അന്തരേ നിതായി ബാഹിരേ നിതായി നിതായി ജഗതമയ
നാഗര നിതായി നാഗരി നിതായി കഥാ യേ കയ
(1)
സാധന നിതായി ഭജന നിതായി നിതായി നയന
താര ദശദിക മയ നിതായി സുന്ദര നിതായി ഭുവന ഭരാ
(2)
രാധാര മാധുരി അനംഗ മഞ്ജരീ നിതായി നിതു സേ സേവേ
കോടി ശശധര വദന സുന്ദര സഖാ സഖീ ബലദേവേ
(3)
രാധാര ഭഗിനീ ശ്യാമസൊഹാഗിനീ സബ സഖീഗണ പ്രാണ
ജാഹാര ലാബരി മണ്ഡപ സാജനീ ശ്രീ മണി മന്ദിര നാമ
(4)
നിതായി സുന്ദര യോഗപീഠ ധരേ രത്ന സിംഹാസന സേജേ
വസന നിതായി ഭൂഷണ നിതായി വിലസേ സഖീര മാഝേ
(5)
കി കഹിബ ആര നിതായി സബാര അംഖി മുഖ സബ അംഗ
നിതായി നിതായി നിതായി നിതായി നിതായി നുതന രംഗ
(6)
നിതായി ബലിയാ ദുബാഹു തുലിയാ ചലിബ വ്രജേര പുരേ
ദാസ വൃന്ദാവന എഇ നിവേദന നിതായി നാ ഛാഡോ മോരേ
അർത്ഥം:
അകത്തും പുറത്തും നിതായ് മാത്രം; ഈ ലോകമെങ്ങും അവിടുന്ന് നിറഞ്ഞുനിൽക്കുന്നു. അവിടുന്നാണ് കാമുകനും (നായകൻ) അവിടുന്നാണ് പ്രാണനാഥയും (നായിക).
1) ഏവരും ഒരേ സ്വരത്തിൽ പറയുന്നു: നിതായ് എന്റെ വ്രതമാണ്, എന്റെ ആരാധനാമൂർത്തിയാണ്, എന്റെ കൺമണിയാണ്. പത്തുദിക്കുകളിലും നിതായ് മാത്രം. സത്യത്തിൽ, മുപ്പാരും (മൂന്നു ലോകങ്ങളും) ആ നിതായ്രൂപത്താൽ നിറഞ്ഞിരിക്കുന്നു.
2) അനംഗ മഞ്ജരിയായി നിതായ് നിത്യവും ശ്രീമതി രാധികയെ സേവിക്കുന്നു. കോടി ചന്ദ്രന്മാരെ വെല്ലുന്ന വശ്യമായ മുഖകമലത്തോടു കൂടിയവനും, സഖീസഖാക്കളാൽ ചുറ്റപ്പെട്ടവനുമായ ബലദേവനിൽ നിന്നും ഭിന്നനല്ല ആ നിതായ്.
3) രാധാറാണിയുടെ സഹോദരിയായ അനംഗ മഞ്ജരി ശ്യാമസുന്ദരന് ഏറെ പ്രിയപ്പെട്ടവളാണ്; സകല സഖിമാരുടെയും ജീവനും ശ്വാസവുമാണവൾ. ‘മണിമന്ദിരം’ എന്ന ക്ഷേത്രാങ്കണം അലങ്കരിക്കുന്നത് അവളാണ്.
4) യോഗപീഠത്തെ താങ്ങുന്നതും ഭഗവാന് വിശ്രമിക്കാനുള്ള സിംഹാസനമാകുന്നതും നിതായ് തന്നെ. അവിടുത്തെ വസ്ത്രവും ആഭരണങ്ങളും പോലും നിതായ് സ്വരൂപമത്രേ.
5) സഖിമാരോടൊത്ത് ലീലകളാടി അവിടുന്ന് ആനന്ദിക്കുന്നു. ഇനി അധികമെന്ത് പറയാൻ? സർവ്വ ചരാചരങ്ങളുടെയും മിഴിയും മൊഴിയും ഉടലുമായി വിളങ്ങുന്നത് ആ നിതായ് തന്നെ. നിതായ്, നിതായ്, നിതായ്, നിതായ്… എന്റെ കണ്ണുകളിൽ ആ നിതായുടെ നൃത്തം മാത്രം!
6) കൈകളുയർത്തി ‘നിതായ്’ എന്ന് ഉച്ചത്തിൽ കീർത്തനം ചെയ്ത് ഞാൻ വ്രജഭൂമിയിലേക്ക് പോകും. “നിതായ്, എന്നെ ഒരിക്കലും കൈവിടരുതേ” – വൃന്ദാവന ദാസനായ ഞാൻ അവിടുത്തെ പാദങ്ങളിൽ അർപ്പിക്കുന്ന ഏക അപേക്ഷ ഇതാണ്.
നിത്യാനന്ദാഷ്ടകം (വൃന്ദാവന ദാസ ഠാക്കൂർ)
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
