ഭക്തിയുടെ മഹിമ അളവുകൊണ്ടല്ല, ഭാവത്താലാണ് നിർണയിക്കപ്പെടുന്നത്. ഭഗവദ്ഗീതയിൽ ശ്രീകൃഷ്ണൻ പ്രസ്താവിക്കുന്നു — “പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി” — ഭക്തിപൂർവ്വം സമർപ്പിക്കുന്ന ഒരു ഇല, ഒരു പൂവ്, ഒരു ഫലം, അൽപ്പം ജലം പോലും അവിടുന്ന് ഹൃദയപൂർവ്വം സ്വീകരിക്കുന്നു.
ഈ ദിവ്യസത്യത്തിന്റെ ആഴം ഗ്രഹിച്ച മഹാഭക്തനായ ശ്രീല അദ്വൈതാചാര്യൻ, ഗംഗാജലത്തോടും തുളസീദളങ്ങളോടും കൂടിയ ഭക്തിപൂർവാർച്ചനയിലൂടെ ശ്രീകൃഷ്ണനെ ഭൂമിയിൽ അവതരിക്കുവാൻ ആഹ്വാനം ചെയ്തു. ആ ആഹ്വാനം അത്രയും ഭക്തിയോടെയും നിഷ്ഠയോടെയും നിറഞ്ഞതായിരുന്നു, അതിനാൽ ഭഗവാൻ സ്വയം ശ്രീചൈതന്യപ്രഭുവായി അവതരിച്ചു.
ഈ ദിവ്യകഥ നമ്മെ ബോധ്യപ്പെടുത്തുന്നത് — ഒരു ഭക്തന്റെ ഹൃദയത്തിൽനിന്ന് ഉദിക്കുന്ന ശുദ്ധഭാവം, എത്ര ലളിതമായ സമർപ്പണമാകുമ്പോഴും, ഭഗവാനെ ആകർഷിക്കുമെന്ന സത്യം തന്നെയാണ്. അദ്വൈതാചാര്യന്റെ അഖണ്ഡഭക്തിയും അതിലൂടെ സഫലമായ ശ്രീചൈതന്യാവതാരവും ഭക്തിമാർഗ്ഗത്തിന്റെ പരമോന്നത പ്രതീകങ്ങളായി എന്നും ജഗത്തിൽ ദീപ്തമായി നിലകൊള്ളുന്നു.
ശ്രീ ചൈതന്യ ചരിതാമൃതം / ആദിലീല, അധ്യായം 3
ശ്ലോകങ്ങൾ 104
തുളസീദലമാത്രേണ ജലസ്യ ചുലുകേന ചാ
വിക്രീണിതേ സ്വം ആത്മാനം ഭക്തഭോ ഭക്തവത്സലാ
വിവർത്തനം
“ഭക്തവത്സലനായ ശ്രീകൃഷ്ണൻ തനിക്ക് ഒരു തുളസീദളവും ഒരു കൈക്കുമ്പിൾ ജലവും സമർപ്പിക്കുന്ന ഭക്തന് തന്നെത്തന്നെ വിൽക്കു
ഭാവാർത്ഥം
ഗൗതമീയതന്ത്രത്തിൽ നിന്നുള്ള ഒരു ശ്ലോകമാണിത്.
ശ്ലോകങ്ങൾ 105-106
എയി ശ്ലോകാർഥ ആചാര്യ കരേന വിചാരണ
കൃഷ്ണകേ തുളസീജല ദേയ യെയി ജന
താര ഋണ ശോധിതേ കൃഷ്ണ കരേന ചിന്തന-
‘ജല തുളസീര സമ കിഛു ഘരേ നാഹി ധന’
വിവർത്തനം
ഈ ശ്ലോകത്തിന്റെ അർത്ഥം അദ്വൈതാചാര്യൻ ഇങ്ങനെ പരിഗണിച്ചു: ഒരു തുളസീദളവും ജലവും സമർപ്പിക്കുന്ന ഭക്തനോടുളള കടം വീട്ടാൻ ഒരു മാർഗവും കാണാതെ വരുമ്പോൾ ശ്രീകൃഷ്ണഭഗവാൻ വിചാരിക്കും, ‘ഒരു തുളസീ ദളത്തിനും ജലത്തിനും തുല്യമായ ധനം എൻ്റെ കൈവശമില്ല.’
ശ്ലോകം 107
തബേ ആത്മാ വേചി’ കരേ ഋണേര ശോധന
ഏത ഭാവി’ ആചാര്യ കരേന ആരാധന
വിവർത്തനം
“അപ്രകാരം ഭഗവാൻ തന്നെത്തന്നെ പകരം നൽകി ഭക്തന്റെ കടം വീട്ടുന്നു.” ഇപ്രകാരം ചിന്തിച്ച ആചാര്യൻ ഭഗവാനെ ആരാധിക്കാൻ തുടങ്ങി.
ഭാവാർത്ഥം
ഭക്തിയുതസേവനംവഴി ഒരു തുളസി ഇലയും അൽപ്പം ജലവും കൊണ്ട് കൃഷ്ണനെ നിഷ്പ്രയാസം സന്തോഷിപ്പിക്കുവാൻ കഴിയും. ഭഗവദ്ഗീത (9.26)യിൽ ഭഗവാൻ പറയുന്നതുപോലെ, ഭക്തിപൂർവ്വം ഇലയോ പൂവോ ഫലമോ ജലമോ (പ്രത്രം പുഷ്പം ഫലം തായം) സമർപ്പിക്കുന്നത് അവിടു ന്നിനെ വളരെ സന്തോഷിപ്പിക്കുന്നു. അവിടുന്ന് തൻ്റെ ആഗോളമുള്ള ഭക്ത ന്മാരുടെ സേവനങ്ങൾ സ്വീകരിക്കുന്നു. ലോകത്തിൻ്റെ ഏതു ഭാഗത്തുമുളള പരമദരിദ്രനായ ഭക്തനുപോലും ഒരു പുഷ്പമോ ഫലമോ ഇലയോ അൽപം ജലമോ സ്വരൂപിക്കുവാൻ കഴിയും. ഈ നിവേദ്യങ്ങൾ, പ്രത്യേകിച്ചും തുളസീദളങ്ങളും ഗംഗാജലവും, ഭക്തിയോടെ കൃഷ്ണനു സമർപ്പി ച്ചാൽ അവിടുന്ന് അത്യന്തം സംതൃപ്തനാകുന്നു. അത്തരം ഭക്തിഭരിത സേവനത്താൽ കൃഷ്ണൻ സംതൃപ്തനാകുന്നതിനാൽ അതിന് പകരമായി ഭക്തന് തന്നെത്തന്നെ സമർപ്പിക്കുന്നു. ശ്രീല അദ്വൈത ആചാര്യന് ഈ സത്യം അറിയാമായിരുന്നു. അതുകൊണ്ട് അവിടുന്ന് തുളസീദളങ്ങളും ഗംഗാജലവും കൊണ്ട് ആരാധിച്ച് കൃഷ്ണനോട് അവതരിക്കാൻ അപേക്ഷിക്കാൻ തീരുമാനിച്ചു.
ശ്ലോകം 108
ഗംഗാജല, തുളസീമഞ്ജരി അനുക്ഷണ
കൃഷ്ണപാദപദ്മ ഭാവി’ കരേ സമർപ്പണ
വിവർത്തനം
ശ്രീകൃഷ്ണന്റെ പാദപദ്മങ്ങൾ സ്മരിച്ചുകൊണ്ട് അവിടുന്ന് തുളസി കതിരുകളും ഗംഗാജലവും നിരന്തരം സമർപ്പിച്ചു.
ശ്ലോകം 109
കൃഷ്ണേര ആഹ്വാന കരേ കരിയാ ഹുങ്കാര
ഏ മതേ കൃഷ്ണേരേ കരായില അവതാര
വിവർത്തനം
അവിടുന്ന് കൃഷ്ണനോട് ഉച്ചത്തിൽ ആഹ്വാനം ചെയ്യുകയും അപ്ര കാരം കൃഷ്ണന്റെ അവതാരം സാധ്യമാക്കുകയും ചെയ്തു
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆