മൗനം വിദ്വാനു ഭൂഷണമോ
ദിവ്യ പൂജ്യ ശ്രീ ശ്രീമദ്
എ.സി.ഭക്തിവേദാന്തസ്വാമി പ്രഭുപാദര്‍
നവംബര്‍ ന് മുംബൈയില്‍ വച്ചു നടത്തിയ പ്രഭാഷണം
മൈത്രേയ ഉവാച
ഇതി സ്വമാതുര്‍ന്നിരവദ്യമീപ്സിതം
നിശമ്യ പുംസാമപവര്‍ഗ്ഗവര്‍ദ്ധനം
ധിയാഭിനന്ദ്യാത്മവതാം
സതാം ഗതിര്‍
ബഭാഷ ഇൗഷത്സമിതശോഭിതാനനഃ
വിവര്‍ത്തനം
മൈത്രേയന്‍ പറഞ്ഞുഃ
അതീന്ദ്രിയ സാക്ഷാത്കാരത്തിനുള്ള തന്റെ മാതാവിന്റെ നിഷ്കളങ്കമായ ആഗ്രഹം ശ്രവിച്ച്,
അവരുടെ അനേ്വഷണങ്ങള്‍ക്ക് ഉള്ളില്‍ നന്ദി പറഞ്ഞ
ഭഗവാന്റെ മുഖം മന്ദസ്മിതത്താല്‍ വിടരുകയും, അദ്ദേഹം, ആത്മസാക്ഷാത്കാരത്തില്‍
താല്‍പര്യമുള്ളവര്‍ക്കു വേിയുള്ള അതീന്ദ്രിയവാദികളുടെ പാത അവര്‍ക്കു വിശദീകരിച്ചു
കൊടുക്കുകയും ചെയ്തു.
ഭഗവാന്റെ ശുദ്ധഭക്തര്‍,
ആത്മീയമായ അനേ്വഷണങ്ങള്‍ ഉാകുമ്പോള്‍ അത്യധികം
ആനന്ദിക്കുന്നു. ഇവര്‍ ഭൗതികകാര്യങ്ങളില്‍ അല്‍പ്പവും താത്പര്യം കാണിക്കുന്നില്ല.
ഇൗ വക കാര്യങ്ങള്‍ അവരില്‍ മടുപ്പ് ഉളവാക്കുന്നു. ഇത്തരക്കാരുമായുള്ള സഹവാസം അവര്‍
ത്യജിക്കുന്നു. ചൈതന്യമഹാപ്രഭു ഉപദേശിക്കുകയാണ്, ഗ്രാമ്യകഥാ ന കഹിബെ. ഗ്രാമ്യ എന്നതിനര്‍ത്ഥം ഗ്രാമത്തെ
സംബന്ധിച്ചത് എന്നാകുന്നു അല്ലെങ്കില്‍ സമൂഹവുമായി ബന്ധപ്പെട്ടത് എന്നും ഇതിനര്‍ത്ഥം
കാണാം. സാധാരണയായി ജനങ്ങള്‍ക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനാണ്
താത്പര്യം. നമ്മുടെ വര്‍ത്തമാനപത്രങ്ങളില്‍ നിറയെ ഇൗ വക വാര്‍ത്തകളാണ്.
ആത്മതത്വത്തെക്കുറിച്ചുള്ള യാതൊരു അറിവും നമുക്ക് ഇവയില്‍ നിന്നും ലഭിക്കുകയില്ല.
പത്തും പതിനഞ്ചും പേരുള്ള വര്‍ത്തമാനപത്രങ്ങള്‍ നിറയെ ഗ്രാമ്യകഥകളാണ്.
അമേരിക്കയിലൊക്കെ പേജുകളുടെ എണ്ണം വളറെ കൂടുതലാണെന്ന് കാണാം. ഇൗയിടെ
പ്രസിദ്ധീകരിച്ച ഒരു കണക്കനുസരിച്ച് ന്യൂയോര്‍ക്ക് ടൈംസ് എന്ന പത്രം
പ്രസിദ്ധീകരിക്കാന്‍ നിരവധി വൃക്ഷങ്ങളെ മുറിക്കേതായി വരുന്നു എന്ന് കാണാം. കാരണം
കടലാസ്സിന് ഇന്ന് വളരെയേറെ ക്ഷാമമാണ്. ഉള്ള മരങ്ങളൊക്കെ മുറിച്ച് അവയെ അവര്‍
ഗ്രാമ്യകഥകള്‍ കുത്തിനിറക്കാനുള്ള ഒരു ഉപകരണമാക്കിക്കൊിരിക്കുകയാണ്. വെറും
സാമ്പത്തികലാഭത്തിനായിക്കൊ്.
ന യദ് വചസ് ചിത്ര പദം
ഹരേര്‍ യശഃ വളരെ ഭംഗിയായി വാര്‍ത്തകള്‍ നിറം പിടിപ്പിച്ച് പ്രസിദ്ധീകരിക്കുന്നു.
എന്നാല്‍ ഭഗവാനെപ്പറ്റിയുള്ള സ്പര്‍ശം ഇല്ലാതെ. രു തരം കഥകളാണ്. ഗ്രാമ്യകഥയും,
കൃഷ്ണകഥയും. ആയതിനാല്‍ എത്ര ഭംഗിയായി വാര്‍ത്തകള്‍
മിനഞ്ഞെടുത്താലും അതില്‍ ഭഗവാന്റെ അംശം ഇല്ലെങ്കില്‍ അവ കാക്കകള്‍ ആനന്ദം
കത്തെുന്ന സ്ഥലമായി ഭക്തന്‍ കണക്കാക്കുന്നു. പക്ഷികളുടെ സമൂഹത്തില്‍ ഹംസവും,
കാക്കയും ഉ്. അഴുക്ക് നിറഞ്ഞ പ്രദേശങ്ങളാണ്
കാക്കകളുടെ വാസസ്ഥലം. എന്നാല്‍ ഹംസങ്ങള്‍ ഇൗ വക സ്ഥലങ്ങളിലേക്ക് നോക്കുക
പോലുമില്ല. താമരകള്‍ വളരുന്ന ശുദ്ധജല തടാകങ്ങളാണ് അവര്‍ക്കിഷ്ടം. ഇപ്രകാരം
മനുഷ്യസമൂഹത്തിലും നമുക്ക് കാക്കയെയും, ഹംസത്തെയും കാണാം. ഇതാണ് പ്രകൃതിയുടെ വേര്‍തിരിവ്.
ന യദ് വചസ് ചിത്ര പദം
ഹരേര്‍ യശോ ജഗത് പവിത്രം പ്രഗൃണീത കര്‍ഹിചിത് തദ് വായസം തീര്‍ഥം ഉശന്തി മാനസാഃ
(ശ്രീമദ് ഭാഗവതം ..) മാനസോ എന്നാല്‍ മാനസസരോവരത്തില്‍ വസിക്കുന്നവര്‍ എന്നര്‍ത്ഥം.
ബോംബെയില്‍ ഇത്തരം സ്ഥലം എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. അമേരിക്കയിലൂം
യൂറോപ്പിലുമൊക്കെ ഭംഗിയേറിയ പാര്‍ക്കുകള്‍, ശുദ്ധജലം നിറഞ്ഞ പ്രദേശങ്ങള്‍ എന്നിവയൊക്കെ കാണാന്‍
കഴിയും. പാൊക്കെ ഇന്ത്യയില്‍ ദ്വാരക, മഥുര എന്നിവിടങ്ങളിലൊക്കെ ഇവയെല്ലാം ഉായിരുന്നു.
മനുഷ്യമനസ്സിനെ
ശുദ്ധീകരിക്കാന്‍ ഇവയൊക്കെ അവശ്യം ആവശ്യമാണ്. ആയതിനാല്‍ കാക്കകള്‍ എന്നൊരു വര്‍ഗം
പക്ഷികള്‍ പോലെ, ഹംസം എന്ന ഒരു
വിഭാഗവും ഉ്. ഇംഗ്ലീഷില്‍ ഒരു പഴമൊഴിയു്. ഒരേ തരം ചിറകുള്ള പക്ഷികള്‍ ഒന്നിച്ചു
കൂടുന്നു എന്ന്. കാക്കകള്‍ കാക്കകളുമായും, ഹംസം ഹംസവുമായും കൂട്ടു കൂടുന്നു. ഭക്തര്‍ ഹംസവും, അഭക്തര്‍ കാക്കകളുമാണ്. ഹംസം എന്ന് വേര്‍തിരിക്കപ്പെട്ട
ഭക്തര്‍ക്ക് കാക്കകളുടെ വ്യാപാരത്തില്‍ താത്പര്യമില്ല. എന്നതിനാല്‍ പരമഹംസര്‍
ഭഗവദ് തത്വസംബന്ധിയായ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ അതിനെ ഉത്തമമായി
കരുതുന്നു. തസ്മാദ് ഗുരം പ്രപദേ്യത
ജിജ്ഞാസുഃ ശ്രേയ ഉത്തമം (ശ്രീമദ് ഭാഗവതം ..) കൃഷ്ണ കഥാവലംബിയായ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നതില്‍
ഭക്തര്‍ അത്യധികം ആനന്ദം കത്തെുന്നു.
അപ്രകാരം കപിലദേവന്‍
തന്റെ മാതാവിന്റെ ചോദ്യങ്ങളില്‍ ഏറെ സന്തുഷ്ടനാവുന്നു. ചോദ്യങ്ങള്‍
അത്തരത്തിലുള്ളവയാണ്.
അഥ മേ ദേവ സമ്മോഹം
അപാക്രഷ്ടും ത്വം അര്‍ഹസി
യോവഗ്രഹോളഹം മമേതീതി
ഏതസ്മിന്‍ യോജിതസ് ത്വയാ
ഞാന്‍ നിന്നില്‍ ശരണം
പ്രാപിച്ചിരിക്കുന്നു. ഇതാണ് കൃഷ്ണാവബോധ പ്രക്രിയ. അമ്മ മകനോട്
ആജ്ഞാപിക്കുകയല്ല. മകനോ മറ്റാരെങ്കിലുമോ എന്നതിലല്ല കാര്യം. ഉത്തമമായ കാര്യം
അറിയാന്‍ ആഗ്രഹിക്കുന്നതിലാണ് കാര്യം.
ജിജ്ഞാസു ശ്രേയ ഉത്തമം
ശ്രേയ, പ്രേയ ഉദാഹരണത്തിന് കൊച്ചുകുട്ടികള്‍ അവര്‍ എപ്പോഴും കളിതമാശകളില്‍ ഏര്‍പ്പെടുന്നു.
ഇതിന് പ്രേയ എന്ന് പറയുന്നു. എന്നാല്‍ ശ്രേയ എന്നു പറഞ്ഞാല്‍ ഭാവിയിലെ നല്ല ഒരു
ജീവിതത്തിനായി വിദ്യാലയങ്ങളില്‍ പോയി പഠിക്കുക എന്നര്‍ത്ഥം. മനുഷ്യജമെടുത്ത
നമുക്ക് ശ്രേയയിലായിരിക്കണം താത്പര്യം. പ്രേയ എന്നാല്‍ പെട്ടെന്ന് ലഭ്യമാകുന്ന
സന്തോഷം, ആഹാരം, നിദ്ര, ഭയ, മൈഥുനം ഇതൊക്കെ
നമുക്കാവശ്യമാണ്. ആരോഗ്യം നിലനിര്‍ത്താന്‍ ഭക്ഷണം കഴിക്കണം. എന്നാല്‍ നാവിന് രുചി
തോന്നുന്ന എന്തും കഴിക്കാം എന്നാവരുത്. അത് അഭികാമ്യമല്ല. ഭാലാ നാ ഖായിബേ ആര ഭാലാ
ന പരിബേ ചൈതന്യ മഹാപ്രഭു ശിഷ്യരെ
ഉപദേശിക്കുകയാണ് അതിരുചികരമായ ഭക്ഷണം
കഴിക്കരുത് ഗ്രാമ്യകഥ സംസാരിക്കരുത്
എന്ന്. ആഖ്യായികള്‍, വര്‍ത്തമാനപത്രങ്ങള്‍
തുടങ്ങിയവയൊക്കെ മഹാപ്രഭു വിലക്കി. ഭാഗ്യവശാല്‍ കൃഷ്ണാവബോധസമൂഹത്തില്‍ വര്‍ത്തമാനപത്രമില്ല.
കൃഷ്ണാവബോധത്തില്‍ പ്രവര്‍ത്തിക്കുന്ന ആധുനിക അമേരിക്കകാരും, യൂറോപ്പുകാരും ഗ്രാമ്യകഥകള്‍ അറിയാന്‍
താത്പര്യം കാണിക്കാത്ത വസ്തുത ഒാര്‍ത്ത് നിങ്ങള്‍ അദ്ഭുതപ്പെടുന്നുാവും. അവരുടെ
രാജ്യത്ത് പത്രം വായിച്ചിട്ടില്ലെങ്കില്‍ അവര്‍ക്കത് ഭീകരമായ അവസ്ഥയാണ്. ധാരാളം
വാര്‍ത്താപത്രങ്ങള്‍ അവിടങ്ങളിലു്. ഒാരോന്നിന്നും മൂന്നും, നാലും എഡിഷനുകളും ഉ്. എന്നിട്ടും അവയെല്ലാം വില്‍ക്കപ്പെടുന്നു.
കൃഷ്ണാവബോധത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറുപ്പകാരായ അമേരിക്കക്കാരും, യുറോപ്പുകാരുമൊക്കെ വര്‍ത്തമാനപത്രങ്ങള്‍
എടുത്ത് ദൂരെ കളഞ്ഞവരാണ്. കാരണം അവയിലൊന്നും കൃഷ്ണകഥ ഇല്ലാത്തതു കൊ് അവര്‍ക്കതില്‍
താത്പര്യമില്ല. ഇതാണ് ഭക്തി പരേശാനുഭവോ വിരക്തിര്‍ അന്യത്ര സ്യാത് (ഭാഗ. ..)
പത്രപാരായണം വെറും സമയം കൊല്ലിയാണ്. ആ സമയം ശ്രീമദ്ഭാഗവതമോ, ഭഗവദ്ഗീതയോ വായിച്ചാല്‍ അതിന്റെ ഗുണം നമുക്ക്
കിട്ടുന്നു. ജീവിതത്തിലെ വില പിടിച്ച സമയം എന്തിന് വൃഥാ നഷ്ടപ്പെടുത്തണം
കപില ദേവന്‍ വളരെയധികം
സന്തോഷിച്ചു. ഇതി സ്വ മാതുര്‍ നിരവദ്യമീപ്സിതം മാതാവിന്റെ
ആത്മീയപുരോഗതിയിലേക്കായുള്ള അഭിനിവേശം കിട്ട്. അമ്മയുടെ ചോദ്യത്തിനുള്ള ഉത്തരം
കേട്ടുകഴിഞ്ഞാല്‍ അത് മോക്ഷ പ്രാപ്തി എളുപ്പമാക്കും അപവര്‍ഗ. ഇൗ ഭൗതികലോകം പവര്‍ഗം ആകുന്നു. അത്
ഇല്ലായ്മ ചെയ്യുന്നത് അപവര്‍ഗം. പവര്‍ഗ എന്ന് പറഞ്ഞാല്‍ പ, ഫ, ബ, ഭ, മ. ഇതില്‍ പ എന്ന് പറഞ്ഞാല്‍ പരിശ്രമം. ഫ എന്നാല്‍ (ഫേന) നുരയും, പതയും, എന്നര്‍ത്ഥം. എന്ന് വെച്ചാല്‍ അത്യധികമായി അദ്ധ്വാനിക്കുമ്പോള്‍ ക്ഷീണിതനായി
കിടക്കേിവരുന്ന ഒരു അവസ്ഥ. ഒാടിത്തളര്‍ന്ന കുതിരയുടെ വായില്‍ നിന്ന് നുരയും,
പതയും വരുന്നപോലെ. ഭ എന്ന പറഞ്ഞാല്‍ ഭയം. ബ
എന്ന് വെച്ചാല്‍ വ്യര്‍ത്ഥത. ഒന്നിനും ഒരു അര്‍ത്ഥവും കാണാത്തപോലെ. വലിയ വലിയ ആള്‍ക്കാര്‍
കഠിനാദ്ധ്വാനം ചെയ്യുന്നത് കാണാം. ഒന്നിനും അവര്‍ക്ക് സമയമില്ല. അമേരിക്കയിലൊക്കെ
ഞാന്‍ കിരിക്കുന്നു. വലിയ വലിയ വ്യവസായികള്‍
അവര്‍ക്ക് നേരാം വണ്ണം ഭക്ഷണം കഴിക്കാന്‍ പോലും സമയമില്ല. വെറും ഒരു കഷ്ണം
റൊട്ടിയും, ഒരു കപ്പ് ചായയും മാത്രം.
എന്നാല്‍ രാത്രിയും, പകലും ഒരു പോലെ
കഠിനാദ്ധ്വാനത്തില്‍ മുഴുകുന്നു. ഇങ്ങിനെ യാതൊരു അര്‍ത്ഥവുമില്ലാതെ അവസനം മ മരണത്തില്‍ എത്തുന്നു. ഇതാണ് ഭൗതികജീവിതം. ഇത്
ഇല്ലാതാക്കണമെങ്കില്‍ നമ്മള്‍ പവര്‍ഗത്തില്‍ നിന്നും പുറത്തു വരണം.
ഇവിടെ
പ്രതിപാദിച്ചിരിക്കുന്നു അപവര്‍ഗ വര്‍ദ്ധനം എന്ന്. ഇതിനര്‍ത്ഥം
മോക്ഷപ്രാപ്തിയിലേക്കുള്ള താത്പര്യം പ്രകടമാക്കുക എന്നാണ്. സാധാരണ ജനങ്ങള്‍ വെറും
മന്ദരാണ്. അവര്‍ക്ക് മോക്ഷത്തിന്റെ അര്‍ത്ഥം അറിയില്ല. വെറും മൃഗതുല്യര്‍. ഒരു
മൃഗത്തിനോട് മുക്തിയെക്കുറിച്ച് സംസാരിച്ചാല്‍ അതിനെന്ത് മനസ്സിലാകാന്‍. അതുപോലെ
ഇക്കാലത്തെ മനുഷ്യസമൂഹം വെറും മൃഗങ്ങളെപ്പോലെയായിരിക്കുന്നു. ഇക്കാര്യങ്ങളൊന്നും
അവര്‍ക്ക് അറിയില്ല. എന്നാല്‍ മുന്‍കാലങ്ങളില്‍ എന്താണ് ഇൗ അപവര്‍ഗം എന്ന് ജനങ്ങള്‍ക്ക്
അറിയാമായിരുന്നു. എങ്ങിനെ ഇൗ പ, ഫ, ബ, ഭ, മ എന്നിവയില്‍ നിന്നും
പുറത്തുവരണം എന്ന തത്വം അവര്‍ ഹൃദ്യസ്തമാക്കിയിരുന്നു. ഇതാണ് അപവര്‍ഗവര്‍ദ്ധനം.
ദേവഹൂതിയുടെ ചോദ്യങ്ങള്‍ക്ക് കപിലദേവന്‍ നല്‍കുന്ന ഉത്തരങ്ങള്‍ അപവര്‍ഗവര്‍ദ്ധനമാണ്.
ഇതാണ് ആവശ്യം. വേദങ്ങളുടെ സാരവും ഇതാണ്. തസൈ്യവ ഹേതോ പ്രയതേത കോവിദോ, നമ്മുടെ നിലനില്‍പ്പിനായി പ്രതേ്യക
പദ്ധതികളൊന്നും ഗ്രന്ഥങ്ങള്‍ തരുന്നില്ല. എല്ലാം അതിന്റെ സമയത്ത് നടക്കും.
എന്നാല്‍ നമുക്ക് വിശ്വാസം പോരാ. ദൈവം പക്ഷികള്‍ക്കും, മൃഗങ്ങള്‍ക്കും, മരങ്ങള്‍ക്കുമൊക്കെ ആഹാരം കൊടുക്കുന്നു. എന്തുകൊ് നമുക്ക് മാത്രം തരില്ല
എന്റെ വിലയേറിയ സമയം ഞാന്‍ ഇൗ ഭൗതികതയില്‍ നിന്നും മോചിതനാകാനുള്ള പ്രയാണത്തില്‍
ഏര്‍പ്പെടണം. എന്നാല്‍ അവര്‍ക്ക് അതിനുള്ള അറിവോ ഇതില്‍ വിശ്വാസമോ ഇല്ല.
അതുകൊാണ് സത്സംഗം എപ്പോഴും ഉാവണം എന്ന് ശാസ്ത്രം ഉദ്ഘോഷിക്കുന്നത്.
ഹംസവുമായുള്ള ബന്ധം കാക്കകളുമായല്ല.
ഇൗ കൃഷ്ണാവബോധ പ്രസ്ഥാനം
എന്നാല്‍ ഹംസങ്ങളുടേതായ ഒരു സമൂഹം വാര്‍ത്തെടുക്കുക എന്നതാണ്. കാക്കള്‍ക്ക് ഇതില്‍
താത്പര്യം ഉാവില്ല. അവയ്ക്കിഷ്ടം മാലിന്യങ്ങളോടാണ്. പുനഃ പുനഃ ചര്‍വ്വിത ചര്‍വ്വണം
(ഭാഗ. ..) ഭക്ഷണം കഴിച്ച് നമ്മള്‍ കളയുന്ന പാത്രത്തില്‍ കാണുന്ന ഉച്ചിഷ്ടം
കഴിക്കാന്‍ പട്ടികളും, കാക്കളും
വരുന്നത് കാണാം. അതിലാണ് അവയുടെ താത്പര്യം. എന്നാല്‍ ബുദ്ധിമാന്‍ അവിടേക്ക്
പോവില്ല. ഇൗ ലോകം അങ്ങിനെയാണ്. പുനഃ പുനഃ ചര്‍വ്വിത ചര്‍വ്വണം (ഭാഗ. ..)
കഴിച്ചത് തന്നെ വീും വീും ചവച്ചരച്ച് കൊിരിക്കുക. നീര് ചവച്ച് കുടിച്ച കരിമ്പിന്‍
തു് വഴിയരികിലേക്ക് വലിച്ചെറിഞ്ഞത് എടുത്ത് മറ്റൊരാള്‍ കഴിക്കാന്‍ ശ്രമിച്ചാല്‍
അയാളെ വിഡ്ഢിയെന്നല്ലാതെ മറ്റെന്തു വിളിക്കാന്‍. അയാള്‍ മനസ്സിലാക്കേത് ഇത് വെറും
ചി മാത്രമാണെന്നാണ്. ഇപ്രകാരമാണ് മൃഗങ്ങളും പെരുമാറുന്നത്. അതുപോലെത്തന്നെ
ഭൗതികസമൂഹവും. അച്ഛന്‍ മകന് വിദ്യാഭ്യാസം കൊടുക്കുന്നു. ജോലി ലഭ്യമാക്കുന്നു.
വിവാഹം കഴിപ്പിക്കുന്നു. എന്നാല്‍ അദ്ദേഹത്തിനറിയാം ഇതൊക്കെ ഞാനും ചെയ്ത
കാര്യങ്ങളാണ്. എന്നാല്‍ ഞാന്‍ സംതൃപ്തനല്ല. പിന്നെന്തിന് മകനെ ഞാന്‍ ഇൗ വക
കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കണം ഇതാണ് ചര്‍വ്വിത ചര്‍വ്വണം. ശരിക്കുള്ള
പിതാവ് എന്നാല്‍ മകനെ ചര്‍വ്വിത ചര്‍വ്വണത്തിന് പ്രേരിപ്പിക്കാതിരിക്കുന്ന
ആളായിരിക്കണം. ഇൗ ഭൗതികതയില്‍ നിന്നും തന്റെ മക്കളെ മോചിപ്പിക്കാന്‍
പ്രാപ്തരല്ലാത്ത ആള്‍ അച്ഛനും, അമ്മയും ആകാന്‍
അര്‍ഹരല്ല എന്നാണ് ശാസ്ത്രം അനുശാസിക്കുന്നത്.
എങ്ങിനെ നമുക്ക് രക്ഷ
നേടാന്‍ കഴിയും കൃഷ്ണാവബോധത്തെക്കുറിച്ച് മക്കളെ
പറഞ്ഞു മനസ്സിലാക്കണം അപവര്‍ഗ വര്‍തമാനി പവര്‍ഗത്തില്‍ നിന്നും പുറത്തുവരാനുള്ള
വിദ്യാഭ്യാസം. പരിശ്രമം ഇല്ലാതെ, നുരയും പതയും
ഒഴുക്കാതെ, ഭയപ്പെടാതെ, എല്ലാ വെറുതെയാണ് എന്ന തോന്നല്‍ ഉാകാതെ,
മരണമില്ലാത്ത ഒരു അവസ്ഥയിലേക്ക്. ഇതാണ് അപവര്‍ഗ
വര്‍ദ്ധനം. ഇതായിരിക്കണം മനുഷ്യജത്തിന്റെ ലക്ഷ്യം. സാവധാനത്തില്‍
മുക്തിയിലേക്കുള്ള പ്രയാണം. ഇതാണ് മനുഷ്യസംസ്കാരം. അല്ലെങ്കില്‍ അത് മൃഗങ്ങളുടെ
സംസ്കാരമായി മാറുന്നു. എന്ന് വെച്ചാല്‍ പുനഃ പുനഃ
ചര്‍വ്വിത ചര്‍വ്വണം (ഭാഗ ..) തിന്നുക, കുടിക്കുക, രമിക്കുക
തുടങ്ങിയവയൊക്കെത്തന്നെ. അവസാനം മരണം, ആഹാര നിദ്ര ഭയ മൈഥുനം ച തിന്നുക,
ഉറങ്ങുക, രമിക്കുക, പ്രതിരോധിക്കുക.
വെറും പട്ടികളെയും, പൂച്ചകളെയും
പോലെ. എന്നാല്‍ മനുഷ്യജം ഇതിനപ്പുറമുള്ള ലക്ഷ്യത്തിലേക്കുള്ളതാണ്. ഇൗ മനുഷ്യശരീരം
ലഭിച്ചത് കൊ് തീര്‍ച്ചയായും നമ്മള്‍ ശരീരത്തെ പരിപാലിക്കണം. കൃഷ്ണാവബോധത്തില്‍
ശരീരത്തെ നേരാം വണ്ണം പരിപാലിക്കേ എന്ന് ഒരിക്കലും പറയുന്നില്ല. എന്നാല്‍ അതിര്
കവിഞ്ഞ ഒരു പരിരക്ഷക്കായി ശ്രമിക്കരുത് എന്ന് മാത്രം.
യസ്യാത്മ ബുദ്ധി കുണപെ ത്രിധാതുകെ
സ്വധീഃ കളത്രാദിഷു ഭൗമ
ഇജ്യതേ
യത് തീര്‍ത്ഥ ബുദ്ധിഃ
സലിലേ ന കര്‍ഹിചിജ്ജ്
ജ്ഞാഷേ്വഭിജ്ഞേഷു സ ഏവ
ഗോ ഖരഃ (ഭാഗ. ..)
ജ്ഞാനേഷു അഭിജ്ഞേഷു.
ദേവഹൂതി കപിലദേവനോട് ചോദിക്കുന്നതിനു കാരണം കപിലദേവന്‍ അഭിജ്ഞ ആയതു കൊാണ്.
അദ്ദേഹത്തിനറിയാം എങ്ങിനെയാണ് മുക്തിപദത്തില്‍ അമ്മയെ എത്തിക്കേതെന്ന്.
അപ്പോള്‍ ഇതിലൊന്നും
താത്പര്യം കാണിക്കാത്ത മനുഷ്യര്‍ വെറും മൃഗത്തിന് സമമാണ്. ഇവിടെ ഇൗ ക്ഷേത്രത്തില്‍
പട്ടികളും പൂച്ചകളും മറ്റും വരുമെന്ന് നമുക്ക് പ്രതീക്ഷിച്ചുകൂടാ. ഇത്തരം ആത്മീയ
കാര്യങ്ങളില്‍ അഭിനിവേശം കാണിക്കാത്തവരെ മനുഷ്യഗണത്തില്‍ പെടുത്താന്‍
പറ്റുന്നതല്ല.
നമുക്ക് വേദഗ്രന്ഥങ്ങളു്.
വേദഗ്രന്ഥങ്ങളുടെ സത്തയാണ് ശ്രീമദ് ഭാഗവതം. നിഗമകല്‍പതരോര്‍ ഗളിതം ഫലം (ഭാഗ. ..)
നിഗമ എന്നാല്‍ വേദങ്ങള്‍ എന്നര്‍ത്ഥം. അതിനെ ഒരു വൃക്ഷവുമായി ഉപമിച്ചിരിക്കുന്നു.
നിഗമകല്‍പതരു കല്‍പതരു എന്ന് പറഞ്ഞാല്‍ കല്‍പവൃക്ഷം. വേദങ്ങളില്‍ നിന്ന് നമുക്ക്
എല്ലാ തരം അറിവും, വിദ്യയും
പ്രാപ്തമാക്കാം. ആയതിനാല്‍ കല്‍പതരുവാണത്. മരങ്ങളില്‍ ധാരാളം പഴങ്ങള്‍ കാണാം.
എന്നാല്‍ മരത്തില്‍ തന്നെ നിന്ന് പഴുത്ത ഫലത്തിന് മാധുര്യം കൂടുതലാണ.് ശ്രീമദ്
ഭാഗവതം വളരെയേറെ പഴുത്ത നില്‍ക്കുന്ന ഒരു ഫലമാണ്. നിഗമ കല്‍പതരോര്‍ ഗളിതം ഫലം
ശുകമുഖാദ് (ഭാഗ. ..) ഏവര്‍ക്കും അറിയാവുന്ന കാര്യമാണ് ഒരു പഴം തത്ത രുചിച്ചാല്‍
അതിന് ഏറെ മാധുര്യം കാണുമെന്ന്. ശുകദേവഗോസ്വാമി
ശുക എന്നാല്‍ തത്ത. അദ്ദേഹം സംസാരിക്കുന്നു.
ശുകമുഖാദ് അമൃത ദ്രവ
സംയുതം പിബത ഭാഗവതം രസമാലയം. എന്നാല്‍ ജനങ്ങള്‍ക്ക് ഇതിലൊന്നും താത്പര്യമില്ല. ഇൗ
വേദഗ്രന്ഥങ്ങള്‍ ഉടലെടുത്ത നമ്മുടെ ഭാരതത്തില്‍ അനേകശതം മുനിമാരുടെയും, മഹാത്മാക്കളുടെയും ജനാടായ ഇവിടെ ജനങ്ങള്‍ക്ക്
ഇതൊന്നും പ്രഥമ പരിഗണനയില്‍ പോലും ഇല്ലെന്നുള്ളത് അത്യന്തം ദുഃഖാകുലമായ ഒരു
അവസ്ഥയാണ്. അവര്‍ക്ക് താത്പര്യം മറ്റു പലതിലുമാണ്. ഭാഗവതത്തിലല്ല. അതാണ്
ഇന്ത്യയുടെ നിര്‍ഭാഗ്യം.
എന്നാല്‍ ഇതില്‍
താത്പര്യം പ്രകടിപ്പിക്കുന്ന ഒരാള്‍ അതീവഭാഗ്യവനാണെന്ന് പറയാം. കാരണം ഇത് അവവര്‍ഗവര്‍ദ്ധനം
ആണ്. വിജ്ഞാനത്തിനായി ഗുരുവിനെ സമീപിക്കണം. തദ് വിദ്ധി പ്രണിപാതേന പരിപ്രശ്നേന
സേവയാ (ഭ.ഗീ. .) തദ് വിജ്ഞാനാര്‍ത്ഥം സ ഗുരും എവാഭിഗച്ഛേത് (മുണ്ഡക ഉപനിഷത്ത് ..)
ഇതാണ് നിര്‍ദ്ദേശം. ഏതൊരുവന്‍ ഉത്തമമായ കാര്യം അറിയാന്‍ താത്പര്യം
കാണിക്കുന്നുവോ അവന് തീര്‍ച്ചയായും ആനന്ദം ലഭിക്കും. അതുപോലെ ഗുരുമുഖത്തു
നിന്നും കാര്യങ്ങള്‍ വളരെ ശ്രദ്ധയോടെ കേള്‍ക്കുമ്പോള്‍ ഗുരുവിനും സന്തോഷം
ലഭിക്കുമാറാകുന്നു. അമ്മയുടെ താത്പര്യം കിട്ട് കപിലദേവന്‍ അത്യധികമായി
ആനന്ദിക്കുകയാണ്. ആയതിനാല്‍ അമ്മക്ക് നന്ദി പറയുകയാണ് അദ്ദേഹം. കാരണം അവര്‍
ആദ്ധ്യാത്മികതയില്‍ താത്പര്യം പ്രകടിപ്പിക്കുന്നതുകൊ്.
ആത്മവതാം എന്ന് പറഞ്ഞാല്‍
ഭഗവദ്സാക്ഷാത്കാരം അറിഞ്ഞ ജീവാത്മാക്കള്‍ എന്നാണര്‍ത്ഥം. എങ്കില്‍ മാത്രമെ ശ്രേയ
ഉത്തമം എന്താണെന്ന് അനേ്വഷിക്കാനുള്ള ത്വര ഉാവുകയുള്ളൂ. എല്ലാവര്‍ക്കും, ഉടനടി ആനന്ദം പ്രദാനം ചെയ്യുന്ന വിഷയങ്ങളിലാണ്
വാഞ്ഛ. കഴിക്കാന്‍ കൊള്ളുന്നവയോ, അല്ലാത്തവയോ
എന്ന വേര്‍തിരിവില്ലാതെ നാവിന് രുചികരമായി തോന്നുന്ന താണെങ്കില്‍ ഉടനെ കഴിക്കണം.
പട്ടികളെപ്പോലെയൊക്കെക്കശ്ല പന്നികള്‍ക്ക് ഏറ്റവും രുചികരമായ ഭക്ഷണം അമേധ്യമാണ്.
ഇന്ത്യക്കാര്‍ക്ക് ഇത് സുപരിചിതമാണ്. മലവിസര്‍ജ്ജനത്തിന് പോകുമ്പോഴേ കാണാം
പന്നികള്‍ കാത്തുനില്‍ക്കുന്നത്. ഇവയെപ്പോലെ നമ്മള്‍ മനുഷ്യരും എന്തും കഴിക്കാം
എന്ന ഒരു സ്ഥിതി വിശേഷത്തില്‍ എത്തി നില്‍ക്കുകയാണ്. യാതൊരു വിവേചനവുമില്ലാതെ.
കാരണം അവര്‍ക്ക് തപസ്യ എന്നത് എന്താണെന്നറിയില്ല. ആത്മസാക്ഷാത്കാരം.
ചൈനത്യമഹാപ്രഭു ഇത് വളരെ എളുപ്പമാക്കിത്തീര്‍ത്തിരിക്കുന്നു. ചേതോദര്‍പ്പണമാര്‍ജനം
ഭവമഹാഭാവാഗ്നി നിര്‍വാപനം (ശിക്ഷാഷ്ടകം) അല്പസമയം ചിലവഴിച്ച് ഭഗവാന്റെ നാമം
ജപിക്കുക. അല്പം തപസ്യ. എന്നാല്‍ നാം അതിന് തയ്യാറാവുന്നില്ല. ഭഗവാന് നമ്മളെ
എങ്ങിനെയെങ്കിലും മുക്തിമാര്‍ഗത്തില്‍ കൊുവരാനാണ് ആഗ്രഹം. അതിനദ്ദേഹം വളരെ
സുഗമമായ വഴി കാട്ടിത്തന്നിരിക്കുന്നു. ഹരേ കൃഷ്ണ മന്ത്രം ജപിക്കുക. ഹരേര്‍ നാമ
ഹരേര്‍ നാമ ഹരേര്‍ നാമൈവ കേവലം (ആദിലീല .) നാമ്നാം അകാരി ബഹുദാ നിജസര്‍വ്വശകതിസ്
തത്രാപിതാ നിയമിത സ്മരണേ ന കാലാ. ഇൗ നാമം ജപിക്കാന്‍ പ്രതേ്യക
നിയമങ്ങളൊന്നുമില്ല. നിയമിത സ്മരണേ ന കാലാ പറ്റിയ ഏത് സമയത്തും ജപിച്ച് പൂര്‍ണത
കൈവരുത്താം. പരം വിജയതേ ശ്രീകൃഷ്ണ സങ്കീര്‍ത്തനം. ഇത്രമാത്രം ചെറിയൊരു
ബുദ്ധിമുട്ട് സഹിക്കാന്‍ നമുക്ക് താത്പര്യമില്ല. ഇൗ കലിയുഗത്തിന്റെ മാലിന്യങ്ങളില്‍
അകപ്പെട്ടതുമൂലം നമുക്ക് ഹരേകൃഷ്ണമന്ത്രത്തോട് ആകര്‍ഷണം തോന്നുന്നില്ല.
ആയതിനാല്‍ കപിലദേവനെപ്പോലുള്ള മഹാത്മാക്കള്‍ ഭഗവദ്സേവയില്‍ അല്‍പ്പമെങ്കിലും താത്പര്യമുള്ള ജീവാത്മാക്കളെ കുമുട്ടുമ്പോള്‍ ഏറെ സന്തോഷിക്കുകയും അവര്‍ക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നു. കാരണം സാധാരണയായി ജനങ്ങള്‍ക്ക് ഇതിലൊന്നും വലിയ ആകര്‍ഷകത്വം അനുഭവപ്പെടുന്നില്ല. ഇവിടെ കപിലദേവന്‍ തന്റെ ഹൃദയത്തില്‍ അമ്മയ്ക്കു നന്ദി പറയുകയാണ്. കാരണം അമ്മയുടെ താത്പര്യം അത്രയ്ക്കു്. സാധാരണക്കാര്‍ ഉന്നയിക്കാത്ത തരം ചോദ്യങ്ങളാണ് മാതാവില്‍ നിന്നും അദ്ദേഹം ശ്രവിക്കുന്നത്. ഇത്തരം സംസര്‍ഗത്തിലൂടെ ഭഗവദ് കഥകള്‍ ഏറെ രുചിയുള്ളതാവുന്നു. ആത്മവതാം സതാം ഗതി ഭക്തരുടെ വഴി ഇതാണ്. ശേഷം അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കുകയാണ്. ഭഗവാന്റെ അവതാരമാണ് കപിലമുനി. ജനാ അതിസുന്ദരനായ കപിലദേവന്‍ മാതാവിന്റെ താത്പര്യം മനസ്സിലാക്കിയപ്പോള്‍ വീും അതീവസുന്ദരനായ പോലെ കാണപ്പെട്ടു. ശോഭിതാനനാ. അതു പോലെ ഭഗവാന്‍ കൃഷ്ണനും ഭക്തന്റെ സേവാമനോഭാവം കാണുമ്പോള്‍ കൂടുതല്‍ ആകര്‍ഷണീയനാവുന്നു. ഭക്തന്‍ അവന്റെ ആത്മാവും ശരീരവും, ഭഗവാന്റെ വിഗ്രഹത്തെ ഉടയാട അണിയിക്കുന്നതിലോ, ഭഗവാന് നിവേദ്യം കൊടുക്കുന്നതിലോ, ഭഗവാന് പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നതിലോ ഒക്കെ ഏര്‍പ്പെടുത്തുമ്പോള്‍ അദ്ദേഹം അതീവസന്തുഷ്ടനാവുന്നു. അദ്ദേഹത്തന്റെ സന്തോഷം നിങ്ങളില്‍ ചൊരിയപ്പെടുമ്പോള്‍ നിങ്ങളുടെ ജീവിതത്തിന് പരിപൂര്‍ണത കൈവരുന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .
Comments
Post a Comment