ഒരു പെൺകുട്ടി വിവാഹിതയാകുന്നു. അവൾ സന്താനലബ്ധി ആഗ്രഹിക്കുന്നു. ‘എൻ്റെ വിവാഹം കഴിഞ്ഞു, ഉടൻ തന്നെ എനിക്കൊരു ശിശുജനിക്കണമെന്ന് അവൾ ചിന്തിച്ചാൽ അതു സാധ്യമാണോ ? ക്ഷമ വേണം. ആദ്യം പതിവ്രതയായി, ഭർത്താവിനെ സേവിച്ച്, പരസ്പരസ്നേഹം വളർത്തിയെടുക്കണം. ഭാര്യാഭർത്താക്കന്മാരെന്നാൽ തീർച്ചയായും സന്താനങ്ങളുണ്ടാകും. പക്ഷേ അക്ഷമരായിരിക്കരുത്.
അതുപോലെത്തന്നെ നിങ്ങൾ കൃഷ്ണാവബോധസ്ഥരായാൽ നിങ്ങൾ പരിപൂർണത നേടുമെന്ന് ഉറപ്പാണ്. പക്ഷേ ക്ഷമയും നിശ്ചയദാർഢ്യവും വേണം. “ഞാൻ പ്രവർത്തിക്കണം, ഞാൻ അക്ഷമനാകാൻ പാടില്ല.” ക്ഷമയില്ലാതാകുന്നത് നിശ്ചയദാർഢ്യമില്ലാത്തതുകൊണ്ടാണ്. എങ്ങനെയാണ് നിശ്ചയദാർഢ്യം നഷ്ടപ്പെടുന്നത് ? അനിയന്ത്രിതമായ മൈഥുനമാണ് അതിന്റെ കാരണം.
ശ്രീല പ്രഭുപാദർ, ലോസ്ആഞ്ചലസ്, ഫെബ്രവരി 17, 1969