രൂഗ്മാംഗദരാജാവിന്റെ ഏകാദശി വ്രതം
അവതരണം/വിവർത്തനം – ശുദ്ധഭക്തി വൃന്ദം
രുഗ്മാംഗദരാജാവും അദ്ദേഹത്തിന്റെ ഭാര്യ സന്ധ്യാവലിയും മകൻ ധർമ്മാംഗദനും ഭഗവാൻ വിഷ്ണുവിന്റെ ഭക്തന്മാരായിരുന്നു. ഓരോ രണ്ടാഴ്ച കൂടുന്തോറും വരാറുള്ള ഹരിവ്രതമെന്ന ഏകാദശി വ്രതം രാജാവ് എപ്പോഴും അനുഷ്ഠിക്കാറുണ്ടായിരുന്നു. ഏകാദശിയുടെ മുമ്പെയുള്ള ദിവസം, ഏകാദശി ദിവസം, ഏകാദശി കഴിഞ്ഞ ദിവസം എന്നീ മൂന്ന് ദിവസങ്ങളിൽ അദ്ദേഹം വ്രതം എടുക്കുകയും പ്രാർത്ഥനയിൽ മുഴുകുകയും ചെയ്തിരുന്നു. രുഗ്മാംഗദരാജാവ് സ്വന്തം ഇപ്രകാരം വ്രതങ്ങൾ പിൻതുടരുക മാത്രമല്ല, അദ്ദേഹം പ്രജകളേയും ഏകാദശി വ്രതമെടുക്കുന്നതിനായി പ്രോത്സാഹിപ്പിച്ചിരുന്നു. യഥാ രാജാ തഥാ പ്രജാ എന്നപോലെ എല്ലാ പ്രജകളും ധർമ്മമാർഗ്ഗത്തിൽ രാജാവിനെ പിന്തുടർന്നു.
അങ്ങനെയിരിക്കെ ഭഗവാൻ രുഗ്മാംഗദരാജാവിന്റെ ഭക്തിയുടെ സ്ഥിരത എത്രമാത്രമുണ്ടെന്ന് അറിയാൻ അദ്ദേഹത്തെ പരീക്ഷിക്കാൻ തീരുമാനിച്ചു.
അതനുസരിച്ച് ബ്രഹ്മദേവൻ അതിമനോഹരിയായ ഒരു പെൺകുട്ടിയെ സൃഷ്ടിക്കുകയും മോഹിനിയെന്നു നാമകരണം ചെയ്ത അവളെ രുഗ്മാംഗദരാജാവിന്റെ രാജ്യത്തേക്ക് പറഞ്ഞയക്കുകയും ചെയ്തു. അങ്ങനെ ഒരുദിവസം രാജാവ് തന്റെ രാജകീയ ഉദ്യാനത്തിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം മനോഹരമായ ഗാനാലാപനം കേൾക്കാനിടയായി. അദ്ദേഹം ആ മനോഹരമായ ശബ്ദത്തെ പിന്തുടർന്നു. അതാ അദ്ദേഹത്തിന്റെ മുന്നിൽ മോഹിനി! അവളുടെ വശ്യമായ അംഗലാവണ്യവും ആകർഷകമായ മന്ദസ്മിതവും അദ്ദേഹത്തെ പൂർണ്ണമായും വശീകരിച്ചുകഴിഞ്ഞിരുന്നു. രാജാവ് വിവാഹാർത്ഥം പാണിഗ്രഹണത്തിനായി അവളോട് ആരാഞ്ഞു. മോഹിനി പക്ഷേ വിവാഹത്തിന് സമ്മതിക്കുന്നതായി അറിയിച്ചെങ്കിലും ഒരു ഉടമ്പടി മുന്നോട്ട് വച്ചു. രാജാവ് അവളുടെ എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കണം എന്നതാണ് ആ ഉടമ്പടി. അതെന്തുതന്നെയായാലും സത്യസന്ധതയ്ക്കു പേരുകേട്ട രുഗ്മാംഗദരാജാവ് അത് നിറവേറ്റുമെന്ന് വാഗ്ദാനം ചെയ്തു.
തദനന്തരം രാജാവ് മോഹിനിയെ ആഘോഷപൂർവ്വം വിവാഹം ചെയ്യുകയും രാജകൊട്ടാരത്തിൽ എത്തിക്കുകയും ചെയ്തു.
വർഷങ്ങൾ ഏറെ കഴിഞ്ഞു. രാജാവ് അപ്പോഴും തന്റെ ഏകാദശി വ്രതത്തിന് ഭംഗം വരുത്തിയിരുന്നില്ല.
അങ്ങനെ ഒരു നാൾ ശ്രേഷ്ഠമായ കാർത്തികമാസം വന്നുചേർന്നു. രുഗ്മാംഗദരാജാവ് തന്റെ പത്നിയായ സന്ധ്യാവലിയെ കാർത്തികമാസവ്രതം എടുക്കാൻ ഏർപ്പാടാക്കുകയും അവർ സന്തോഷപൂർവ്വം വ്രതാചരണം തുടങ്ങുകയും ചെയ്തു. ഏകാദശിക്കു ഒരുദിവസം മുൻപായി രാജാവിന്റെ പരിചാരകർ പട്ടണങ്ങളിലെ തെരുവുകളിലൂടെ പെരുമ്പറ മുഴക്കി വിഷയങ്ങളെ ഓർമ്മപ്പെടുത്തുന്നുണ്ടായിരുന്നു.
നാളെയാണ് ശ്രേഷ്ഠമായ ഏകാദശി. എല്ലാവരും വ്രതം അനുഷ്ഠിക്കുകയും പ്രാർത്ഥനകളിൽ മുഴുകുകയും ചെയ്യുക – ശാശ്വതമായ ആനന്ദത്തിന്റെ ആത്യന്തികമായ പരിപൂർണ്ണത നൽകുന്ന ഒരേയൊരു തീർച്ചപ്പെട്ട വഴി.
മോഹിനിയുടെ കൂടെ സമയം ചെലവഴിച്ചിരുന്ന രാജാവ് പെട്ടെന്നുതന്നെ തനിക്കും വ്രതം അനുഷ്ഠിക്കേണ്ടതിനെക്കുറിച്ചും അത് മോഹിനിയെക്കൂടി മനസ്സിലാക്കിക്കൊടുക്കുന്നതിനെക്കുറിച്ചും ബോധവാനായി. മോഹിനി പക്ഷേ രാജാവിനെ യാത്രയാക്കാൻ താത്പര്യം കാണിച്ചില്ലെന്നു മാത്രമല്ല, ഏകാദശിദിവസം അവളുടെ കൂടെ താമസിച്ച് സഹഭോജനത്തിനായി ശഠിക്കുകയും ചെയ്തു. രാജാവ് ഇതുകേട്ട് ഭയചകിതനായി. അദ്ദേഹം തനിക്ക് യാത്രാനുമതിക്കായി മോഹിനിയോട് അപേക്ഷിച്ചു. എന്നാൽ മോഹിനി, അവളുടെ എല്ലാ അഭീഷ്ടങ്ങളും സാധിപ്പിച്ചുകൊടുക്കാമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനത്തെ ഓർമ്മപ്പെടുത്തുകയാണ് അപ്പോൾ ചെയ്തത്. എന്നാൽ രാജാവ് ശ്രേഷ്ഠമായ ഏകാദശിദിവസം അവളുടെ കൂടെ താമസിച്ച് ഭോജനം കഴിക്കാമെന്ന ആവശ്യത്തെ തള്ളിക്കളഞ്ഞു.
അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഏകാദശി വ്രതം ഒഴിവാക്കുന്നത് മരണത്തെ സ്വാഗതം ചെയ്യുന്നതുപോലെയാണ്. ചൂടേറിയ നീണ്ട വാഗ്ദാനങ്ങൾക്കു ശേഷം മോഹിനി രാജാവിനെ പോകാൻ സമ്മതിക്കുകയും വ്രതമെടുക്കാൻ അനുവദിക്കുകയും ചെയ്തു. എന്നാൽ രാജാവ് തന്റെ വാഗ്ദാനം പൂർത്തിയാക്കാത്തതിനാൽ പിഴയടക്കണമെന്ന് അറിയിച്ചു. അവളുടെ മനോവിചിന്തനം എന്തെന്നറിയാത്ത രുഗ്മാംഗദരാജാവ് സന്തോഷപൂർവ്വം അപ്പോൾ തന്നെ തന്റെ ഏകാദശി വ്രതത്തിന് അനുവാദം ലഭിച്ചതിനുപകരം എന്തും നൽകാൻ തയ്യാറായി.
മോഹിനി അപ്പോൾ തന്നെ രാജാവിന്റെ കൈയിൽ ഒരു വാൾ നൽകുകയും അദ്ദേഹത്തിന്റെ മകനായ ധർമ്മാംഗദനെ വധിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തന്റെ ഇഷ്ടരാജ്ഞിയായി മാറിയ മോഹിനിയുടെ ഇത്തരം ക്രൂരവും പരുഷവുമായ സംസാരം കേട്ട് രുഗ്മാംഗദരാജാവ് സ്തംഭനായി. ഈ വിവരമറിഞ്ഞ സന്ധ്യാവലി ബോധഹീനയായി. ധാർമ്മികനായ ധർമ്മാംഗദൻ ഈ വിവരം അറിയുകയും തന്റെ അച്ഛനെ സമീപിക്കുകയും ഒരിക്കലും ഇതിൽനിന്നും പിൻമാറരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. അദ്ദേഹം പൂർണ്ണമായും എല്ലാം നിബന്ധനകളില്ലാതെ ഭഗവാന് സമർപ്പിക്കാൻ അഭ്യർത്ഥിക്കുകയും മുന്നോട്ടുവന്ന് തന്നെ വധിക്കാൻ പിതാവിനോട് അഭ്യർത്ഥിക്കുകയും ചെയ്തു. ശ്രീഹരിയുടെ ഒരു ഭക്തന് ഏകാദശിയെടുക്കാൻ പറ്റാതിരിക്കുന്നത് മരണത്തേക്കാൾ മോശമായാണ് കരുതപ്പെടുന്നത്. ഭഗവാന്റെ സാമീപ്യം ഇവിടെ ഉള്ളതിനാൽ ഒരു ശുദ്ധഭക്തൻ എന്തിന് വിഷമിക്കണം.
എന്തു വിലകൊടുത്തും പിതാവിന്റെ വാഗ്ദാനം നിറവേറ്റപ്പെടണമെന്ന് അദ്ദേഹം അച്ഛനോട് അപേക്ഷിച്ചു. രുഗ്മാംഗദരാജാവ് തന്റെ മകന്റെ അചഞ്ചലമായ വിശ്വാസത്തിലും ഭഗവാനോടുള്ള ഭക്തിയും ദർശിച്ച് വളരെ സന്തോഷിച്ചു എങ്കിലും മാറിമറിഞ്ഞ സംഭവവികാസങ്ങളിൽ ദുഃഖിതനായി തീർന്നു. ശ്രീഹരിയുടെ ഭക്തന് ഒരു പ്രയാസവും സംഭവിക്കില്ലെന്ന തുടർച്ചയായുള്ള മകന്റെ ഉറപ്പിൽ രുഗ്മാംഗദൻ മകനെ വധിക്കാനായി വാളുയർത്തി. ആ നിമിഷം ഗരുഡാരൂഢനായി ലക്ഷ്മീസമേതം വിഷ്ണുഭഗവാൻ അവിടെ പ്രത്യക്ഷപ്പെട്ടു. രുഗ്മാംഗദന്റെ കൈയിൽ നിന്നും വാൾ കരസ്ഥമാക്കി ഭഗവാൻ ഇങ്ങനെ അരുളിച്ചെയ്തു: “ഏകാദശി വ്രതമെടുക്കുന്ന നിന്റെ സ്ഥിരതയേയും വിശ്വാസത്തേയും ഭക്തിയേയും അളക്കാനുള്ള എന്റെ ഒരു ദിവ്യലീലയായിരുന്നു ഇതെല്ലാം.” രുഗ്മാംഗദന്റെ ഭക്തിയിൽ സന്തോഷഭരിതനായ ഭഗവാൻ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ രാജ്ഞി സന്ധ്യാവലിക്കും മകൻ ധർമ്മാംഗദനും മോക്ഷം നൽകി അനുഗ്രഹിച്ചു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ 🙏
ആത്മീയ വിഷയങ്ങൾ വായിക്കുവാനും കേൾക്കുവാനുമായി താഴെ കാണുന്ന ലിങ്കുകൾ വഴി ഞങ്ങളോടൊപ്പം ചേരുക:
🌐 Website: https://suddhabhaktimalayalam.com
📲 Mobile App: https://play.google.com/store/apps/details?id=com.destine.suddhabhakti
✈️ Telegram: https://t.me/suddhabhaktimalayalam
💬 WhatsApp:https://chat.whatsapp.com/IElaVAiyfJsFQXEVZfbonR?mode=wwt
▶️ YouTube: https://www.youtube.com/@suddhabhakti
📘 Facebook:https://facebook.com/share/17aJNJJKiy
📷 Instagram:https://instagram.com/suddhabhaktimalayalam1
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.