Home

Tuesday, March 16, 2021

നിമായ് തീർത്ഥാടകനായ ബ്രാഹ്മണനെ അനുഗ്രഹിക്കുന്നു.


 

ഒരിക്കൽ, തീർത്ഥാടകനായ ഒരു ബ്രാഹ്മണൻ, ജഗന്നാഥ മിശ്രയുടെ അതിഥിയായി അവിടെ ആഗതനായി. അദ്ദേഹം ഭഗവാന് ഭക്ഷണം നിവേദിക്കുന്ന സമയം നിമായ് അവിടെയെത്തി ആ ഭക്ഷണം കഴിച്ചു. നിവേദിക്കുന്നതിനു മുമ്പ് കുഞ്ഞ് ഭക്ഷിച്ചതിനാൽ ആ ബ്രാഹ്മണൻ വീണ്ടും ഭക്ഷണം തയ്യാറാക്കി. എന്നാൽ വീണ്ടും നിവേദ്യം സമർപ്പിക്കുന്നതിനു മുമ്പായി കുഞ്ഞ് അവിടെ പ്രത്യക്ഷപ്പെട്ട്, ഭക്ഷണം കൈക്കലാക്കി. പലയാവർത്തി ഇതുതന്നെ സംഭവിച്ചപ്പോൾ നിമായിയെ ഉറക്കിക്കിടത്തി, മുറി പൂട്ടിയിട്ടു. പാതിരാത്രിയായപ്പോൾ ഭവനത്തിലെ മുഴുവൻ അംഗങ്ങളും ഗാഢ നിദ്രയിലാണ്ട സമയത്ത് ബ്രാഹ്മണൻ പ്രത്യേകമായി തയ്യാറാക്കിയ ഭക്ഷണം ഭഗവദ്മൂർത്തിക്ക് സമർപ്പിച്ചു. എന്നാൽ, നിമായ് തീർത്ഥാടകന്റെ മുന്നിൽ ആവിർഭവിക്കുകയും, മുമ്പത്തെ അതേ രീതിയിൽ ബ്രാഹ്മണന്റെ നിവേദ്യ പദാർത്ഥങ്ങൾ ഭക്ഷിക്കുകയും ചെയ്തു. അത്യധികം ആകുലചിത്തനായ ബ്രാഹ്മണൻ വിലപിക്കുവാൻ തുടങ്ങി. എന്നാൽ സകലരും ഗാഢ നിദ്രയിലായതിനാൽ ആരും ബ്രാഹ്മണവിലാപം ശ്രവിച്ചില്ല. ആ സമയം നിമായ് ഭഗവദ് രൂപത്തിൽ ആ ബ്രാഹ്മണന്റെ മുന്നിൽ പ്രത്യക്ഷപ്പെടുകയും, താൻ സ്വയം കൃഷ്ണനാണെന്ന യാഥാർത്ഥ്യം വെളി പ്പെടുത്തുകയും ചെയ്തു. ഈ സംഭവം മറ്റുളളവരെ അറിയിക്കുന്നതിൽ നിന്നും ബ്രാഹ്മണനെ വിലക്കിയതിനുശേഷം നിമായ് തന്റെ മാതാവിന്റെ അടുക്കലേക്ക് മടങ്ങിപ്പോയി.


( ശ്രീമദ് ഭാഗവതം / അവതാരിക)


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


No comments:

Post a Comment