ഭഗവാൻ ചൈതന്യനും അദ്ദേഹത്തിന്റെ തത്വങ്ങൾക്കും പ്രണാമം
വന്ദേ ഗുരൂൻ ഈശഭക്താൻ ഈശം ഈശാവതാരകാൻ
തത്പ്രകാശാംശ്ച തത്ശക്തീഃ കൃഷ്ണചൈതന്യസംജ്ഞകം
വിവർത്തനം
ആദ്ധ്യാത്മിക ഗുരുക്കന്മാർക്കും, ഭഗവത് ഭക്തന്മാർക്കും, ഭഗവാൻ അവതാരങ്ങൾക്കും അവിടുത്തെ സമഗ്ര വിസ്തരണങ്ങൾക്കും അവിടുത്തെ ശക്തികൾക്കും ആദിപുരുഷനായ ശ്രീ കൃഷ്ണ ചൈതന്യ മഹാപ്രഭുവിനും ഞാൻ എൻ്റെ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു. (ശ്രീ ചൈതന്യ ചരിതാമൃതം / ആദിലീല, 1.1)
ഗൗര നിതായ് (സൂര്യൻ – ചന്ദ്രൻ) പ്രണാമങ്ങൾ
വന്ദേ ശ്രീകൃഷ്ണചൈതന്യനിത്യാനന്ദൗ സഹോദിതൗ
ഗൗഡോദയേ പുഷ്പവന്തൗ ചിത്രൗ ശന്ദൌ തമോനുദൗ
വിവർത്തനം
സൂര്യചന്ദ്രന്മാരെപ്പോലെയുള്ള ശ്രീ കൃഷ്ണ ചൈതന്യനും നിത്യാനന്ദ പ്രഭുവിനും ഞാനെൻ്റെ സാദരപ്രണാമങ്ങൾ അർപ്പിക്കുന്നു അജ്ഞതയുടെ അന്ധകാരം അകറ്റുവാനും അതുവഴി എല്ലാവരിലും അദ്ഭുതാനുഗ്രഹങ്ങൾ അരുളുവാനുമായി ഈ സൂര്യചന്ദ്രന്മാർ ഇപ്പോൾ ഗൗഡദേശ ചക്രവാളത്തിൽ ഒരേസമയം ഉദയമായിരിക്കുകയാണ്. (ശ്രീ ചൈതന്യ ചരിതാമൃതം / ആദിലീല, 1.2)
പഠയിതാക്കൾക്കുള്ള അനുഗ്രഹങ്ങൾ
ശ്രീചൈതന്യ മഹാപ്രഭുവിന്റെ ആവിർഭാവത്തിനുള്ള ബാഹ്യ കാരണങ്ങൾ
അനർപ്പിതചരീം ചിരാത് കരുണയാവതീർണ്ണഃ കലൗ
സമർപ്പയിതും ഉന്നതോജ്ജ്വലരസാം സ്വഭക്തിശ്രീയം
ഹരിഃ പുരടസുന്ദരദ്യുതികദംബസന്ദീപിതഃ
സദാ ഹൃദയകന്ദരേ സ്ഫുരതു വഃ ശചീനന്ദനഃ
.
വിവർത്തനം
ശ്രീമതി ശചീദേവിയുടെ പുത്രനെന്നറിയപ്പെടുന്ന പരമപുരുഷ ഭഗവാൻ നിങ്ങളുടെ ഹൃദയത്തിൻ്റെ അന്തപുരത്തിൽ എന്നെന്നും വസിക്കുമാറാകട്ടെ. ഉരുക്കിയ പൊന്നിൻ്റെ തിളക്കത്തോടു വിളങ്ങുന്ന അവിടുന്ന് തന്നുടെ കാരണമില്ലാക്കരുണയാൽ ഈ കലിയുഗത്തിൽ ഇപ്പോൾ അവതരിച്ചിരിക്കുകയാണ്, മുൻപെങ്ങും മറ്റൊരവതാരവും നൽകാത്തതു നൽകാൻ – ഭക്തിയുടെ ഉന്നതോജ്ജ്വല രസമായ മാധുര്യ പ്രേമരസം. (ശ്രീ ചൈതന്യ ചരിതാമൃതം / ആദിലീല, 1.4)
ഗൗര-തത്ത്വ (രാധ-കൃഷ്ണന്റെ സംയോജിത രൂപം)
രാധാ കൃഷ്ണപ്രണയവികൃതിർ ഹ്ളാദിനീ ശക്തിരസമാദ്
ഏകാത്മാന അപി ഭൂവി പുരാ ദേഹഭേദം ഗതന ത
ചൈതന്യാഖ്യം പ്രകടമധുനാ തദ്വയം ചൈക്യമാപ്തം
രാധാഭാവദ്യുതിസുവലിതം നൗമി കൃഷ്ണസ്വരൂപം
വിവർത്തനം
ശ്രീ രാധാകൃഷ്ണന്മാരുടെ പ്രേമവ്യവഹാരങ്ങൾ ഭഗവാന്റെ അന്ത രംഗ ആഹ്ലാദിനീശക്തിയുടെ ആവിഷ്ക്കാരങ്ങളാകുന്നു. ശ്രീരാധയും കൃഷ്ണനും മൗലികമായി ഒരേ വ്യക്തിത്വം തന്നെയെങ്കിലും അവർ കാലാതീതമായി രണ്ടായി രൂപഭേദം കൊണ്ടു. ഇപ്പോഴിതാ ആ രണ്ടു ദിവ്യ വ്യക്തിത്വങ്ങളും ശ്രീകൃഷ്ണചൈതന്യനായി വീണ്ടും ഒന്നിച്ചിരിക്കുന്നു. ഇപ്രകാരം ശ്രീമതി രാധാറാണിയുടെ മേനിനിറവും മനോഭാവവും സ്വീകരിച്ചുകൊണ്ടു പ്രത്യക്ഷപ്പെട്ടിരിക്കുന്ന സാക്ഷാത് ശ്രീകൃഷ്ണ ഭഗവാനെ ഞാൻ പ്രണമിക്കുന്നു. (ശ്രീ ചൈതന്യ ചരിതാമൃതം / ആദിലീല, 1.5)
ഭഗവാൻ ശ്രീചൈതന്യ മഹാപ്രഭുവിന്റെ ആവിർഭാവത്തിനുള്ള ആന്തരിക കാരണങ്ങൾ
ശ്രീരാധായാഃ പ്രണയമഹിമാ കീദ്യശോ വാനയെവാ
സ്വാദ്യോ യേനാദ്ഭുതമധുരിമാ കീദ്യശോ വാ മദീയഃ
സൗഖ്യം ചാസ്യാ മദനുഭവതഃ കീദൃശം വേതി ലോഭാത്
തദ്ഭാവാഢ്യഃ സമജനി ശചീഗർഭസിന്ധൗ ഹരീന്ദുഃ
വിവർത്തനം
രാധാപ്രേമത്തിൻറെ മഹത്ത്വവും, ആ പ്രേമത്തിലൂടെ ശ്രീരാധയ്ക്ക് മാത്രം ആസ്വദിക്കാൻ കഴിയുന്ന തന്നിലുള്ള വിസ്മയകരമായ ഗുണങ്ങളും, തന്റെ പ്രേമത്തിൻ്റെ മാധുര്യം അനുഭവിക്കുമ്പോൾ അവൾക്കുണ്ടാകുന്ന പരമാനന്ദവും സ്വയം മനസ്സിലാക്കണമെന്ന് ആഗ്രഹിച്ച ഭഗവാൻ ഹരി, ശ്രീ രാധയുടെ ഭാവവികാരങ്ങൾ പൂർണമായും ഉൾക്കൊണ്ട് ശചീദേവിയുടെ ഗർഭത്തിൽ നിന്ന് ആവിർഭവിച്ചു – സമുദ്രത്തിൽ നിന്ന് ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നതുപോലെ. (ശ്രീ ചൈതന്യ ചരിതാമൃതം / ആദിലീല, 1.6)
ശ്രീ അദ്വൈത തത്ത്വം
അദ്വൈതം ഹരിണാദ്വൈതാദ് ആചാര്യം ഭക്തിശംസനാത്
ഭക്താവതാരം ഈശം തം അദ്വൈതാചാര്യമാശ്രയേ
വിവർത്തനം
ഭഗവാൻ ഹരിയിൽ നിന്ന് അഭിന്നനാകയാൽ അദ്വൈതനെന്നും, ഭക്തിയുടെ സമ്പ്രദായം പ്രചരിപ്പിക്കുന്നതിനാൽ ആചാര്യനെന്നും അവിടുന്ന് വിളിക്കപ്പെടുന്നു. അവിടുന്ന് ഒരേസമയം ഭഗവാനും ഭഗവദ്ഭക്താവതാരവുമാകുന്നു. അതിനാൽ ഞാൻ അവിടുത്തെ ശരണം പ്രാപിക്കുന്നു.(ശ്രീ ചൈതന്യ ചരിതാമൃതം / ആദിലീല, 1.13)
ശ്രീകൃഷ്ണ ഭഗവാൻ തൻറെ അഞ്ചു സവിശേഷ രൂപങ്ങളിൽ
പഞ്ചതത്ത്വാത്മകം കൃഷ്ണം ഭക്തരൂപസ്വരൂപകം
ഭക്താവതാരം ഭക്താഖ്യം നമാമി ഭക്തശക്തികം
വിവർത്തനം
സ്വയം ഭക്തനായും, ഭക്തസ്വരൂപമായും, ഭക്താവതാരമായും പരിശുദ്ധ ഭക്തനായും, ഭക്തശക്തിയായും അഞ്ച് അഭിന്നമായ സവിശേഷരൂപങ്ങളിൽ വിസ്തതരണങ്ങൾ കൈക്കൊണ്ടിരിക്കുന്ന ശ്രീകൃഷ്ണഭഗവാനെ ഞാൻ പ്രണമിക്കുന്നു (ശ്രീ ചൈതന്യ ചരിതാമൃതം / ആദിലീല, 1.14)
സംബന്ധാധിദേവ പ്രണാമം
ജയതാം സുരതൗ പംഗോർ മമ മന്ദ മതേർ ഗതീ
മത് സർവസ്വ പദാംബോജൗ രാധാ മദന മോഹനൗ
വിവർത്തനം
പരമകാരുണികരായ രാധയ്ക്കും മദനമോഹനനും എല്ലാ സ്തുതികളും! മുടന്തനും ഞാനൊരു മന്ദമതിയുമാണ്, എങ്കിലും അവർ എന്റെ മാർഗദർശികളും അവരുടെ പാദാരവിന്ദങ്ങൾ എനിക്ക് സർവ്വസ്വവുമാണ് (ശ്രീ ചൈതന്യ ചരിതാമൃതം / ആദിലീല, 1.5)
അഭിധേയാധിദേവ പ്രണാമം
ദിവ്യാദ് വൃന്ദാരണ്യ കൽപ ദ്രുമാധഃ
ശ്രീമദ് രത്നാഗാര സിംഹാസന സ്ഥൗ
ശ്രീമദ് രാധ ശ്രീല ഗോവിന്ദ ദേവൗ
പ്രേഷ്ഠാലീഭിഃ സേവ്യമാനൗ സ്മരാമി
വിവർത്തനം
വൃന്ദാവനത്തിലെ ഒരു കല്പവൃക്ഷത്തിൻചുവട്ടിലുള്ള രത്നനിബിഡമായ ക്ഷേത്രത്തിലെ തേജോമയമായ സിംഹാസനത്തിൽ തങ്ങളുടെ ഏറ്റവും വിശ്വസ്ത സഹചാരികളാൽ സേവിതരായി ശ്രീ ശ്രീ രാധാ ഗോവിന്ദന്മാർ വിരാജിക്കുന്നു. അവർക്ക് എൻ്റെ സാദരനമസ്കാരങ്ങൾ (ശ്രീ ചൈതന്യ ചരിതാമൃതം / ആദിലീല, 1.6)
പ്രയോജനാധിദേവ പ്രണാമം
ശ്രീമാൻ രാസ രസാരംഭീ വംശീ – വട – തട – സ്ഥിതഃ
കർഷൻ വേണു – സ്വനൈർ ഗോപീർ ഗോപീനാഥഃ ശ്രീയേ£ സ്തു നഃ
വിവർത്തനം
രാസലീലാരസത്തിൻ്റെ സമാരംഭകനായ ശ്രീമാൻ ഗോപീനാഥൻ വംശീവടതീരത്തു നിന്നുകൊണ്ട് തൻ്റെ പ്രശസ്തമായ വേണുനാദത്താൽ ഗോപികമാരുടെ ശ്രദ്ധയാകർഷിക്കുന്നു. അവരെല്ലാം നമ്മളിൽ അനുഗ്രഹങ്ങൾ ചൊരിയട്ടെ (ശ്രീ ചൈതന്യ ചരിതാമൃതം / ആദിലീല, 1.7)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണകൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമരാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆