ബലിമഹാരാജാവിൻ്റെ മഹത്ത്വങ്ങൾ പ്രസിദ്ധമാക്കാൻ ആഗ്രഹിച്ച വിഷ്ണുഭഗവാൻ, തൻ്റെ മൂന്നാമത്തെ ചുവടുവെക്കാൻ സ്ഥലം നൽകാഞ്ഞതിനെത്തുടർന്ന് വാഗ്ദാനം നിറവേറ്റാത്തതിൻ്റെ പേരിൽ ബലിമഹാരാജാവിനെ പിടികൂടി ബന്ധിച്ചത് എങ്ങനെയെന്ന് ഈ അധ്യായത്തിൽ വിവരിക്കുന്നു.
തൻ്റെ രണ്ടാമത്തെ ചുവടുവയ്പ്പിനാൽ പരമദിവ്യോത്തമപുരുഷനായ ഭഗവാൻ അത്യുന്നതഗ്രഹമായ ബ്രഹ്മലോകത്തിലെത്തി. അദ്ദേഹത്തിൻ്റെ കാൽനഖങ്ങളുടെ തേജസ്സിനാൽ ബ്രഹ്മലോകത്തിൻ്റെ സൗന്ദര്യം നിഷ്പ്രഭമായി. ബ്രഹ്മദേവൻ മരീചിയെപ്പോലുള്ള മഹർഷിമാരുടെയും, എല്ലാ ഉന്നതഗ്രഹങ്ങളുടെയും അധിഷ്ഠാനദേവന്മാരുടെയും അകമ്പടിയോടെ ഭഗവാന് വിനീതപൂർണമായ പ്രാർത്ഥനകളും ആരാധനയും സമർപ്പിച്ചു. അവർ ഭഗവാന്റെ പാദങ്ങൾ കഴുകി എല്ലാ അനുസാരികളോടെയും അദ്ദേഹത്തെ ആരാധിച്ചു. ഋക്ഷരാജൻ, ജാംബവാൻ തൻ്റെ കാഹളമൂതി ഭഗവാൻ്റെ മഹത്ത്വങ്ങൾ സ്പന്ദിപ്പിച്ചു. ബലിമഹാരാജാവിന്റെ സമ്പത്തുകളെല്ലാം നഷ്ടപ്പെട്ടതോടെ അസുരന്മാർ അങ്ങേയറ്റം കുപിതരായി. ബലിമഹാരാജാവ് വിലക്കിയിട്ടും അവർ വിഷ്ണുഭഗവാനെതിരെ ആയുധങ്ങളെടുത്തു. എങ്ങനെതന്നെയായാലും വിഷ്ണുഭഗവാൻ്റെ സന്തതസഹചാരികളാൽ അവർ പരാജിതരാക്കപ്പെട്ടു. തുടർന്ന്, ബലിമഹാരാജാവിന്റെ ആജ്ഞപ്രകാരം അവർ അധോഗ്രഹങ്ങളിൽ പ്രവേശിച്ചു. വിഷ്ണുഭഗവാൻ്റെ ഉദ്ദേശ്യം മനസ്സിലാക്കിയ, അദ്ദേഹത്തിൻ്റെ വാഹകനായ ഗരുഡൻ തൽക്ഷണം ബലിമഹാരാജാവിനെ പിടികൂടി വരുണപാശത്താൽ ബന്ധിച്ചു. ബലിമഹാരാജാവ് അപ്രകാരം നിസ്സഹായാവസ്ഥയിലായപ്പോൾ വിഷ്ണുഭഗവാൻ അദ്ദേഹത്തോട് മൂന്നാമത്തെ ചുവട് ഭൂമി ആവശ്യപ്പെട്ടു. ബലിമഹാരാജാവിന്റെ ദൃഢനിശ്ചയത്തെയും ധർമനീതിയെയും വിഷ്ണുഭഗവാൻ അഭിനന്ദിച്ചതിനാൽ ബലിമഹാരാജാവിന് വാഗ്ദാനം നിറവേറ്റാൻ കഴിയാതെ വന്നപ്പോൾ, സ്വർഗത്തെക്കാൾ മികച്ച സുതലമാണ് ബലിമഹാരാജാവിനുള്ള സ്ഥലമെന്ന് വിഷ്ണുഭഗവാൻ നിശ്ചയിച്ചു.
( ശ്രീമദ് ഭാഗവതം 8 .21 / സംഗ്രഹം )
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.