ന്യൂയോർക്ക് ടൈംസ് പ്രതിനിധി ജോൺ നോർധൈമർ: കൃഷ്ണഭക്തിപ്രസ്ഥാനത്തിൽ സ്ത്രീകളുടെ സ്ഥാനം എന്താണ്?
ശ്രീല പ്രഭുപാദർ: ആത്മീയമായ തലത്തിൽ സ്ത്രീപുരുഷ ഭേദമില്ല.
ജോൺ നോർധൈമർ: പുരുഷന്മാരിൽ നിന്നും സ്ത്രീകളെ വേർതിരിക്കുന്ന ചില സഹജവാസനകൾ സ്ത്രീകൾക്കുണ്ടെന്ന് ഞാൻ കേൾക്കുന്നുണ്ടല്ലോ?
ശ്രീല പ്രഭുപാദർ: ലൗകികമായ കർമ്മമണ്ഡലത്തിൽ പുരുഷൻ ഭർത്താവായും സ്ത്രീ ഭാര്യയായും വർത്തിക്കുക എന്നത് പ്രകൃതിനിയമമാണ്; ആ നിലയ്ക്കുള്ള പ്രത്യേക വാസനകൾ അവരിൽ ദൃശ്യവുമാണ്. എന്നാൽ ഇവയെല്ലാം ഭഗവദ്സേവനത്തിന് അനുയോജ്യമായ രീതിയിൽ ക്രമീകരിക്കാവുന്നതേയുള്ളൂ. എന്റെ ശിഷ്യഗണങ്ങളിൽ ഭൂരിഭാഗവും വിവാഹിതരായി സമാധാനപൂർവ്വം ജീവിക്കുകയും കൃഷ്ണഭക്തിയിൽ മുന്നേറുകയും ചെയ്യുന്നു. എല്ലാവരും നൈഷ്ഠിക ബ്രഹ്മചാരികളായിരിക്കണം എന്ന് നിർബന്ധമില്ല. ധാരാളം ഗൃഹസ്ഥാശ്രമികളും കുട്ടികളും ഈ പ്രസ്ഥാനത്തിലുണ്ട്. ഇത്തരത്തിൽ സ്ത്രീപുരുഷ സഹജവാസനകളെ ഞങ്ങൾ ഭക്തിയുമായി കൂട്ടിയിണക്കുന്നു. സ്ത്രീയും പുരുഷനും പരസ്പരം ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ അവരോട് പറയുന്നത് ഇതാണ്: “നിങ്ങൾ വിവാഹിതരായി സമാധാനത്തോടെ ജീവിക്കുക, എന്നാൽ പങ്കാളികളെ മാറ്റരുത്.” വിവാഹമോചനം ഞങ്ങൾ അനുവദിക്കുന്നില്ല; ഒരിക്കൽ വിവാഹിതരായാൽ വേർപിരിയൽ എന്നൊന്നില്ല. വിവാഹത്തിന് പുറത്തുള്ള സ്ത്രീപുരുഷ സൗഹൃദങ്ങൾക്കും ഇവിടെ സ്ഥാനമില്ല. പരസ്പരം ആഗ്രഹിക്കുന്നവർ വിവാഹത്തിലൂടെ ഒന്നാവുകയും ശാന്തമായി ജീവിച്ച് ഭഗവദ്ഭക്തിയിൽ ഔന്നത്യം പ്രാപിക്കുകയും വേണം. ഇതാണ് ഞങ്ങളുടെ സന്ദേശം. കൃഷ്ണഭക്തി പ്രസ്ഥാനത്തിൽ ഭക്തിമാർഗ്ഗത്തിൽ ചരിക്കാൻ സകല സൗകര്യങ്ങളുമുണ്ട്. മനുഷ്യനെ ദൈവീകതയിലേക്ക് നയിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സജ്ജനങ്ങളെല്ലാം ലോകനന്മയ്ക്കായി ഈ പ്രസ്ഥാനത്തെ സഹായിക്കേണ്ടതാണ്.
ശ്രീല പ്രഭുപാദർ ന്യൂയോർക്ക് ടൈംസുമായുള്ള അഭിമുഖം — സെപ്റ്റംബർ 2, 1972, ന്യൂ വൃന്ദാവൻ:
🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆