കൃഷ്ണോത്കീർത്തനഗാനനർത്തനകലാപാഥോജനിഭ്രാജിതാ
സദ്ഭക്താവലി ഹംസചക്രമധുപശ്രേണീവിഹാരാസ്പദം
കർണാനന്ദികലധ്വനിർ വഹതു മേ ജിഹ്വാമരുപ്രാങ്കണ
ശ്രീചൈതന്യ ദയാനിധേ തവ ലസല്ലീലാസുധാസ്വർധുനീ
വിവർത്തനം
അല്ലയോ ദയാനിധിയായ ചൈതന്യമഹാപ്രഭോ, അവിടുത്തെ അതീ ന്ദ്രിയ പ്രവൃത്തികളുടെ അമൃതതുല്യമായ ഗംഗാജലം മരുഭൂമി പോലുളള എൻ്റെ നാവിൻ്റെ ഉപരിതലത്തിലൂടെ ഒഴുകുമാറാകട്ടെ. ശുദ്ധഭക്തന്മാരുടെ ആനന്ദവിഹാരങ്ങളായ ഉച്ചത്തിലുള്ള കൃഷ്ണനാമകീർത്തനം, ഗാനം, നർത്തനം എന്നീ താമരപ്പൂക്കൾ അവിടുത്തെ ഈ ലീലാമൃതഗംഗയെ കൂടുതൽ സൗന്ദര്യവത്താക്കുന്നു. ഇത്തരം ഭക്തന്മാരെ ഹംസങ്ങളോടുംചക്രവാകങ്ങളോടും തേൻവണ്ടുകളോടും ഉപമിച്ചിരിക്കുന്നു. ഈ നന്ദി യുടെ പ്രവാഹം ശ്രുതിമധുരവും കർണ്ണാനന്ദകരവുമായ ശബ്ദം ഉത്പാൻ പ്പിക്കുന്നു.
ഭാവാർത്ഥം
നമ്മുടെ നാവ് എപ്പോഴും വ്യർത്ഥമായ ശബ്ദങ്ങൾ സ്പന്ദിച്ചുകൊണ്ടി രിക്കുന്നു. ഉപയോഗശൂന്യമായ ഈ ശബ്ദങ്ങൾ ഒരിക്കലും നമ്മെ ഇന്നീ യാതീതശാന്തി സാക്ഷാത്കരിക്കാൻ സഹായിക്കുന്നില്ല. നാവിനെ ഒരു മരു ഭൂമിയോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നു. കാരണം മരുഭൂമിയെ ഉർവ്വ രവും ഫലസമൃദ്ധവുമാക്കിത്തീർക്കാൻ അവിടെ നവജീവൻ നൽകുന്ന ജലത്തിന്റെ നിരന്തര ലഭ്യത ഉണ്ടാകണം. മരുഭൂമിയിൽ ഏറ്റവും ആവശ്യ മുള്ള വസ്തു ജലമാണ്. കല, സംസ്കാരം, രാഷ്ട്രീയം, സാമൂഹികം, ശുഷ്ക തത്ത്വശാസ്ത്രം, കവിത തുടങ്ങിയ ഭൗതിക വിഷയങ്ങളിൽ നിന്ന് ലഭിക്കുന്ന ക്ഷണികമായ സന്തോഷത്തെ കേവലം ഒരു ജലത്തുള്ളിയോട് സാദൃശ്യപ്പെടുത്തുന്നു. എന്തുകൊണ്ടെന്നാൽ അത്തരം വിഷയങ്ങൾക്ക് അതീന്ദ്രിയ ആനന്ദത്തിൻ്റെ ഗുണപരമായ സവിശേഷതയുണ്ടെങ്കിലും അവ ഭൗതിക ത്രിഗുണങ്ങളാൽ നിറഞ്ഞുപോയിരിക്കുകയാണ്. അതു കൊണ്ട് അവയ്ക്ക് ഒറ്റയ്ക്കോ കൂട്ടുചേർന്നോ മരുഭൂമിപോലുള്ള നാവിൻ്റെ ബഹുലമായ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുവാനാവില്ല. ഒട്ടേറെ സമ്മേ ളനങ്ങളിൽ നിലവിളിച്ചാലും മരുഭൂമിപോലുള്ള നാവിൻ്റെ വരൾച്ച തുടരു കതന്നെ ചെയ്യും. അതിനാൽ, ലോകമാകമാനമുള്ള ജനങ്ങൾ ശ്രീ ചൈതന്യമഹാപ്രഭുവിൻ്റെ ഭക്തന്മാരെ ഇത്തരം വേദിയിലേക്കും ക്ഷണി ക്കുന്നു. ശ്രീചൈതന്യമഹാപ്രഭുവിൻ്റെ ഭക്തന്മാരെ അവിടുത്തെ ചേതോ ഹരങ്ങളായ തിരുവടികളെ വലംവെച്ചു നീന്തുന്ന അരയന്നങ്ങളോടും, അവിടുത്തെ പാദകമലങ്ങൾക്ക് ചുറ്റും ആഹ്ലാദപൂർവ്വം മധുതേടി മൂളിപ്പ റക്കുന്ന തേൻ വണ്ടുകളോടും ഇവിടെ ഉപമിക്കുന്നു. ലൗകിക സുഖമാ കുന്ന വരൾച്ചയ്ക്കു നനവുപകരാൻ ബ്രഹ്മം, മോക്ഷം തുടങ്ങിയ ശുഷ്ക മായ സാങ്കൽപ്പിക ലക്ഷ്യങ്ങൾക്കുവേണ്ടി മുറവിളി കൂട്ടുന്ന തത്ത്വജ്ഞാനി കളെന്ന് പറയപ്പെടുന്നവരാൽ സാധ്യമാകില്ല. ആത്മാവിൻ്റെ ശരിയായ ആവശ്യം മറ്റൊന്നാണ്. ആത്മാവിന് ആശ്വാസം നൽകാൻ മഹാപ്രഭുവി ന്റെയും അവിടുത്തെ അനേകം വിശ്വസ്ത ഭക്തൻമാരുടെയും കാരു ണ്യത്താൽ മാത്രമേ കഴിയുകയുള്ളൂ. അത്തരം ഭക്തന്മാർ ഒരിക്കലും മഹാ പ്രഭുവിൻറെ പാദങ്ങൾ വിട്ടകന്ന് സ്വയം മഹാപ്രഭുക്കളാകാൻ ശ്രമിക്കുക യില്ല. തേൻതുളുമ്പുന്ന താമരപ്പൂക്കളിൽ പറ്റിച്ചേർന്നുനിൽക്കുന്ന തേൻവണ്ടുകളെപ്പോലെ അവർ എപ്പോഴും മഹാപ്രഭുവിൻ്റെ പാദാരവിന്ദങ്ങളെ പറ്റിനിൽക്കുന്നു.
ചൈതന്യമഹാപ്രഭുവിൻ്റെ കൃഷ്ണാവബോധപ്രസ്ഥാനം കൃഷ്ണ ലീലാസംബന്ധികളായ ഗാനങ്ങളാലും നൃത്തങ്ങളാലും മുഖരിതമാണ്. അതിനെ താമരമലരുകൾ നിറഞ്ഞ പരിശുദ്ധമായ ഗംഗാജലത്തോട് ഇവി ടെ ഉപമിച്ചിരിക്കുന്നു. ഈ താമരമലരുകളുടെ ആസ്വാദകർ അരയന്നങ്ങ ളെയും തേൻവണ്ടുകളെയുംപോലുള്ള ശുദ്ധഭക്തരാണ്. അവർ സ്വർഗ്ഗീയ ഗംഗയുടെ പ്രവാഹംപോലെ കീർത്തനം ചെയ്യുന്നു. അത്തരം മധുര പ്രവാ ഹത്തിന്റെ തരംഗങ്ങളാൽ തൻ്റെ നാവ് ആവരണം ചെയ്യപ്പെടണമെന്ന് ഗ്രന്ഥകർത്താവ് ആഗ്രഹിക്കുന്നു. ഒട്ടുമേ സംതൃപ്തി നൽകാത്ത വരണ്ട വർത്തമാനങ്ങളിൽ സദാ വ്യാപൃതരാകുന്ന ലൗകിക വ്യക്തികളോട് അദ്ദേ ഹം വിനയപുരസ്സരം തന്നെയും താരതമ്യപ്പെടുത്തുന്നു. ഈ ലൗകികർ അവരുടെ വരണ്ട നാവുകളെ ഭഗവാൻ്റെ ദിവ്യനാമം – ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ, ഹരേ ഹരേ/ഹരേ രാമ, ഹരേ രാമ, രാമ രാമ ഹരേ ഹരേ എന്ന കീർത്തനം ചെയ്യാൻ ഉപയോഗിച്ചാൽ, ശ്രീ ചൈതന്യൻ മാതൃക കാണിച്ചതുപൊലെ, അവർക്കും മധുരമുളള അമൃത് രുചിക്കാനും ജീവിതം ആസ്വദിക്കാനും കഴിയും.
(ശ്രീ ചൈതന്യ ചരിതാമൃതം / ആദിലീല, 2.2)
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഹരേ കൃഷ്ണ ഹരേ കൃഷ്ണകൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമരാമ രാമ ഹരേ ഹരേ
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆