Home

Monday, February 15, 2021

വസന്ത പഞ്ചമി - (സരസ്വതീദേവിയുടെ ആവിർഭാവ ദിനം)


വസന്ത പഞ്ചമി

(സരസ്വതീദേവിയുടെ ആവിർഭാവ ദിനം)


🍁🍁🍁🍁🍁🍁🍁


മാഘമാസത്തിലെ കറുത്ത വാവിന് ശേഷം വരുന്ന അഞ്ചാം നാൾ ആണ് വസന്തപഞ്ചമിയായി ആഘോഷിക്കുന്നത്‌.ഇത് വസന്തത്തിന് ആരംഭം കുറിക്കുന്ന ദിവസമായി  കരുതപ്പെടുന്നു കേരളത്തിൽ നവരാത്രിക്ക് വിദ്യാരംഭം കുറിക്കുന്നതിന് സമാനമായി  . ചില കാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ ഏറ്റവും നല്ല ദിനമായി വസന്തപഞ്ചമി കണക്കാക്കുന്നു. ബ്രഹ്മദേവന്റെ മുഖത്തുനിന്നും സരസ്വതീദേവി ആവിർഭവിച്ചത് മാഘമാസത്തിലെ ശുക്ലപക്ഷപഞ്ചമി നാളിലായിരുന്നു(മാഘമാസത്തിലെ അഞ്ചാം ദിനം) എന്ന് വിശ്വസിക്കപ്പെടുന്നു. മാഘമാസം അതീവ വൈശിഷ്ട്യമാർന്ന പുണ്യമാസമാണ്. മാഘം(മകരം-കുംഭം), വൈശാഖം (മേടം-ഇടവം), കാർത്തിക(തുലാം-വൃശ്ചികം) എന്നിവയ്ക്ക് പുരാണങ്ങൾ‍ വളരെയധികം പ്രാധാന്യം കല്പിച്ചിട്ടുണ്ട്. സകല ഐശ്വര്യത്തെയും സൂചിപ്പിക്കുന്നതിനാൽ ശ്രീ പഞ്ചമി എന്നും ഈ ദിനം അറിയപ്പെടുന്നു. ഇന്നേ ദിവസം സരസ്വതീദേവിയെ പൂജിക്കുന്നത് ഏറെ ഐശ്വര്യപ്രദമാണ്. വസന്ത പഞ്ചമി ദിനത്തിൽ ദേവിക്ക് ഐശ്വര്യത്തിന്റെ പ്രതീകമായ മഞ്ഞനിറത്തിലുള്ള പൂക്കളും വസ്ത്രങ്ങളും മധുരപലഹാരങ്ങളും സമർപ്പിക്കുന്നതാണ് രീതി. വസന്തത്തിന്റെ വർണ്ണമായി മഞ്ഞ കരുതപ്പെടുന്നു. ഐശ്വര്യത്തിന്റേയും, ശുഭപ്രതീക്ഷകളുടേയും, പ്രകാശത്തിന്റേയും ഊർജ്ജത്തിന്റേയും നിറമാണു മഞ്ഞ.ഹോളി ആഘോഷത്തിന് തുടക്കം കുറിക്കുന്നതും ഈ സമയമാണ്. വിദ്യാദായകയായ ദേവിക്ക് മുന്നിൽ പഠനോപകരണങ്ങൾ വച്ച് പൂജിക്കുന്നതും അന്നേദിവസം പതിവാണ്.


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment