കൃഷ്ണനിൽ നിന്നാരംഭിക്കുന്ന ശിഷ്യ പരമ്പരയിലൂടെ കൈവന്ന ഭഗവദ്ഗീത യഥാരൂപം മാത്രം വായിക്കുക
ഗീത വേദങ്ങളെപ്പോലെ വിശിഷ്ടമാണ്; അപൗരുഷേയമാണ്. (മനുഷ്യ കൃതമല്ലാത്തത്) വേദനിർദ്ദേശങ്ങളെ മാനുഷിക വ്യാഖ്യാനങ്ങൾ കൂടാതെ അംഗീകരിക്കുന്നതുപോലെ ഗീതയും ഭൗതികവ്യാഖ്യാനം കൂടാതെ സ്വീകരിക്കേണ്ടിയിരിക്കുന്നു. ഭൗതികവാദികൾ തങ്ങളുടെ വഴിക്ക് ഗീതയെ വ്യാഖ്യാനിക്കാറുണ്ട്. എന്നാൽ ഭഗവദ്ഗീതയുടെ സത്ത അതിലില്ല. ശിഷ്യപരമ്പര പ്രകാരം കൈവന്ന ഗീത അതേപടി സ്വീകരിക്കണം. ഇവിടെ വിവരിക്കപ്പെട്ടപോലെ ഗീത ശ്രീ ഭഗവാൻ സൂര്യദേവനും, സൂര്യൻ മനുവിനും, മനു ഇക്ഷ്വാകുവിനും തുടർന്നുപദേശിച്ചതായി വിവരിക്കപ്പെടുന്നു.
( ഭഗവദ് ഗീതാ യഥാരൂപം / അദ്ധ്യായം നാല് / ശ്ലോകം 1 )
ഭഗവദ്ഗീതയുടെ നാലാമദ്ധ്യായത്തിൽ ഭഗവാൻ കൃഷ്ണൻ അരുളിചെയ്യുന്നു. ‘ഏവം പരമ്പരാപ്രാപ്തം ഇമം രാജർഷയോ വിദുഃ’ “ഈ പരമശാസ്ത്രം ശിഷ്യപരമ്പരയിലൂടെ ലഭ്യമായതും രാജർഷിമാർ അങ്ങനെ മനസ്സിലാക്കിയതുമാണ്. പരമദിവ്യോത്തമപുരുഷനായ ഭഗവാൻ കൃഷ്ണനാണ് ഈ ആത്മീയഗുരുക്കന്മാരുടെ ശൃംഖലയുടെ ആദിഗുരു. ആ ശൃംഖല ഇന്നേവരെ തുടർന്നുകൊണ്ടിരിക്കുന്നു : അറ്റു പോകാത്ത കമ്പി വൈദ്യുതി എത്തിക്കുന്നതുപോലെ, മാനവരാശിയുടെ നേട്ടത്തിനായി ഈ അറ്റുപോകാത്ത ശിഷ്യപരമ്പര ഭഗവദ്ഗീതയിലെ ആത്മീയവിജ്ഞാനം എത്തിച്ചുകൊണ്ടിരിക്കുന്നു.