ഭൗതിക ലോകത്തിന് നാല് ആവശ്യങ്ങളാണ് ഉള്ളത് ആഹാരം നിദ്ര ഭയം മൈഥുനം( ഭക്ഷണം, ഉറക്കം, പ്രതിരോധം, ഇണചേരൽ. ) ഈ ഭൗതിക ലോകത്തിൽ എല്ലാവരും ഭയജനകമായ അവബോധത്തിൽ ആണ് .എല്ലാവർക്കും ഭയരഹിതരാകാനുള്ള ഏകമാർഗ്ഗം കൃഷ്ണാവബോധമാണ്. നരസിംഹ ഭഗവാൻഅവതരിച്ചപ്പോൾ, എല്ലാ ഭക്തരും നിർഭയരായി തീർന്നു. നരസിംഹ ഭഗവാൻറെ ദിവ്യനാമം കീർത്തി ക്കുന്നതിനുള്ള നിർഭയത്വമായിരുന്നു ഭക്തന്മാർ ആഗ്രഹിച്ചിരുന്നത്. ‘യതോ യതോ യാമി തതോ നൃസിംഹഃ’ നാം എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം നരസിംഹ ദേവന്റെ ദിവ്യനാമം സ്മരിക്കുമാറാകണം . അപ്രകാരം ഭഗവാൻറെ ഭക്തൻ സദാ നിർഭയനാകും.
( ഭാവാർത്ഥം./ശ്രീമദ് ഭാഗവതം 7.9.5.)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
About The Author
Discover more from ശുദ്ധ ഭക്തി
Subscribe to get the latest posts sent to your email.
