ഭൗതിക പ്രയോജനത്തിനായി വ്യാജസ്വാമിമാരുടെയും യോഗികളുടെയും വിലകുറഞ്ഞ അനുഗ്രഹം തേടി അവരെ സമീപിക്കുന്നു.




വഞ്ചകർ എപ്പോഴും ആത്മസാക്ഷാത്കാരത്തിന് അവരുടേതായ പാതകൾ സൃഷ്ടിക്കുന്നു. ബദ്ധാത്മാവ് എന്തെങ്കിലും ഭൗതിക പ്രയോജനത്തിനായി ഈ വ്യാജസ്വാമിമാരുടെയും യോഗികളുടെയും വിലകുറഞ്ഞ അനുഗ്രഹം തേടി അവരെ സമീപിക്കുന്നു. പക്ഷേ അവന് ആദ്ധ്യാത്മികമായോ ഭൗതികമായോ അവരിൽ നിന്ന് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. കലിയുടെ ഈ യുഗത്തിൽ മായാജാലങ്ങളും ചെപ്പടിവിദ്യകളും പ്രകടിപ്പിക്കുന്ന ധാരാളം ചതിയന്മാരുണ്ട്. അനുയായികളെ അമ്പരിപ്പിക്കുന്നതിന് അവർ അന്തരീക്ഷത്തിൽ നിന്ന് സ്വർണം വരെ സൃഷ്‌ടിക്കുന്നു. അനുയായികൾ അവരെ ദൈവമായി അംഗീകരിക്കുകയും ചെയ്യുന്നു. ഇത്തരം വഞ്ചനകൾ കലിയുഗത്തിൽ പ്രബലമാണ്. വിശ്വനാഥ ചക്രവർത്തി ഠാകുറ യഥാർത്ഥ ഗുരുവിനെ താഴെ പറയും പോലെ ചിത്രീകരിച്ചിരിക്കുന്നു.


സംസാര-ദാവാനല - ലീഢ-ലോക-

ത്രാണായ കാരുണ്യ-ഘനാഘനത്വം

പ്രാപ്തസ്യ-കല്യാണ-ഗുണാർണവസ്യ

വന്ദേ ഗുരോഃ ശ്രീ-ചരണാരവിന്ദം


ഒരുവൻ, ഈ ഭൗതികലോകത്തിലെ അസ്‌തിത്വത്തിനുവേണ്ടിയുളള സമരമാകുന്ന അഗ്നി ശമിപ്പിക്കാൻ കഴിവുള്ള ഒരു ഗുരുവിനെ സമീപിക്കണം. ജനങ്ങൾ ചതിക്കപ്പെടാൻ ആഗ്രഹിക്കുന്നതിനാൽ, തന്ത്രങ്ങൾ കാട്ടുന്ന സ്വാമിമാരുടെ അടുത്തേക്ക് പോകുന്നു, പക്ഷേ തന്ത്രങ്ങൾ ഭൗതിക ജീവിതത്തിലെ ദുഃഖങ്ങൾ ശമിപ്പിക്കുകയില്ല. ദൈവമാകുന്നതിനുളള മാനദണ്ഡം ശൂന്യതയിൽ നിന്ന് സ്വർണം സൃഷ്‌ടിക്കലാണെങ്കിൽ, എണ്ണമറ്റ ടൺകണക്കിന് സ്വർണമുളള സമഗ്രലോകത്തിൻ്റെയും ഉടമയായ കൃഷ്ണനെ എന്തുകൊണ്ട് അംഗീകരിച്ചു കൂട? മുമ്പേ സൂചിപ്പിച്ചിട്ടുള്ളതുപോലെ, സ്വർണത്തിന്റെ നിറം ഒരു ജലപ്പിശാചിൻ്റെ, അല്ലെങ്കിൽ മഞ്ഞ മലത്തിന്റെ നിറത്തോട് താരതമ്യപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് ഒരുവൻ സ്വർണോത്പാദകരായ ഗുരുക്കന്മാരാൽ വശീകരിക്കപ്പെടാതെ ജഡഭരതനെപ്പോലുളള ഒരു ഭക്തനെ ആത്മാർത്ഥമായി സമീപിക്കണം. ജഡഭരതൻ രഹൂഗണരാജാവിനെ നന്നായി ഉപദേശിച്ചതിനാൽ രാജാവിന് ശരീരസങ്കൽപത്തിൽ നിന്ന് മുക്തനാകാൻ കഴിഞ്ഞു. ഒരു വ്യാജഗുരുവിനെ സ്വീകരിച്ചാൽ ഒരുവനും സന്തോഷം കണ്ടെത്താൻ കഴിയില്ല. ശ്രീമദ്ഭാഗവത(11.3.21) ത്തിൽ പറഞ്ഞിട്ടുള്ളതുപോലെ വേണം ഒരു ഗുരുവിനെ സ്വീകരിക്കാൻ. തസ്മാദ് ഗുരും പ്രപദ്യേത ജിജഞാസുഃ ശ്രേയ ഉത്തമംഃ ജീവിതത്തിന്റെ ഏറ്റവും ഉന്നതമായ പ്രയോജനത്തെപ്പറ്റി അന്വേഷിക്കാൻ ഒരുവൻ ഒരു യഥാർത്ഥ ഗുരുവിനെ സമീപിക്കണം. അത്തരമൊരു ഗുരുവിനെപ്പറ്റി താഴെ വിവരിച്ചിരിക്കുന്നുഃ ശാബ്ദ പരേ ച നിഷ്ണ‌ാതം. അത്തരമൊരു ഗുരു സ്വർണം ഉത്പാദിപ്പിക്കുകയോ ചെപ്പടി വാക്കുകൾ പറയുകയോ ഇല്ല. അവൻ വൈദിക ജ്ഞാനത്തിൻ്റെ നിർണയത്തിൽ വളരെ അഭിജ്ഞനാണ് (വേദൈശ് ച സർവൈർ അഹം ഏവ വേദ്യഃ). അവൻ എല്ലാ ഭൗതികമാ ലിന്യങ്ങളിൽ നിന്നും മോചിതനും പൂർണമായും കൃഷ്‌ണന്റെ സേവനത്തിൽ മുഴുകിയവനുമാണ്. ഒരുവന് അത്തരമൊരു ഗുരുവിന്റെ പങ്കജ പാദധൂളി നേടാൻ കഴിഞ്ഞാൽ അവൻ്റെ ജീവിതം വിജയപ്രദമാകും. അല്ലാത്തപക്ഷം അവൻ ഈ ജീവിതത്തിലും അടുത്ത ജീവിതത്തിലും കബളിപ്പിക്കപ്പെടും.


(ശ്രീമദ് ഭാഗവതം 5/14/13/ഭാഗവതം)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 

Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more