Home

Monday, February 15, 2021

വസന്ത പഞ്ചമി



വസന്ത പഞ്ചമി


🍁🍁🍁🍁🍁🍁🍁


      മാഘമാസത്തിലെ കറുത്ത വാവിന് ശേഷം വരുന്ന അഞ്ചാം ദിവസം വസന്തപഞ്ചമി എന്നറിയപ്പെടുന്നു. വസന്ത കാലത്തിൻറെ ആരംഭമായി ഈ ദിവസം കണക്കാക്കപ്പെടുന്നു വസന്തകാലത്തിന്റെ  ആഗമനത്തെ സ്വാഗതം ചെയ്യാനായി വിവിധ വർണ്ണത്തിലുള്ള പുഷ്പങ്ങൾ , പ്രത്യേകിച്ചും മഞ്ഞനിറത്തിലുള്ള പുഷ്പങ്ങളും പുതുതായിട്ടുണ്ടായ തളിരിലകളും , ധാന്യങ്ങൾ മുളപ്പിച്ചുണ്ടാക്കിയിട്ടുള്ള കുരുന്ന് സസ്യങ്ങളും ഭഗവാന് സമർപ്പിക്കുന്നു. ഇന്നേദിവസം വൃന്ദാവനത്തിലെ ക്ഷേത്രങ്ങളിൽ  വൃന്ദാവനേശ്വരനായ ശ്രീകൃഷ്ണനെയും വൃന്ദാവനേശ്വരിയായ രാധാറാണിയേയും പീത വർണ്ണത്തിലുള്ള ഉടയാടകൾ അണിയിച്ച് അലങ്കരിക്കുന്നു. മഞ്ഞ നിറത്തിലുള്ള പുഷ്പങ്ങൾ കൊണ്ട് എല്ലായിടവും മനോഹരമായി അലങ്കരിക്കുന്നു . ശ്രീ രാധാകൃഷ്ണൻമാർക്ക് മഞ്ഞനിറത്തിലുള്ള പുഷ്പ മാല്യങ്ങളും ആഭരണങ്ങളും അണിയിക്കുകയും ദേഹമാകെ മഞ്ഞൾ പൂശി അലങ്കരിക്കുകയും ചെയ്യുന്നു.


  ഈ ഉത്സവത്തിന്റെ ഭാവം ഉൾക്കൊണ്ടുകൊണ്ട് ഭക്തന്മാരും മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ അണിയുന്നു .കുങ്കുമപ്പൂവ് മുതലായ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് മഞ്ഞനിറത്തിലുള്ള മധുരപലഹാരങ്ങൾ ഭഗവാന് നിവേദിക്കുന്നു. പരസ്പരം പുഷ്പദളങ്ങൾ എറിഞ്ഞും വർണ്ണ പൊടികൾ  പൂശിയും വ്രജേന്ദ്രനന്ദനായ ശ്രീകൃഷ്ണനും ശ്രീമതി രാധാറാണിയും ഗോപികമാരും ഗോപൻമാരും ആഘോഷിച്ചിരുന്ന അതീന്ദ്രിയ ഉത്സവമായ ഹോളി , ഇന്നേദിവസം ആരംഭിച്ച് 40 ദിവസങ്ങളോളം വൃന്ദാവനത്തിലെ പലയിടങ്ങളിലും ആഘോഷിക്കപ്പെടുന്നു.കൃഷ്ണ ഭഗവാൻ തന്റെ ആഹ്ലാദിനി ശക്തിയായ രാധാറാണിയോടും ഗോപികമാരോടുമൊപ്പം ഗോവർധത്തിലെ ചന്ദ്ര സരോവരത്തിൽ , ഈ ഭൗതിക ലോകത്തിലെ കോടിക്കണക്കിന് വർഷങ്ങൾക്ക് തുല്യമായ ബ്രഹ്മാവിന്റെ ഒരു രാത്രിയോളം നീണ്ടുനിന്ന രാസക്രീഡയാൽ ഈ മഹിതലത്തെ ധന്യമാക്കിയതും മംഗളകരമായ ഈ വസന്തപഞ്ചമിയുടെ നിശീഥിനിയിൽ ആയിരുന്നു .


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment