ഒരിക്കൽ, ഒരു പഴക്കച്ചവടക്കാരി നന്ദമഹാരാജാവിൻ്റെ വീട്ടു മുറ്റത്തു വന്നു. “പഴങ്ങൾ വേണ്ടവർ വന്നു വാങ്ങിക്കൊൾവിൻ” എന്നു കച്ചവടക്കാരി വിളിച്ചു പറഞ്ഞതുകേട്ട് ബാലനായ കൃഷ്ണൻ കയ്യിൽ കുറച്ചു ധാന്യമെടുത്ത് പഴം വാങ്ങാനായി ഓടിയെത്തി. അക്കാലത്ത് മാറ്റക്കച്ചവട (ഒരു സാധനത്തിനു പകരം മറെറാരു സാധനം കൈമാറുന്ന സമ്പ്രദായം) ത്തിലൂടെയായിരുന്നു വിനിമയം നടത്തിയിരുന്നത്. മാതാപിതാക്കൾ പഴങ്ങളും മറ്റു സാധനങ്ങളും ധാന്യം കൊടുത്തു വാങ്ങുന്നതു കൃഷ്ണൻ കണ്ടിട്ടുണ്ടാവണം. അതവൻ അനുകരിച്ചു. പക്ഷേ കൈത്തലം വളരെ ചെറുതായിരുന്നു മാത്രമല്ല, അതു സൂക്ഷിച്ചു കൊണ്ടു നടക്കാനറിഞ്ഞുകൂടാത്തതിനാൽ കുറേയൊക്കെ വഴിയിൽ വീണു പോകുകയും ചെയ്തു. ഇതുകണ്ട കച്ചവടക്കാരി ഭഗവാൻ്റെ സൗന്ദര്യത്തിൽ അങ്ങേയറ്റം ആകൃഷ്ടനായി. അതിനാൽ ഒട്ടും വൈകാതെ ആ കുഞ്ഞിക്കയ്യിൽ ശേഷിച്ചിരുന്ന ധാന്യം വാങ്ങി അത്യധികം സന്തോഷത്തോടെ ആ കൈകൾ നിറയെ പഴം നൽകി. ഇത്രയും സമയത്തിനിടയിൽ തൻ്റെ കുട്ടയിൽ രത്നങ്ങൾ നിറഞ്ഞിരിക്കുന്നതായി കച്ചവടക്കാരി കണ്ടു. സർവ്വാനുഗ്രഹങ്ങളും നൽകുന്നവനാണു ഭഗവാൻ. ഭഗവാന് എന്തെങ്കിലും കൊടുക്കുന്നവർക്ക് ഒരിക്കലും നഷ്ടം വരില്ല, അതിൻ്റെ കോടിമടങ്ങ് അവർക്ക് തിരിച്ചുകിട്ടും
ഈ സംഭവത്തിൽ നിന്ന് ഒരു കാര്യം മനസ്സിലാക്കാം – സ്നേഹത്തോടും വാത്സല്യത്തോടും കൃഷ്ണന് എന്തു കൊടുത്താലും അതു കോടി മടങ്ങായി കൃഷ്ണൻ മടക്കിത്തരും. – ആത്മീയമായും ഭൗതികമായും. അ ടിസ്ഥാനപരമായി നടക്കുന്നത് സ്നേഹം കൈമാറലാണ്.
ശ്രീമദ് ഭാഗവതം 10.7
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆