ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഈ അതീന്ദ്രിയസ്പന്ദനം മനസ്സാകുന്ന കണ്ണാടിയിലെ പൊടി തുടച്ചുകളയുവാൻ നമ്മെ സഹായിക്കുന്നു. ന്യൂയോർക്ക് നഗരത്തിലെ സെക്കണ്ട് അവന്യൂവിലുള്ള എല്ലാ വസ്തുക്കളിലും ഗതാഗതത്തിൻ്റെ തിരക്കുകൊണ്ട് പൊടിയും പുകയുമുള്ളതുപോലെ നമ്മുടെ മനോദർപ്പണത്തിന്മേൽ ധാരാളം ഭൗതികതയുടെ പൊടി പറ്റിപ്പിടിച്ചിരിക്കുകയാണ്. ഭൗതിക പ്രവർത്തനങ്ങളിൽ നിരന്തരമേർപ്പെടുന്നതുകൊണ്ടാണ് നമ്മുടെ മനോദർപ്പണം ഇപ്രകാരം മലിനമായിട്ടുള്ളത്. അതുകൊണ്ടാണ് വസ്തുതകളെ നമുക്ക് ശരിയായി മനസ്സിലാക്കാൻ കഴിയാത്തത്. ഹരേകൃഷ്ണമന്ത്രത്തിന്റെ ദിവ്യമന്ത്രധ്വനി പ്രസ്തുത ധൂളിപടലത്തെ നീക്കം ചെയ്യും, നമ്മുടെ യഥാർഥമായ അവസ്ഥ തെളിഞ്ഞു കാണുവാൻ സഹായിക്കുകയും ചെയ്യും. ‘ഞാൻ ഈ ശരീരമല്ല, ഞാൻ ആത്മാവാണ്, ആത്മാവിൻ്റെ ലക്ഷണം അവബോധമാണ്’ എന്ന് അറിയാറാകുന്നതോടെ യഥാർഥ സുഖത്തിൽ നമുക്ക് നമ്മെ പ്രതിഷ്ഠിക്കുവാൻ സാധിക്കും. ഹരേകൃഷ്ണ മന്ത്രത്തിൻ്റെ ജപത്താൽ ബോധം ശുദ്ധീകരിക്കപ്പെടുന്നതോടെ നമ്മുടെ ഭൗതികദുഃഖങ്ങളെല്ലാം അവസാനിക്കും. ഈ ഭൗതികലോകത്തിൽ എപ്പോഴും ഒരു അഗ്നി ആളിക്കത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതിനെ കെടുത്തുവാനാണ് എല്ലാവരുടേയും ശ്രമം. ആദ്ധ്യാത്മികജീവിതത്തിലേക്കുകടന്ന് പരിശുദ്ധമായ അവബോധത്തിൽ പ്രതിഷ്ഠിതരാകാതെ ഈ ഭൗതികക്ലേശമാകുന്ന അഗ്നിയെ കെടുത്തുവാൻ കഴിയുകയില്ല.’
കൃഷ്ണായനം / അധ്യായം 2