിക്കപ്പെടാത്തതോ, അംഗീകരിക്കപ്പെടാത്തതോ ആയ ഒരു ഗാനവും കൃഷ്ണാവ ബോധപ്രസ്ഥാനത്തിൽ ഞങ്ങൾ അനുവദിക്കാറില്ല. ക്ഷേത്രത്തിൽ സിനിമാഗാനങ്ങൾ പാടാൻ അനുവദിക്കാൻ കഴിയില്ല. ഞങ്ങൾ സാധാരണയായി ആലപിക്കുന്നത് രണ്ടു ഗാനങ്ങളാണ്. ഒന്ന്, ശ്രീ-കൃഷ്‌ണ-ചൈതന്യ പ്രഭു നിത്യാനന്ദ ശ്രീ-അദ്വൈത ഗദാധര ശ്രീവാസാദി-ഗൗര-ഭക്ത-വൃന്ദ. ഇത് ആ ധികാരികവും, ചൈതന്യചരിതാമൃതത്തിൽ ഉടനീളം സൂചിപ്പിച്ചിട്ടുളളതും, ആചാര്യന്മാർ അംഗീകരിച്ചിട്ടുളളതുമാണ്. രണ്ടാമത്തേത്, മഹാമന്ത്രമാണ് ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, കൃഷ്‌ണ കൃഷ്ണ‌, ഹരേ ഹരേ/ഹരേ രാമ, ഹരേ രാമ, രാമ രാമ, ഹരേ ഹരേ, നരോത്തമദാസ ഠാകുറയുടെയും, ഭക്തിവിനോദ ഠാകുറയുടെയും, ലോചനദാസ ഠാകുറയുടെയും ഗാനങ്ങളും ഞങ്ങൾ ആലപിക്കാറുണ്ട്. പക്ഷേ ഈ രണ്ടു ഗാനങ്ങൾ - "ശ്രീ- കൃഷ്ണ‌-ചൈതന്യ"യും, ഹരേ കൃഷ്‌ണ മഹാമന്ത്രവും - പരമദിവ്യോത്തമ പുരുഷനായ ഭഗവാനെ സംതൃപ്‌തിപ്പെടുത്തുവാൻ പര്യാപ്തമാണ്,



(ശ്രീമദ് ഭാഗവതം 8/5/25/ഭാവാർത്ഥം)



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 

Sunday, January 5, 2025

ഈശ്വരാവബോധമുള്ളവരുടെ കക്ഷി സദാ സന്തോഷമുള്ളവരും വിജയികളുമാകുന്നു.

 



ഈ ലോകത്തിൽ രണ്ടുകക്ഷികൾ തമ്മിലുളള വ്യക്തിപരവും സാമഹികവുമായ സന്ധിസംഭാഷണങ്ങളിൽ കണ്ടുവരുന്ന രാഷ്ട്രീയം, നയതന്ത്രം, വഞ്ചിക്കാനുള്ള പ്രവണത തുടങ്ങിയവയെല്ലാം തന്നെ ഉന്നതഗ്രഹങ്ങളിലും ഉളളതായി ഈ ശ്ലോകത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നു. ദേവന്മാർ അമൃത് ഉത്പാദിപ്പിക്കാനുള്ള നിർദേശവുമായാണ് ബലിമഹാരാജാവിനെ സമീപിച്ചത്. ദേവന്മാർ ഇപ്പോൾത്തന്നെ അതീവദുർബലരാണെന്നും, അതിനാൽ അമൃത് ഉത്പാദിപ്പിക്കപ്പെട്ടാലുടനെ അവരിൽനിന്ന് അത് തട്ടിയെടുത്ത് സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കാമെന്നും ചിന്തിച്ച ദൈത്യർ, അസുരന്മാർ, അപ്പോൾത്തന്നെ ആ നിർദേശം അംഗീകരിച്ചു. ദേവന്മാർക്കും തീർച്ചയായും സമാനമായ ലക്ഷ്യമായിരുന്നു. ദേവന്മാർ തൻ്റെ ഭക്തരാകയാൽ പരമദിവ്യോത്തമപുരുഷനായ ഭഗവാൻ വിഷ്ണു അവരുടെ ഭാഗത്താണെന്നതും, അസുരന്മാരാകട്ടെ വിഷ്‌ണുഭഗവാനെ ഗൗനിക്കുന്നതേയില്ല എന്നതുമായിരുന്നു ഏകവ്യത്യാസം. പ്രപഞ്ചത്തിലുടനീളം രണ്ടു കക്ഷികളുണ്ട് - വിഷ്ണുഭഗവാൻ്റെ, അഥവാ ഈശ്വരാവബോധമുളളവരുടെ കക്ഷിയും, ഈശ്വരവിശ്വാസമില്ലാത്തവരുടെ കക്ഷിയും. ഈശ്വര രഹിതരുടെ കക്ഷി ഒരിക്കലും സന്തോഷമുളളവർ, അഥവാ വിജയികളാകുന്നില്ല, അതേസമയം ഈശ്വരാവബോധമുള്ളവരുടെ കക്ഷി സദാ സന്തോഷമുള്ളവരും വിജയികളുമാകുന്നു.



(ശ്രീമദ് ഭാഗവതം 8/6/31/ഭാവാർത്ഥം )




🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 

Saturday, January 4, 2025

എല്ലാ വിധത്തിലുള്ള ആരാധനകളിലും വെച്ച് ശ്രേഷ്‌ഠം വിഷ്ണുഭഗവാൻ്റെ ആരാധനയാണ്

 



പദ്‌മപുരാണത്തിൽ പ്രസ്‌താവിച്ചിട്ടുളളതു പോലെഃ


ആരാധനാനാം സർവേഷാം വിഷ്‌ണോർ ആരാധനം പരം 

തസ്മാത് പരതരം ദേവി തദീയാനാം സമർച്ചനം


“എല്ലാ വിധത്തിലുള്ള ആരാധനകളിലും വെച്ച് ശ്രേഷ്‌ഠം വിഷ്ണുഭഗവാൻ്റെ ആരാധനയാണ്, വിഷ്ണുഭഗവാനെ ആരാധിക്കുന്നതിനെക്കാൾ ശ്രേഷ്ഠം അദ്ദേഹത്തിൻ്റെ ഭക്തനെ, വൈഷ്‌ണവനെ ആരാധിക്കുന്നതാണ്.” ഭൗതികാഭിലാഷങ്ങളിൽ ആസക്തരായ ജനങ്ങളാൽ ആരാധിക്കപ്പെടുന്ന ധാരാളം ദേവന്മാരുണ്ട് (കാമൈസ് തൈസ് തൈർ ഹൃത-ജ്ഞാനാഃ പ്രപദ്യന്തേ f ന്യ-ദേവതാഃ). ജനങ്ങൾ അനവധി ഭൗതികാശകളാൽ സംഭാന്തരാകയാൽ വിവിധ ഫലങ്ങൾ നേടാൻ അവർ മഹാദേവൻ, ബ്രഹ്മദേവൻ, കാളീ ദേവി, ദുർഗ, ഗണപതി, സൂര്യൻ തുടങ്ങിയ ദേവന്മാരെ ആരാധിക്കുന്നു. എങ്ങനെതന്നെയായാലും, ഒരുവന് വിഷ്‌ണുഭഗവാനെ ആരാധിക്കുന്നതുകൊണ്ടു മാത്രം ഈ ഫലങ്ങളെല്ലാം ഒരേ സമയം ലഭ്യമാകും. ഭാഗവതത്തിൽ മറ്റൊരിടത്ത് (4.31.14) പറഞ്ഞിട്ടുള്ളതു പോലെഃ


യഥാ തരോർ മൂല-നിഷേചനേന 

തൃപ്യന്തി തത്-സ്‌കന്ധ-ഭുജോപശാഖാഃ പ്രാണോപഹാരാച് ച യഥേന്ദ്രിയാണാം തഥൈവ സർവാർഹണം അച്യുതേജ്യാ


"ഒരുവൻ ഒരു വൃക്ഷത്തിൻ്റെ വേരിൽ മാത്രം ജലം പകരുന്നതിലൂടെ അതിന്റെ തായ്ത്തടിയെയും, ശാഖകളെയും, ഫലങ്ങളെയും, പുഷ്പങ്ങളെയും പോഷിപ്പിക്കുന്നു, ആമാശയത്തിന് ഭക്ഷണം നൽകുന്നതിലൂടെ ശരീരത്തിലെ എല്ലാ അവയവങ്ങളെയും പോഷിപ്പിക്കുന്നു. അതുപോലെ, വിഷ്ണുഭഗവാനെ ആരാധിക്കുന്നതിലൂടെ ഒരുവന് എല്ലാവരെയും സംതൃപ്തരാക്കാൻ കഴിയും." കൃഷ്‌ണാവബോധം ഒരു വിഭാഗീയ ധാർമിക പ്രസ്ഥാനമല്ല. മറിച്ച്, അത് ലോകത്തിന് സർവാലംബിയായ ക്ഷേമ പ്രവർത്തനങ്ങൾക്കായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. ജാതി, വർഗം, മതം, ദേശം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങളൊന്നുമില്ലാതെ ഒരുവന് ഈ പ്രസ്ഥാനത്തിൽ പ്രവേശിക്കാവുന്നതാണ്. ഒരുവൻ, വിഷ്ണുതത്ത്വത്തിൻ്റെ മൂലമായ പരമദിവ്യോത്തമപുരുഷൻ ഭഗവാൻ കൃഷ്ണനെ ആരാധിക്കാൻ പരിശീലിക്കപ്പെട്ടാൽ അവന് പൂർണ സംതൃപ്തനും, എല്ലാ അർത്ഥത്തിലും പരിപൂർണനുമാകാൻ കഴിയും.



ശ്രീമദ്‌ ഭാഗവതം 8/5/49/ഭാവാർത്ഥം - ഭാവാർത്ഥം



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്