ബ്രഹ്മസംഹിത (5.54)യിൽ പറയുന്നു, കർമാണി നിർദഹതി കിന്തു ച ഭക്തി-ഭാജാം: “ഭക്തിയുതസേവനത്തിൽ, ഭക്തിഭജനത്തിൽ മുഴുകുന്നത് കഴിഞ്ഞകാല കർമഫലങ്ങൾക്കുളള പരിഹാരമാകും.” ഇത് പ്രകാരം ഭരത മഹാരാജാവ് അദ്ദേഹത്തിന്റെ കഴിഞ്ഞകാലത്തെ തെറ്റായ പ്രവൃത്തികളുടെ പേരിൽ ശിക്ഷിക്കപ്പെട്ടുകൂടാത്തതാണ്. അദ്ദേഹം മനഃപൂർവം ആ മാനിൽ ആസക്തനാവുകയും ആദ്ധ്യാത്മിക മുന്നേറ്റത്തെ അവഗണിക്കുകയും ചെയ്‌തു എന്നതാണ് നിർണയം. ആ തെറ്റ് പെട്ടെന്ന് തിരുത്തുന്നതിന് ഹ്രസ്വകാലത്തേക്ക് അദ്ദേഹത്തിനൊരു മാനിൻ്റെ ശരീരം നൽകി. പക്വമായ ഭക്തിയുതസേവനത്തിനുളള അദ്ദേഹത്തിൻ്റെ ഇച്ഛ വർദ്ധിപ്പിക്കാൻ മാത്രമാണിങ്ങനെ ചെയ്തത്. മാനിൻ്റെ ശരീരം സ്വീകരിച്ചെങ്കിലും, ഭരത മഹാരാജാവ് മുമ്പ് മനഃപൂർവം ചെയ അപരാധം കാരണം സംഭവിച്ച കാര്യങ്ങളൊന്നും വിസ്‌മരിച്ചില്ല. മാനിൻ്റെ ശരീരത്തിൽ നിന്ന് മോചിതനാകാൻ അദ്ദേഹത്തിന് അതിയായ ഉൽകണ്ഠയുണ്ടായിരുന്നു. ഭക്തിയുതസേവനത്തിനുള്ള അദ്ദേഹത്തിൻ്റെ അഭിലാഷം തീവ്രമായതിൻ്റെ സൂചനയായിരുന്നു അത്. അതിനാൽ അടുത്ത ജീവിതത്തിൽ പരിപൂർണത നേടാൻ കഴിയും വിധം അദ്ദേഹത്തിന് വളരെപ്പെട്ടെന്ന് ഒരു ബ്രാഹ്മണ ശരീരം നൽകപ്പെട്ടു. ഈ ദൃഢവിശ്വാസത്താലാണ്, വൃന്ദാവനത്തിൽ വസിക്കുന്ന ഗോസ്വാമിമാരെപ്പോലുളള ഭക്തന്മാരിൽ, മനഃപൂർവം പാപപ്രവൃത്തികളിൽ മുഴുകുന്നവർ ആ വിശുദ്ധനാട്ടിൽ നായ്ക്കളുടെയും, കുരങ്ങന്മാരുടെയും, ആമകളുടെയും മറ്റും ശരീരങ്ങളിൽ ജനിക്കുമെന്ന് “ഭഗവദ് ദർശനം" എന്ന നമ്മുടെ മാസികയിൽ നാം പ്രഖ്യാപിക്കുന്നത്. അപ്രകാരം ഹ്രസ്വകാലത്തേക്ക് മൃഗശരീരങ്ങൾ സ്വീകരിക്കേണ്ടിവരുന്ന അവർ അധികം വൈകാതെ ആ ശരീരങ്ങൾ ഉപേക്ഷിക്കുകയും, വീണ്ടും ആദ്ധ്യാത്മികലോകത്തേക്ക് ഉയർത്തപ്പെടുകയും ചെയ്യും. അത്തരം ശിക്ഷകൾ ചെറിയ കാലയളവിലേക്ക് മാത്രമായിരിക്കും, അവ കഴിഞ്ഞ കർമങ്ങൾ മൂലവുമല്ല. കഴിഞ്ഞ കർമങ്ങൾ മൂലമാണെന്ന് തോന്നിച്ചേക്കാം, പക്ഷേ അവ ഭക്തൻ്റെ തെറ്റു തിരുത്താനും അവനെ പരിശുദ്ധ ഭക്തിയുതസേവനത്തിലേക്ക് തിരികെ കൊണ്ടുവരാനുമാണ്.
(ശ്രീമദ് ഭാഗവതം 5.8.26 / ഭാവാർത്ഥം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
Comments
Post a Comment