ജയ് ജയ് ജഗന്നാഥ് സചീര നന്ദൻ
ത്രിഭുവന കൊരേ ജാർ ചരണ വന്ദൻ
നീലാചലേ ശംഖ ചക്ര ഗദാ പത്മധാർ
നാദീയ നഗരെ ദണ്ഡ കമണ്ഡലു കാർ
കേഹോ ബോലെ പുരബേത് രാവണ ബദിലാ
ഗോലോകേർ വൈഭവ ലീലാ പ്രകാശ കൊരിലാ
ശ്രീരാധാർ ഭാവേ എബേ ഗൗര അവതാർ
ഹരേകൃഷ്ണ നാമ ഗൗര കൊരില പ്രചാർ
വാസുദേവ ഘോഷ് ബോലെ കൊരി ജോട ഹാത്ത്
ജയ് ഗൗര സേയ് കൃഷ്‌ണ സേയ് ജഗന്നാഥ്
ജയ് ജയ് ജഗന്നാഥ് വിവർത്തനം
ശ്രീമാൻ ജഗന്നാഥ മിശ്രയുടെയും ശ്രീമതി ശചീദേവിയു ടെയും പ്രിയപ്പെട്ട പുത്രന് പ്രണാമം. മൂന്ന് ലോകങ്ങളും അദ്ദേഹ ത്തിന്റെ തൃപ്പാദങ്ങളിൽ പ്രാർത്ഥനകൾ സമർപ്പിക്കുന്നു.
ഒറീസ്സയിലെ നീലാചലത്തിൽ ശംഖചക്രഗദാ പത്മധാരിയാ കുമ്പോൾ പശ്ചിമബംഗാളിലെ നാദിയയിൽ അദ്ദേഹം സന്ന്യാസ ദണ്ഡും കമണ്ഡലുവും കയ്യിലേന്തി കാണപ്പെടുന്നു.
ത്രേതായുഗത്തിൽ ശ്രീരാമചന്ദ്രനായി അവതരിച്ച് രാക്ഷസ നായ രാവണനെ വധിച്ചതും പിന്നീട് ദ്വാപരയുഗത്തിൽ ഭഗവാൻ ശ്രീകൃഷ്ണനായി വന്ന് അതീന്ദ്രീയമായ ലോകലീലകൾ ആടി യതും ഈ ശചീനന്ദൻ തന്നെയാണ്.
അദ്ദേഹം തന്നെയാണ് ഇപ്പോൾ മഥുരയിലെ വ്രജഭൂമി യിൽനിന്ന് ബംഗാളിലെ നാദിയയിൽ വന്ന് അവതരിച്ചിട്ടുള്ളത്. ശ്രീമതി രാധാറാണിയുടെ ഭാവം സ്വീകരിച്ച് കൊണ്ടാണ് അദ്ദേഹം നാദിയയിൽ എത്തിയിട്ടുള്ളത്. അതെ, ഭഗവാൻ ഗോവിന്ദൻ ഇപ്പോ ഴിതാ ഗൗരംഗനായി ഹരേകൃഷ്‌ണ മഹാമന്ത്രം വിതരണം ചെയ്യു വാനായി എത്തിയിരിക്കുന്നു.
ഈയൊരു ഗാനം രചിച്ച മഹാഭക്തനായ ശ്രീ വാസുദേവ ഘോഷ് കൂപ്പുകൈകളോടെ ഉറപ്പിച്ച് പറയുന്നു. ഈ ഗൗരംഗ മഹാപ്രഭുവും ഭഗവാൻ ശ്രീകൃഷ്‌ണനും ഭഗവാൻ ജഗന്നാഥനും ഒന്ന് തന്നെയെന്ന്.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
Comments
Post a Comment