Home

Saturday, January 4, 2025

എല്ലാ വിധത്തിലുള്ള ആരാധനകളിലും വെച്ച് ശ്രേഷ്‌ഠം വിഷ്ണുഭഗവാൻ്റെ ആരാധനയാണ്

 



പദ്‌മപുരാണത്തിൽ പ്രസ്‌താവിച്ചിട്ടുളളതു പോലെഃ


ആരാധനാനാം സർവേഷാം വിഷ്‌ണോർ ആരാധനം പരം 

തസ്മാത് പരതരം ദേവി തദീയാനാം സമർച്ചനം


“എല്ലാ വിധത്തിലുള്ള ആരാധനകളിലും വെച്ച് ശ്രേഷ്‌ഠം വിഷ്ണുഭഗവാൻ്റെ ആരാധനയാണ്, വിഷ്ണുഭഗവാനെ ആരാധിക്കുന്നതിനെക്കാൾ ശ്രേഷ്ഠം അദ്ദേഹത്തിൻ്റെ ഭക്തനെ, വൈഷ്‌ണവനെ ആരാധിക്കുന്നതാണ്.” ഭൗതികാഭിലാഷങ്ങളിൽ ആസക്തരായ ജനങ്ങളാൽ ആരാധിക്കപ്പെടുന്ന ധാരാളം ദേവന്മാരുണ്ട് (കാമൈസ് തൈസ് തൈർ ഹൃത-ജ്ഞാനാഃ പ്രപദ്യന്തേ f ന്യ-ദേവതാഃ). ജനങ്ങൾ അനവധി ഭൗതികാശകളാൽ സംഭാന്തരാകയാൽ വിവിധ ഫലങ്ങൾ നേടാൻ അവർ മഹാദേവൻ, ബ്രഹ്മദേവൻ, കാളീ ദേവി, ദുർഗ, ഗണപതി, സൂര്യൻ തുടങ്ങിയ ദേവന്മാരെ ആരാധിക്കുന്നു. എങ്ങനെതന്നെയായാലും, ഒരുവന് വിഷ്‌ണുഭഗവാനെ ആരാധിക്കുന്നതുകൊണ്ടു മാത്രം ഈ ഫലങ്ങളെല്ലാം ഒരേ സമയം ലഭ്യമാകും. ഭാഗവതത്തിൽ മറ്റൊരിടത്ത് (4.31.14) പറഞ്ഞിട്ടുള്ളതു പോലെഃ


യഥാ തരോർ മൂല-നിഷേചനേന 

തൃപ്യന്തി തത്-സ്‌കന്ധ-ഭുജോപശാഖാഃ പ്രാണോപഹാരാച് ച യഥേന്ദ്രിയാണാം തഥൈവ സർവാർഹണം അച്യുതേജ്യാ


"ഒരുവൻ ഒരു വൃക്ഷത്തിൻ്റെ വേരിൽ മാത്രം ജലം പകരുന്നതിലൂടെ അതിന്റെ തായ്ത്തടിയെയും, ശാഖകളെയും, ഫലങ്ങളെയും, പുഷ്പങ്ങളെയും പോഷിപ്പിക്കുന്നു, ആമാശയത്തിന് ഭക്ഷണം നൽകുന്നതിലൂടെ ശരീരത്തിലെ എല്ലാ അവയവങ്ങളെയും പോഷിപ്പിക്കുന്നു. അതുപോലെ, വിഷ്ണുഭഗവാനെ ആരാധിക്കുന്നതിലൂടെ ഒരുവന് എല്ലാവരെയും സംതൃപ്തരാക്കാൻ കഴിയും." കൃഷ്‌ണാവബോധം ഒരു വിഭാഗീയ ധാർമിക പ്രസ്ഥാനമല്ല. മറിച്ച്, അത് ലോകത്തിന് സർവാലംബിയായ ക്ഷേമ പ്രവർത്തനങ്ങൾക്കായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. ജാതി, വർഗം, മതം, ദേശം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങളൊന്നുമില്ലാതെ ഒരുവന് ഈ പ്രസ്ഥാനത്തിൽ പ്രവേശിക്കാവുന്നതാണ്. ഒരുവൻ, വിഷ്ണുതത്ത്വത്തിൻ്റെ മൂലമായ പരമദിവ്യോത്തമപുരുഷൻ ഭഗവാൻ കൃഷ്ണനെ ആരാധിക്കാൻ പരിശീലിക്കപ്പെട്ടാൽ അവന് പൂർണ സംതൃപ്തനും, എല്ലാ അർത്ഥത്തിലും പരിപൂർണനുമാകാൻ കഴിയും.



ശ്രീമദ്‌ ഭാഗവതം 8/5/49/ഭാവാർത്ഥം - ഭാവാർത്ഥം



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 


No comments:

Post a Comment