അഥ വ്യന്ദാവനേശ്വര്യാഃ കീർത്യന്തേ പ്രവരാ ഗുണാഃ
മധുരേയം നവ വയാശ്ചലാപാംഗോജ്ജ്വല സ്മിതാ
ചാരു സൗഭാഗ്യ രേഖാധ്യാ ഗസോന്മാദിത മാധവ
സംഗീത പ്രസരാഭിജ്ഞാ രമ്യവാൻ നർമപണ്ഡിതാ
വിനീതാ കരുണാപൂർണാ വിദഗ്ധാ പാടവാന്വിതാ
ലജ്ജാശീലാ സുമര്യാദാ ധൈര്യഗാംഭീര്യശാലിനീ
സുവിലാസാ മഹാഭാവ പരമോത്കർഷ തർഷിണീ
ഗോകുലപ്രേമവസതിർ ജഗശ്രേണീ ലസദ് യശാഃ
ഗുര്വർപിത ഗുരു സ്നേഹാ സഖീ പ്രണയിതാ വശാ
കൃഷ്ണ പ്രിയാവലി-മുഖ്യാ സന്തതാശ്രവ കേശവാ
ബഹുനാ കിം ഗുണാസ്തസ്യാഃ സംഖ്യാതീതാ ഹരേർ ഇവ
അഥ – ഇപ്പോൾ; വൃന്ദാവന-ഈശ്വര്യാഃ – വൃന്ദാവന റാണിയുടെ (ശ്രീ രാധികാ); കീർത്യന്തേ – കീർത്തിക്കപ്പെടുന്ന; പ്രവരാഃ – മുഖ്യമായ; ഗുണാഃ -ഗുണങ്ങൾ; മധുരാ – മധുരമുള്ള; ഇയം – ഈ ഒരു (രാധികാ); നവ-വയാ യൗവനം; ചല-അപാംഗ – ചഞ്ചല മിഴിയുള്ള; ഉജ്ജ്വല-സ്മിത – ഉജ്ജ്വലമായ മന്ദ ഹാസമുള്ള; സൗഭാഗ്യ-രേഖാ-ആധ്യാ – ശരീരത്തിൽ മനോഹരമായ മംഗളരേഖ യുള്ള; ഗന്ധ – ശരീരത്തിൻ്റെ വിസ്മയകരമായ സുഗന്ധത്താൽ; ഉന്മാദിത-മാധവ – ഉന്മത്തനായ കൃഷ്ണൻ; സംഗീത – ഗാനങ്ങളുടെ; പ്രസര-അഭിജ്ഞാ – വിസ് തരണത്തിൽ അറിയാൻ കഴിയുന്ന; രമ്യ-വാക് – മധുരതരമായ സംഭാഷണം; നർമ തമാശയിൽ സഅർത്ഥയായ; വിനീത വിനീതയായ; കരുണാ പൂർണ – കാരുണ്യപൂർണ്ണയായ; വിദഗ്ധ – തന്ത്രശാലിയായ; പാടവ-അന്വിതാ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിൽ നിപുണയായ; ലജ്ജാ-ശീല – ലജ്ജാവ തിയായ; സു-മര്യാദ – ആദരവുള്ള, ധൈര്യ – ശാന്തതയുള്ള; ഗാംഭീര്യ-ശാലിനി ഗൗരവമുള്ള; സു-വിലാസ -ക്രീഡാപരമായ; മഹാ-ഭാവ – മഹാഭാവം; പരമ ഉത്കൃഷ്ട – പരമമായ ശ്രേഷ്ഠതയിൽ; തർഷിണി – ആഗ്രഹമുള്ളവൾ; ഗോകുല -പ്രേമ – ഗോകുലവാസികളുടെ പ്രേമം; വസതിഃ – വസതി; ജഗത്-ശ്രേണീ -കൃഷ്ണപ്രേമത്തിൻ്റെ ഭവനങ്ങളായ സമർപ്പിതരായ ഭക്തരുടെ; ലസത് – പ്രകാ ശിക്കുന്ന; യശാഃ – ആരുടെ കീർത്തി; ഗുരു – മുതിർന്നവരോട്; അർപ്പിത സമർപ്പിച്ചു; ഗുരു-സ്നേഹ – ആരുടെ മഹത്തായ സ്നേഹം; സഖീ-പ്രണയിതാ -വാസാ – അവളുടെ സഖികളാൽ നിയന്ത്രിക്കപ്പെട്ടു; കൃഷ്ണ-പ്രിയ-ആവലി :കൃഷ്ണന് പ്രിയപ്പെട്ടവരിൽ; മുഖ്യ – മുഖ്യയായ; സന്തത – എല്ലായ്പ്പോഴും; ആശ്രവ-കേശവ – ഭഗവാൻ കേശവൻ വശംവദനാകുന്നവൾ; ബഹുനാ കിം ചുരുക്കത്തിൽ; ഗുണാഃ – ഗുണങ്ങൾ; തസ്യാഃ – അവളുടെ; സംഖ്യാതീത എണ്ണമറ്റ; ഹരേഃ – ഭഗവാൻ കൃഷ്ണന്റെ; ഇവ – പോലെ.
വിവർത്തനം
“ശ്രീമതി രാധികയുടെ മുഖ്യമായ ഇരുപത്തഞ്ച് അതീന്ദ്രിയ ഗുണ വിശേഷങ്ങൾ ഇവയാണ്:
1) മധുരേയം – ശ്രീമതി രാധാറാണി, മാധുര്യത്തിന്റെ മൂർതിമദ്ഭാവമാകുന്നു.
2) നവ-വയാ – ശ്രീമതി രാധാറാണി, ഒരു നവയുവതിയാണ്,
3) ചല-അപാംഗ – ശ്രീമതി രാധാറാണിയുടെ നേത്രങ്ങൾ ചഞ്ചലങ്ങളാണ്,
4) ഉജ്ജ്വല-സ്മിത – ശ്രീമതി രാധാറാണി, സദാ ശോഭായമാനമായി പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നു.
5) ചാരു സൗഭാഗ്യ രേഖാധ്യാ – ശ്രീമതി രാധാറാണിക്ക് സ്വശരീരത്തിൽ എല്ലാ മംഗള ചിഹ്നങ്ങളുമുണ്ട്.
6) ഗസോന്മാദിത മാധവ – ശ്രീമതി രാധാറാണിക്ക് തൻ്റെ ഉടലിൻ്റെ രസവിശേഷത്താൽ കൃഷ്ണനെ വികാര വിക്ഷുബ്ധനാക്കുവാൻ കഴിയും,
7) സംഗീത പ്രസരാഭിജ്ഞാ – ശ്രീമതി രാധാറാണി ഗാനകലയിൽ വിദഗ്ധയാണ്,
8) രമ്യവാൻ – ശ്രീമതി രാധാറാണിക്ക് നന്നായും മധുരമായും സംസാരിക്കുവാൻ കഴിയും,
9) നർമപണ്ഡിതാ – ശ്രീമതി രാധാറാണി വിലാസാവിഷ്കാരത്തിൽ നിപുണയാണ്,
10) വിനീതാ – ശ്രീമതി രാധാറാണി സ്വാധിയും സൗമ്യയുമാണ്,
11) കരുണാപൂർണാ – ശ്രീമതി രാധാറാണി എല്ലായ്പ്പോഴും വളരെ കൃപാലുവാണ്,
12) വിദഗ്ധാ – ശ്രീമതി രാധാറാണി ആധ്യാത്മികമായി കൗശലക്കാരിയാണ്,
13) പാടവാന്വിതാ – ശ്രീമതി രാധറാണിക്ക് നന്നായി വസ്ത്രധാരണം ചെയ്യുവാനറിയാം,
14) ലജ്ജാശീലാ – ശ്രീമതി രാധാറാണി എല്ലായ്പ്പോഴും ലജ്ജാലുവാണ്,
15) സുമര്യാദാ – ശ്രീമതി രാധാറാണി എല്ലായ്പ്പോഴും ആദരമുള്ളവളാണ്,
16) ധൈര്യ – ശ്രീമതി രാധാറാണി ക്ഷമാശീലയാണ്,
17) ഗാംഭീര്യശാലിനീ – ശ്രീമതി രാധാറാണി വളരെ ഗംഭീരയാണ്,
18) സുവിലാസാ – ശ്രീമതി രാധാറാണി കൃഷ്ണനു സുഖാനുഭൂതി നൽകുന്നവളാണ്,
19) മഹാഭാവ – ശ്രീമതി രാധാറാണി നിരന്തരം പരമോന്നത ഭക്തിയുടെ തലത്തിൽ സ്ഥിതിചെയ്യുന്നവളാണ്,
20) പരമോത്കർഷ തർഷിണീ ഗോകുലപ്രേമ – ശ്രീമതി രാധാറാണി ഗോകുലവാസികളുടെ പ്രേമാലയമാകുന്നു,
21) ജഗശ്രേണീ ലസദ് യശാഃ ശ്രീമതി രാധാറാണിക്ക് എല്ലാത്തരം ഭക്തന്മാർക്കും അഭയമേകുവാൻ കഴിവുണ്ട്,
22) ഗുരു സ്നേഹാ – ശ്രീമതി രാധാറാണി തന്നേക്കാൾ ഉയർന്നവരോടും താഴ്ന്നവരോടും എല്ലായ്പ്പോവും സ്നേഹാന്വതയാണ്,
23) സഖീ പ്രണയിതാ വശാ – ശ്രീമതി രാധാറാണി സർവദാ തൻ്റെ സഹചാരികളാൽ അനുഭാവപൂർവ്വം സേവിക്കപ്പെടുന്നവളാണ്,
24) കൃഷ്ണ പ്രിയാവലി-മുഖ്യാ – ശ്രീമതി രാധാറാണി കൃഷ്ണൻ്റെ സ്നേഹിതകളായ പെൺകുട്ടികളിൽ പ്രഥമ ഗണനീയയാകുന്നു,
25) ആശ്രവ-കേശവ – ശ്രീമതി രാധാറാണി കൃഷ്ണനെ എക്കാലത്തും തൻ്റെ അധീനതയിൽ വയ്ക്കുന്നു.
ചുരുക്കത്തിൽ, അവൾക്ക് ഭഗവാൻ കൃഷ്ണനെപ്പോലെ തന്നെ അനന്തമായ ദിവ്യ ഗുണവിശേഷങ്ങളുണ്ട്.
ഭാവാർത്ഥം
ഈ ശ്ലോകങ്ങൾ ഉജ്ജ്വല നീലമണിയിൽ (ശ്രീ-രാധാ-പ്രകരണം 11-15) കാണാം.
ശ്രീ ചൈതന്യ ചരിതാമൃതം 2.23.86