യദ്യപി സേ മുക്തി ഹയ പഞ്ചപ്രകാര
സാലോക്യ സാമീപ്യ സാരൂപ്യ സാർഷ്ടി സായൂജ്യ ആര
വിവർത്തനം
അഞ്ചുവിധത്തിലുളള മോക്ഷമുണ്ട്: സാലോക്യം, സാമീപ്യം, സാരൂപ്യം, സാർഷ്ടി, സായൂജ്യം.
ഭാവാർത്ഥം
1) സാലോക്യം ;- ഭഗവദ്ധാമത്തിലേക്ക് ഉയർത്തപ്പെടുന്ന മോക്ഷമാണ് സാലോക്യം.
2) സാമീപ്യം :- ഭഗവാൻ സഹവാസിയായിത്തീരുന്ന മോക്ഷമാണ് സാമീപ്യം.
3) സാരൂപ്യം :- സാരൂപ്യ മെന്നാൽ ഭഗവാൻ്റേതുപോലത്തെ ചതുർഭുജരൂപം കൈവരിക്കുക എന്നാണർത്ഥം.
4) സാർഷ്ടി : – സാർഷിയെന്നാൽ ഭഗവദ്സമാനമായ ഐശ്വര്യങ്ങൾ നേടുന്ന മോക്ഷമെന്നും,
5) സായൂജ്യം :- സായുജ്യമെന്നാൽ ഭഗവാൻ്റെ ബ്രഹ്മജ്യോതിയിൽ ലയിക്കുന്ന മോക്ഷമെന്നുമാണർത്ഥം.
ഇവയാണ് അഞ്ചു വിധത്തിലുളള മോക്ഷം.
( ശ്രീ ചൈതന്യ ചരിതാമൃതം / മദ്ധ്യലീല / അദ്ധ്യായം 6. / ശ്ലോകം 266 )
“ഭഗവദ്രൂപത്തെ അംഗീകരിക്കാത്തവരും ഭഗവാൻ്റെ നിന്ദകരും അവിടുത്തോട് യുദ്ധം ചെയ്യുന്നതിൽ താല്പര്യമുള്ളവരും ബ്രഹ്മജ്യോതിയിൽ ലയിക്കുകവഴി ശിക്ഷിക്കപ്പെടുന്നു. എന്നാൽ ഭഗവദ്ഭക്തിയിൽ വ്യാപൃതരായവർക്ക് ഇപ്രകാരം സംഭവിക്കുന്നില്ല
( ശ്രീ ചൈതന്യ ചരിതാമൃതം / മദ്ധ്യലീല / അദ്ധ്യായം 6. / ശ്ലോകം 264-265 )
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆