Home

Saturday, January 29, 2022

മത്സ്യാവതാരം


പരമദിവ്യോത്തമപുരുഷനായ ഭഗവാൻ സ്വാംശമായും (അദ്ദേഹത്തിന്റെ വ്യക്തിപരമായ വിസ്തരണങ്ങൾ), വിഭിന്നാംശമായും (ജീവസത്തകളെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വിസ്തരണങ്ങൾ) വിസ്തരിക്കുന്നു. ഭഗവദ്ഗീത(48)യിൽ പ്രസ്താവിച്ചിട്ടുള്ളതു പോലെ, പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം: പരമദിവ്യോത്തമപുരുഷനായ ഭഗവാൻ ഈ ലോകത്തിൽ സാധുക്കളെ, അഥവാ ഭക്തന്മാരെ സംരക്ഷിക്കുന്നതിനും ദുഷ്കൃതികളെ അഥവാ അഭക്തരെ നിഗ്രഹിക്കുന്നതിനും അവതരിക്കുന്നു. അദ്ദേഹം ഇറങ്ങി വരുന്നത് പ്രത്യേകിച്ചും ഗോക്കളുടെയും, ബ്രാഹ്മണരുടെയും, ദേവന്മാരുടെയും, ഭക്തന്മാരുടെയും, വൈദിക ധർമങ്ങളുടെയും സംരക്ഷണത്തിനായാണ്. അപ്രകാരം അദ്ദേഹം വിവിധ രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നു . ചിലപ്പോൾ ഒരു മത്സ്യമായും, ചിലപ്പോൾ ഒരു വരാഹമായും, ചിലപ്പോൾ നരസിംഹദേവനായും, ചിലപ്പോൾ വാമനദേവനായും മറ്റും - പക്ഷേ ഏതു രൂപത്തിൽ, അഥവാ അവതാരത്തിൽ ആയാലും, ഭൗതികപ്രകൃതിയുടെ ത്രിഗുണങ്ങളുടെ അന്തരീക്ഷത്തിലാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നതെങ്കിലും, അദ്ദേഹം ബാധിതനല്ല. അദ്ദേഹത്തിന്റെ പരമമായ നിയന്ത്രണശക്തിയുടെ അടയാളമാണിത്. അദ്ദേഹം ഭൗതികാന്തരീക്ഷത്തിലേക്ക് വരുന്നെങ്കിലും, മായയ്ക്ക് അദ്ദേഹത്തെ സ്പർശിക്കാൻ കഴിയില്ല. അതുകൊണ്ട് ഭൗതിക ഗുണങ്ങളൊന്നും ഒരളവിലും അദ്ദേഹത്തിൽ ചുമത്തപ്പെടാനാകില്ല.


കഴിഞ്ഞ കൽപ്പത്തിന്റെ അന്ത്യത്തിൽ ഒരിക്കൽ പ്രളയകാലത്ത് ഹയഗ്രീവനെന്ന ഒരസുരൻ ബ്രഹ്മാവിൽ നിന്ന് വേദങ്ങൾ അപഹരിച്ചു കൊണ്ടു പോകാനാഗ്രഹിച്ചു. അതിനാൽ പരമദിവ്യോത്തമപുരുഷനായ ഭഗവാൻ, സ്വായംഭുവ മനുവിന്റെ ഭരണകാലത്തിന്റെ ആരംഭത്തിൽ ഒരു മത്സ്യമായി അവതരിച്ച് വേദങ്ങളെ സംരക്ഷിച്ചു. ചാക്ഷുഷ മനുവിന്റെ കാലത്ത് സത്യവ്രതനെന്നു പേരുള്ള മഹാപുണ്യവാനായ ഒരു ഭരണാധിപനുണ്ടായിരുന്നു. അദ്ദേഹത്തെ രക്ഷിക്കുന്നതിനു വേണ്ടി ഭഗവാൻ രണ്ടാമതും മത്സ്യാവതാരമെടുത്തു. സത്യവ്രത രാജാവ് പിന്നീട് ശ്രാദ്ധദേവനെന്ന പേരിൽ സൂര്യദേവന്റെ പുത്രനായി ജനിച്ചു. പരമദിവ്യോത്തമപുരുഷനായ ഭഗവാനാൽ അദ്ദേഹം മനുവായി സ്ഥാപിതനായി.


പരമദിവ്യോത്തമപുരുഷനായ ഭഗവാന്റെ അനുഗ്രഹം നേടുന്നതിന് സത്യവ്രതരാജാവ് ജലം മാത്രം പാനം ചെയ്തുകൊണ്ടുള്ള തപസ്സനുഷ്ഠിച്ചു. ഇങ്ങനെ തപസ്സനുഷ്ഠിക്കുന്നതിനിടയിൽ ഒരിക്കൽ കൃതമാലാ നദിയുടെ തീരത്തു വെച്ച് കൈക്കുമ്പിളിൽ ജലം കോരിയെടുത്ത് തർപ്പണം നടത്തുമ്പോൾ അദ്ദേഹം ആ ജലത്തിൽ തീരെ ചെറിയ ഒരു മത്സ്യത്തെ കണ്ടു. തന്നെ സുരക്ഷിതമായ ഒരു സ്ഥലത്താക്കി സംരക്ഷിക്കണമെന്ന് മത്സ്യം രാജാവിനോടാവശ്യപ്പെട്ടു. ആ ചെറിയ മത്സ്യം പരമദിവ്യോത്തമപുരുഷനായ ഭഗവാനാണെന്ന് അറിയില്ലായിരുന്നെങ്കിലും രാജാവെന്നനിലയിൽ ആ മത്സ്യത്തെ ജലം നിറയ്ക്കുന്ന ഒരു കൂജയിൽ സൂക്ഷിച്ചു. ആ മത്സ്യം പരമദിവ്യോത്തമപുരുഷനായ ഭഗവാനായിരുന്നതിനാൽ അദ്ദേഹത്തിന് സത്യവ്രത രാജാവിനെ തന്റെ ശക്തി കാണിക്കണമായിരുന്നു. അപ്രകാരം മത്സ്യം ആ കൂജയിലൊതുങ്ങാത്ത വിധം തന്റെ ശരീരം തൽക്ഷണം വികസിപ്പിച്ചു. രാജാവ് അപ്പോൾ മത്സ്യത്തെ വലിയൊരു കിണറ്റിലിട്ടു, പക്ഷേ ആ കിണറും മത്സ്യത്തിന് തീരെ ചെറുതായിരുന്നു. രാജാവ് അപ്പോൾ മ ത്സ്യത്തെ ഒരു തടാകത്തിലിട്ടെങ്കിലും തടാകവും മതിയാകാതായി. അവസാനം രാജാവ് മത്സ്യത്തെ ഒരു സമുദ്രത്തിലിട്ടു, പക്ഷേ മത്സ്യത്തെ ഉൾക്കൊളളാൻ സമുദ്രത്തിനും സാധിച്ചില്ല. അതോടെ ആ മത്സ്യം പരമദിവ്യാത്തമപുരുഷനായ ഭഗവാനല്ലാതെ മറ്റാരുമല്ലെന്ന് രാജാവിന് മനസ്സിലാവുകയും, ഭഗവാന്റെ മത്സ്യാവതാരത്തെക്കുറിച്ച് വിവരിക്കാൻ രാജാവ് അദ്ദേഹത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു. രാജാവിൽ സംപ്രീതനായ ദിവ്യോത്തമപുരുഷൻ ഭഗവാൻ, അടുത്ത ഒരു വാരത്തിനുളളിൽ പ്രപഞ്ചത്തിൽ പ്രളയമുണ്ടാകുമെന്നും, അപ്പോൾ മത്സ്യാവതാരം വാരത്തിനുള്ളിൽ പ്രപഞ്ചത്തിലുടനീളം ഒരു സംഹാരപ്രളയമുണ്ടാകുമെന്നും അപ്പോൾ മത്സ്യാവതാരം രാജാവിനെ ഋഷികളോടും, സസ്യങ്ങളോടും, വിത്തുകളോടും, മറ്റ് ജീവസത്തകളോടും കൂടി തന്റെ കൊമ്പിനോടു ചേർത്ത് ബന്ധിക്കുന്ന ഒരു വഞ്ചിയിൽ കയറ്റി രക്ഷിക്കുമെന്നും രാജാവിനെ അറിയിച്ചു. ഇത് പറഞ്ഞതിനു ശേഷം ഭഗവാൻ അന്തർധാനം ചെയ്തു. സത്യവ്രത രാജാവ് പരമോന്നതനായ ഭഗവാന് സാദരപ്രണാമങ്ങളർപ്പിക്കുകയും അദ്ദേഹത്തെ ധ്യാനിക്കുന്നത് തുടരുകയും ചെയ്തു. യഥാസമയം പ്രളയം ഉണ്ടാവുകയും അപ്പോൾ ഒരു വഞ്ചി തന്റെ അടുത്തേക്കു വരുന്നത് രാജാവ് കാണുകയും ചെയ്തു. പണ്ഡിതന്മാരായ ബ്രാഹ്മണർക്കും വിശുദ്ധ വ്യക്തികൾക്കുമൊപ്പം വഞ്ചിയിൽ കയറിയ രാജാവ് പരമദിവ്യോത്തമപുരുഷനായ ഭഗവാനെ ആരാധിക്കുവാൻ പ്രാർത്ഥനകളർപ്പിച്ചു. പരമോന്നതനായ ഭഗവാൻ എല്ലാവരുടെ യും ഹൃദയത്തിൽ സ്ഥിതി ചെയ്യുന്നുണ്ട്. അപ്രകാരം അദ്ദേഹം സത്യവ്രത മഹാരാജാവിനും മഹർഷിമാർക്കും ഹൃദയാന്തർഭാഗത്ത് നിന്ന് വൈദികജ്ഞാനം ഉപദേശിച്ചു. സത്യവ്രത രാജാവ് അദ്ദേഹത്തിന്റെ അടുത്ത ജന്മത്തിൽ ഭഗവദ്ഗീതയിൽ പരാമർശിച്ചിട്ടുളള വൈവസ്വത മനുവായി ജന്മ മെടുത്തു. വിവസ്വാൻ മനവേ പാഹ: സൂര്യദേവൻ ഭഗവദ്ഗീതാശാസ്ത്രം അദ്ദേഹത്തിന്റെ പുത്രൻ മനുവിന് ഉപദേശിച്ചു. വിവസ്വാന്റെ പുത്രനായതിനാൽ ഈ മനു വൈവസ്വത മനുവെന്ന് അറിയപ്പെടുന്നു.


( ശ്രീമദ് ഭാഗവതം / സ്കന്ധം 8. അധ്യായം 24  സംഗ്രഹം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


Tuesday, January 25, 2022

ആത്യന്തിക ലക്ഷ്യം കൃഷ്ണനാണ്

 




ശരീര സങ്കൽപങ്ങളിൽ നിന്ന് പൂർണമായി മുക്തനായ പൃഥു മഹാരാജാവിന്, കൃഷ്ണഭഗവാൻ സകലരുടെയം ഹൃദയത്തിൽ പരമാത്മ ഭാവത്തിൽ വസിക്കുന്നുണ്ടെന്ന് സ്വയം സാക്ഷാത്കരിക്കാൻ സാധിച്ചു. അപ്രകാരം അദ്ദേഹത്തിന്റെ നിർദേശങ്ങൾ ലഭ്യമായ പൃഥു യോഗ - ജ്ഞാന മാർഗങ്ങളെല്ലാം ഉപേക്ഷിച്ചു. ഭക്തിയുതസേവനമാണ് ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് തറപ്പിച്ച് സാക്ഷാത്കരിക്കാൻ കഴിഞ്ഞതിനാലും, യോഗികളും ജ്ഞാനികളും കൃഷ്ണകഥകളിലേക്ക് (കൃഷ്ണനെക്കുറിച്ചുളള വർണനകൾ ) ആകർഷിക്കപ്പെട്ടില്ലെങ്കിൽ അസ്തിത്വം സംബന്ധിച്ച അവരുടെ മിത്ഥ്യാബോധം ദൂരീകരിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയതിനാലും അദ്ദേഹത്തിന് യോഗ - ജ്ഞാനങ്ങളുടെ പരിപൂർണതയിൽ താൽപര്യം പോലും ഇല്ലാതായി.


( ശ്രീമദ്‌ ഭാഗവതം 4/23/12/വിവർത്തനം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆



ആത്യന്തിക ലക്ഷ്യം കൃഷ്ണനാണ്



ആത്യന്തിക മായ അഭയസ്ഥാനമാണ് കൃഷ്ണൻ. സ്വരക്ഷയ്ക്കുവേണ്ടിയും ക്ലേശമോചനത്തിനുവേണ്ടിയും ഏവരും കൃഷ്ണനെ ആശ്രയിച്ചേത്തീരൂ. നാം സ്വയംരക്ഷ തേടുന്നത് ജീവശക്തിയിലായിരിക്കണം. സർവ്വോത്കൃഷ്ടനായ ജീവസത്തയാണ് കൃഷ്ണൻ. അദ്ദേഹം നമ്മുടെ തലമുറയ്ക്ക് ഉദ്ഭവസ്ഥാനവും പരമപിതാവുമായിരിക്കെ അതിലുമുപരി മറ്റാരുണ്ട് നമുക്ക് സുഹൃത്തായിട്ട്? അദ്ദേഹത്തേക്കാൾ മികച്ച ഗുണകാംക്ഷിയാവാൻ ആർക്കും കഴിയില്ല. സൃഷ്ടിയുടെ ആദിമോത്പത്തിസ്ഥാനവും പ്രളയത്തിന് ശേഷമുള്ള ആത്യന്തിക വിശ്രമവും കൃഷ്ണനിൽത്തന്നെ; അതിനാൽ സർവ്വകാരണങ്ങൾക്കും ശാശ്വതമായ കാരണം കൃഷ്ണൻ തന്നെ.


(ഭഗവദ്ഗീത 9/18/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


Sunday, January 23, 2022

ഗോപാല ഭട്ട ഗോസ്വാമി



ശ്രീ ചൈതന്യ മഹാപ്രഭുവുമായുള്ള ബാല്യകാല കൂടിക്കാഴ്ച


അവതരണം/ വിവർത്തനം - ശുദ്ധഭക്തി വൃന്ദം



ഭാരതത്തിലുടനീളം ഉള്ള ക്ഷേത്രങ്ങളിൽ വച്ച് ഏറ്റവും വലിയ കൃഷ്ണ ക്ഷേത്രം തെക്ക് ശ്രീരംഗത്തിലാണ്. അവിടെ കൃഷ്ണനെ വളരെ ഭക്തിയോടെ നാരായണ രൂപത്തിൽ ആരാധിക്കുന്നു. തീർഥാടകർ പലപ്പോഴും നൂറുകണക്കിന് മൈലുകളോളം സഞ്ചരിച്ച് രംഗനാഥ സ്വാമി എന്ന് വിളിക്കപ്പെടുന്ന ഈ മനോഹരമായ ശയിക്കുന്ന ഭഗവത് വിഗ്രഹത്തെ ഒരു നോക്ക് കാണാനായി മാത്രം വരും. ഈ പുണ്യനഗരത്തിൽ, അഞ്ച് നൂറ്റാണ്ടുകൾക്ക് മുമ്പ്, മൂന്ന് പണ്ഡിതരായ ബ്രാഹ്മണ സഹോദരന്മാർ താമസിച്ചിരുന്നു. അതിലൊരാളായിരുന്നു വെങ്കട ഭട്ടർ. അദ്ദേഹത്തിൻ്റ മകനായിരുന്നു ഗോപാൽ ഭട്ട ഗോസ്വാമി എന്ന നാമത്തിൽ പിന്നീട് അറിയപ്പെട്ട ഗോപാല ഭട്ടർ. മുഴുവൻ കുടുംബവും ഭഗവാന്റെ സേവകരായിരുന്നു.


ഗോപാൽ ഭട്ടിന് ഏഴ് വയസ്സുള്ളപ്പോൾ, ശ്രീ ചൈതന്യ മഹാപ്രഭു ശ്രീരംഗം സന്ദർശിക്കുകയും മഴക്കാലത്തിന്റെ നാല് മാസങ്ങളിൽ (ചതുർ മാസം) അവിടെ താമസിക്കുകയും ചെയ്തു. മൂന്ന് സഹോദരന്മാരുമായി ശ്രീ ചൈതന്യ മഹാപ്രഭു വേദഗ്രന്ഥങ്ങൾ ചർച്ച ചെയ്യുകയും നിരവധി ദിവസങ്ങൾ കുട്ടിയായ ഗോപാൽ ഭട്ടിനെ സേവിക്കാൻ അനുവദിക്കുകയും ചെയ്തു.  ചൈതന്യ മഹാപ്രഭു സഹോദരങ്ങളോട് വിശദീകരിച്ചു, "നിങ്ങളുടെ ലക്ഷ്മി- നാരായണ ആരാധന, ഉത്തമവും ഭക്തി സാന്ദ്രമാണെങ്കിലും, രാധ-കൃഷ്ണ ആരാധന ഇതിലും വിശിഷ്ടമാണ്. വ്രജത്തിലെ ഗോപികളാണ് ഏറ്റവും മികച്ച ഉദാഹരണം. ഗോപികമാരുടെ കൃഷ്ണസ്നേഹം വളരെ തീവ്രവും മധുരമുള്ളതും സമ്പൂർണ്ണവുമാണ്, അത് മറ്റെല്ലാ ആരാധനകൾക്കും അതീതമാണ്, അതിനെ മറ്റൊന്നിനോടും താരതമ്യപ്പെടുത്താനാവില്ല."കൃഷ്ണൻ തന്നെയാണെന്ന് ശ്രീ ചൈതന്യ മഹാപ്രഭു  മറ്റാരുമല്ല മനസ്സിലാക്കിയ അവർ സന്തോഷത്തോടെ കൃഷ്ണാരാരാധന ചെയ്യുവാൻ തുടങ്ങി അത് അവരുടെ ആത്മീയ മുന്നേറ്റം വർദ്ധിപ്പിച്ചു. ഭഗവാൻ വിടവാങ്ങേണ്ട സമയം വന്നപ്പോൾ, യുവ ഗോപാൽ ഭട്ട വളരെ ദയനീയമായി കരഞ്ഞു, അവനെ സമാധാനിപ്പിക്കാൻ കുറച്ച് ദിവസങ്ങൾ കൂടെ ഭഗവാൻ കരുണയോടെ തുടർന്നു.


താമസിയാതെ, ഗോപാൽ ഭട്ട് ഒരു സ്വപ്നം കണ്ടു, അതിൽ ചൈതന്യ മഹാപ്രഭു കൃഷ്ണനായി തന്റെ രൂപം വെളിപ്പെടുത്തി. മഹാപ്രഭു കുട്ടിയോട് പറഞ്ഞു, "വീട്ടിൽ ഇരുന്ന്, നിങ്ങളുടെ മാതാപിതാക്കളെ നോക്കൂ. അവർ ഈ ലോകത്ത് നിന്ന് പോകുമ്പോൾ, വൃന്ദാവനത്തിൽ പോയി രൂപ സനാതൻ ഗോസ്വാമികളെ സഹായിക്കുക." ഗോപാൽ ഭട്ട ഈ ഉത്തരവ് തന്റെ ജീവിത ലക്ഷ്യമാക്കി.


വിദ്യാഭ്യാസം


ചെറുപ്പത്തിൽ ഗോപാൽ ഭട്ടർ അമ്മാവൻ പ്രബോധാനന്ദ സരസ്വതിയുടെ കീഴിൽ പഠിച്ചു, അദ്ദേഹം വളരെ വിദ്വാനായ ആത്മീയ അധ്യാപകനായിരുന്നു. വേദാന്തം, കാവ്യസമ്പ്രദായം, സംസ്കൃത വ്യാകരണം എന്നിവയെക്കുറിച്ച് ഗോപാൽ ഭട്ട അദ്ദേഹത്തിൽ നിന്ന് നന്നായി പഠിച്ചു. ഈ വിഷയങ്ങളിൽ പാണ്ഡിത്യം നേടിയ അദ്ദേഹത്തിന്റെ പ്രശസ്തി എല്ലായിടവും വ്യാപിച്ചു. മുപ്പതാമത്തെ വയസ്സിൽ, അദ്ദേഹത്തിന് മാതാപിതാക്കളെ നഷ്ടപ്പെട്ടു. ശ്രീ ചൈതന്യയുടെ നിർദ്ദേശപ്രകാരം അദ്ദേഹം വൃന്ദാവനത്തിലേക്ക് പോയി.


വൃന്ദാവനത്തിലെ ദിനങ്ങൾ


വൃന്ദാവനത്തിൽ, ഗോപാൽ ഭട്ട ഗോസ്വാമി  ഒരു ഭിക്ഷുവിനെ പോലെ ഭക്ഷണം യാചിക്കുകയും സുഖസൗകര്യങ്ങൾ ഇല്ലാതെ ജീവിക്കുകയും ചെയ്തു.നിരവധി സുപ്രധാന ഗ്രന്ഥങ്ങളുടെ രചനയിൽ അദ്ദേഹം രൂപ ഗോസ്വാമിയേയും സനാതനഗോസ്വാമിയേയും  സഹായിച്ചു. ദക്ഷിണേന്ത്യയിലെ ചൈതന്യ ഭഗവാന്റെ ലീലകൾ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം ഭക്തർക്ക് വളരെയധികം സന്തോഷം നൽകി.


അതേസമയം, ഭഗവാൻ ചൈതന്യർ തന്റെ ആസ്ഥാനമായ ജഗന്നാഥപുരിയിൽ താമസിച്ചു. ഗോപാൽ ഭട്ടരുടെ ഭക്തിഗുണങ്ങളെയും പരിത്യാഗത്തെയും അഭിനന്ദിച്ചുകൊണ്ട് രൂപ ഗോസ്വാമിയിൽ നിന്നും സനാതനഗോസ്വാമിയിൽനിന്നും അദ്ദേഹത്തിന് കത്തുകൾ ലഭിച്ചു. അവിടുന്ന് വളരെ സന്തുഷ്ടനായി, അദ്ദേഹം ഉപയോഗിച്ച ഒരു മരപലകയും ഉത്തരീയവും ഉപഹാരമായി  ഗോപാൽ ഭട്ട ഗോസ്വാമി ക്ക് ഉടൻ കൊടുത്തയച്ചു. ഗോപാൽ ഭട്ടരാകട്ടെ തന്റെ ജീവിതകാലം മുഴുവൻ ഈ പവിത്ര വസ്തുക്കളെ ആരാധിച്ചു.


പന്ത്രണ്ട് ദിവ്യ ശിലകൾ


ഒരിക്കൽ ഗോപാൽ ഭട്ട ഗോസ്വാമി ഭാരതം കടന്ന് നേപ്പാളിലെ ഗണ്ഡകി നദിയിലേക്ക് കാൽനടയായി ദീർഘവും പ്രയാസകരവുമായ യാത്ര നടത്തി. അവിടെ ആയിരിക്കുമ്പോൾ,പന്ത്രണ്ട് ദിവ്യ ശിലകൾ അദ്ദേഹത്തിന്റെ കൈവശം വന്നു. അവരെ പൂജിക്കാനുള്ള ഉദ്ദേശ്യത്തോടെ അദ്ദേഹം വൃന്ദാവനത്തിലേക്ക് കൊണ്ടു പോയി. അവയുടെ പ്രത്യേക അടയാളങ്ങളാൽ ഈ അസാധാരണമായ ശിലകൾ കൃഷ്ണന്റെ ഒരു പ്രത്യേക അവതാരമായി തിരിച്ചറിയാൻ കഴിയും. ഉദാഹരണത്തിന്, ഒരു നൃസിംഹ-ശിലയ്ക്ക് ധാരാളം പല്ലുകളുള്ള വായ വിടരുന്നതായി കാണപ്പെടും. വൃന്ദാവനത്തിൽ തിരിച്ചെത്തിയപ്പോൾ, ഗോപാൽ ഭട്ടർക്ക് , വിനയത്താൽ, താൻ ശിലകളെ ആരാധിക്കാൻ യോഗ്യനല്ലെന്ന് തോന്നി. അതിനാൽ അദ്ദേഹം നേപ്പാളിലേക്ക് മടങ്ങാനും അവരെ ഗണ്ഡകി നദിയിലേക്ക് തിരികെ മടക്കാനും തീരുമാനിച്ചു.


ആ പുണ്യനദിയുടെ തെളിഞ്ഞ വെള്ളത്തിലേക്ക് നീങ്ങിക്കൊണ്ട്, ഗോപാൽ ഭട്ട വീണ്ടും ഉചിതമായ മന്ത്രങ്ങൾ ജപിക്കുകയും ശിലകൾ വെള്ളത്തിലേക്ക് മോചിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ ശിലകൾ അദ്ദേഹത്തിന്റെ കൈകളിലേക്ക് തിരികെ ചാടി. അദ്ദേഹം വീണ്ടും വീണ്ടും ശ്രമിച്ചു, പക്ഷേ ഓരോ തവണയും ശിലകൾ തന്റെ സഹവാസം ഉപേക്ഷിക്കാൻ വിസമ്മതിക്കുന്നതുപോലെ തിരികെ കൈകളിലേക്ക് ചാടി. ഈ ശിലകൾ സൂക്ഷിക്കുകയും ആരാധിക്കുകയും ചെയ്യണമെന്നത് കൃഷ്ണന്റെ ആഗ്രഹമാണെന്ന് അദ്ദേഹം വ്യക്തമായി മനസ്സിലാക്കി, അന്നുമുതൽ അദ്ദേഹം അവരെ ഒരു സഞ്ചിയിൽ തൂക്കി കഴുത്തിലിട്ടു.


ഭഗവാൻ രാധ രമണൻ്റെ  ആവിർഭാവം


ഏതാനും വർഷങ്ങൾക്ക് ശേഷം, ഒരു ധനികനായ വ്യാപാരി ഗോപാൽ ഭട്ടിന് ഭഗവാന്റെ ആരാധനയിൽ ഉപയോഗിക്കാനായി ശ്രേഷ്ഠമായ വസ്ത്രങ്ങളും ആഭരണങ്ങളും സമ്മാനമായി നൽകി. ഗോപാൽ ഭട്ട സന്തോഷത്തോടെ സ്വീകരിച്ചെങ്കിലും അതേ സമയം നിരാശ തോന്നി.ഒരു സാധാരണ വിഗ്രഹത്തെ പോലെ അലങ്കരിക്കാൻ അദ്ദേഹത്തിന്റെ ശിലകൾ അനുയോജ്യമല്ല എന്നതാണ് പ്രശ്നം. എല്ലാത്തിനുമുപരി, ഒരു വിഗ്രഹത്തിന് സാധാരണയായി തിരു മുഖവും,  കൈകളും കാലുകളും ഉള്ള തിരുവുടലുണ്ട്. അതേ ദിവസം തന്നെ, ഗോപാൽ ഭട്ട ഗോസ്വാമി ആ വിലയേറിയ വസ്തുക്കൾ തന്റെ ശിലകൾക്ക് മുന്നിൽ വയ്ക്കുകയും മാർഗനിർദേശത്തിനായി അവരോട് പ്രാർത്ഥിക്കുകയും ചെയ്തു.


പിറ്റേന്ന് രാവിലെ അദ്ദേഹം ഒരു അത്ഭുതം കണ്ടെത്തി. അദ്ദേഹത്തെ അതിശയിപ്പിച്ചുകൊണ്ട് ദാമോദര ശില കൃഷ്ണന്റെ അത്ഭുത വിഗ്രഹമായി സ്വയം പരിവർത്തനം ചെയ്തു. ഗോപാൽ ഭട്ടർ ആനന്ദാതിരേകത്താൽ നിലത്ത് വീണു സാഷ്ടാംഗം പ്രണമിച്ചുകൊണ്ട്, നന്ദിയോടെ ഹൃദയംഗമമായ പ്രാർത്ഥനകൾ ചൊരിഞ്ഞു. ഈ അത്ഭുതകരമായ സംഭവം കേട്ട്, എല്ലാ മുതിർന്ന വൈഷ്ണവരും ഗോസ്വാമികളും അവിശ്വസനീയമായ ഈ പരിവർത്തനത്തിന്റെ ഫലങ്ങൾ കാണാൻ ആ സ്ഥലത്തേക്ക് ഓടി വന്നു. ഗോപാൽ ഭട്ട വിഗ്രഹത്തിന് "രാധ രമൺ" എന്ന് പേരിട്ടു, അതായത് "രാധയ്ക്ക് ആനന്ദം നൽകുന്ന കൃഷ്ണൻ".രാധാ രമണന്റെ ആരാധനയ്ക്കായി ശ്രദ്ധേയമായ ഒരു ക്ഷേത്രം നിർമ്മിച്ചു. ഇന്നും ലോകമെമ്പാടുമുള്ള ഭക്തർ രാധാ രമൺ സന്ദർശിച്ച് പ്രാർത്ഥനകൾ നടത്തുകയും അത്ഭുതകരമായ രൂപത്തിൽ വിസ്മയിക്കുകയും ചെയ്യുന്നു. ഭഗവാന് പന്ത്രണ്ട് ഇഞ്ച് മാത്രം ഉയരമുണ്ട്, ഇടതുവശത്തുള്ള ഒരു ചെറിയ വെള്ളി കിരീടം രാധാ റാണിയെ പ്രതിനിധീകരിക്കുന്നു. 


ഗോപാൽ ഭട്ട ഗോസ്വാമി വൈഷ്ണവ സമ്പ്രദായത്തിലെ ഏറ്റവും വിശിഷ്ടരായ അധികാരികളിൽ ഒരാളായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇഹലോകവാസം വെടിഞ്ഞ ശേഷം, അദ്ദേഹത്തിന്റെ വിശുദ്ധ ഭൗതികാവശിഷ്ടങ്ങൾ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട രാധാ രമണന്റെ ക്ഷേത്രത്തിൽ അടക്കം ചെയ്തു.


കൃഷ്ണ-ലീലയിലെ അനംഗ മഞ്ജരിയാണ് ചൈതന്യ ലീലയിൽ ഗോപാല ഭട്ട ഗോസ്വാമിയായി അവതരിച്ചത് . അദ്ദേഹം ഗുണ-മഞ്ജരിയുടെ അവതാരമാണെന്നും പറയപ്പെടുന്നു.(ഗൗഡ ഗണോദ്ദേശദീപിക 184)


ഗോപാല ഭട്ട ഗോസ്വാമി വിജയിക്കട്ടെ!



🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


ഭഗവദ് പ്രസാദം


 

കൃഷ്ണന്റെ കാരുണ്യം


ഉത്തമ ഭാര്യ, നല്ല വീട്, ധാരാളം ഭൂസ്വത്തുക്കൾ, സദ്പുത്രന്മാർ, ആഭിജാത്യമുള്ള കുടുംബബന്ധങ്ങൾ, പ്രതിയോഗികളുടെ മേൽ വിജയം എന്നിവയ്ക്കു പുറമേ, ധർമപ്രവർത്തനങ്ങളിലൂടെ മേന്മയേറിയ ലൗകിക സുഖസൗകര്യങ്ങൾക്കായി ഉന്നതമായ സ്വർഗീയ ലോകങ്ങളിൽ സ്ഥാനം പ്രാപ്തമാകുന്നതും ഭൗതിക ക്ഷേമത്തിൽ ഉൾപ്പെടുന്നു. ഈ സുഖസൗകര്യങ്ങളൊക്കെ ഒരുവന്റെ കഠിന പ്രയത്നത്താലോ, അല്ലെങ്കിൽ നീതിരഹിതമായ മാർഗത്തിലൂടെയോ മാത്രം സ്വായത്തമാക്കുവാൻ സാധ്യമല്ല. അതിന് പരമദിവ്യോത്തമപുരുഷന്റെ  അനുഗ്രഹം കൂടിയേ തീരൂ.  ഒരുവന്റെ സ്വപ്രയത്നത്താൽ ആർജിക്കുന്ന ശ്രീയും ഭഗവദ്കൃപയെ ആശ്രയിച്ചിരിക്കുന്നു. ഭഗവാന്റെ അനുഗ്രഹത്തോടൊപ്പം സ്വപ്രയത്നവും, നിശ്ചയമായും ഈ ഉയർച്ചയ്ക്കു പിന്നിലുണ്ട്. എന്നാൽ ഭഗവാന്റെ അനുഗ്രഹം കൂടാതെ സ്വപ്രയത്നത്താൽ മാത്രം ആർക്കും ഉൽകർഷയുണ്ടാവുകയില്ല.


(ശ്രീമദ് ഭാഗവതം 1/14/9/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆

 

https://chat.whatsapp.com/GJ8jXFWd7PMHAnWkwb3CjF



വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


Saturday, January 22, 2022

ആത്യന്തിക ലക്ഷ്യം കൃഷ്ണനാണ്


കൃഷ്ണനെ ക്കുറിച്ചറിയാത്തവർ വഴിപിഴയ്ക്കുന്നു. അല്ലെങ്കിൽ ഉത്കർഷത്തിലേയ്ക്കുള്ളതെന്ന് കരുതിയിരുന്ന മുന്നേറ്റം ഭാഗികമോ മായികമോ ആയി പരിണമിക്കുന്നു. ദേവന്മാരെ പ്രാപ്യസ്ഥാനങ്ങളാക്കുന്നവരും ഒട്ടേറെയുണ്ട്. അതത് ദേവന്മാർക്കനുയോജ്യങ്ങളായ പൂജാവിധികൾ സനിഷ്കർഷം അനുഷ്ഠിച്ച് ആ ഭക്തന്മാർ ചന്ദ്രലോകം, സൂര്യലോകം, ഇന്ദ്രലോകം, മഹർ ലോകം മുതലായ വെവ്വേറെ ലോകങ്ങളിലെത്തിച്ചേരുന്നു. ആ ലോകങ്ങളെല്ലാം കൃഷ്ണനാൽ സൃഷ്ടിക്കപ്പെട്ടവയാകയാൽ ഒരേ സമയത്തുതന്നെ കൃഷ്ണാംശങ്ങളായും കൃഷ്ണനിൽ നിന്നു ഭിന്നങ്ങളായും പറയാവുന്നതാണ്. കൃഷ്ണശക്തിയുടെ പ്രത്യക്ഷീഭാവമാകയാൽ അവ കൃഷ്ണൻ തന്നെ. എങ്കിലും കൃഷ്ണസാക്ഷാത്കാരത്തിലേയ്ക്ക് അടുപ്പിക്കുന്ന ഓരോ കാൽവെയ്പ്പുകളേ ആകുന്നുള്ളൂ.


ശ്രീമദ് ഭഗവദ്ഗീത 9/18/ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆




വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


ആത്യന്തിക ലക്ഷ്യം കൃഷ്ണനാണ്

 


തത്ത്വശാസ്ത്ര മില്ലെങ്കിൽ മതം വെറും വികാരാവേശമാവും, ചിലപ്പോൾ മതഭ്രാന്തും. മതമില്ലാത്ത മാനസികമായ ഊഹക്കച്ചവടമായി കലാശിക്കും. നിർവ്യാജമായി നിരപേക്ഷതത്ത്വാന്വേഷണം തുടരുന്ന തത്ത്വചിന്തകൾ ഒടുവിൽ കൃഷ്ണാവബോധത്തിലെത്തിച്ചേരുന്നതുകൊണ്ട് ആത്യന്തിക ലക്ഷ്യം കൃഷ്ണൻ തന്നെയാണെന്നു മനസ്സിലാക്കാം. ഭഗവദ്ഗീതയിലും അങ്ങനെ പറഞ്ഞിരിക്കുന്നു. ജീവന് കൃഷ്ണനുമായുള്ള ബന്ധമെന്തെന്ന് ശരിക്കും മനസ്സിലാക്കുന്നതിൽ എത്തിക്കുന്നു. എല്ലാ പ്രക്രിയയും തത്ത്വശാസ്ത്രപരമായ അനുമാനം വളഞ്ഞ വഴിക്ക് കൃഷ്ണാവബോധത്തിൽ എത്തിക്കുമ്പോൾ നേർവഴി കൃഷ്ണാവബോധം സംബന്ധിച്ച എല്ലാറ്റിനോടും നേരിട്ട് ബന്ധപ്പെടുന്നു. ഇവയിൽ കൃഷ്ണാവബോധത്തിലേയ്ക്കുള്ള നേർവഴിയാണുത്തമം. കാരണം, അതിന് തത്ത്വശാസ്ത്രപരമായ പ്രക്രിയയിലൂടെ ഇന്ദ്രിയശുദ്ധീകരണം വേണമെന്നില്ല. കൃഷ്ണാവബോധം തന്നെ ഒരു ശുദ്ധീകരണ പ്രക്രിയയാണ്. ഭക്തിപൂർവ്വകമായ സേവനത്തിന്റെ നേരിട്ടുള്ള മാർഗ്ഗത്തിലൂടെ അത് പ്രയാസരഹിതവും അതേസമയം ശ്രേഷ്ഠവും ആകുന്നു.


ശ്രീമദ് ഭഗവദ്ഗീത 3/3 / ഭാവാർത്ഥം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆



വാട്സ്ആപ്പ്

🔆🔆🔆🔆🔆🔆🔆🔆




വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


Friday, January 14, 2022

ഗംഗാനദി ഭൂമിയിലേക്ക് അവതരിച്ച ചരിത്രം


രോഹിതന്റെ പുത്രൻ ഹരിതനും, ഹരിതന്റെ പുത്രൻ ചമ്പാപുരി എന്ന പട്ടണം നിർമിച്ച ചമ്പനുമായിരുന്നു. ചമ്പന്റെ പുത്രൻ സുദേവനും, സുദേ വന്റെ പുത്രൻ വിജയനും, വിജയന്റെ പുത്രൻ ഭരുകനും, ഭരുകന്റെ പുത്രൻ വൃകനുമായിരുന്നു. വൃകന്റെ പുത്രൻ ബാഹുകൻ അദ്ദേഹത്തിന്റെ ശത്രുക്കളാൽ വളരെയധികം പീഢിതനായിരുന്നതിനാൽ ഗൃഹം ഉപേക്ഷിച്ച് പത്നിയുമൊത്ത് വനത്തിലേക്ക് പോയി. അദ്ദേഹം അവിടെ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ പത്നി ഭർത്താവിന്റെ ചിതയിൽ പ്രവേശിച്ച് സതി ആചരിക്കാൻ തയ്യാറായെങ്കിലും, അവൾ ഗർഭിണിയാണെന്നു കണ്ട ഔർവൻ എന്ന മുനി അതു തടഞ്ഞു. ബാഹുകന്റെ ഈ പത്നി ഗർഭിണിയാണെന്നറിഞ്ഞ അവളുടെ സപത്നിമാർ അവൾക്ക് ഭക്ഷണത്തിൽ വിഷം കൊടുത്തങ്കിലും, ഗർഭസ്ഥ ശിശു മരിക്കാതെ വിഷത്തോടു കൂടി ജനിച്ചു. അതിനാൽ അവന് “വിഷത്തോടു കൂടിയവൻ” എന്നർത്ഥമുള്ള സഗരൻ (സ എന്നാൽ 'കൂടി' എന്നും, ഗരം എന്നാൽ “വിഷം” എന്നും അർത്ഥം) എന്ന് നാമകരണം ചെയ്തു. ഔർവ മഹാമുനിയുടെ നിർദേശങ്ങളനുസരിച്ച് സഗര രാജാവ്, യവനന്മാർ, ശകന്മാർ, ഹൈഹയർ, ബർബരന്മാർ തുടങ്ങിയ ഗോത്രങ്ങളെ നവീകരിച്ചു. യുദ്ധത്തിൽ പരാജയപ്പെടുത്തി കീഴടക്കിയെങ്കിലും അദ്ദേഹം അവരെ വധിച്ചില്ല. വീണ്ടും ഔർവ മുനിയുടെ ഉപദേശപ്രകാരം സഗരരാജാവ് അശ്വമേധയജ്ഞങ്ങൾ നടത്തി. പക്ഷേ അത്തരമൊരു യാഗം നടത്താൻ ആവശ്യമായ കുതിരയെ സ്വർഗാധിപതി ഇന്ദ്രൻ മോഷ്ടിച്ചു കൊണ്ടു പോയി. സഗരന് സുമതിയെന്നും, കേശിനിയെന്നും പേരുള്ള രണ്ട് പത്നിമാരുണ്ടായിരുന്നു. കുതിരയെ അന്വേഷിക്കുന്നതിനിടയിൽ സുമതിയുടെ പുത്രന്മാർ ഭൂമിയുടെ ഉപരിതലം ആഴത്തിൽ കുഴിക്കുകയും, വലിയൊരു ചാലായി രൂപാന്തരപ്പെട്ട ഇത് പിന്നീട് സാഗര സമുദ്രമെന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. ഈ അന്വേഷണത്തിനിടയിൽ അവർ മഹാമുനി കപില ദേവനെ കണ്ടുമുട്ടുകയും, അദ്ദേഹമാണ് കുതിരയെ മോഷ്ടച്ചതെന്ന് കരുതുകയും ചെയ്തു. ഈ തെറ്റായ ധാരണ മൂലം കപില മുനിയെ ആ ക്രമിച്ച് അവരെല്ലാം ഭസ്മീകരിക്കപ്പെട്ടു. രാജാവ് സഗരന് രണ്ടാമത്തെ പത്നി കേശിനിയിൽ അസമഞ്ജസൻ എന്നൊരു പുത്രനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പുത്രൻ അംശുമാൻ പിന്നീട് കുതിരയെ അന്വേഷിച്ച് കണ്ടു പിടിക്കുകയും തന്റെ പിതൃക്കളെ മോചിപ്പിക്കുകയും ചെയ്തു. കപിലദേവനെ സമീപിച്ച അംശുമാൻ യാഗാശ്വത്തെയും അടുത്തു തന്നെ ഒരു ചാമ്പൽ കൂനയും കാണുകയുണ്ടായി. അംശുമാൻ കപിലദേവന് പ്രാർത്ഥനകൾ അർപ്പിക്കുകയും, അദ്ദേഹത്തിൽ സംപ്രീതനായ കപിലദേവൻ യാഗാശ്വത്തെ തിരികെ നൽകുകയും ചെയ്തു. യാഗാശ്വത്തെ ലഭിച്ചു കഴിഞ്ഞിട്ടും അംശുമാൻ തന്റെ മുൻപിൽ തന്നെ നിൽക്കവെ, അദ്ദേഹം സ്വന്തം പിതാമഹന്മാരുടെ മോചനത്തിനു വേണ്ടി പ്രാർത്ഥിക്കുകയാണെന്ന് കപില ദേവന് മനസ്സിലായി. അപ്രകാരം അദ്ദേഹം ഗംഗാജലം കൊണ്ട് അവരെ മോചിപ്പിക്കാനുളള ഉപദേശം അംശുമാന് നൽകി. അംശുമാൻ കപിലദേവന് ആദരപ്രണാമങ്ങളർപ്പിച്ച്, അദ്ദേഹത്തെ പ്രദക്ഷിണം ചെയ്ത് യാഗാശ്വത്തെയും കൊണ്ട് അവിടെ നിന്നു പോയി. യജ്ഞം പൂർത്തിയാക്കിയ സഗര രാജാവ് രാജ്യം അംശുമാന് കൈമാറി, ഔർവ മുനിയുടെ ഉപദേശങ്ങൾ പിന്തുടർന്ന് മോക്ഷം പ്രാപിച്ചു.


അംശുമാൻ മഹാരാജാവിന്റെ പുത്രനായിരുന്നു ദിലീപൻ, ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവരാൻ യത്നിച്ചിരുന്ന അദ്ദേഹം അതിൽ വിജയം കണ്ടെത്താൻ കഴിയാതെ മരണമടഞ്ഞു. ദിലീപന്റെ പുത്രൻ ഭഗീരഥൻ ഗംഗയെ ഭൗതികലോകത്തിലേക്ക് കൊണ്ടു വരുന്നതിന് ദൃഢനിശ്ചയമെടുക്കുകയും ഇതിലേക്കായി കഠിന തപസ്സുകൾ അനുഷ്ഠിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ തപസ്സുകളിൽ സംതൃപ്തയായ ഗംഗാ മാതാവ് അദ്ദേഹത്തിന് സ്വയം പ്രത്യക്ഷയാവുകയും, ഒരു വരം നൽകാൻ സന്നദ്ധയാവുകയും ചെയ്തു. ഭഗീരഥൻ തന്റെ പിതാമഹന്മാരുടെ മോചനമാണ് ആവശ്യപ്പെട്ടത്. ഗംഗാ മാതാവ് ഭൂമിയിലേക്കിറങ്ങി വരാമെന്ന് സമ്മതിച്ചെങ്കിലും രണ്ട് വ്യവസ്ഥകൾ വെച്ചു. തന്റെ തരംഗങ്ങളെ നിയന്ത്രിക്കാൻ അനുയോജ്യനായ ഒരു പുരുഷൻ വേണമെന്നതായിരുന്നു ഒന്നാമത്തെ വ്യവസ്ഥ.പാപികളായ എല്ലാ മനുഷ്യരും തന്നിൽ സ്നാനം ചെയ്ത് പാപമുക്തരാകുമെങ്കിലും അവരുടെ പാപപ്രതികരണങ്ങൾ താൻ വഹിക്കുകയില്ലെന്നതായിരുന്നു. രണ്ടാമത്തെ വ്യവസ്ഥ. ഈ രണ്ട് വ്യവസ്ഥകളും പരിഗണിക്കേണ്ട വിഷയങ്ങളായിരുന്നു. ഭഗീരഥൻ ഗംഗാ മാതാവിനോട് ഇങ്ങനെ മറുപടി പറഞ്ഞു: “അവിടുത്തെ പ്രവാഹത്തിന്റെ തരംഗങ്ങളെ സമ്പൂർണമായി നിയന്ത്രിക്കാൻ മഹാദേവന് കഴിവുണ്ട്. അതുപോലെ, പാപികളായ ആളുകൾ ഗംഗയിൽ സ്നാനം ചെയ്യുമ്പോൾ ഉപേക്ഷിച്ചു പോകുന്ന പാപങ്ങൾ, പരിശുദ്ധരായ ഭക്തന്മാർ സ്നാനം ചെയ്യുന്നതോടെ നിഷ്ഫലമായിക്കൊള്ളും. അതിനു ശേഷം ഭഗീരഥൻ, ക്ഷിപ്രപ്രസാദിയായതിനാൽ ആശുതോഷനെന്നു നാമമുളള മഹാദേവനെ പ്രസാദിപ്പിക്കുന്നതിന് തപസ്സനുഷ്ഠിച്ചു. ഗംഗയുടെ പ്രവാഹ ശക്തി നിയന്ത്രിക്കണമെന്ന ഭഗീരഥന്റെ പദ്ധതി മഹാദേവൻ അംഗീകരിച്ചു. ഈ വിധത്തിൽ ഗംഗാജലത്തിന്റെ സ്പർശം കൊണ്ട് മാത്രം ഭഗീരഥന്റെ പിതാമഹന്മാർ മോചിതരാവുകയും സ്വർഗീയ ലോകങ്ങളിലേക്ക് പോകാൻ അനുവദിക്കപ്പെടുകയും ചെയ്തു.


( ശ്രീമദ് ഭാഗവതം / സ്കന്ധം 9. അധ്യായം 08 &9 സംഗ്രഹം )


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆



ഹരേ കൃഷ്ണ ഹരേ കൃഷ്ണ

കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഹരേ രാമ ഹരേ രാമ

രാമ രാമ ഹരേ ഹരേ


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆



ഹരേ കൃഷ്ണ 🙏


ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .



ടെലഗ്രാം


🔆🔆🔆🔆🔆🔆🔆🔆


https://t.me/suddhabhaktimalayalam



വെബ്സൈറ്റ്


🔆🔆🔆🔆🔆🔆🔆🔆



https://suddhabhaktimalayalam.com


Tuesday, January 11, 2022

ശ്രീ കൃഷ്ണ (പരമദിവ്യോത്തമപുരുഷൻ)



പാശ്ചാത്യ നാടുകളിൽ കൃഷ്ണൻ പോലെയുള്ള ഗ്രന്ഥങ്ങളുടെ പുറം ചട്ട കാണുമ്പോൾ ആദ്യം ചോദിക്കുന്ന ചോദ്യം ഇതാണ്.

ആരാണു കൃഷ്ണൻ? കൃഷ്ണനോടൊപ്പം കാണുന്ന ഈ പെൺകുട്ടി ആരാണ്? പരംപൊരുളായ പരാമാത്മാവണു കൃഷ്ണൻ എന്നാണു പെട്ടെന്നു പറയാവുന്ന മറുപടി . പരമാത്മാവിന് അഥവാ ഭഗവാനു നൽകുന്ന വിവരണം പൂർണമായും യോജിക്കുന്നത് കൃഷ്ണനാണ് എന്നതു തന്നെ കാരണം. മറെറാരു തരത്തിൽ പറഞ്ഞാൽ സർവ്വാത്മനാ ആകർഷണീയനാണു കൃഷ്ണൻ. സർവംകഷമായ ആകർഷകത്വം എന്ന തത്ത്വത്തിനു ബാഹ്യമായി ഭഗവാൻ എന്ന പദത്തിനു മറെറാരർത്ഥമില്ല. ഒരാൾ സർവ്വാത്മനാ ആകർഷണീയനാകുന്നതെങ്ങനെ? ഒന്നാമതായി ധാരാളം സമ്പത്തുളളവൻ പൊതുവെ ആകർഷണീയനാകും. അതുപോലെ തന്നെ ഏറെ ശക്തനായവനും എല്ലാവർക്കും ഇഷ്ടപ്പെട്ടവനാകും. പ്രശസ്തനായവനിലേയ്ക്ക് ആകർഷിക്കപ്പെടാത്തവരാരുണ്ട്? അതുപോലെ തന്നെ ജ്ഞാനിയും, ഒന്നിനോടും ആസക്തി ഇല്ലാത്തവനും സർവ്വഥാ ആകർഷണീയരാണ്. അതിനാൽ ഇനി പറയുന്ന കാര്യങ്ങളാൽ ഒരുവൻ ആകർഷണീയനാകുമെന്ന് പ്രായോഗികാനുഭവത്തിൽ നിന്നും വ്യക്തം; 1) ധനം 2) അധികാരം 3) യശസ്സ് 4) സൗന്ദര്യം 5) ജ്ഞാനം 6) വൈരാഗ്യം - ഈ ആറു ഐശ്വര്യങ്ങളും സീമാതീതമായ തോതിലുളളവനെയാണ് ഭഗവാൻ എന്നു പറയുന്നത്. ഇതു പരാശരമുനിയുടെ വിവരണമാണ്.

നാം അനേകം സമ്പന്നരെ കണ്ടിട്ടുണ്ട്. അതുപോലെ തന്നെ അനേകം ശക്തന്മാരേയും യശസ്വികളേയും സുന്ദരന്മാരേയും പണ്ഡിതന്മാരേയും ജ്ഞാനികളേയും ഒപ്പം ഭൗതിക നേട്ടങ്ങളിൽ വിരക്തി വന്ന വിരാഗികളേയും കണ്ടിട്ടുണ്ട്. എന്നാൽ മാനവ ചരിത്രത്തിൽ കൃഷ്ണനെപ്പോലെ ഒരേ സമയം തന്നെ സീമാതീതമായ സമ്പത്തും ശക്തിയും യശസ്സും സൗന്ദര്യവും ജ്ഞാനവും വൈരാഗ്യവും കൈവന്നിട്ടുള്ള മറെറാരാളെ നാം കണ്ടിട്ടില്ല. 5000 വർഷങ്ങൾക്കു മുമ്പ് ഈ ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ട ചരിത്ര പുരുഷനാണ് ഭഗവാൻ കൃഷ്ണൻ. ഈ ഭൂമിയിൽ ഒരു സാധാരണ മനുഷ്യനെപ്പോലെ 125 സംവത്സരങ്ങൾ ലീലകളാടിയ അദ്ദേഹത്തിന്റെ സമസ്ത പ്രവർത്തനങ്ങളും അനന്വയങ്ങളായിരുന്നു. പ്രത്യക്ഷപ്പെട്ട നിമിഷം മുതൽ അപ്രത്യക്ഷമായ നിമിഷം വരെയുള്ള അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയും ലോകചരിത്രത്തിൽ തികച്ചും അദ്വീതീയമായിരുന്നു. അതിനാൽ ഭഗവാൻ എന്നു പറഞ്ഞാൽ നാമെന്താണർത്ഥമാക്കുന്നത് എന്നറിയാവുന്നവരൊക്കെ കൃഷ്ണനെ ഭഗവാനായി അംഗീകരിക്കും. ഭഗവാനു തുല്യം ആരുമില്ല. അദ്ദേഹത്തേക്കാൾ മഹാനായും ആരുമില്ല. ഈശ്വരൻ മഹാനാണ് എന്ന പ്രസിദ്ധമായ ചൊല്ലിൻറ പൊരുളിതാണ്.

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com

വിശുദ്ധരായ വ്യക്തികളുടെ അനുഗ്രഹം.

 



ഭൗതികമായി ഒരു മനുഷ്യൻ വളരെ ധനികനാണെങ്കിൽ അവന് മഹത്വമുണ്ടാകില്ല. ആത്മീയമായി ഒരു മനുഷ്യൻ കുടുംബജീവിതത്തോട് അമിതാസക്തി ഉള്ളവനാണെങ്കിൽ അവനും മഹിമയുള്ളവനാകില്ല. പക്ഷെ വിശുദ്ധ വ്യക്തികൾക്ക് ഒരു ദരിദ്രന്റെയോ,ഭൗതികമായ കുടുംബജീവിതത്തോട് ആസക്തി ഉള്ളവന്റെയോ ഭവനം സന്ദർശിക്കാൻ യാതൊരു വൈമനസ്യവുമില്ല. ഇത് സംഭവിക്കുമ്പോൾ വിശുദ്ധ വ്യക്തിക്ക്, അഥവാ സന്യാസിക്ക് പാദങ്ങൾ കഴുകാൻ ജലവും, ഇരിപ്പിടവും, സ്വീകരണത്തിനുള്ള ഇതര സാമഗ്രികളും നൽകുന്ന ഗൃഹനാഥനും അവന്റെ ഭൃത്യരും മഹത്വമാർജിക്കുന്നു. ഒരു വിശുദ്ധ വ്യക്തി തീരെ അപ്രധാനനായ ഒരുവന്റെ ഗൃഹം സന്ദർശിക്കുന്ന പക്ഷം അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ ആ ഗൃഹസ്ഥൻ മഹത്വമുള്ളവനായി തീരുമെന്ന് ചുരുക്കം. അതുകൊണ്ട് വൈദിക സമ്പ്രദായത്തിൽ ഒരു ഗൃഹസ്ഥൻ, ഒരു വിശുദ്ധ വ്യക്തിയുടെ അനുഗ്രഹം ലഭിക്കാൻ അദ്ദേഹത്തെ സ്വന്തം ഗൃഹത്തിലേക്ക് ക്ഷണിക്കുന്നു. ഇന്ത്യയിൽ ഇന്നും ഈ സമ്പ്രദായം നിലവിലുണ്ട്. ആയതിനാൽ വിശുദ്ധ വ്യക്തികൾ എവിടൊക്കെ പോയാലും അവിടെല്ലാം ഗൃഹസ്ഥൻ അവരെ അതിഥികളായി സ്വീകരിക്കുകയും, പകരം അവരിൽ നിന്ന് അതീന്ദ്രിയജ്ഞാനം സ്വീകരിക്കുന്നതിനുള്ള മൂല്യങ്ങളെകുറിച്ച അജ്ഞരായ ഗൃഹസ്ഥരെ അനുഗ്രഹിക്കുന്നതിന് എല്ലായിടത്തും സഞ്ചരിക്കേണ്ടത് ഒരു സന്യാസിയുടെ ധർമ്മമാകുന്നു.



എല്ലാ ഗൃഹസ്ഥരും ധനികരല്ലെന്നും, ആയതിനാൽ ശിഷ്യവൃന്ദങ്ങളുമായെത്തുന്ന സന്യാസിമാർക്ക് ആതിഥ്യമരുളാൻ അവരാൽ ആവത്തില്ലെന്നും വിധിക്കപ്പെട്ടേക്കാം. ഒരു ഗൃഹസ്ഥൻ ഒരു വിശുദ്ധ വ്യക്തിയെ സ്വീകരിക്കുന്ന പക്ഷം അവന്റെ അനുയായികളെയും സ്വീകരിക്കണം. ദുർവാസാവ് മഹർഷി എപ്പോഴും തന്റെ അറുപതിനായിരം ശിഷ്യന്മാരുടെ അകമ്പടിയോടെയാണ് സഞ്ചരിക്കുന്നതെന്നും, അവരെ സ്വീകരിക്കുന്ന തിൽ ചെറിയൊരു പിഴവു പറ്റിയാൽപോലും അദ്ദേഹം കുപിതനാകുമായിരുനെന്നും, ചിലപ്പോൾ അതിഥിയെ ശപിക്കുമായിരുന്നെന്നും ശാസ്ത്രങ്ങളിൽ പറയുന്നു. എല്ലാ ഗൃഹസ്ഥർക്കും അവരുടെ പദവിയോ ധനസ്ഥിതിയോ പരിഗണിക്കാതെ വിശുദ്ധ വ്യക്തികളെ ഭക്തിപൂർവ്വം സ്വീകരിക്കുവാനും, എല്ലായിടത്തും ജലം സുലഭമായതിനാൽ അവർക്ക് പാനം ചെയ്യാൻ കുറഞ്ഞ പക്ഷം ജലമെങ്കിലും നൽകുവാനും കഴിയണമെന്നതാണ് വസ്തുത. ഭവനത്തിലേക്ക് ഓർക്കാപ്പുറത്ത് ഒരഥിതി വന്നാൽ, ഭക്ഷണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ അല്പം ജലമെങ്കിലും നൽകുന്നത് ഇന്ത്യയിൽ ഒരു സമ്പ്രദായമാണ്. ജലമില്ലാതെ വന്നാൽ അവന് ഇരിപ്പിടം -പുൽപ്പായ ആയാലും ധാരാളം -നൽകണം. പുൽപ്പായയുമില്ലെങ്കിൽ തറ വൃത്തിയാക്കിയിട്ട് അതിഥിയോട് ഉപവിഷ്ടനാകാൻ പറയണം. ഒരു ഗൃഹസ്ഥന് അതിനും കഴിയാതെ വന്നാൽ അവൻ കൂപ്പുകൈകളോടെ അതിഥിക്ക് 'സ്വാഗതം ' പറയണം. അതിനും സാധിക്കാതായൽ, അവൻ തന്റെയും കുടുംബത്തിന്റെയും പരിതാപകരമായ അവസ്ഥയിൽ അത്യധികം ഖേദം പ്രകടിപ്പിച്ച് ഭാര്യയെയും കുട്ടികളെയും കൂട്ടി സകുടുംബ പ്രണാമങ്ങൾ അർപ്പിക്കണം. ഈ രീതിയിൽ ഒരുവന് ഏത് അതിഥിയെയും സംതൃപ്തനാക്കാൻ സാധിക്കും, അഥിതി സന്യാസിയോ രാജാവോ ആണെങ്കിലും.


(ശ്രീമദ് ഭാഗവതം, 4.22.10, ഭാവാർത്ഥം ).


🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


ഹരേ കൃഷ്ണ 🙏

ഇതുപോലെയുള്ള ആത്മീയ വിഷയങ്ങൾ വായിക്കുവാനായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക അതിനു ശേഷം താഴെക്കാണുന്ന ലിങ്ക് പിൻതുടരുക .


ടെലഗ്രാം

🔆🔆🔆🔆🔆🔆🔆🔆

https://t.me/suddhabhaktimalayalam


വെബ്സൈറ്റ്

🔆🔆🔆🔆🔆🔆🔆🔆


https://suddhabhaktimalayalam.com