ഈ ലോകത്തിൽ രണ്ടുകക്ഷികൾ തമ്മിലുളള വ്യക്തിപരവും സാമഹികവുമായ സന്ധിസംഭാഷണങ്ങളിൽ കണ്ടുവരുന്ന രാഷ്ട്രീയം, നയതന്ത്രം, വഞ്ചിക്കാനുള്ള പ്രവണത തുടങ്ങിയവയെല്ലാം തന്നെ ഉന്നതഗ്രഹങ്ങളിലും ഉളളതായി ഈ ശ്ലോകത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നു. ദേവന്മാർ അമൃത് ഉത്പാദിപ്പിക്കാനുള്ള നിർദേശവുമായാണ് ബലിമഹാരാജാവിനെ സമീപിച്ചത്. ദേവന്മാർ ഇപ്പോൾത്തന്നെ അതീവദുർബലരാണെന്നും, അതിനാൽ അമൃത് ഉത്പാദിപ്പിക്കപ്പെട്ടാലുടനെ അവരിൽനിന്ന് അത് തട്ടിയെടുത്ത് സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കാമെന്നും ചിന്തിച്ച ദൈത്യർ, അസുരന്മാർ, അപ്പോൾത്തന്നെ ആ നിർദേശം അംഗീകരിച്ചു. ദേവന്മാർക്കും തീർച്ചയായും സമാനമായ ലക്ഷ്യമായിരുന്നു. ദേവന്മാർ തൻ്റെ ഭക്തരാകയാൽ പരമദിവ്യോത്തമപുരുഷനായ ഭഗവാൻ വിഷ്ണു അവരുടെ ഭാഗത്താണെന്നതും, അസുരന്മാരാകട്ടെ വിഷ്‌ണുഭഗവാനെ ഗൗനിക്കുന്നതേയില്ല എന്നതുമായിരുന്നു ഏകവ്യത്യാസം. പ്രപഞ്ചത്തിലുടനീളം രണ്ടു കക്ഷികളുണ്ട് - വിഷ്ണുഭഗവാൻ്റെ, അഥവാ ഈശ്വരാവബോധമുളളവരുടെ കക്ഷിയും, ഈശ്വരവിശ്വാസമില്ലാത്തവരുടെ കക്ഷിയും. ഈശ്വര രഹിതരുടെ കക്ഷി ഒരിക്കലും സന്തോഷമുളളവർ, അഥവാ വിജയികളാകുന്നില്ല, അതേസമയം ഈശ്വരാവബോധമുള്ളവരുടെ കക്ഷി സദാ സന്തോഷമുള്ളവരും വിജയികളുമാകുന്നു.
(ശ്രീമദ് ഭാഗവതം 8/6/31/ഭാവാർത്ഥം )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ 🙏
ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .