പ്രധാന ആശയങ്ങൾ
നരകത്തിൻ്റെ ത്രിവിധ കവാടങ്ങൾ:
* ആത്മാവിൻ്റെ നാശത്തിന് കാരണമാകുന്ന, നരകത്തിലേക്കുള്ള
മൂന്ന് പ്രധാന കവാടങ്ങൾ ഉണ്ട്.
* അവ: കാമം (ആഗ്രഹം), ക്രോധം (ദേഷ്യം), ലോഭം (അത്യാഗ്രഹം) എന്നിവയാണ്.
ഉപേക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം:
* ബുദ്ധിയുള്ള എല്ലാവരും ഈ മൂന്ന് കാര്യങ്ങളെയും ത്യജിക്കണം.
* കാരണം, ഇവ മൂന്നും ആത്മാവിനെ അധഃപതനത്തിലേക്ക് വഴിതെളിക്കുകയും
ആത്മനാശത്തിന് കാരണമാവുകയും ചെയ്യും.
ക്രോധത്തിൻ്റെ ഉത്ഭവം (അസുരജീവിതത്തിൻ്റെ തുടക്കം):
* കാമത്തെ (അമിതമായ ആഗ്രഹങ്ങളെ) തൃപ്തിപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ്
അസുരജീവിതം ആരംഭിക്കുന്നത്.
* കാമം തൃപ്തിപ്പെടുത്താൻ കഴിയാതെ വരുമ്പോൾ, അത് ക്രോധമായി മാറുന്നു.
* തുടർന്ന്, ലോഭവും വർദ്ധിക്കുന്നു.
ബുദ്ധിമാൻ ചെയ്യേണ്ടത്:
* ആസുരമായ നിലയിലേക്ക് വഴുതി വീഴാൻ ഇഷ്ടപ്പെടാത്ത ബുദ്ധിമാനായ വ്യക്തി ഈ മൂന്ന്
വൈരികളിൽ നിന്നും (കാമം, ക്രോധം, ലോഭം) വിട്ടുനിൽക്കണം.
ആത്മനാശം:
* ഈ മൂന്ന് ദോഷങ്ങളും ആത്മാവിന് ദോഷം ചെയ്യും.
* ഇവ ഭൗതികശൃംഖലയിൽ നിന്ന് മോചനം നേടാനാവാത്തവിധം ആത്മാവിനെ ബന്ധിക്കുന്നു.
ഒരുവൻ കോപാസക്തനാകുമ്പോൾ അവനെത്തന്നെയും അവന്റെ സാഹചര്യവും വിസ്മരിക്കുന്നു, പക്ഷേ അവന് ജ്ഞാനംകൊണ്ട് തന്റെ സാഹചര്യം പരിഗണിക്കാൻ സാധിക്കുന്നപക്ഷം ഭൗതികപ്രകൃതിയുടെ ഗുണങ്ങളുടെ സ്വാധീനത്തെ അതിജീവിക്കാനാവും. ഒരുവൻ എല്ലായ്പ്പോഴും കാമം, ക്രോധം, ദുരാഗ്രഹം, വ്യമോഹം, അസൂയ മുതലായവയുടെ സേവകനായിരിക്കും, പക്ഷേ ആത്മീയമായി ആവശ്യത്തിന് ശക്തിയാർജിക്കാൻ കഴിഞ്ഞാൽ അവന് അവയെ നിയന്ത്രിക്കാൻ സാധിക്കും. അങ്ങനെ നിയന്ത്രണം നേടുന്ന ഒരാൾക്ക് ഭൗതികഗുണങ്ങളുടെ സ്പർശമേൽക്കാതെ സദാ അതീന്ദ്രിയതയിൽ സ്ഥിതി ചെയ്യാനാവും. ഒരുവൻ ഭഗവദ്സേവനത്തിൽ പൂർണമായി മുഴുകുമ്പോൾ മാത്രമേ ഇത് സാധ്യമാകൂ. ഭഗവാൻ ഭഗവദ്ഗീത(14.26)യിൽ പറയുന്നതുപോലെ
മാം ച യോ fവ്യഭിചാ രേണ ഭക്തി-യോഗേന സേവതേ
സ ഗുണാൻ സമതീതൈതാൻ ബ്രഹ്മ-ഭൂയായ കൽപതേ
“ഒരു സാഹചര്യത്തിലും പതനം സംഭവിക്കാതെ പൂർണമായ ഭക്തിയുതസേവനത്തിൽ മുഴുകുന്ന ഒരാൾ വളരെപ്പെട്ടെന്ന് ഭൗതികപ്രകൃതിയുടെ ഗുണങ്ങളെ അതിജീവിക്കുകയും ആദ്ധ്യാത്മികതലത്തിലേക്ക് വരികയും ചെയ്യുന്നു.” ഭക്തിയുതസേവനത്തിൽ മുഴുകുന്നതിലൂടെ കൃഷ്ണാവബോധ പ്രസ്ഥാനം ഒരുവനെ സദാ കാമം, ക്രോധം, ദുരാഗ്രഹം, അസൂയ മുതലായവയ്ക്കെല്ലാം അതീതനായി സൂക്ഷിക്കുന്നു. ഒരുവൻ നിർബന്ധമായും ഭക്തിയുതസേവനത്തിൽ മുഴുകണം, എന്തുകൊണ്ടെന്നാൽ, അല്ലെങ്കിൽ അവൻ ഭൗതികപ്രകൃതിയുടെ ഗുണങ്ങൾക്ക് ഇരയായിത്തീരും.
( ശ്രീമദ് ഭാഗവതം 6/4/14 ഭാവാർത്ഥം)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆