Home

Tuesday, March 23, 2021

നവദ്വീപ് ധാം മഹാത്മ്യം


 

നവദ്വീപ് ധാം മഹാത്മ്യം


 

നവദ്വീപ് ധാം മഹാത്മ്യം


 

കേശവകാശ്മീരിയുമായുള്ള കൂടിക്കാഴ്ച




 കേശവകാശ്മീരിയുമായുള്ള കൂടിക്കാഴ്ച


🍁🍁🍁🍁🍁🍁🍁🍁🍁


   ശാസ്ത്രസംവാദത്തിനായി ‘കേശവ കാശ്മീരി' എന്ന ഒരു കാശ്മീരി പണ്ഡിതൻ അക്കാലത്ത് നവദ്വീപിൽ ആഗതനായി. കാശ്മീർ പണ്ഡിതൻ ശാസ്തങ്ങളിൽ അത്യധികം പ്രാഗല്ഭ്യമുള്ള വിദ്വാനായിരുന്നു. കൂടാതെ, ഭാരതത്തിലെ സർവകലാശാലകളും സന്ദർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വരവ്. അന്തിമമായി, നവദ്വീപ പണ്ഡിതരുമായി സംവാദത്തിലേർപ്പെടാനാണ് കാശ്മീരി പണ്ഡിതൻ അവിടെയെത്തിയത്. നവദ്വീപിലെ പണ്ഡിതന്മാർ കാശ്മീരി പണ്ഡിതനുമായി വാദപ്രതിവാദത്തിൽ ഏർപ്പെടാൻ നിമായ് പണ്ഡിതനെ (ശ്രീ ചൈതന്യ മഹാപ്രഭു വിനെ) തിരഞ്ഞെടുത്തു. എന്തെന്നാൽ, ഒരുപക്ഷേ ഏതെങ്കിലും വിധേന, വെറുമൊരു ബാലനായ നിമായ് പരാജയപ്പെട്ടാൽ, പണ്ഡിതനുമായി വാദ പതിവാദം നടത്താൻ ഒരവസരം കൂടി ലഭിക്കും എന്ന് അവർ ചിന്തിച്ചു. എന്നാൽ, കാശ്മീരി പണ്ഡിതനാണ് പരാജയപ്പെടുന്നതെങ്കിൽ അവർ അത്യധികം ശ്ലാഘിക്കപ്പെടും. എന്തെന്നാൽ, നവദ്വീപിലെ ഒരു ബാലൻ, ഭാരതമൊട്ടുക്കും പ്രശസ്തനായ ഒരു പ്രഗല്ഭ പണ്ഡിതനെ പരാജയപ്പെടുത്തിയെന്ന് ജനങ്ങൾ വിളംബരം ചെയ്യും. ഗംഗാതീരത്തുകൂടി അലസ ഗമനം നടത്തുകയായിരുന്ന നിമായ് പണ്ഡിതൻ കേശവ കാശ്മീരിയെ കണ്ടുമുട്ടി. ഗംഗയെ പ്രകീർത്തിച്ചുകൊണ്ട് ഒരു സംസ്കൃത ശ്ലോകം രചിക്കുവാൻ കാശ്മീരി പണ്ഡിതനോട് നിമായ് ആവശ്യപ്പെട്ടു. നിമിഷങ്ങൾക്കുളളിൽ പണ്ഡിതൻ തന്റെ കഴിവും, അഗാധ പാണ്ഡിത്യവും വെളിവാക്കുമാറ് ഒരു കൊടുങ്കാറ്റ് കണക്കെ നൂറ് ശ്ലോകങ്ങൾ ഉരുവിട്ടു. നിമായ് പണ്ഡിതൻ ഉടൻതന്നെ തെറ്റൊന്നും കൂടാതെ എല്ലാ ശ്ലോകങ്ങളും അതേപടി ഹൃദിസ്ഥമാക്കി. എന്നിട്ട് 64-ാം ശ്ലോകം ഉദ്ധരി ച്ചുകൊണ്ട്, അതിലെ സാഹിത്യപരവും അലങ്കാര ശാസ്ത്രപരവുമായ ചില കുറവുകൾ ചൂണ്ടിക്കാട്ടി. എന്നുമാത്രമല്ല, പണ്ഡിതന്റെ ‘ഭവാനിഭർതുഃ' എന്ന പദപ്രയോഗത്തെ ചോദ്യം ചെയ്യുകയും, ഈ പദപ്രയോഗം അതിരേകമായിപ്പോയി എന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ‘ഭവാനി' യെന്നാൽ ശിവപത്നി എന്നർത്ഥം. മറ്റാർക്കാണ് ദേവിയുടെ പതിയാകുവാനാവുക? നിമായ് ഇത്തരത്തിലുള്ള നിരവധി വൈരുദ്ധ്യങ്ങൾ ചൂണ്ടി ക്കാണിച്ചപ്പോൾ കാശ്മീരി പണ്ഡിതൻ അത്ഭുതസ്തബ്ധനായി. മഹാ പണ്ഡിതനായ ഒരാളുടെ സാഹിത്യ രചനയിലെ വ്യാകരണത്തെറ്റുകൾ കണ്ടെത്താൻ, അവഗാഹ വ്യാകരണജ്ഞാനമുള്ള ഒരു വ്യക്തിയാലേ സാധ്യമാകൂ എന്നതിനാൽ കാശ്മീരി പണ്ഡിതൻ വിസ്മിതനായി. ഒരു പൊതു സമ്മേളനത്തിനു മുമ്പുതന്നെ, ആരാണ് വലിയ പണ്ഡിതൻ എന്ന തർക്കം സമാപ്തമായെങ്കിലും, ഈ വാർത്ത നവദ്വീപാകെ കാട്ടുതീ പോലെ പടർന്നു. വിദ്യാദേവതയായ സരസ്വതീ ദേവിയുടെ ആജ്ഞ സ്വപ്നത്തിൽ ലഭിച്ച കേശവ കാശ്മീരി, മഹാപ്രഭുവിന് സ്വയം സമർപ്പിക്കുകയും, അങ്ങനെ അദ്ദേഹത്തിന്റെ ശിഷ്യനായിത്തീരുകയും ചെയ്തു.



( ശ്രീമദ് ഭാഗവതം / അവതാരിക )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆