ഭക്തിയുതസേവന നിർവഹണത്തിന് ഇൻഡ്യയിൽ, ഭാരതവർഷത്തിൽ ധാരാളം സൗകര്യങ്ങളുണ്ട്. ഭാരതവർഷത്തിൽ എല്ലാ ആചാര്യന്മാരും അവരുടെ അനുഭവങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. ആദ്ധ്യാത്മിക ജീവിതത്തിൽ പുരോഗതി നേടേണ്ടത് എങ്ങനെയെന്നും ഭക്തിയുതസേവനത്തിൽ ഉറയ്ക്കേണ്ടത് എങ്ങനെയെന്നും ജനങ്ങളെ പഠിപ്പിക്കാൻ ഭാരത വർഷത്തിൽ ശ്രീ ചൈതന്യ മഹാപ്രഭു നേരിൽ പ്രത്യക്ഷനായി. എല്ലാ കാഴ്ചപ്പാടിലും, ഒരുവന് ഭക്തിയുതസേവന പ്രക്രിയ വളരെയെളുപ്പം ഗ്രഹിക്കുവാനും, അതവൻ്റെ ജീവിത വിജയത്തിനു വേണ്ടി സ്വീകരിക്കുവാനും കഴിയുന്ന വിശിഷ്ട ഭൂമിയാണ് ഭാരതവർഷം. ഒരു വ്യക്തി ഭക്തിയുത സേവനത്തിൽ വിജയം പ്രാപിക്കുകയും ലോകത്തിൻ്റെ ഇതര ഭാഗങ്ങളിൽ ഭക്തി യുതസേവനം പ്രഭാഷണം ചെയ്യുകയും ചെയ്യുന്നപക്ഷം, ലോകത്തിലെമ്പാടുമുള്ള മനുഷ്യർക്ക് വാസ്തവത്തിൽ പ്രയോജനകരമാകും.
ഭാരത-ഭൂമിതേ ഹൈല മനുഷ്യജന്മ യാര
ജന്മ സാർത്ഥക കരീ കര പര – ഉപകാര
ഭാരതവർഷ ഭൂമി വളരെ ശ്രേഷ്ഠമായതിനാൽ അവിടെ ജന്മമെടുക്കുന്നവർക്ക് സ്വർഗീയ ലോകങ്ങൾ നേടുവാൻ കഴിയുമെന്നു മാത്രമല്ല, ഭഗവദ് ധാമത്തിലേക്ക്, ഭഗവാനിലേക്ക് മടങ്ങിപ്പോകുവാനും കഴിയും. ഭഗവദ്ഗീത(9.25)യിൽ കൃഷ്ണൻ പറഞ്ഞിട്ടുളളതുപോലെഃ
യാന്തി ദേവ-വ്രതാ ദേവാൻ പിതൃൻ യാന്തി പിതൃ-വ്രതാഃ
ഭൂതാനി യാന്തി ഭൂതേജ്യ യാന്തി മദ്-യാജിനോ f പി മാം
“ദേവന്മാരെ ആരാധിക്കുന്നവർ ദേവന്മാർക്കിടയിൽ ജന്മമെടുക്കും; ഭൂതപ്രേതാദികളെ ഉപാസിക്കുന്നവർ അത്തരം ജീവികൾക്കിടയിൽ ജന്മമെടുക്കും; പിതൃക്കളെ ആരാധിക്കുന്നവർ പിതൃക്കളിലേക്ക്പോകും; എന്നെ ആരാധിക്കുന്നവർ എനിക്കൊപ്പം ജീവിക്കും.” ഭാരതവർഷത്തിലെ ജനങ്ങൾ പൊതുവെ വൈദിക തത്ത്വങ്ങൾ പിന്തുടരുന്നവരാണ്, പരിണിത ഫലമായി അവർ തങ്ങൾക്ക് സ്വർഗീയ ലോകങ്ങളിലേക്ക് ഉയർത്തപ്പെടാൻ ഉതകുന്ന മഹായജ്ഞങ്ങൾ അനുഷ്ഠിക്കുന്നു. എങ്ങനെതന്നെയായാലും അത്തരം മഹാനേട്ടങ്ങൾകൊണ്ട് എന്തു ഫലം? ഭഗവദ്ഗീത(9.12) യിൽ പ്രസ്താവിച്ചിട്ടുള്ളതുപോലെ, ക്ഷീണേ പുണ്യ മർത്യ-ലോകം വിശന്തിഃ യജ്ഞങ്ങളുടെയും ദാനങ്ങളുടെയും ഇതര പുണ്യകർമങ്ങളുടെയും ഫലം അവസാനിക്കുമ്പോൾ ഒരുവന് വീണ്ടും അധോലോകങ്ങളിലേക്ക് മടങ്ങിവരികയും, വീണ്ടും ജനനമരണങ്ങളുടെ കഠിനവേദനകൾ അനുഭവിക്കുകയും വേണം. പക്ഷേ കൃഷ്ണാവബോധത്തിലുളള ഒരാൾക്ക് എന്തുതന്നെയായാലും കൃഷ്ണനിലേക്ക് മടങ്ങാം (യാന്തി മദ്-യാജിനോ fപി മാം). അതിനാൽ സ്വർഗീയ ലോകങ്ങളിലേക്ക് ഉയർത്തപ്പെട്ടതിൽ ദേവന്മാർ പശ്ചാത്തപിക്കുന്നു. സ്വർഗലോകവാസികൾ മുഴുവൻ തങ്ങൾക്ക് ഭാരതവർഷത്തിൽ ജന്മമെടുക്കാൻ കഴിയാത്തതിൽ ദുഃഖിക്കുന്നു. ഉന്നത നിലവാരത്തിലുളള ഇന്ദ്രിയാസ്വാദനത്വരയാൽ വശീകരിക്കപ്പെടുന്ന അവർ മരണസമയത്ത് നാരായണ ഭഗവാൻ്റെ പങ്കജപാദങ്ങൾ വിസ്മരിക്കുന്നു. രത്നച്ചുരുക്കമെന്തെന്നാൽ, ഭാരതവർഷത്തിൽ ജന്മമെടുക്കുന്ന ഒരുവൻ പരമദിവ്യോത്തമ പുരുഷനായ ഭഗവാൻ നേരിട്ട് നൽകിയിട്ടുള്ള ഉപദേശ നിർദേശങ്ങൾ നിർബന്ധമായും പിന്തുടരണം. യദ് ഗത്വാ ന നിവർതന്തേ തദ് ധാമ പരമം മമ. ഒരുവൻ, പരമാനന്ദപൂർണമായ ജ്ഞാനത്തിൽ, പരമദിവ്യോത്തമപുരുഷനായ ഭഗവാൻ്റെ സഖിത്വത്തിൽ ശാശ്വതമായി ജീവിക്കുന്നതിന് ധാമത്തിലേക്ക്, ഭഗവാനിലേക്ക്, വൈകുണ്ഠ ലോകങ്ങളിലേക്ക് അഥവാ അത്യുന്നതത്തിലുള്ള വൈകുണ്ഠത്തിലേക്ക്, ഗോലോക വൃന്ദാവനത്തിലേക്ക് – മടങ്ങിപ്പോകാൻ ശ്രമിക്കണം.
(ശ്രീമദ് ഭാഗവതം 5/19/21-22/ഭാവാർത്ഥം)

ഭക്തിയുതസേവനവും ഭാരതവർഷത്തിൻ്റെ പ്രാധാന്യവും
ഭാരതവർഷത്തിൻ്റെ പ്രത്യേകതകൾ
സൗകര്യങ്ങളുടെ ലഭ്യത: ഭക്തിയുതസേവന നിർവ്വഹണത്തിന് ഇന്ത്യയിൽ (ഭാരതവർഷത്തിൽ) ധാരാളം സൗകര്യങ്ങളുണ്ട്.
ആചാര്യന്മാരുടെ സംഭാവന: ഭാരതവർഷത്തിൽ എല്ലാ ആചാര്യന്മാരും അവരുടെ ആദ്ധ്യാത്മിക അനുഭവങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്.
ശ്രീ ചൈതന്യ മഹാപ്രഭുവിൻ്റെ ആഗമനം: ആദ്ധ്യാത്മിക ജീവിതത്തിൽ പുരോഗതി നേടുന്നതിനും ഭക്തിയുതസേവനത്തിൽ ഉറയ്ക്കുന്നതിനും ജനങ്ങളെ പഠിപ്പിക്കാൻ ശ്രീ ചൈതന്യ മഹാപ്രഭു നേരിട്ട് പ്രത്യക്ഷപ്പെട്ടു.
വിശിഷ്ട ഭൂമി: ഭക്തിയുതസേവന പ്രക്രിയ എളുപ്പം ഗ്രഹിക്കാനും ജീവിത വിജയത്തിനായി സ്വീകരിക്കാനും കഴിയുന്ന വിശിഷ്ട ഭൂമിയാണ് ഭാരതവർഷം.
പര-ഉപകാരം: ഭാരതത്തിൽ ജനിച്ച ഒരു വ്യക്തി ഭക്തിയുതസേവനത്തിൽ വിജയം നേടി ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിൽ അത് പ്രഭാഷണം ചെയ്താൽ, അത് ലോകമെമ്പാടുമുള്ള മനുഷ്യർക്ക് പ്രയോജനകരമാകും (‘ഭാരത-ഭൂമിതേ ഹൈല മനുഷ്യജന്മ യാര, ജന്മ സാർത്ഥക കരീ കര പര – ഉപകാര’).

