തുളസീ പ്രണാമ മന്ത്രം
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
വൃന്ദായൈ തുളസിദേവ്യായൈ
പ്രിയായൈ കേശവസ്യ ച
വിഷ്ണു ഭക്തി പ്രദേ ദേവി
സത്യവത്യായൈ നമോ നമഃ
വിവർത്തനം
🔅🔅🔅🔅🔅🔅🔅
ഭഗവാൻ കേശവന് അത്യന്തം പ്രിയങ്കരിയായ ശ്രീമതി തുളസി ദേവിക്ക് എന്റെ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു. അല്ലയോ ദേവി , അവിടുന്ന് വിഷ്ണു ഭക്തി പ്രദാനം ചെയ്യുകയും പരമോന്നത സത്യത്തെ ഉടമസ്ഥതയിൽ വയ്ക്കുകയും ചെയ്യുന്നു.
ശ്രീ തുളസി കീർത്തനം
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
(1)
നമോ നമഃ തുളസീ കൃഷ്ണ – പ്രേയസീ നമോ നമഃ
രാധാ – കൃഷ്ണ – സേവാ പാവോ ഏയി അഭിലാഷീ
വിവർത്തനം
🔅🔅🔅🔅🔅🔅🔅
കൃഷ്ണന്റെ പ്രിയതമയായ അല്ലയോ തുളസീ, ഞാൻ നിന്നെ വീണ്ടും വീണ്ടും പ്രണമിക്കുന്നു! രാധാകൃഷ്ണന്മാരുടെ സേവനം ലഭിക്കണമെന്നതാണ് എന്റെ അഭിലാഷം.
(2)
ജേ തോമാരാ ശരണ ലോയ്, താര വാഞ്ഛാ പൂർണ ഹോയ്
കൃപാ കോരി കോരോ താരേ വൃന്ദാവന വാസീ
വിവർത്തനം
🔅🔅🔅🔅🔅🔅🔅
നിന്നെ ശരണം പ്രാപിക്കുന്നവർക്കെല്ലാം അവരവരുടെ അഭിലാഷങ്ങൾ സഫലമാകുന്നു. നീ അവരിൽ കാരുണ്യം ചൊരിഞ്ഞ്, അവരെ വൃന്ദാവനവാസിയാക്കുന്നു.
(3)
മോര ഏയി അഭിലാഷ് വിലാസ് കുഞ്ജേ ദിയോ വാസ്
നയനേ ഹേരിബോ സദാ യുഗളരൂപരാസീ
വിവർത്തനം
🔅🔅🔅🔅🔅🔅🔅
വൃന്ദാവനധാമത്തിലെ ആനന്ദ നികുഞ്ജങ്ങളിൽ ഒരു വാസസ്ഥാനം ലഭിക്കണമെന്നതാണ് എന്റെ അഭിലാഷം. അപ്പോൾ എനിക്ക് എല്ലായ്പ്പോഴും രാധാകൃഷ്ണന്മാരുടെ മനോഹരമായ ലീലകൾ ദർശിക്കാൻ കഴിയും.
(4)
എയി നിവേദന ധരോ, സഖീർ അനുഗത കൊരോ
സേവാ – അധികാര ദിയേ കൊരോ നിജ ദാസീ
വിവർത്തനം
🔅🔅🔅🔅🔅🔅🔅
എന്നെ വൃന്ദാവനത്തിലെ ഇടയപ്പെൺകൊടികളുടെ ഒരു അനുയായിയാക്കി മാറ്റണമേ എന്ന് ഞാൻ യാചിക്കുന്നു. എനിക്ക് ഭക്തി യൂതസേവനം നൽകി, എന്നെ അങ്ങയുടെ ഭൃത്യനാക്കി മാറ്റണമേ!
(5)
ദീന കൃഷ്ണ ദാസേ കോയ്, ഏയി ജേന മോര ഹോയ്
ശ്രീ രാധാ – ഗോവിന്ദ- പ്രേമേ സദാ ജേന വാസി
വിവർത്തനം
🔅🔅🔅🔅🔅🔅🔅
എല്ലായ്പ്പോഴും രാധാഗോവിന്ദ പ്രേമത്തിൽ മുങ്ങിയിരിക്കണമേ എന്ന്, എളിയവനായ ഈ കൃഷ്ണസേവകൻ പ്രാർത്ഥിക്കുന്നു.
തുളസീ പ്രദക്ഷിണ മന്ത്രം
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
യാനി കാനി ച പാപാനി
ബ്രഹ്മഹത്യാതി കാനി ച
താനി താനി പ്രണശ്യന്തി
പ്രദക്ഷിണഃ പദേ പദേ
വിവർത്തനം
🔅🔅🔅🔅🔅🔅🔅
തുളസി ദേവിയെ പ്രദക്ഷിണം ചെയ്യുന്ന ഓരോ അടിയിലും ബ്രഹ്മഹത്യ ഉൾപ്പെടെയുള്ള എല്ലാ പാപങ്ങളും നശിക്കുന്നു
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.

ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ🙏🙏🙏🙏