നമ്മുടെ ശരീരത്തിലെ പത്തു വായുക്കൾ


ഭഗവദ്ഗീത(7.4-5)യിൽ പറഞ്ഞിരിക്കുന്നു: ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്സ്, ബുദ്ധി, മിഥ്യാഹങ്കാരം എന്നീ എട്ടു ഘടകങ്ങളും ഭഗവാന്റെ താഴ്ന്ന ശക്തിയുടെ ഉൽപ്പന്നങ്ങളാണെങ്കിൽ, താഴ്ന്ന ശക്തിയുടെ ഉപഭോക്താക്കളും യഥാർഥത്തിൽ പരമോന്നത ശക്തിയുടെ, അഥവാ ഭഗവാന്റെ ആന്തരിക ശക്തിയുടെ സ്വന്തവുമാണ് ജീവസത്തകൾ. എട്ട് താഴ്ന്ന ശക്തികളും സൂക്ഷ്‌മതയോടെയും സ്തുലതയോ വളർച്ച പ്രാപിക്കുമ്പോൾ പരമോന്നത ശക്തി കേന്ദ്രീകൃത ഉൽപ്പാദന ശക്തിയായി വർത്തിക്കുന്നു. ഇത് മനുഷ്യശരീരത്തിൽ അനുഭവമാണ്. ഭൗതിക ശരീരത്തിന്റെ വളർച്ച രൂപപ്പെടുത്തുന്ന ഭൂമി തുടങ്ങിയ ഘടകങ്ങളും ശരീരത്തിന് ഒരു കോട്ട് (മേൽവസ്ത്രം) പോലെയാണെങ്കിൽ, സൂക്ഷ്മമായ മനസ്സും, മിഥ്യാഹങ്കാരവും അകംവസ്ത്രങ്ങളാകുന്നു. ശരീരത്തിന്റെ ചലനശക്തി ആദ്യം ഉൽപ്പാദിതമാകുന്നത് ഹൃദയത്തിലാണ്. ഇന്ദ്രിയങ്ങൾ, അകത്തുള്ള പത്തുവിധ വായുക്കളുടെ ശക്തിയാൽ എല്ലാവിധ ചലനങ്ങളും സാധ്യമാക്കുന്നു. പത്തു വായുക്കൾ: നാസികയിലൂടെ ശ്വസിക്കുന്ന പ്രധാന വായു - പ്രാണൻ. ഗുദത്തിലൂടെ പുറത്തുപോകുന്ന വിസർജ്യ വായു അപാനൻ. ആമാശയത്തിലെ ആഹാരത്തെ ക്രമീകരിക്കുകയും ചിലപ്പോൾ 'ഏമ്പക്ക'മായി പുറത്തു പോവുകയും ചെയ്യുന്ന വായു - സമാനൻ. കണ്ഠത്തിലൂടെ കടന്നുപോവുകയും നിലയ്ക്കുമ്പോൾ ശ്വാസംമുട്ടലുണ്ടാക്കുകയും ചെയ്യുന്ന വായു - ഉദാനൻ. ശരീരത്തിൽ മുഴുവൻ ചുറ്റിസഞ്ചരിക്കുന്ന വായു - വ്യയാനൻ. (ഇവ അഞ്ചും പ്രധാന വായുക്കളായി കണക്കാക്കപ്പെടുന്നു.) ഇവയേക്കാൾ സൂക്ഷ്‌മങ്ങളാണ് ഇനിയുള്ളവ. അവ കണ്ണുകളും വായും മറ്റും തുറപ്പിക്കുന്ന വായു - നാഗൻ. വിശപ്പുണ്ടാക്കുന്ന വായു കൃകരൻ. സങ്കോചത്തിന് സഹായിക്കുന്ന വായു - കൂർമൻ. ആശ്വാസത്തിനു വേണ്ടി കോട്ടുവായിടുന്ന വായു - ദേവദത്തൻ. ജീവസന്ധാരണത്തിനു സഹായിക്കുന്ന വായു - ധനഞ്ജയൻ. -


ഹൃദയത്തിന്റെ മധ്യത്തിൽ നിന്നാണ് ഈ വായുക്കളെല്ലാം ഉൽപ്പാദിതമാകുന്നത്. ശരീരത്തിൻ്റെ ആത്മാവിനൊപ്പം ഹൃദയത്തിനുള്ളിൽ സ്ഥിതി ചെയ്ത്, ഭഗവാന്റെ മാർഗനിർദേശപ്രകാരം പ്രവർത്തിപ്പിക്കുന്ന ഭഗവാന്റെ പരമോന്നത ശക്തിയാണ് ഈ കേന്ദ്രശക്തി. ഭഗവദ്ഗീത(15.15)യിൽ ഇത് താഴെ പറയുംപോലെ വിശദമാക്കിയിരിക്കുന്നു:-


സർവസ്യ ചാഹം ഹൃദി സന്നിവിഷ്ടോ

 മത്തഃ സ്മൃതിർ ജ്ഞാനമപോഹനം ച

വേദൈശ്ച സർവൈരഹമേവ വേദ്യോ

വേദാന്ത-കൃദ് വേദവിദേവ ചാഹം


ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഭഗവാനാൽ ഹൃദയത്തിൽനിന്ന് ഉൽപ്പാദിപ്പിക്കപ്പെടുന്ന പൂർണമായ കേന്ദ്രശക്തി ബദ്ധാത്മാക്കളെ സ്മൃതി-വി സ്മൃതികൾക്ക് സഹായിക്കുന്നു. ആത്മാവിന്റെ ബദ്ധതയ്ക്കുള്ള ഹേതു ഭഗവാനോടുള്ള വിധേയബന്ധത്തിൻ്റെ വിസ്‌മൃതിയാകുന്നു. തന്നെ വിസ്മ രിക്കുന്നത് തുടരാൻ ആഗ്രഹിക്കുന്ന ഒരുവനെ ഭഗവാൻ ഓരോ ജന്മത്തി ലും അതിനു സഹായിക്കുന്നു. തന്നെ ഓർമിക്കുവാൻ ആഗ്രഹിക്കുന്ന ഒരുവനെ അദ്ദേഹം തന്റെയൊരു ഭക്തന്റെ സഹചാരിയാക്കി കൂടുതൽ കൂടുതൽ തന്നെ ഓർമിക്കുവാൻ സഹായിക്കുന്നു. അങ്ങനെ ബദ്ധാത്മാവിന് ആത്യന്തികമായി ഭവനത്തിലേക്ക്, ഭഗവാനിലേക്ക് മടങ്ങിപ്പോകുവാൻ കഴിയുന്നു.


(ശ്രീമദ് ഭാഗവതം 3/6/9/ഭാവാർത്ഥം)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ് 


Comments

Articles / ലേഖനങ്ങൾ

Show more

Posters / പോസ്റ്റ്റുകൾ

Show more

Gita Mahatmyam / ഗീതാ മഹാത്മ്യം

Show more

Ekadasi Mahatmyam / ഏകാദശി മഹാത്മ്യം

Show more

Bhagavad Gita 108 Important Sloka / ഭഗവദ് ഗീതാ 108 പ്രധാനപ്പെട്ട ശ്ളോകങ്ങൾ

Story / കഥകൾ

Show more

Vaishnava Acharya History / വൈഷ്ണവാചാര്യന്മാരുടെ ചരിത്രം

Show more

Festival / ഉത്സവങ്ങൾ (Articles)

Show more