Home

Saturday, January 11, 2025

കൃഷ്ണ‌ാവബോധമുള്ള ജീവിതത്തിന്റെ പരിപൂർണത



 ചേതസാ സർവകർമാണി മയി സംന്യസ്യ മത്പരഃ 


ബുദ്ധിയോഗമുപാശ്രിത്യ മച്ചിത്തഃ സതതം ഭവ



വിവർത്തനം


 സകല കർമ്മങ്ങളിലും എന്നെ ആശ്രയിക്കു; എന്നിട്ട് എന്റെ സംരക്ഷണത്തിൽ സദാ പ്രവർത്തിക്കുക. അങ്ങനെയുള്ള ഭക്തിയുതസേവനത്തിൽ, എന്നെപ്പറ്റിയുള്ള പൂർണ്ണമായ ബോധവും ഉണ്ടായിരിക്കണം.


ഭാവാർത്ഥം: കൃഷ്ണണാവബോധത്തോടുകൂടി കർമ്മംചെയ്യുന്നവൻ ലോകത്തിൻ്റെ യജമാനനെന്ന നിലയിലല്ല കർമ്മം ചെയ്യുന്നത്. ഒരു സേവകനെപ്പോലെ, പരമപുരുഷൻ്റെ നിർദ്ദേശത്തിന് പൂർണ്ണമായും വിധേയനായിട്ടാണ് പ്രവർത്തിക്കേണ്ടത്. ഒരാശ്രിതന് വ്യക്തിസ്വാതന്ത്ര്യമില്ല. യജമാനൻ്റെ ആജ്ഞയനുസരിച്ചേ അയാൾ പ്രവർത്തിക്കാവൂ. അങ്ങനെ പരമയജമാനനുവേണ്ടി കർമ്മം ചെയ്യുന്ന ഒരാശ്രിതനെ ലാഭനഷ്ടങ്ങൾ ബാധിക്കുകയില്ല. യജമാനൻ്റെ ആജ്ഞപ്രകാരം അയാൾ തൻന്റെ കടമ വിശ്വസ്ത‌തയോടെ നിർവ്വഹിക്കുന്നു എന്നുമാത്രം. ഇവിടെ ഒരു ചോദ്യം വരാം, "അർജുനൻ കൃഷ്‌ണൻ്റെ ആജ്ഞയനുസരിച്ച് പ്രവർത്തിക്കുന്നു വെന്നുവെയ്ക്കുക. കൃഷ്‌ണൻ അരികിലില്ലാത്ത നിലയിൽ ഞാനെന്തുചെയ്യും?"ഭഗവദ്ഗീതയിൽ കൃഷ്‌ണൻ ഉപദേശിച്ചിട്ടുള്ളതനുസരിച്ചായാലും കൃഷ്ണ‌ണൻ്റെ പ്രാതിനിധ്യമുള്ള മറ്റൊരാളുടെ നിർദ്ദേശപ്രകാരമായാലും, ചെയ്യുന്ന കർമ്മത്തിൻ്റെ ഫലം ഒന്നുതന്നെയായിരിക്കും. മത്പരഃ  എന്ന പദം വളരെ അർത്ഥവത്താണ്. ഈ ശ്ലോകത്തിൽ  കൃഷ്ണ‌പ്രീതിക്കുവേണ്ടി കൃഷ്‌ണാവബോധത്തോടെയുള്ള പ്രവർത്തനം മാത്രമാണ് മനുഷ്യൻ്റെ ജീവിതോദ്ദേശ്യമെന്ന് അത് സൂചിപ്പിക്കുന്നു. അങ്ങനെ പ്രവർത്തിക്കുമ്പോൾ കൃഷ്‌ണനെക്കുറിച്ച് മാത്രം ഓർക്കേണ്ടതുമാണ്. ഈയൊരു പ്രവൃത്തി നിറവേറ്റാൻ കൃഷ്ണൻ എന്നെ നിയോഗിച്ചതാണ്. അപ്രകാരം പ്രവർത്തിക്കുമ്പോൾ ഒരാൾ സ്വാഭാവികമായും കൃഷ്‌ണനെ ഓർത്തുപോകും. ഇതാണ് തികഞ്ഞ കൃഷ്ണ‌ാവ ബോധം. തന്നിഷ്ടപ്രകാരം എന്തെങ്കിലും ചെയ്തിട്ട് അതിന്റെ ഫലം ഭഗവാന് സമർപ്പിച്ചതുകൊണ്ടായില്ല. അത്തരം കർമ്മങ്ങൾ കൃഷണാവബോധാനുസൃതമായ ഭക്തിയുതസേവനത്തിൽപ്പെടുന്നതല്ല. കൃഷ്ണന്റെ നിർദ്ദേശപ്രകാരം തന്നെയാവണം പ്രവൃത്തി. സുപ്രധാനമായ ഒരു കാര്യമാണിത്. കൃഷ്‌ണൻ്റെ ആ നിർദ്ദേശം ശിഷ്യപരമ്പരയിൽപ്പെട്ട വിശ്വാസ്യനായ ഒരു ആചാര്യനിലൂടെയാണെത്തുക. അതിനാൽ ആദ്ധ്യാത്മികാചാര്യൻ്റെ കല്‌പനയനുസരിക്കേണ്ടത് ജീവിതത്തിലെ മുഖ്യമായൊരു കടമയാണ്. വിശ്വാസ്യനായ ഒരു ആദ്ധ്യാത്മികഗുരുവിനെ ലഭിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശാനുസാരം പ്രവർത്തിക്കുകയും ചെയ്താൽ കൃഷ്ണ‌ാവബോധമുള്ള ജീവിതത്തിന്റെ പരിപൂർണ്ണ തയിലെത്തുമെന്നതുറപ്പാണ്.


(ശ്രീമദ് ഭഗവദ്ഗീത 18/57 )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ 

രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ശുദ്ധ ഭക്തി വാട്സ്ആപ്പ് ഗ്രൂപ്പ്